"ഗവ. യു.പി.എസ്.കഴുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 97: | വരി 97: | ||
8.57373294266539, 76.96478980507058 |zoom=18}} | 8.57373294266539, 76.96478980507058 |zoom=18}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
തിരുവനന്തപുരം ജില്ലയിൽ പേരൂർക്കട - കല്ലയം - വട്ടപ്പാറ റോഡിൽ കല്ലയം ജംഗ്ഷനിൽ നിന്നും 100m അകലെ കല്ലയം ദേവീ ക്ഷേത്രത്തിന് സമീപം. | |||
|} | |} | ||
<!--visbot verified-chils->--> |
11:05, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്.കഴുനാട് | |
---|---|
വിലാസം | |
കഴുനാട് കല്ലയം പി.ഒ. , 695043 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 18 - May - 1948 |
വിവരങ്ങൾ | |
ഫോൺ | 0471 2372786 |
ഇമെയിൽ | govtupskazhunadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42549 (സമേതം) |
യുഡൈസ് കോഡ് | 32140600903 |
വിക്കിഡാറ്റ | Q64035317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കരകുളം |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സന്ധ്യ തങ്കച്ചി എം. എസ്. |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് പി. |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
01-02-2022 | Sreejaashok |
ചരിത്രം
മലകളുടെയും കല്ലുകളുടെയും പ്രദേശമാണ് കല്ലയം. വളരെ പഴയ കാലത്ത് കുറ്റവാളികൾക്ക് കഴുമരം ഒരുക്കിയിരുന്ന സ്ഥലമാണ് കഴുനാട് എന്ന് പറഞ്ഞു വരുന്നു. അങ്ങനെയാണ്
1948- ൽ കല്ലയം ജംഗ്ഷനിൽ സ്ഥാപിതമായിട്ടും കഴുനാട് എന്ന ദേശപ്പേര് സ്കൂളിന് നൽകപ്പെട്ടത്. കഴുവേറ്റപ്പെട്ടവരെ സംസ്ക്കരിച്ചിരുന്ന ചുടുകാടിന്റെ ചരിത്രം പേറുന്ന ചുടുകാടുമുകൾ എന്ന സ്ഥലവും സ്കൂളിന് അടുത്താണ് . ബുദ്ധമതത്തിന് ശക്തമായ വേരുകളുണ്ടായിരുന്ന ഒരു പ്രദേശവുമാണ് കഴുനാട് .
1940 നും 45 നും ഇടയിൽ ഈ വിദ്യാലയത്തിനു സമീപത്തായി ഒരു കുടിപള്ളികൂടം നിലനിന്നിരുന്നു. സ്കൂളിനോട് ചേർന്ന് ഇന്ന് നിലകൊള്ളുന്ന പുരാതനമായ ഹൈന്ദവ ക്ഷേത്രത്തോട് ചേർന്നാണ് കുടിപള്ളിക്കൂടം ഉണ്ടായിരുന്നതെന്നും പറയപ്പെടുന്നു. 1948ലാണ് കഴുനാട് ഗവൺമെൻറ് എൽ. പി.എസ്. എന്ന പേരിൽ ജാതിമതഭേദമെന്യേ ഏവർക്കും ചേർന്ന് പഠിക്കാനാകും വിധം സർക്കാർ ഈ വിദ്യാലയം സ്ഥാപിക്കുന്നത്. രേഖകൾ പ്രകാരം കൊല്ലവർഷം
5 -10 -1123 ൽ അതായത് ക്രിസ്തുവർഷം 18-5-1948 ലാണ് ഈ സ്കൂളിൽ പ്രവേശനം തുടങ്ങുന്നത്.
1948-ൽ സ്കൂൾ സ്ഥാപിതം ആകുമ്പോൾ ഒന്നും രണ്ടും ക്ലാസുകളിലേക്കാണ് അഡ്മിഷൻ നൽകിയത്. തുടർന്ന് അഞ്ചാം ക്ലാസ് വരെ പ്രവേശനം നൽകിയിരുന്ന എൽ.പി. വിദ്യാലയമായി 1968 വരെ സ്കൂൾ നിലകൊണ്ടു . തുടക്കത്തിൽ നാട്ടുകാർ പണി കഴിപ്പിച്ച ഓലക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് കേരള രൂപീകരണത്തെ തുടർന്ന് ഈ പ്രദേശത്തിന്റെ ആദ്യ എം.എൽ.എ. ശ്രീ. പണ്ടാരത്തിലിന്റെ പരിശ്രമഫലമായി
1959 -ൽ ഇതിനോട് ചേർന്ന് ഒരു ഓടിട്ട കെട്ടിടവും നിലവിൽ വന്നു. ഈ കാലം മുതലേ ഈ വിദ്യാലയം യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യണം എന്ന സമ്മർദം ഉയർന്നിരുന്നു. നാട്ടിലെ ജനങ്ങൾ ഒന്നടങ്കം ശ്രമിച്ചതിന്റെ ഫലമായി 1967-ൽ നിലവിൽ വന്ന രണ്ടാം ഇ. എം. എസ്. മന്ത്രിസഭ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യാൻ ഉത്തരവും നൽകി. അങ്ങനെ 1968 ജൂണിൽ 1 മുതൽ 7 വരെ ക്ലാസുകൾ നടത്താൻ തുടങ്ങുകയും ഗവൺമെൻറ് എൽ. പി. എസ് . കഴുനാട് എന്നത് ഗവൺമെൻറ് യു.പി.എസ്. കഴുനാട് എന്നായി തീരുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:
8.57373294266539, 76.96478980507058 |zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം ജില്ലയിൽ പേരൂർക്കട - കല്ലയം - വട്ടപ്പാറ റോഡിൽ കല്ലയം ജംഗ്ഷനിൽ നിന്നും 100m അകലെ കല്ലയം ദേവീ ക്ഷേത്രത്തിന് സമീപം. |
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42549
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ