"ജി.യു.പി.എസ് കോലൊളൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19249-wiki (സംവാദം | സംഭാവനകൾ) |
19249-wiki (സംവാദം | സംഭാവനകൾ) |
||
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
475 കുട്ടികൾ 13 ക്ലാസ് മുറികളിൽ ആയി ഇപ്പോൾ അധ്യയനം നടന്നുവരുന്നു.കുട്ടികൾക്ക് വളരെയധികം സ്ഥലപരിമിതി അനുഭവപ്പെടുന്ന ഒരു പരിതസ്ഥിതിയാണ് ഇപ്പോൾ വിദ്യാലയത്തിൽ ഉള്ളത്.റർബൻ ഫണ്ടിന്റെ ഭാഗമായി 55 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ഇപ്പോൾ സ്കൂളിൽ പണിതു കൊണ്ടിരിക്കുന്നു.എങ്കിൽ കൂടിയും കുട്ടികൾക്ക് ഇരിപ്പിട സൗകര്യം കുറവാണ്. ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിനായി രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്ലാസ് മുറികളുടെ അഭാവംമൂലം ഇതിന് സാധിക്കാത്ത സ്ഥിതിയാണുള്ളത്.വിദ്യാലയത്തിൽ പ്രീപ്രൈമറി ആരംഭിക്കുന്നതിനും ക്ലാസ് മുറികളുടെ അഭാവം തന്നെയാണ് തടസ്സമായി നിൽക്കുന്നത്.നിലവിലുള്ള 14 ക്ലാസ് മുറികളും കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തിന് ഉപകരിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.സയൻസ് ലാബ് ,ഗണിതലാബ് എന്നിവ സ്കൂളിൽ ഉണ്ടെങ്കിലും അവ വേണ്ട രീതിയിൽ കുട്ടികൾക്ക് ഉപയോഗപ്രദമാക്കാൻ വേണ്ട സ്ഥലസൗകര്യം ഇല്ല . ലൈബ്രറി പുസ്തകങ്ങൾ ധാരാളം ഉണ്ടെങ്കിലും ലൈബ്രറി സൗകര്യങ്ങൾ ഒന്നുകൂടെ മെച്ചപ്പെടുത്തേണ്ടതുണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ള സംവിധാനം ഇപ്പോൾ ലഭ്യമല്ല. കുടിവെള്ളത്തിനായി രണ്ടു കിണറുകൾ ഉണ്ടെങ്കിലും അവ മോട്ടോർ അടിച്ചു യഥാവിധി എല്ലാ ബ്ലോക്കിലേക്കും എത്താനുള്ള സൗകര്യം കുറവാണ് . കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ആവശ്യമായ ഡൈനിങ് ഹോളും ആധുനികരീതിയിലുളള ഒരു പാചകപ്പുരയും അടിയന്തിരമായി സ്കൂളിലേക്ക് വേണ്ട സൗകര്യങ്ങളാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
22:51, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് കോലൊളൊമ്പ് | |
---|---|
വിലാസം | |
കോലൊളമ്പ ജി യു പി എസ് കോലോളംബ , കോലോളംബ പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0494 2689160 |
ഇമെയിൽ | kololombagups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19249 (സമേതം) |
യുഡൈസ് കോഡ് | 32050700217 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പാൾ, |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 237 |
പെൺകുട്ടികൾ | 237 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സതിദേവി കെ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ആരിഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
31-01-2022 | 19249-wiki |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കോലൊളമ്പ്, പുലിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണിത്.ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ , കോലൊളമ്പ് എന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ കാർഷിക ഗ്രാമമാണ് കോലളമ്പ്.മൂന്നുഭാഗവും കായലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന കുളമ്പ് പോലെയുള്ള ഒരു അർദ്ധ ദ്വീപാണ് ഈ ഗ്രാമം .ഇവിടെ വളരെ മുമ്പ് കോലത്തിരിമാർ കോട്ടകെട്ടി താമസിച്ചിരുന്നു എന്ന് പറയപ്പെടുന്നു.കോലത്തിരി മാർ അധിവസിച്ചിരുന്ന സ്ഥലം കോലത്ത് എന്നും , കോട്ടയ്ക്ക് അപ്പുറമുള്ള ഭാഗം കോട്ടപ്പുറവും ആണത്രേ .കോലകവും കുളമ്പു ചേർന്നതാ കയാൽ ഈ ഗ്രാമത്തിലെ കോലളമ്പ് എന്ന സ്ഥലനാമം വന്നുചേർന്നു.പുലിക്കാട് , വലിയ കാട് ,കോട്ടപ്പുറം, കോലകം, പൂക്കരത്തറ, വെങ്ങിനിക്കര , അയിലക്കാട് എന്നീ 7 ദേശങ്ങൾ ചേർന്നതാണ് കോലളമ്പ് അംശം .കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
475 കുട്ടികൾ 13 ക്ലാസ് മുറികളിൽ ആയി ഇപ്പോൾ അധ്യയനം നടന്നുവരുന്നു.കുട്ടികൾക്ക് വളരെയധികം സ്ഥലപരിമിതി അനുഭവപ്പെടുന്ന ഒരു പരിതസ്ഥിതിയാണ് ഇപ്പോൾ വിദ്യാലയത്തിൽ ഉള്ളത്.റർബൻ ഫണ്ടിന്റെ ഭാഗമായി 55 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ഇപ്പോൾ സ്കൂളിൽ പണിതു കൊണ്ടിരിക്കുന്നു.എങ്കിൽ കൂടിയും കുട്ടികൾക്ക് ഇരിപ്പിട സൗകര്യം കുറവാണ്. ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിനായി രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്ലാസ് മുറികളുടെ അഭാവംമൂലം ഇതിന് സാധിക്കാത്ത സ്ഥിതിയാണുള്ളത്.വിദ്യാലയത്തിൽ പ്രീപ്രൈമറി ആരംഭിക്കുന്നതിനും ക്ലാസ് മുറികളുടെ അഭാവം തന്നെയാണ് തടസ്സമായി നിൽക്കുന്നത്.നിലവിലുള്ള 14 ക്ലാസ് മുറികളും കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തിന് ഉപകരിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.സയൻസ് ലാബ് ,ഗണിതലാബ് എന്നിവ സ്കൂളിൽ ഉണ്ടെങ്കിലും അവ വേണ്ട രീതിയിൽ കുട്ടികൾക്ക് ഉപയോഗപ്രദമാക്കാൻ വേണ്ട സ്ഥലസൗകര്യം ഇല്ല . ലൈബ്രറി പുസ്തകങ്ങൾ ധാരാളം ഉണ്ടെങ്കിലും ലൈബ്രറി സൗകര്യങ്ങൾ ഒന്നുകൂടെ മെച്ചപ്പെടുത്തേണ്ടതുണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ള സംവിധാനം ഇപ്പോൾ ലഭ്യമല്ല. കുടിവെള്ളത്തിനായി രണ്ടു കിണറുകൾ ഉണ്ടെങ്കിലും അവ മോട്ടോർ അടിച്ചു യഥാവിധി എല്ലാ ബ്ലോക്കിലേക്കും എത്താനുള്ള സൗകര്യം കുറവാണ് . കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ആവശ്യമായ ഡൈനിങ് ഹോളും ആധുനികരീതിയിലുളള ഒരു പാചകപ്പുരയും അടിയന്തിരമായി സ്കൂളിലേക്ക് വേണ്ട സൗകര്യങ്ങളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ക്രമ നമ്പർ | പ്രധാനധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | അച്യുതപ്പണിക്കർ | 1951 |
2 | M J മേരി | 1960-62 |
3 | P S കേശവൻ | 1962-63 |
4 | K A ദാമോദരൻ നായർ | 1963-64 |
5 | N പ്രഭാകരൻ നായർ | 1964-83 |
6 | V റുഖിയ | 1984-87 |
7 | N N രവീന്ദ്രൻ | 1987-89 |
8 | P C തിത്ത | 1990-92 |
9 | c v സരസ്വതി | 1995-98 |
10 | A P ശ്രീധരൻ | 1999-2003 |
11 | T V മുകുന്ദൻ | 2004-2005 |
12 | V S രാമകൃഷ്ണൻ | 2005-2007 |
13 | E രാജൻ | 2007-2013 |
14 | K സതീദേവി | 2013 മുതൽ |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക .
വഴികാട്ടി
എടപ്പാളിൽ നിന്നും നടുവട്ടം വഴി കോലളമ്പ് ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറി പുലിക്കാട് സ്റ്റോപ്പിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിനു തൊട്ടു പിന്നിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുറ്റിപ്പുറമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ .തൃശ്ശൂർ ഭാഗത്തു നിന്നും വരുന്നവർക്ക് കാളച്ചാൽ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോയിലും സ്കൂളിലേക്ക് എത്തിച്ചേരാവുന്നതാണ്.{{#multimaps:10.754707, 76.001014|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19249
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ