"ജി.യു.പി.എസ് കുറുമ്പലങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അധ്യാപകർ |
ഗ്രാമ ചരിത്രം |
||
| വരി 72: | വരി 72: | ||
[[ജി.യു.പി.എസ് കുറുമ്പലങ്ങോട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | [[ജി.യു.പി.എസ് കുറുമ്പലങ്ങോട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== ഗ്രാമ ചരിത്രം == | |||
കുറുമ്പലങ്ങോട് | |||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഉൾപ്പെട്ട ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ ഒരു കാർഷിക ഗ്രാമമാണ് കുറുമ്പലങ്ങോട്. ചാലിയാർ പുഴ, കാഞ്ഞിരപ്പുഴ, എഴുവത്തോട്,നീലഗിരികുന്നുകൾ എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണിത്. | |||
പുരാതന ചരിത്രശേഷിപ്പുകളുടെ നിരവധി തെളിവുകൾ ഉണ്ടെങ്കിലും, ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇന്നു കാണുന്ന ജനവാസകേന്ദ്രങ്ങൾക്ക് ഈ ഗ്രാമത്തിൽ ജീവൻ വെക്കുന്നത്. നിലമ്പൂർ കോവിലകത്തിന്റെ കീഴിൽ ഉൾപ്പെട്ട ഈ പ്രദേശത്ത് നിരവധി ആദിവാസി കുടുംബങ്ങൾ ജീവിച്ചുവന്നിരുന്നു. കൈപ്പിനി,ചെറിയമാത, പുതുപ്പരിയാരം,അണ്ണടപ്പ്, കണയംകൈ,മാങ്ങോട് ഏന്നിവയായിരുന്നു ആദ്യകാലത്തെ പ്രധാന ആദിവാസി കേന്ദ്രങ്ങൾ. മുണ്ടേക്കാട്ടുപാറക്കൽ, പൂപ്പൊഴിഞ്ഞി, മഞ്ചേരിത്തൊടി,നാലകത്ത്, കൽപ്പത്തൊടി, കുന്നൂർക്കരപത്തൊന്നുകളം ,കുറ്റിക്കാട്ടിൽ, മാവുങ്ങൽ, എളയാട്, നീലാമ്പ്ര, പുതുപ്പറമ്പിൽ തുടങ്ങിയവയായിരുന്നു ഈ ഗ്രാമത്തിൽ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ എത്തിച്ചേർന്ന പ്രധാനകുടുംബങ്ങൾ.പിന്നീട് മലബോറിന്റെയും തിരുവിതാംകൂറിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കുടിയേറ്റക്കാർ ഇവിടെ താമസമാരംഭിച്ചു. ഇന്ന് താരതമ്യേന ജനസാന്ദ്രത ഉയർന്ന ഒരു പ്രദേശമാണ് കുറുമ്പലങ്ങോട്. | |||
നെല്ല്, ചാമ, കശുവണ്ടി, തെങ്ങ്, കവുങ്ങ് എന്നിവയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല കൃഷികൾ. പിന്നീട് റബ്ബർ, മരച്ചീനി തുടങ്ങിയ വിളകൾ കൂടി രംഗപ്രവേശം ചെയ്തു. | |||
1956 ൽ സർക്കാർ മേഖലയിൽ ഈ ഗ്രാമത്തിൽ ആദ്യമായി പ്രവർത്തനമാരംഭിച്ച വിദ്യാഭ്യാസസ്ഥാപനമാണ് കുറുമ്പലങ്ങോട് ഗവൺമെൻറ് പ്രൈമറി സ്കൂൾ. ശ്രീ.മഞ്ചേരിത്തൊടി ചിന്നൻ നായർ, സർക്കാരിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. 1974-75 അധ്യയനവർഷത്തിൽ ഈ വിദ്യാലയം ഒരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. ഇന്നും ഈ മേഖലയിലെ ഏക യു.പി സ്കൂളാണ് കുറുമ്പലങ്ങോട് ഗവ യു.പിസ്കൂൾ. മുണ്ടപ്പാടം എ. എൽ പി സ്കൂൾ, ചെമ്പൻകൊല്ലി എ എൽ പി സ്കൂൾ , എരുമമുണ്ട നിർമല ഹയർ സെക്കന്ററി സ്കൂൾ എന്നിവയോണ് ഈ പ്രദേശത്തെ മറ്റ് പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ , | |||
1972 ആഗസ്റ്റ് മാസത്തിലാണ് ഈ ഗ്രാമത്തിലെ ആദ്യ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രം നിലവിൽ വന്നത്. ആദ്യത്തെ 12 വർഷം ഈ സ്ഥാപനം ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചത്. മേച്ചീരി കുടുംബം സർക്കാരിന് സൗജന്യമായി നൽകിയ സ്ഥലത്ത്, 1984 മുതൽ ഈ ആരോഗ്യ കേന്ദ്രം പ്രവർത്തനം തുടരുന്നു. ഇന്ന് ചുങ്കത്തറ ഗ്രാമ പഞ്ചായത്തിലെ ഏക പ്രാഥമിക ആരോഗ്യ കേന്ദ്രം എന്ന നിലയിലേക്ക് കുറുമ്പലങ്ങോട് PHC ഉയർന്നിട്ടുണ്ട്. | |||
വിവിധ ജാതി-മത-രാഷ്ട്രീയ വിഭാഗത്തിൽപ്പെട്ടവർ വളരെ സ്നേഹത്തോടെയും സമാധാനത്തോടെയും കഴിയുന്ന ഗ്രാമമാണിത്. കലാ-സാംസ്കാരിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഇന്ന് ഈ ഗ്രാമം വളരെയധികം മുന്നേറിയിട്ടുണ്ട്. ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ എടുത്തു പറയത്തക്ക ഒരു പ്രദേശമായി ഇന്ന് കുറുമ്പലങ്ങോട് മാറിക്കഴിഞ്ഞു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:48457.2.jpg.jpg|ലഘുചിത്രം]] | [[പ്രമാണം:48457.2.jpg.jpg|ലഘുചിത്രം]] | ||