ജി.യു.പി.എസ് കുറുമ്പലങ്ങോട്/എന്റെ ഗ്രാമം
എന്റെ ഗ്രാമം
കുറുമ്പലങ്ങോട് എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ നിലമ്പൂർ സബ്‍ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1955-56ൽ ഒരു വീട്ടിൽ പ്രവർത്തനം ആരംഭിച്ചു.1956ൽ ബഹുമാന്യനായ കൽപ്പാത്തൊടി ചിന്നൻ നായർ പ്രതിഫലം വാങ്ങാതെ നൽകിയ ഒരേക്കർ സ്ഥലത്ത് ഒരു താല്കാലിക ഷെഡിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി.