"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 259: | വരി 259: | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
[[പ്രമാണം:15222 4.jpeg|ഇടത്ത്|ലഘുചിത്രം|വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സ്കുളിനു ലഭിച്ച ലാപ്‍ടോപ്പ് വിതരണം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി ബാലൻ നിർവഹിക്കുന്നു.]] | [[പ്രമാണം:15222 4.jpeg|ഇടത്ത്|ലഘുചിത്രം|വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സ്കുളിനു ലഭിച്ച ലാപ്‍ടോപ്പ് വിതരണം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി ബാലൻ നിർവഹിക്കുന്നു.]] | ||
15:14, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ | |
|---|---|
| വിലാസം | |
പടിഞ്ഞാറത്തറ വാരാമ്പറ്റ പി.ഒ. , 673575 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഇമെയിൽ | hmstthomaselps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15222 (സമേതം) |
| യുഡൈസ് കോഡ് | 32030300606 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പടിഞ്ഞാറത്തറ |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 56 |
| പെൺകുട്ടികൾ | 57 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിനോജ് ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | ബിനോയ് തോമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സിനു ജോസഫ് |
| അവസാനം തിരുത്തിയത് | |
| 17-01-2022 | 15222 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ അയിരൂർ എസ്റ്റേറ്റിൽ കൊപ്പിടി എന്ന സ്ഥലത്ത് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കകൂൾ പടിഞ്ഞാറത്തറ .ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾ പൂവണിയാൻ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞ് കൊണ്ട് പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന സ്ഥാപനമാണിത്. സ്കുൂൾ സ്ഥാപക മാനേജർ അബ്രാഹാം കുുരുടാമണ്ണിൽ ആയിരുന്നു. 1968 മുതൽ താൽക്കാലിക അംഗീകാരത്തിലും 1985 മുതൽ സ്ഥിരമായ അംഗീകാരത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു.
ചരിത്രം
1968 ജുൺ 3-നാണ് സ്കൂൾ ആരംഭിച്ചത്.ഒന്നാം ക്ളാസിൽ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷൻ രജിസ്റ്ററിലേ ആദ്യ നമ്പറുകാരൻ ഇലവുങ്കൽ ചാക്കോയുടെ മകൻ അലക്സാണ്ടർ ഇ.സി. ആയിരുന്നു.സ്കുൂൾ അനുവദിച്ച സമയത്തു തന്നെ സ്കുൂൾ സ്ഥാപക മാനേജർ അബ്രാഹാം കുുരുടാമണ്ണിൽ ചാക്കോ സാർ, മത്തായി സാർ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകൻ ചാക്കോ സാർ ആയിരുന്നു.1971 ൽ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂർ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് നിർമിച്ച ഉറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. 1968 മുതൽ താൽക്കാലിക അംഗീകാരത്തിലും 1985 മുതൽ സ്ഥിരമായ അംഗീകാരത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു. സ്കൂൾ അനുവദിക്കുന്ന സമയത്ത് ശ്രീ കൃഷ്ണൻ കുുട്ടി സാർ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു. കൂടുതൽ ചരിത്രം തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
- രണ്ടര ഏക്കർ സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.
- നാല് ക്ലാസ് മുറികളുള്ള കെട്ടിടം, ഓഫീസ് റൂം വൈദ്യുതി സൗകര്യം എന്നിവയുണ്ട്.
- കമ്പ്യൂട്ടർ റൂം, കിണർ, മൂത്രപ്പുരകൾ, വിശാലമായ കളിസ്ഥലം, സ്കൂളിനുണ്ട്.
പ്രീ പ്രൈമറി
സ്കൂളിൽ 2012-2013 വർഷം മുതൽ പ്രീ പ്രൈമറി ക്ലാസുകൾ പ്രവർത്തിക്കുന്നു ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കവും പ്രീ പ്രൈമറി തലത്തിലുള്ള ക്ലാസുകളും നൽകി വരുന്നു. പ്രീ പ്രൈമറിക്ക് നല്ല കെട്ടിടവും ഫർണിച്ചറുകളും ഉണ്ട്.നിലവിൽ ഒരുഅധ്യാപികയും ഒരു ആയയും ഉണ്ട് സ്കൂൾ കുട്ടികൾക്ക് നൽകി വരൂന്ന ഉച്ച ഭക്ഷണം ഇവർക്കും നൽകി വരൂന്നു.
സ്കൂൾ ബസ്
ഇന്നത്തെ സാഹചര്യത്തിൽ സ്കൂളുകളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സ്കൂൾ ബസ്. സ്കൂൾ ബസ്
ഇല്ലാത്തതിനാൽ മുൻ വർഷങ്ങളിൽ നിരവധി കുട്ടികൾ സ്കൂൾ പരിധിയിൽ നിന്നും മറ്റുള്ള സ്കൂളിലേക്ക് പോകുന്നത് ഒഴിവാക്കാനും കുട്ടികളെ സ്കൂളിലേക്ക് ആകർശിക്കാനും മാത്രമല്ല സ്കൂൾ ബാണാസുര സാഗർ ഡാം പരിസരത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് വാഹനങ്ങൾ കൂടുതലായതിനാൽ കാൽനട യാത്ര ബുദ്ധിമുട്ടായിരുന്നു അതുകൊണ്ട് തന്നെ സുരക്ഷിതമായി കുട്ടികൾക്ക് സ്കൂളിൽ എത്താനും കഴിയുന്നു. ഒട്ടുമിക്ക കുട്ടികളും ബസ് ഉപയോഗപ്പെടുത്തുന്നു. ശ്രീ മുഹമ്മദ് അലിയാണ് ഇപ്പോഴത്തെ ഡ്രൈവർ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഭാഷാ ക്ലബുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- പരിസ്ഥിതി ക്ലബ്
- വിദ്യാനിധി
- ഇംഗ്ലീഷ് ക്ലബ്
- അറബിക് ക്ലബ്
സകൂൾ മാനേജർമാർ
| ക്രമ നമ്പർ | പേര് | |
|---|---|---|
| 1 | ശ്രീ. അബ്രഹാം കുുരുടാമണ്ണിൽ | |
| 2 | ശ്രീ. സൈമൺ അബ്രഹാം. | |
| 3 | ശ്രീമതി. മറിയാമ്മ സൈമൺ |
സ്കൂളിലെ മുൻ അദ്ധ്യാപകർ
- ശ്രീ ചാക്കോ കെ.എ { സ്കൂൾ ആരംഭ കാലം മൂതൽ 2001 വരെ പ്രധാന അദ്ധ്യാപകൻ ആയിരുന്നു. }
- ശ്രീ. മത്തായി
- ശ്രീ. ഗീ വർഗീസ് മാത്യു
- ശ്രീ. പൊന്നൂസ് എബ്രാഹാം
- ശ്രീ. സി ജെ കുര്യൻ
- ശ്രീ. സെബാസ്റ്റ്യൻ എം.എം
- ശ്രീമതി. മേരി മാത്യു
- ശ്രീ. മാത്യു സക്കറിയ { 2001 മുതൽ 2004 വരെ പ്രധാന അദ്ധ്യാപകൻ }
- ശ്രീ. എ. ആലി
- ശ്രീമതി. ശോശാമ്മ കോശി.{ 2004മുതൽ 2015 വരെ പ്രധാന അദ്ധ്യാപിക }
നിലവിലെ അദ്ധ്യാപകർ
നേട്ടങ്ങൾ
| LSS ജേതാക്കൾ | ||
|---|---|---|
| ക്രമ
നമ്പർ |
കുട്ടിയുടെ പേര് | വർഷം |
| 1 | ഹാർമി കുര്യൻ | 2002-03 |
| 2 | അഞ്‍ജു സണ്ണി | 2005-06 |
| 3 | ആബിദ യു സി | 2007-08 |
| 4 | അയോണ ജോസ് | 2017-18 |
| 5 | ബിയോൺ ബിനു | 2017-18 |
| 6 | ആര്യാനന്ദ് എം കെ | 2017-18 |
| 7 | മുഹമ്മദ് റാഫി ഇ | 2018-19 |
| 8 | ആൻമരിയ ടി കെ | 2019-20 |
| 9 | മാളവിക വി എസ് | 2019-20 |
| 10 | അർച്ചന കെ വി | 2019-20 |
| 11 | ശ്രേയ വിജേഷ് | 2019-20 |
- 2008-09 അദ്ധ്യയന വർഷത്തിൽ ജില്ലാ പ്രവർത്തിപരിചയ മേളയിൽ പാഴ് വസ്‍തുക്കൾ കൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കലിൽ സിബിനീഷ് ഏ സി A Grade ലഭിച്ചു.
- 2009-10 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഗോഡ്‍വിൻ സണ്ണി A Grade ലഭിച്ചു.
- വയനാട് ജില്ലാ ശാസ്ത്ര മേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മുളയുൽപ്പന്ന നിർമാണത്തിൽ നീതു ഏ ആർ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
- 2007 ൽ വൈത്തിരി ഉപജില്ലാ അറബിക് കലോത്സവത്തിൽ 58 പോയിന്റ് നേടി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
- 2015-16 അദ്ധ്യയന വർഷത്തിൽ വയനാട് ജില്ലാ സാമൂഹിക ശാസ്ത്ര മേളയിൽ സ്കൂളിനു രണ്ടാം സ്ഥാനം ലഭിച്ചു.
- 2014-15 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം,
- 2015-16 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, മലയാള പദ്യം ചൊല്ലൽ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, A Grade ലഭിച്ചു. നിലവിൽ ഈ കുട്ടി നിരവധി സംഗീത പരിപാടികളിൽ പങ്കെടുത്തുവരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ആയിഷ യു സി
- ഡോ. എബി ഫിലിപ്പ്
- അഡ്വ. യു സി. അബ്ദുള്ള
- പ്രൊ. ബിനു പി ചാക്കൊ.
- ജീന പി എസ്. [KSEB] ബാസ്ക്കറ്റ് ബോൾ താരം
- പ്രിൻസ് ജോസ്. [T T E ] ഹൈജംപ് താരം.
- ഡോ. മുഹമ്മദ് റഫീഖ്
ചിത്രശാല

വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിൽനിന്നും 4 കിലോ മീറ്റർ അകലെ
കാപ്പിക്കളം കുുറ്റ്യാംവയൽ റോഡിൽ അയിരൂർ എസ്റ്റേറ്റിൽ [ കൊപ്പിടി] ബാണാസുര ഡാമിനടുത്തായി എസ്റ്റേറ്റിനുള്ളിൽ സ്തിതി ചെയ്യൂന്നു.{{#multimaps:11.67547,75.95097|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15222
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈത്തിരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ





