"മംഗളോദയം യു.പി.എസ്. പൊടിയാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
5 മുതൽ 7 വരെയുള്ള 3 ക്ലാസ്സ് റുമുകളും ഒരു ഓഫീസ് മുറിയും ഒരു പൊതു മുറിയും ചേർത്ത് 5 മുറികൾ ഉള്ള ഒരു കെട്ടിടമാണ് സ്കൂളിന് ഉള്ളത്. അധ്യാപകർക് ഒരു ശുചി മുറിയും കുട്ടികൾക് രണ്ടു വീതം ശുചീമുറിയും ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഒരു പാചകപുര ഉണ്ട്. കമ്പ്യൂട്ടർ, ലാബ് , ലൈബ്രറി , സ്റ്റോർ എന്നിവ പൊതുമുറിയിൽ പ്രവർത്തിക്കുന്നു. കറന്റ് ഉണ്ട്. വെള്ളത്തിന് കിണറിൽ നിന്നും പൈപ്പ് ലൈൻ എടുത്തിട്ടുണ്ട്. പ്രധാന മന്ത്രി കുടിവെള്ള പദ്ധതിവഴി | 5 മുതൽ 7 വരെയുള്ള 3 ക്ലാസ്സ് റുമുകളും ഒരു ഓഫീസ് മുറിയും ഒരു പൊതു മുറിയും ചേർത്ത് 5 മുറികൾ ഉള്ള ഒരു കെട്ടിടമാണ് സ്കൂളിന് ഉള്ളത്. അധ്യാപകർക് ഒരു ശുചി മുറിയും കുട്ടികൾക് രണ്ടു വീതം ശുചീമുറിയും ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഒരു പാചകപുര ഉണ്ട്. കമ്പ്യൂട്ടർ, ലാബ് , ലൈബ്രറി , സ്റ്റോർ എന്നിവ പൊതുമുറിയിൽ പ്രവർത്തിക്കുന്നു. കറന്റ് ഉണ്ട്. വെള്ളത്തിന് കിണറിൽ നിന്നും പൈപ്പ് ലൈൻ എടുത്തിട്ടുണ്ട്. പ്രധാന മന്ത്രി കുടിവെള്ള പദ്ധതിവഴി കുടിവെള്ളത്തിന് പൊതു പൈപ്പ് ഉണ്ട്. | ||
==മികവുകൾ== | ==മികവുകൾ== |
15:41, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മംഗളോദയം യു.പി.എസ്. പൊടിയാടി | |
---|---|
വിലാസം | |
നെടുമ്പ്രം മംഗളോദയം യൂ. പി. എസ്, പൊടിയാടി പി. ഒ., തിരുവല്ല. , പൊടിയാടി പി.ഒ. , 689110 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 14 - 05 - 1936 |
വിവരങ്ങൾ | |
ഇമെയിൽ | mangalodayamups@gmail.com |
വെബ്‍സൈറ്റ് | www.mangalodayamups |
കോഡുകൾ | |
സ്കൂൾ കോഡ് | 37271 (സമേതം) |
യുഡൈസ് കോഡ് | 32120900316 |
വിക്കിഡാറ്റ | Q87593264 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി ബാലചന്ദ്രൻ |
പി.ടി.എ. പ്രസിഡണ്ട് | സിജി അലക്സാണ്ടർ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ. എസ്. നായർ |
അവസാനം തിരുത്തിയത് | |
15-01-2022 | 37271 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1137-38 കാലഘട്ടത്തിൽ 1113 ഇടവം 1 ( 14 -05-1936)വ്യാഴാഴ്ച ആണ് ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ നെടുമ്പുറം പഞ്ചായത്തിൽ താഴ്ചയിൽ ജാനകിയമ്മയുടെ കുടുംബ സ്വത്തായിരുന്ന ഈ സ്ഥലം ഇളമൺ മഠത്തിൽ ശ്രീ. V. T. കൃഷ്ണൻ നമ്പൂതിരി വാങ്ങുകയും ഒരു യു. പി സ്കൂൾ പൊടിയാടിയിൽ വേണമെന്ന സമൂഹത്തിൻറെ ആഗ്രഹം നടപ്പാക്കുന്നതിനു പൊടിയാടി എൽ. പി സ്കൂളിന് വടക്കുവശത്തായി ഒരു കെട്ടിടം പണിത് 5 ആം ക്ലാസുമുതൽ 7 ആം ക്ലാസുവരെ പഠിക്കുവാൻ സൗകര്യം ഉണ്ടാക്കുകയും മംഗളോദയം അപ്പർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1968-69 വർഷത്തിൽ ഈ സ്കൂൾ മഠത്തിലാട്ട് എൻ. കൊച്ചുകൃഷ്ണ പിള്ള സാർ വിലക്ക് വാങ്ങുകയും മാനേജർ ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1988-89 ഇൽ അദ്ദേഹത്തിന്റെ മകൾ പ്രൊഫ. പി. സരസ്വതി ടീച്ചർക്ക് കൈമാറുകയും അന്നുമുതൽ ടീച്ചർ മാനേജർ ആയി തുടരുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
5 മുതൽ 7 വരെയുള്ള 3 ക്ലാസ്സ് റുമുകളും ഒരു ഓഫീസ് മുറിയും ഒരു പൊതു മുറിയും ചേർത്ത് 5 മുറികൾ ഉള്ള ഒരു കെട്ടിടമാണ് സ്കൂളിന് ഉള്ളത്. അധ്യാപകർക് ഒരു ശുചി മുറിയും കുട്ടികൾക് രണ്ടു വീതം ശുചീമുറിയും ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഒരു പാചകപുര ഉണ്ട്. കമ്പ്യൂട്ടർ, ലാബ് , ലൈബ്രറി , സ്റ്റോർ എന്നിവ പൊതുമുറിയിൽ പ്രവർത്തിക്കുന്നു. കറന്റ് ഉണ്ട്. വെള്ളത്തിന് കിണറിൽ നിന്നും പൈപ്പ് ലൈൻ എടുത്തിട്ടുണ്ട്. പ്രധാന മന്ത്രി കുടിവെള്ള പദ്ധതിവഴി കുടിവെള്ളത്തിന് പൊതു പൈപ്പ് ഉണ്ട്.
മികവുകൾ
കുട്ടികളുടെ പഠന നേട്ടമാണ് മികവ് പ്രവർത്തനമായി കണക്കാക്കുന്നത്. അതിന് വേണ്ടി അക്ഷരങ്ങൾ നിർബന്ധമായും മനസിലാക്കിയിരിക്കണം എന്ന ലഷ്യത്തോടെ ILA(Improvement in learning activities ) എന്ന പ്രവർത്തനം നടന്നുവരുന്നു. ഇതിൽ ഭാഷപരമായും, ശാസ്‌ത്രപരവുമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
മുൻസാരഥികൾ
ഒരു സിംഗിൾ മാനേജ്മെന്റ് സ്കൂൾ ആയതിനാൽ അതാത് സമയത്തെ മാനേജർ,പ്രധാനാധ്യാപകർ, പി. ടി. എ. പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നത്..1995 മുതൽ 2019 മാർച്ച് വരെ 24 വർഷം ശ്രീമതി ലളിതകുമാരി ടീച്ചർ ഹെഡ്മിസ്ട്രെസ് ആയിരുന്നു. തുടർന്ന് 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ ശ്രീമതി ശ്രീലത ടീച്ചർ ഹെഡ്മിസ്ട്രെസ് ആയിരുന്നു. അതിനുശേഷം 2020 ഏപ്രിൽ മുതൽ ശ്രീമതി മിനിബാലചന്ദ്രൻ ഹെഡ്മിസ്ട്രെസ് ആയി തുടരുന്നു.
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.പ്രധാന ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം, രചനാ മത്സരങ്ങൾ, ക്വിസ്, റാലികൾ, പൊതുയോഗങ്ങൾ എന്നിവ നടത്താറുണ്ട്.
അദ്ധ്യാപകർ
- മിനി ബാലചന്ദ്രൻ (H.M)
- നാരായണൻ നമ്പൂതിരി .എം .കെ (ഹിന്ദി )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സമൂഹത്തിൽ ഉന്നത നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായ ശ്രീ. ജോൺ ജോർജ്, പ്രൊഫ. രാജാശേഖരൻ നായർ, അഡ്വ. മുരളീധരൻ നായർ, ഡോക്ടർ പ്രസന്നകുമാരി, അധ്യാപകരായ ശ്രീധരൻ പിള്ള സാർ, വാസുദേവ കുറുപ് സാർ, നാരായണൻ സാർ, കലാകാരനായ നെടുമ്പ്രം ഗോപി എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി- കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നത് ഈ ക്ലബിലൂടെ ആണ്.. ഇതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്കൂൾ തലം , സബ്ജില്ലാതലം, എന്നിവടങ്ങളിൽ നടന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്:- ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്ര കൌതുകം, മറ്റ് പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു .ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയാറാക്കുക , ക്വിസ്സ് , ശാസ്ത്ര നിരീക്ഷണം ,ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു.
- ഹെൽത്ത് ക്ലബ് - ഇതിൽ കുട്ടികളുടെ ഉയരം, തൂക്കം എന്നിവ രേഖപ്പെടുത്തുകയും ആരോഗ്യപരമായ ശീലങ്ങൾ വളർത്തുവാൻ വേണ്ട ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ശരീരികവും മാനസികാവുമായ വ്യായാമം ചെയ്യണ്ട രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു.
- ഗണിത ക്ലബ്:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി അധിഷ്ഠിത ഗണിഒത്ത കളികൾ,മാന്ത്രിക ചതുരം, മാന്ത്രിക സംഗലനം , ചിത്ര ഗണിതകളികൾ എന്നിവ നടത്തുന്നു .
- സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു.
- ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്, ഗാന്ധി ക്വിസ്സ് ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ നല്കി.ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ധാരാളം പോസ്റ്ററുകൾ തയാറാക്കി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സ്കൂൾ ഫോട്ടോകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37271
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ