മംഗളോദയം യു.പി.എസ്. പൊടിയാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1137-38 കാലഘട്ടത്തിൽ 1113 ഇടവം 1 ( 14 -05-1936)വ്യാഴാഴ്ച ആണ് ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ നെടുമ്പുറം പഞ്ചായത്തിൽ താഴ്ചയിൽ ജാനകിയമ്മയുടെ കുടുംബ സ്വത്തായിരുന്ന ഈ സ്ഥലം ഇളമൺ മഠത്തിൽ ശ്രീ. V. T. കൃഷ്ണൻ നമ്പൂതിരി വാങ്ങുകയും ഒരു യു. പി സ്കൂൾ പൊടിയാടിയിൽ വേണമെന്ന സമൂഹത്തിന്റെ ആഗ്രഹം നടപ്പാക്കുന്നതിനു പൊടിയാടി എൽ. പി സ്കൂളിന് വടക്കുവശത്തായി ഒരു കെട്ടിടം പണിത് 5 ആം ക്ലാസുമുതൽ 7 ആം ക്ലാസുവരെ പഠിക്കുവാൻ സൗകര്യം ഉണ്ടാക്കുകയും മംഗളോദയം അപ്പർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1968-69 വർഷത്തിൽ ഈ സ്കൂൾ മഠത്തിലാട്ട് എൻ. കൊച്ചുകൃഷ്ണ പിള്ള സാർ വിലക്ക് വാങ്ങുകയും മാനേജർ ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1988-89 ഇൽ അദ്ദേഹത്തിന്റെ മകൾ പ്രൊഫ. പി. സരസ്വതി ടീച്ചർക്ക് കൈമാറുകയും അന്നുമുതൽ ടീച്ചർ മാനേജർ ആയി തുടരുകയും ചെയ്യുന്നു.