"ജി യു പി എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ആലപ്പുഴ ഉപജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം.ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഴവീട് സ്ഥിതി ചെയ്യുന്നു. | |||
'''തിരുവമ്പാടി ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്''' | |||
[[ജി യു പി എസ് തിരുവമ്പാടി/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | [[ജി യു പി എസ് തിരുവമ്പാടി/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
12:08, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ആലപ്പുഴ ഉപജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം.ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഴവീട് സ്ഥിതി ചെയ്യുന്നു.
തിരുവമ്പാടി ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്
അഞ്ചൽപ്പെട്ടി
ആലപ്പുഴ ഉപജില്ലയിലെ പുരാതന സരസ്വതീ വിദ്യാലയമായ ഗവ.യു.പി സ്കൂൾ തിരുവമ്പാടിയുടെ തിരുമുറ്റത്ത് രാജമുദ്രയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന അഞ്ചൽപ്പെട്ടി ഒരു ചരിത്ര സ്മാരകമായി പരിപാലിക്കപ്പെടുന്നു.
നിരവധി ചരിത്രങ്ങളുറങ്ങുന്ന ആലപ്പുഴ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം ദൂരത്ത്
സ്ഥിതി ചെയ്യുന്ന പഴവീട് എന്ന കൊച്ചുഗ്രാമത്തിലെ ഏറ്റവും വിശിഷ്ടമായ വിദ്യാഭ്യാസ സ്ഥാപനമായ ഗവ.യു പി എസ് തിരുവമ്പാടിയിലാണ് ആലപ്പുഴ ജില്ലയിലെ ആദ്യ അഞ്ചൽ പെട്ടികളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത്.
സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഔദ്യോഗിക പോസ്റ്റൽ സർവ്വീസ് രൂപം കൊള്ളുന്നതിനു മുൻപ് തിരുവിതാംകൂർ,കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിലും പിന്നീട് തിരുകൊച്ചിയിലും നിലനിന്നിരുന്ന തപാൽ സമ്പ്രദായമായിരുന്നു അഞ്ചൽ ആഫീസ്.1729-1758 കാലഘട്ടത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ രാജശാസനകൾ എത്തിക്കാനായി രൂപപ്പെടുത്തിയ സംവിധാനം ആയിരുന്നു ഇത്.ദൈവദൂതൻ എന്നർത്ഥമുള്ള 'എയ്ഞ്ചൽ 'എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് അഞ്ചൽ ഉണ്ടായത്.1951-ൽ ഇന്ത്യൻ കമ്പിത്തപാൽ വകുപ്പിൽ ലയിക്കുന്നതു വരെഅഞ്ചൽസമ്പ്രദായം നിലനിന്നു.ഒരു അഞ്ചൽ ആഫീസിൽ ഒരു അഞ്ചൽ മാസ്റ്ററും അദ്ദേഹത്തിന്റെ താഴെ രണ്ട് ഉദ്യോഗസ്ഥരും നാല് അഞ്ചൽ ശിപായിമാരും ഉണ്ടായിരുന്നു.ഇന്നത്തെ പോസ്റ്റ്മാനെ അന്ന് അഞ്ചൽ ശിപായി എന്നാണ് വിളിച്ചുവന്നത്.അഞ്ചലാഫീസിൽ വരുന്ന കത്തുകൾ ഒരു കട്ടിയുള്ള ചാക്കിൽ കെട്ടിവെക്കുന്നു.ഈ ബാഗിലെ കത്തുകൾ കൊണ്ടുപോകുന്ന ആളിനെ അഞ്ചലോട്ടക്കാരൻ എന്ന് വിളിക്കുന്നു.ഈ അഞ്ചലോട്ടക്കാരന്റെ കൈയ്യിൽ ഒരു കോലും അതിൽ മണികൾ
കൊരുത്ത ചിലങ്കയും കെട്ടിയിരിക്കും.ബാഗ് തലയിൽ വെച്ച് കോല് താഴെ കുത്തി ചിലങ്കയുടെ ശബ്ദം ഉണ്ടാക്കി റോഡ് വഴി ഓടുന്നു.കൃത്യസമയം കത്തുകൾ എത്തിച്ചില്ലെങ്കിൽ അഞ്ചലോട്ടക്കാരന് കഠിനമായ ശിക്ഷ വിധിച്ചിരുന്നു.ഒരു സ്ഥലത്തു നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് അഞ്ചലോട്ടക്കാരൻ ഓടിയെത്തി കത്തുകൾ കൊടുത്തിരുന്നു.ചില അഞ്ചലോട്ടക്കാരുടെ കാലിലും ചിലങ്ക കെട്ടി ഓടുമായിരുന്നു.ചിലങ്കയുടെ ശബ്ദം കേട്ടാണ് ജനങ്ങൾ അഞ്ചൽ എന്ന് മനസ്സിലാക്കിയിരുന്നത്.മാർഗ്ഗതടസ്സമുണ്ടാക്കാതിരിക്കാനായിരുന്നു ഈ മണികിലുക്കം.ഈ ശബ്ദം കേൾക്കുമ്പോൾ ആളുകളും വണ്ടിക്കാരും ഒഴിഞ്ഞുകൊടുക്കും.അഞ്ചലോട്ടക്കാരന് മാർഗ്ഗതടസ്സമുണ്ടാക്കുന്നത് കുറ്റകരമായിരുന്നു.പഴയ അഞ്ചലാഫീസുകളുടെ വ്യാപാരപരിധി തിരുവിതാംകൂർ മാത്രമായിരുന്നു.തിരുവിതാംകൂറിന് വെളിയിലേക്കുള്ള കത്തിടപാടുകൾക്ക് കേന്ദ്രഗവൺമെന്റ് ഉടമയിലുള്ളപോസ്റ്റൽ സർവ്വീസ് സമാന്തരമായുണ്ടായിരുന്നു.
ജി യു പി എസ് തിരുവമ്പാടി | |
---|---|
വിലാസം | |
പഴവീട് പഴവീട് , പഴവീട് പി.ഒ. , 688009 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0477 2262491 |
ഇമെയിൽ | 35233pazhaveedu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35233 (സമേതം) |
യുഡൈസ് കോഡ് | 32110100903 |
വിക്കിഡാറ്റ | Q87530923 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 139 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 13 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത ബി |
പി.ടി.എ. പ്രസിഡണ്ട് | ഉദയകുമാർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ പി.ബി |
അവസാനം തിരുത്തിയത് | |
14-01-2022 | Georgekuttypb |
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35233
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ