ജി യു പി എസ് തിരുവമ്പാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

തിരുവമ്പാടി ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ്‌ കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.ക്ഷേത്ര ഭരണസമിതിയുടെ മാനേജ്മെന്റിന്റെ കീഴിൽ വെർണാക്കുലർ പ്രൈമറി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. തിരുവിതാംകൂർ സംസ്ഥാനത്തിനുവേണ്ടി ദിവാൻ കൃഷ്ണൻ നായർ അവർകളുടെ പേർക്കാണ് ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊല്ലവർഷം ൧൧൧൦ ആയപ്പോഴേക്കും സ്കൂളിൽ കുട്ടികളുടെ എണ്ണം വളരെ വർധിച്ചു.സ്ഥലസൗകര്യം കെട്ടിട പരിമിതി എന്നിവ പരിഹരിക്കുന്നതിനായി ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രധാന കെട്ടിടത്തിന് തെക്കുവശമുള്ള കെട്ടിടവും പത്തു സെന്റ് സ്ഥലവും കൊല്ലവർഷം ൧൧൧൧-മാൻഡ് ഇടവമാസം ൩൨-ആം തീയതി സർക്കാരിലേക്ക് തീറാധാരമെഴുതിക്കൊടുത്തു . തിരുവമ്പാടി കരിംകുറ്റിലായ ചെള്ളാട്ടുവീട്ടിൽ റിട്ടയേർഡ് ഇംഗ്ലീഷ് സ്കൂൾ അധ്യാപകൻ ആണ്ടിപ്പിള്ള , കൈതവന കണ്ണംകുളങ്ങര വീട്ടിൽ റിട്ടയേർഡ് മലയാളം അധ്യാപകൻ പരമേശ്വരൻപിള്ളയ് എന്നിവർ ദിവാൻ സചിവോത്തമൻ സർ സി.പി രാമസ്വാമി അയ്യർ അവർകൾ പേർക്കാണ് പ്രമാണം എഴുതിക്കൊടുത്തത്. വി.എം. സ്കൂൾ (വെർണാക്കുലർ മലയാളം) മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും എൻ.എസ്.എസ്.എച് എസ് അധ്യാപകനുമായ എം. മാധവൻ സാറിന്റെ മംഗ്ലാവിൽ വക സ്ഥലം കൊടുത്തു ബാക്കി കെട്ടിടം ,കളിസ്ഥലം എന്നിവ നിലവിൽ വന്നു. ആലപ്പുഴ നഗരസഭാ ജനകീയാസൂത്രണ പദ്ധതിയിൽ പ്പെടുത്തി ലഭിച്ച ആഡിറ്റോറിയം ,ശ്രീ എസ്.രാമചന്ദ്രൻ പിള്ളൈ രാജ്യസഭാ അംഗമായിരുന്നപ്പോൾ ലഭിച്ച കെട്ടിടത്തിലെ കമ്പ്യൂട്ടർ ലാബ് എന്നിവ ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ആലപ്പുഴ നഗരസഭയും എസ.എസ.എ യും അനുവദിച്ച 6 കംപ്യൂട്ടറുകളും 2 പ്രിന്ററുകളും ഉള്ള കമ്പ്യൂട്ടർ ലാബാണ് ഉള്ളത്. സ്കൂളിലെ അക്കാഡമിക പടനാനുബന്ധ പ്രവർത്തനങ്ങൾ കല-കായിക-ശാസ്ത്ര-ഗണിതശാസ്ത്ര -പ്രവൃത്തി പരിചയ -ഐ.ടി.മേഖലകളിലെ പങ്കാളിത്തം എന്നിവ ശ്രദ്ധേയമാണ്. 1997 മുതൽ പി.റ്റി.എ. യുടെ മേൽനോട്ടത്തിൽ മികച്ച പ്രീ-പ്രൈമറിയും സ്കൂളിന്റെ അനുബന്ധ ഘടകമായി പ്രവർത്തിച്ചു വരുന്നു.

== ഭൗതികസൗകര്യങ്ങൾ == ഒരു ഏക്കർ അൻപത്തിആറ് സെന്ററിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പ്രധാനമായും നാലു വലിയ കെട്ടിടങ്ങളാണ് ഉള്ളതു. മുൻവാതിലിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന പ്രധാനകെട്ടിടത്തിൽ ഓഫീസും സ്റ്റാഫ്‌റൂമും സ്ഥിതിചെയ്യുന്നു. രണ്ടു സ്മാർട്ട് ക്ലാസ്റൂമുകളാണ് സ്കൂളിനുള്ളതു. ആറ് കംപ്യൂട്ടറുകളടങ്ങിയ ലാബും ഉണ്ട്. ഒരു ചെറിയ ഓഡിറ്റോറിയവും, കിഴക്കേ അറ്റത്തായി ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയും ഡയനിംഗ് ഹാളും ഉണ്ട്. നാലായിരത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും, സ്വന്തമായ വാഹനസൗകര്യം ഉണ്ട്. മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ലാബ്, ഗണിതലാബ്, നവീകരിച്ച പ്രീപ്രൈമറി ക്ലാസ്സുകൾ,ഹൈടെക് ക്ലാസ് മുറികൾ, ആകർഷകമായ ജൈവവിധ്യ ഉദ്യാനം എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.

അഞ്ചൽപ്പെട്ടി

school post box

പഴവീട് എന്ന ഗ്രാമത്തിന്റെ ചരിത്രം ചെമ്പകശ്ശേരി രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.ചെമ്പകശ്ശേരി നാട്ടുരാജ്യം പണ്ട് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു.

പ്രദേശങ്ങൾക്കൊന്നും പേര് ഉണ്ടായിരുന്നില്ല.ഇന്നത്തെ പഴവീട് ഗ്രാമം പണ്ട് വനമേഖലയായിരുന്നു എന്നാണ് പൂർവ്വികരിൽ നിന്നും പറഞ്ഞുകേൾക്കുന്നത്.ഇവിടെ ജനവാസം ഉണ്ടായിരുന്നില്ല.ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന കാലഘട്ടങ്ങളിൽ കുട്ടനാട് പ്രദേശത്തെ പ്രളയവും മറ്റ് ശോച്യാവസ്ഥകളും ആ പ്രദേശത്തെ ജനങ്ങളെ ഈ വന മേഖലയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു.വളരെകുറച്ച് കുടുംബങ്ങൾ മാത്രമേ ആദ്യകാലഘട്ടങ്ങളിൽ ഇവിടെ ഉണ്ടായിരുന്നുള്ളു.അന്ന് പഴവീട് അറിയപ്പെട്ടിരുന്നത്


ഭാഗമായിരുന്നു.ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ് പഴവീട്ടിൽ ഒരു അഞ്ചലാഫീസ് സ്ഥാപിതമായത്.ഈ പ്രദേശത്ത് രാജഭരണകാലത്ത് നിലനിന്നിരുന്നത് പഴവീട് ക്ഷേത്രവും അഞ്ചലാഫീസും ആണെന്നാണ് പൂർവ്വികർ വായ്മൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്.അതിന് ശേഷമാണ് ഈ പ്രദേശത്ത് ഒരു വിദ്യാലയം പണിതുയർത്തിയത്.

എ.ഡി 1906-ൽ (കൊല്ലവർഷം 1081)ലാണ് ഗവ.യു.പി.സ്കൂൾ തിരുവമ്പാടി സ്ഥാപിതമായത്.തിരുവമ്പാടി,കൈതവന N.S.S കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷത്രത്തിന്റെ വക സ്ഥലത്തായിരുന്നു അ‍ഞ്ചലാഫീസ് പ്രവർത്തിച്ചിരുന്നത്.ക്ഷേത്രഭരണസമിതിയുടെ മേൽനോട്ടത്തിൽ ആദ്യം വെർണാക്കുലർ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.തിരുവിതാംകൂർ ദേവസ്വത്തിനു വേണ്ടി ദിവാൻ കൃഷ്ണൻ നായർ

അവർകളുടെ പേർക്കാണ് സ്കൂളിന്റെ ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സ്കൂളിന് സമീപം നിലനിന്നിരുന്ന അഞ്ചലാഫീസന്റെ സ്ഥാനം മാറ്റുകയും പൂർണ്ണ മായി സ്കൂളിന്റെ

പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.സ്കൂളിന്റെ പ്രവേശന കവാടത്തിലും അഞ്ചൽപെട്ടിയിലെപോലെ തന്നെ രാജമുദ്ര ആലേഖനം ചെയ്തിരിക്കുന്നു.

അഞ്ചലാഫീസിന്റെ പ്രവർത്തനം പഴവീട് ക്ഷേത്രത്തിന് സമീപത്തേക്ക് മാറുകയും അഞ്ചൽപ്പെട്ടി ഗവ.യു.പി സ്കൂൾ തിരുവമ്പാടിയുടെ മുറ്റത്ത് നിലകൊള്ളുകയും ചെയ്തു എന്നതാണ് പറഞ്ഞുകേട്ട ചരിത്രം.

പാഠ്യേതര പ്രവർത്തനങ്ങൾ

സംസ്കൃത ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ഹിന്ദി ക്ലബ്

മുൻ സാരഥികൾ

1.പ്രഭാകരക്കുറുപ്പ് 2.വാസുദേവൻ പിളള 3.വത്സലകുുമാ‍‍‍‍‍രി 4 .സോമനാഥപിളള 5 .സുശീലാമ്മാൾ 6.മേരി ജസ്സി ബന‍‍‍ഡിക്ട് 7.സജീവ് 8.‍‍ഷംലാബീഗം.

നേട്ടങ്ങൾ

ഗവ.യു പി എസ് തിരുവമ്പാടി ഇന്ന് അക്കാദമിക നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. രൺജി പണിക്കർ