"ജി എൻ യു പി സ്ക്കൂൾ നരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 78: | വരി 78: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*ഗവ: ന്യൂ യു.പി.സ്കൂൾ നരിക്കോട് JRC യൂണിറ്റ് നിലവിൽ 28 കേഡറ്റുകളാണ് യൂണിറ്റിൽ ഉള്ളത്. മധ്യവേനലവധിക്കാലത്ത് 'പറവകൾക്കൊരു പാനപാത്രം' എന്ന പദ്ധതി നടപ്പിലാക്കി. ജൂൺ 5 ന് 6, 7 ക്ലാസ്സുകളിലെ കേഡറ്റുകൾ വീട്ടുവളപ്പിൽ 90 വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. 'ഞാൻ നട്ട മരം' എന്ന പദ്ധതിയുടെ ഭാഗമായി നട്ട ഈ വൃക്ഷത്തൈകളുടെ വളർച്ച മാസാമാസങ്ങളിൽ രേഖപ്പെടുത്തുന്നു. 75-ാമത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ JRC പ്രസംഗ മത്സരത്തിൽ 7-ാം ക്ലാസ്സിലെ ദേവിക എസ്. പ്രമോദ് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടി. ഹിരോഷിമ ദിനം, ലഹരി വിരുദ്ധ ദിനം,ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, വീടും പരിസരവും ശുചിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട് . | |||
* | * | ||
14:37, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ എഴോം പഞ്ചായത്തിലെ നരിക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന യു പി സ്കൂൾ ആണ് ഗവണ്മെന്റ്. ന്യൂ യു പി സ്കൂൾ. നരിക്കോട്.
ജി എൻ യു പി സ്ക്കൂൾ നരിക്കോട് | |
---|---|
വിലാസം | |
നരിക്കോട് കൊട്ടില പി.ഒ. , 670334 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04972 815760 |
ഇമെയിൽ | gnupsnaricode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13561 (സമേതം) |
യുഡൈസ് കോഡ് | 32021400804 |
വിക്കിഡാറ്റ | Q64457289 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 266 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.പി. മധുസൂദനൻ |
പി.ടി.എ. പ്രസിഡണ്ട് | ടി.പി. വിനോദ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലീഷ പ്രകാശൻ |
അവസാനം തിരുത്തിയത് | |
13-01-2022 | 13561 |
ചരിത്രം
ഗവൺമെന്റ് ന്യൂ യുപി സ്കൂൾ. നരിക്കോട്
ചരിത്രപഥങ്ങളിലൂടെ....
നമ്മുടെ വിദ്യാലയം മാടായി ഉപജില്ലയിൽ ഉള്ള എഴോം പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ സ്ഥാപനത്തിന് ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്. സവർണ്ണമേധാവിത്വം കൊടികുത്തിവാണ ഒരു കാലഘട്ടത്തിൽ അവർണ്ണന് വിദ്യ നൽകുന്നതിൽ നരിക്കോട്ടും പരിസര പ്രദേശത്തും ഉള്ള പുരോഗമന ചിന്താഗതിക്കാരായ വിദ്യാഭ്യാസ പ്രേമികളുടെ മനസ്സിൽ ഉയർന്നുവന്ന ആശയത്തിന് സാക്ഷാത്കാരമാണ് ഈ വിദ്യാലയം. ഇതിൽ അസൂയപൂണ്ട സാമൂഹ്യദ്രോഹികൾ വിദ്യാലയത്തെ അഗ്നിക്കിരയാക്കി എന്നാൽ സാമൂഹ്യ രാഷ്ട്രീയ ബോധമുള്ള നരിക്കോട് ജനത വിദ്യാലയത്തിന് പുനർജന്മം നൽകി.
1982 വരെ നമ്മുടെ വിദ്യാലയം മാനേജ്മെന്റിന്റെ കീഴിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. സമൂഹത്തിൽ നന്മ മാത്രം കാംക്ഷിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെ ശ്രമഫലമായി 1983 ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. 1991ൽ വിദ്യാലയം ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഓരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം ക്ലാസ്സ് മുറികളുണ്ട്. ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയും ഉണ്ട് . ടോയ്ലറ്റുകൾ, പാചകപ്പുര, കിണർ ,ഹാൾ,സ്റ്റേജ് എന്നിവയും ഉണ്ട്. സ്കൂളിന് സംരക്ഷണം നൽകാൻ ഒരു ചുറ്റുമതിലും നമുക്കുണ്ട്. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിന് സ്വന്തം . മനോഹരമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ സൗന്ദര്യത്തിന് മാറ്റു
കൂട്ടുന്നു. ഇവിടെയുള്ള താമരക്കുളവും പാഷൻ ഫ്രൂട്ട് പന്തലും ആരെയും ആകർഷിക്കുന്നതാണ്.മുറികൾ ടൈൽസ് പതിച്ച് ഭംഗിയാക്കിയിട്ടുണ്ട്.ഒന്നാം തരത്തിലെ ശിശു സൗഹൃദ ഫർണിച്ചറുകൾ കുട്ടികൾക്ക് അധ്യയനം ആസ്വാദ്യകരമാവാൻ സഹായിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ഗവ: ന്യൂ യു.പി.സ്കൂൾ നരിക്കോട് JRC യൂണിറ്റ് നിലവിൽ 28 കേഡറ്റുകളാണ് യൂണിറ്റിൽ ഉള്ളത്. മധ്യവേനലവധിക്കാലത്ത് 'പറവകൾക്കൊരു പാനപാത്രം' എന്ന പദ്ധതി നടപ്പിലാക്കി. ജൂൺ 5 ന് 6, 7 ക്ലാസ്സുകളിലെ കേഡറ്റുകൾ വീട്ടുവളപ്പിൽ 90 വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. 'ഞാൻ നട്ട മരം' എന്ന പദ്ധതിയുടെ ഭാഗമായി നട്ട ഈ വൃക്ഷത്തൈകളുടെ വളർച്ച മാസാമാസങ്ങളിൽ രേഖപ്പെടുത്തുന്നു. 75-ാമത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ JRC പ്രസംഗ മത്സരത്തിൽ 7-ാം ക്ലാസ്സിലെ ദേവിക എസ്. പ്രമോദ് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടി. ഹിരോഷിമ ദിനം, ലഹരി വിരുദ്ധ ദിനം,ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, വീടും പരിസരവും ശുചിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട് .
ഗവൺമെൻറ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
നരിക്കോട് ഗവ: ന്യൂ യു.പി സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തളപ്പറമ്പിൽ നിന്ന് NH 17 ലൂടെ പയ്യന്നൂർ ഭാഗത്തേക്ക് യാത്ര ചെയ്താൽ ഏകദേശം 3 കി.മീ. കഴിഞ്ഞ് , കുപ്പം പാലം കടന്ന്, അല്പം മുന്നോട്ട് വന്നാൽ ഇടതു ഭാഗത്തായി പഴയങ്ങാടി റോഡ് കാണാം. ഈ റോഡിലൂടെ 1. കി.മീ. യാത്ര ചെയ്താൽ കൈവേലിയിലെത്തും. കൈവേലി ബസ് സ്റ്റോപ്പിൽ നിന്ന് മുന്നോട്ട് നടന്നാൽ വലതുഭാഗത്തായി നരിക്കോട് ഗവ. ന്യൂ യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം.
പഴയങ്ങാടിയിൽ നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് 1 കി.മീ. ദൂരം സഞ്ചരിച്ചാൽ എരിപുരം ജംഗ്ക്ഷനിൽ എത്തും . ഇവിടെ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് 7 കി.മീ. യാത്ര ചെയ്താൽ കൈവേലിയിലെത്തും. കൈവേലി ബസ് സ്റ്റോപ്പിൽ നിന്ന് അല്പം പിറകോട്ട് നടന്നാൽ പലതു ഭാഗത്തായി നരിക്കോട് ഗവ: ന്യൂ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം.{{#multimaps: 12.051930115829148, 75.32759066948692 | width=600px | zoom=15 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13561
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ