"ജി.യു.പി.എസ് പൈങ്കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 95: | വരി 95: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.873997,76.064146|zoom=18}} | {{#multimaps:10.873997,76.064146|zoom=18}}<blockquote>വളാഞ്ചേരി ടൗണിൽ നിന്നും കുറ്റിപ്പുറം - വളാഞ്ചേരി റൂട്ടിൽ ഏകദേശം രണ്ട് കിലോമീറ്റർ ദൂരം നാഷണൽ ഹൈവേയിൽ സ്ഥിതിചെയ്യുന്നു | ||
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കുറ്റിപ്പുറം - വളാഞ്ചേരി നാഷണൽ ഹൈവേയിൽ ഏകദേശം ആറു കിലോമീറ്റർ ദൂരം ഹൈവേയിൽ സ്ഥിതിചെയ്യുന്നു | |||
</blockquote> |
14:40, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് യു .പി സ്കൂൾ പൈങ്കണ്ണൂർ.
ജി.യു.പി.എസ് പൈങ്കണ്ണൂർ | |
---|---|
വിലാസം | |
പൈങ്കണ്ണൂർ GUPS PAINKANNUR , പൈങ്കണ്ണൂർ പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | gupschoolp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19364 (സമേതം) |
യുഡൈസ് കോഡ് | 32050800401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | വളാഞ്ചേരിമുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 270 |
പെൺകുട്ടികൾ | 225 |
ആകെ വിദ്യാർത്ഥികൾ | 495 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ.യു |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജൂർ. എൻ. ജി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
12-01-2022 | 19364-1 |
ചരിത്രം
92 വർഷങ്ങൾ മുമ്പ് വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്ന പൈങ്കണ്ണൂർ പ്രദേശത്ത് ശ്രീ കണിയാരിൽ ഏനി സാഹിബ് ഈ നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ഒരു ഏക അധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. .സാമ്പത്തിക പരാധീനത മൂലം സ്ഥാപനം നടത്തി കൊണ്ടുപോകാൻ പ്രയാസം നേരിട്ടപ്പോൾ നാട്ടിലെ പൗരപ്രമുഖനും വിദ്യാഭ്യാസതൽപ്പരനുമായിരുന്ന ശ്രീ മടത്തിൽ ബാലകൃഷ്ണൻ നായർക്ക് സ്ഥാപനം കൈമാറി. 1926 ൽ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസബോർഡ് ഏറ്റെടുത്തു. 1939 ആയപ്പോഴേക്കും വിദ്യാലയം ഏറെ വളർന്നു. ആ കാലഘട്ടത്തിൽ പൈങ്കണ്ണൂരിലേയും പരിസര പ്രദേശത്തെയും ജനങ്ങൾക് വിദ്യാഭ്യാസത്തിന് ആശ്രയിക്കാവുന്ന സ്ഥാപനമായിരുന്നു ഇത്. പിന്നീട് തൊട്ടടുത്തുള്ള കാട്ടിപ്പരുത്തി ബോർഡ് മാപ്പിളസ്കൂൾ ഈ വിദ്യാലയവുമായി കൂട്ടിച്ചേർക്കപ്പെട്ടു. രണ്ടു വിദ്യാലയങ്ങളുടെയും സംയോജനത്തോടെ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി പിന്നിടുകയായിരുന്നു. 1955 ജൂലൈ 18 ആറാം ക്ലാസ്സും 1956 ജൂണിൽ ഏഴാം തരവും ,1957 ൽ എട്ടാംതരവും ആരംഭിച്ചതോടെ പരിപൂർണ്ണ അപ്പർ പ്രൈ മറി വിദ്യാലയമായി ഇത് മാറി. പിന്നീടു വന്ന സമഗ്ര വിദ്യാഭ്യാസ പരിഷ്കരണത്തോടെ 1961 ൽ എട്ടാംക്ലാസ് അവസാനിച്ചു. ഈ കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൽ 530 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. തുടക്കം മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൻറെ വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച് ഭൗധിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ കെട്ടിട ഉടമയായിരുന്ന ശ്രീ. മഠത്തിൽ ബാലകൃഷ്ണൻ നായർ ലാഭേച്ഛ കൂടാതെ തന്നെ പ്രവർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലമായി കുട്ടികളുടെ എണ്ണത്തി ലുള്ള ക്രമാതീതമായ വർധനവിനനുസരിച്ച് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഉണ്ടായ വീഴ്ച ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്ക് മുഖ്യതടസ്സമായി ഇന്നും നിലനിൽക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് 1988 മുതൽ ഈ വിദ്യാലയം സെഷണൽ സമ്പ്രദായത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. 2006 -2007 വർഷത്തിൽ ബഹുമാനപ്പെട്ട കെ. ടി . ജലീൽ MLA ഒരു കമ്പ്യൂട്ടർ ലാബ് വിദ്യാലയത്തിന് സമ്മാനിച്ചു. അതുപയോഗിച്ച് ഒന്നാംതരാം മുതൽ ഏഴാം തരംവരെയുള്ള എല്ല കുട്ടികൾക്കും നല്ല രീതിയിൽ ഐ . ടി വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നു. അതെ വർഷം തന്നെ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു തുടങ്ങി. രക്ഷിതാക്കളുടെ താത്പര്യപ്രകാരം 2008-09 വർഷത്തിൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കുകയും പഠനം 10 .30 മുതൽ 4 .30 വരെയാക്കി പുന:ക്രമീകരിക്കുകയും ചെയ്തു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ ഇത് ഏറെ സഹായിച്ചു .തുടക്കം മുതൽ വാടകക്കെട്ടിടത്തിൽ ആയിരുന്നു ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ വളാഞ്ചേരി മുനിസിപ്പാലിറ്റി സ്കൂളിന് വേണ്ടി വാങ്ങിയ സ്ഥലത്ത് സ്കൂൾ കെട്ടിടം പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാന അദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | പ്രേമരാജൻ മാസ്റ്റർ | 2005 |
2 | ആയിശ ടീച്ചർ | 2007 |
3 | സൈദലവി മാസ്റ്റർ | 2010 |
4 | അയ്യൂബ് മാസ്റ്റർ | 2015 |
ചിത്ര ശാല
വഴികാട്ടി
{{#multimaps:10.873997,76.064146|zoom=18}}
വളാഞ്ചേരി ടൗണിൽ നിന്നും കുറ്റിപ്പുറം - വളാഞ്ചേരി റൂട്ടിൽ ഏകദേശം രണ്ട് കിലോമീറ്റർ ദൂരം നാഷണൽ ഹൈവേയിൽ സ്ഥിതിചെയ്യുന്നു
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കുറ്റിപ്പുറം - വളാഞ്ചേരി നാഷണൽ ഹൈവേയിൽ ഏകദേശം ആറു കിലോമീറ്റർ ദൂരം ഹൈവേയിൽ സ്ഥിതിചെയ്യുന്നു
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19364
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ