"ജി.എഫ്.യു.പി.എസ്. കോട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Gfupskottikulam (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1243283 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
(ചിത്രശാല) |
||
വരി 79: | വരി 79: | ||
*പഠന യാത്ര | *പഠന യാത്ര | ||
[[12241-ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | [[12241-ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
== ചിത്രശാല == | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
14:20, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എഫ്.യു.പി.എസ്. കോട്ടിക്കുളം | |
---|---|
വിലാസം | |
കോട്ടിക്കുളം ബേക്കൽ പി.ഒ. , 671318 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | gfupskottikulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12241 (സമേതം) |
യുഡൈസ് കോഡ് | 32010400113 |
വിക്കിഡാറ്റ | Q64398507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 112 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭ കെ |
പി.ടി.എ. പ്രസിഡണ്ട് | ദിനേശൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ കെ |
അവസാനം തിരുത്തിയത് | |
11-01-2022 | Gfupskottikulam |
ഉദുമ പഞ്ചായത്ത്
ചരിത്രം
ചിറമ്മൽ ഭാഗത്ത് ശ്രീ കണ്ടാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ വീട്ടിൽവെച്ച് വിദ്യാഭ്യാസം നൽകുന്ന കാലം.അക്കാലത്ത് പ്രദേശത്തെ ചെറുപ്പക്കാരാരും തന്നെ വിദ്യാഭ്യാസം നേടാൻ താല്പര്യപ്പെട്ടിരുന്നില്ല ഒരു പ്രായമാകുമ്പോൾത്തന്നെ തൊഴിലുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് തിരിയാനാണ് പലരും താല്പര്യം കാണിച്ചിരുന്നത്.ഇതിന്റെ പരിണിതഫലം മനസ്സിലാക്കിയ തുറയിലെ പൗരപ്രമുഖനായ ശ്രീ രാമൻമാസ്റ്റർ ചെറുപ്പക്കാരെ വിദ്യാലയങ്ങളിലെത്തിക്കുവാനുള്ള ശ്രമം ഏറ്റെടുത്തു.ഈയൊരു സാഹചര്യത്തിലാണ് ഈ പ്രദേശത്തെ ചെറുപ്പക്കാരെ വിദ്യാലയത്തിലെത്തിക്കാൻ കോട്ടിക്കുളം ഭാഗത്ത് ഒരു സ്കൂൾ എന്ന ആശയം രൂപപ്പെട്ടത്.ഈ ആശയം സഫലമാക്കാൻ അക്കാലത്ത് ഫിഷറീസ് ഓഫീസറായിരുന്ന ദൂമപ്പൻ എന്ന വ്യക്തിയുടെ സഹായവും ഉണ്ടായിരുന്നു.
രാമൻമാസ്റ്ററുടെ വാക്കുകളും ദർശനങ്ങളും സമൂഹത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരുന്നത്.ചിറമ്മൽ ഭാഗത്ത് ശ്രീ കണ്ടാരൻമാസ്റ്ററുടെ മേൽനോട്ടത്തിൽ നടന്നിരുന്ന എൽ പി സ്കൂളിൽനിന്നും കോട്ടിക്കുളം, മലാംകുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികളെ ചേർത്തുകൊണ്ട് 1956-ൽ കോട്ടിക്കുളം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര ഭരണസമിതി അനുവദിച്ചുനൽകിയ സ്ഥലത്ത് ആദ്യത്തെ സ്കൂൾ കെട്ടിടം ഉയർന്നു.ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടമായിരുന്നു.1966-ൽ രാമൻമാസ്റ്ററുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായി ഇത് യുപി സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് നാട്ടുകാരേയും അമ്പലക്കമ്മിറ്റിയേയും പൂർണമായും സഹകരിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കഴിഞ്ഞതിനാൽ സ്കൂളിന്റെ കാര്യത്തിൽ വലിയ പുരോഗതി ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഒരു സമയത്ത് നാനൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.തുടർന്ന് മാറിവന്നുകൊണ്ടിരുന്ന സ്കൂൾ പി ടി എ യുടേയും പ്രധാനാധ്യാപകരുടേയും നിരന്തരമായ ആവശ്യത്തെത്തുടർന്ന് അമ്പലക്കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഒരു ജനകീയക്കമ്മിറ്റി ഉണ്ടാക്കുകയും 2009-ൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഇരുനിലക്കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാവുകയും ചെയ്തു.ഇതിന് ചുക്കാൻ പിടിച്ചത് അന്നത്തെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ കെ നാരായണൻ മാസ്റ്ററായിരുന്നു.നാട്ടുകാരുടെ സാമ്പത്തിക സഹായംകൊണ്ടാണ് ഒരു ഗവൺമെന്റ് സ്കൂളിന് ഇത്ര നല്ല കെട്ടിടം യാഥാർഥ്യമായത് എന്നത് എടുത്തുപറയേണ്ടതുതന്നെയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
ചിത്രശാല
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.41655, 75.01958 |zoom=13}}
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12241
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ