"എ.എം.എൽ.പി.എസ്. തവനൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|A.M.L.P.S.THAVANUR SOUTH }} | {{prettyurl|A.M.L.P.S.THAVANUR SOUTH }} | ||
{{Infobox School | {{Infobox School |
08:00, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. തവനൂർ സൗത്ത് | |
---|---|
വിലാസം | |
കുഴിഞ്ഞൊളം എ എം എൽ പി സ്കൂൾ തവനൂർ സൗത്ത്, തവനൂർ (പി ഒ), കുുഴിമണ്ണ (വഴി) , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0483 2757415 |
ഇമെയിൽ | amlpsthavanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18224 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുജാത ആർ |
മാനേജർ | സുലൈമാൻ ഹാജി ചെറുശ്ശേരി |
അവസാനം തിരുത്തിയത് | |
30-12-2021 | MT 1206 |
ചരിത്രം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ കൊണ്ടോട്ടി ബ്ലോക്കിൽ മുതുവല്ലൂർ പഞ്ചായത്തിൽ പത്താം വാർഡിൽ സ്ഥിതിചെയ്യുന്ന ,കിഴിശ്ശേരി ഉപജില്ലയിൽ ഉൾപ്പെട്ട വിദ്യാലയമാണ് എ എം ൽ പി എസ് തവനൂർ സൗത്ത്. 1936-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഈ പ്രതേശത്ത് ആ കാലഘട്ടത്തിൽ ഒരു കുട്ടിക്ക് വിദ്യാലയത്തിൽ പോവണമെങ്കിൽ കൊണ്ടോട്ടി എടവണ്ണപ്പാറ എന്നീ സ്ഥലങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ കാരണത്താൽ ആരും തന്നെ വിദ്യാഭ്യാസത്തിന് മുതിർന്നിരുന്നില്ല. ഈ സാഹചര്യത്തിൽ ഈ പ്രദേശത്ത് അഞ്ചാം ക്ലാസ് പാസായ ശ്രീ സി എച്ച് അലവി മാസ്റ്റർ എന്ന ഏക വ്യക്തിയുടെ പരിശ്രമത്താൽ നാട്ടിൽ പലയിടത്തുനിന്നുമായി കിട്ടിയ മരവും ഓലയും ഉപയോഗിച്ചു ഒറ്റ ഷെഡിൽ ഒരു ഓത്ത് പള്ളിയായി ആരംഭിച്ചു .അതിനു ശേഷം ഇപ്പോൾ സ്‌കൂൾ നിൽക്കുന്ന സ്ഥലം വാങ്ങി അവിടെയാണ് തവനൂർ സൗത്ത് എ എം എ ൽ പി സ്‌കൂൾ ആരംഭിക്കുകയും ചെയ്‌തത്.ശ്രീ സി എച്ച് അലവി മാസ്റ്റർ ആയിരുന്നു ഈ സ്‌കൂളിന്റെ സ്ഥാപകനും പ്രധാന അധ്യാപകനും മാനേജറും .അന്ന് അഞ്ചാം ക്ലാസ് വരെയാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത് .അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി പാത്തുമ്മയായിരുന്നു സ്‌കൂളിന്റെ മാനേജർ .ക്രമേണ ഏൽപിയിൽ ഒന്ന് മുതൽ നാല് വരെ എന്ന നിയമം വന്നതോടെ അഞ്ചാം ക്ലാസ് ഇല്ലാതായി .കുഴിമണ്ണ പഞ്ചായത്തിലെയും മുതുവല്ലൂർ പഞ്ചായത്തിലെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .1979ൽ സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയത് ഈ സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർക്കായിരുന്നു .
പാവപ്പെട്ടവരും കൂലിപ്പണിക്കാരും തൊഴിൽ രഹിതരും തിങ്ങിപ്പാർക്കുന്ന വേണ്ടത്ര വാഹന സൗകര്യമോ ബസ് സർവീസോ ഇല്ലാത്ത ഒപ്രു പ്രദേശത്താണ് ഈ സ്‌കൂൾ നില കൊള്ളുന്നത് .ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ സർവീസിൽ നിന്നും പിരിഞ്ഞതിന് ശേഷം ശ്രീ വേലുക്കുട്ടി മാസ്റ്റർ ആയിരുന്നു സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ .അദ്ദേഹത്തിന് ശേഷം ശ്രീ പി എം അഹമ്മദ് മാസ്റ്റർ പ്രധാനാദ്ധ്യാപകനായി .2006 ൽ ജൂൺ 24നു അദ്ദേഹം സർവീസിൽ ഇരുന്നു മരണപ്പെടുകയും തുടർന്ന് ശ്രീമതി സുജാത ആർ പ്രധാനാദ്ധ്യാപികയാവുകയും ചെയ്തു . 2008 ൽ ശ്രീ സുലൈമാൻ ഹാജി അവർകൾ സ്‌കൂളിന്റെ മാനേജർ സ്ഥാനം ഏ റ്റെടുക്കുകയും ചെയ്തു .തുടർന്ന് സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികവുറ്റതാക്കി .ഇരു നിലയുള്ള ഒരു കോൺക്രീറ്റ് കെട്ടിടത്തിലും മറ്റൊരു കെ ഇ ആർ കെട്ടിടത്തിലുമാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് .സ്‌കൂളിൽ ആധുനിക രീതിയിലുള്ള ഒരു സ്റ്റേജും ഗവണ്മെന്റ് സഹായത്താൽ 2014-15 ൽ കിച്ചൻ കം സ്റ്റോർ റൂമും നിർമിച്ചിട്ടുണ്ട് .2014-15ൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തുകയും അതിനോട് ബന്ധപ്പെട്ടു ഒരു പൂർവ വിദ്യാർത്ഥി കമ്മറ്റി രൂപീകരിക്കുകയും ചെയ്തു .പി ടി എയും പൂർവ വിദ്യാർത്ഥി കമ്മിറ്റിയും നാട്ടുകാരും സ്‌കൂളിന്റെ ഉന്നമനത്തിൽ നിതാന്ത ജാഗ്രതരാണ് .തൽഫലമായി സ്‌കൂളിൽ വർഷം തോറും വിദ്യാർത്ഥികൾ വർധിച്ചു വരുന്നു.2015-16 മുതൽ പ്രീ പ്രൈമറി ക്ലാസുകളും ആരംഭിച്ചിട്ടുണ്ട് .
പ്രവർത്തനങ്ങൾ
- പി ടി എ യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും മാനേജറുടെയും ഡിപ്പാര്ട്ട്മെൻ്റി ന്റെയും സഹകരണത്തോടെ നടപ്പിലാക്കിയത്
- ക്ലാസ്‌റൂം
- വൈറ്റ് വാഷ്
- പെയിന്റിംഗ്
- ഫാൻ, അലമാര (എല്ലാ ക്ലാസുകൾക്കും)
- മൈക്ക് സെറ്റ്
- കമ്പ്യൂട്ടർ
- പ്രിൻറർ
- ഓഫീസ് റൂം അലമാര
- ബിഗ് പിച്ചറുകൾ
- ഇലക്ട്രിക്ക് ബെൽ
- കിച്ചൺ കം സ്റ്റോർ റൂം
- ബയോ ഗ്യാസ് പ്ലാന്റ്
- ഡെസ്ക്ക്(എല്ലാ ക്ലാസുകൾക്കും)
- ഉച്ച ഭക്ഷണത്തിനുള്ള പ്ളേറ്റ്(എല്ലാകുട്ടികൾക്കും)
- ഡയറി
- സ്റ്റേജ്
- സിമന്റ് ബെഞ്ച്
- ഫോട്ടോസ്റ്റാറ്റ് മെഷിൻ
- വാട്ടർ പ്യൂരിഫയർ
- ലാൻഡ് ഫോൺ
- ഇന്റർനെറ്റ് കണക്ഷൻ
സ്‌കൂൾ സ്റ്റാഫ്
- സുജാത ആർ
- ആയിഷക്കുട്ടി കെ വി
- അബ്ദുൽ ബഷീർ ഇ
- ആമിന പി
- ഷെരീഫ എം പി
- ജയശ്രീ എം
- റജുല പി കെ
- നിഷാഹ് കെ
- മുഹമ്മദ് ഇഖ്ബാൽ സി
- മുഹമ്മദ് ബഷീർ കെ വി
- അബ്ദുൽ നൂർ പി
- മുബഷിറ കെ വി
- മുഹമ്മദ് മിഷാൽ എം
ഭൗതിക സൗകര്യങ്ങൾ
- രണ്ട് കെട്ടിടങ്ങൾ
- പാചകപ്പുര
- ഗ്രൗണ്ട്
- ചുറ്റുമതിൽ
- കിണർ
- ടോയ്‌ലറ്റ് സൗകര്യം
- സ്റ്റേജ്
- ലൈബ്രറി
= സ്‌കൂൾ ക്ലബുകൾ
- സയൻസ് ക്ലബ്
- അറബിക് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഹരിത ക്ലബ്
- ഗണിത ക്ലബ്
- വിദ്യാരംഗം
സ്‌കൂൾതല പ്രവർത്തനങ്ങൾ
- വിജയഭേരി
- LSS USS കോച്ചിങ് ക്ലാസ്
- ക്ലാസ് ടെസ്റ്റുകൾ
- സി പി ടി എ
- ബോധ വൽക്കരണ ക്ലാസ്
- സ്‌കൂൾ അസംബ്ലി
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പഠനയാത്ര
- സ്‌കൂൾ മേളകൾ
- സ്‌കൂൾ വാർഷികം
- സബ്ജില്ലാ ഐ ടി മേള
കിഴിശ്ശേരി സബ്ജില്ല ഐ ടി മേള 15/02/ 2017 ന് കിഴിശ്ശേരി ജി എൽ പി സ്‌കൂളിൽ വെച്ച് നടന്നു .സ്‌കൂളിൽ നിന്നും നൗഫഷെറിൻ (ടെക്സ് പെയിന്റ് ),അശ്വിൻ കെ (ആനിമേഷൻ),ഫവാസ് കെ (ക്വിസ് ) എന്നീ മൂന്നു വിദ്യാർത്ഥികൾ പങ്കെടുത്തു .
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- സ്വാതന്ത്ര്യ ദിനം
- അധ്യാപക ദിനം
- കേരളപ്പിറവി ദിനം
- റിപ്പബ്ലിക് ദിനം
- ക്രിസ്മസ് ആഘോഷം
- ഓണാഘോഷം
- ഹരിത കേരളം
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ ബഹുജന സംഗമം നടന്നു.പൂർവ്വാദ്ധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ക്ലബ് ഭാരവാഹികളും പങ്കെടുത്തു. വാർഡ് മെമ്പർ ഷഹർബാനു ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പരിപാടിക്ക് ശേഷം പായസ വിതരണവും നടന്നു.
മികവുകൾ
{{#multimaps: 11.182539, 75.984347 | width=800px | zoom=16 }}