"എസ് എൻ എച്ച് എസ് എസ് പൂതാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|SNHSS Poothadi}}
{{prettyurl|SNHSS Poothadi}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

21:12, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എൻ എച്ച് എസ് എസ് പൂതാടി
വിലാസം
പൂതാടി

എസ് എൻ എച്ച് എസ് എസ് പൂതാടി,വയനാട്
,
673596
,
വയനാട് ജില്ല
സ്ഥാപിതംമുപ്പത് - മെയ് - 1976
വിവരങ്ങൾ
ഫോൺ04936-211261
ഇമെയിൽsnhsspoothady@gmail.com
കോഡുകൾ
സ്കൂൾ കോഡ്15050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരവീന്ദ്രൻ.പി.റ്റി
അവസാനം തിരുത്തിയത്
28-12-2021Manojkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  • ശ്രീനാരായണ ഹയർ സെക്കൻഡറി
  • സ്ക്കുൾ പൂതാടി -1976-2010
  • വയനാട്

വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടയിട്ടില്ല. 1805 ൽ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേ‍ഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂർവ്വം വയനാടിന്റെ‍ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും. അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴിൽ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതിൽപ്പെട്ട വയനാട് സ്വരുപത്തിൽ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപൻ. ഈ നൂറ്റണ്ടിന്റെ നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. തദ്ദേശ വാസികളായ ഗോത്ര ജനതയുടെ തനതു സംസ്ക്കരവും സ്വശ്രയ ജിവിത ഘടനയും അവർ സ്വതന്ത്രരായി പാർത്തിരുന്ന വിസ്തൃതമായ വന പ്രന്ത പ്രദേശങ്ങളിലേയ്ക്കായിരുന്ന ഈ കുടിയേറ്റ ജനതയുടെ കടന്നുവരവ്.തിരുവിതാംക്കുർ, മലബർ പ്രദേശങ്ങളിൽ നിന്നുകുടിയേറിപ്പാർത്ത ശ്രിനാരായണിയരും അദ്ധ്വനശിലരുമായ ഒരു വിഭാഗം ജനങ്ങളും കുടിയേറ്റ ജനതയിൽ ഉൾപ്പെട്ടിരുന്നു സാമ്പത്തികവും,സാമുഹികവുമായി പിന്നോക്കം നിന്നവരായിരുന്നു പൂതാടിയിലെ ആദ്യകാല കുടിയേറ്റ ജനത. ബീനാച്ചി, പനമരം റേഡിനിടയ്ക്കുളള കേണിച്ചിറ ടൗണിൽ നിന്നും 4.k.m ദൂരമാണ് പൂതാടിയിലേയ്ക്കുളളത്. വിദ്യുഛക്തി, വിദ്യഭ്യാസ സ്ഥാപനങ്ങൾ, റോഡ് സൗകര്യങ്ങൾ അതുര ശുശ്രുഷ കേന്ദ്രങ്ങൾ, വാഹനങ്ങൾ എന്നിവ തികച്ചും അന്യമായിരുന്നു പൂതാടി നിവാസികൾക്ക്.

...................ആരംഭിച്ച പൂതാടി ഗവ യു. പി.സ്ക്കുൾ6k.mഅകലെയുളള നടവയൽ സെന്റ് തോമസ് ഹൈസ്കുളുമായിരുന്ന പൂതാടി കുടിയേറ്റ ജനതയുടെ വിദ്യഭ്യസത്തിനുളള ഏക ആശ്രയം. “വിദ്യ കൊണ്ട് പ്രഭുദ്ധരാവുക" അന്ന ശ്രിനാരായണഗുരുവിന്റെ മഹത് വചനങ്ങളിൽ അടിയുറച്ചു വിശ്വസിച്ച ഒരു കൂട്ടം ശ്രീനാരായണ ഭക്തരുടെ ശ്രമഫലനായി 1705-)o പൂതാടി ഓടച്ചോല SNDP ശാഖ ------തിയ്യതി പ്രവർത്തനമാരംഭിച്ചു. പൂതാടിയുടെ സമഗ്രവികസനത്തിന് ഒരു ഹൈസ്കൂൾ അത്യാവശ്യണെന്ന ഒരു പറ്റം സുമനസ്സുകളുടെ ചിന്തകളിൽ നിന്നും പിറവിയെടുത്ത സരസ്വതിക്ഷേത്രം-ശ്രീനരായണ ഹൈസ്കൂൾ,പൂതാടി. സർവ്വശ്രീ. തങ്കപ്പൻ, ആലയ്ക്കൽ ആനന്ദൻ(ചാപ്പൻ), പി.എൻ.കൃഷ്ണൻക്കുട്ടി, മൂലയിൽനാരായണൻ, ചിറ്റാട്ട്ശ്രീധരൻ, കുഞ്ചുകാരണവർ, കൊള്ളികുന്നേൽകൃഷ്ണൻകുട്ടി, ആലയ്ക്കൽകൃഷ്ണൻ, കുമാരൻ, കിഴക്കയിൽരാമൻ, മറ്റത്തിൽ സുകുമാരൻ തുടങ്ങിയവരുടെ പേരുകൾ സ്കൂൾ ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള സർക്കാർ പൂതാടി എസ്.എൻ.ഡി.പി. ശാഖയ്ക്ക് 1976 ജൂൺ മുതൽ പ്രവർത്തനമാരംഭിക്കുവാനുള്ള ഉത്തവിറക്കുകയുണ്ടയി . G(O)P.NO.................പൂതാടിയിലെ കുടിയേറ്റ ജനതയുടെ ഒരു ചിരകാല സ്വപ്നസാക്ഷാത്ക്കാരമായിരുന്നു ഗവ. ഉത്തരവിലൂടെ ലഭിച്ചത്.ഉദാരമതികളും, മറ്റു സാമൂഹിക രാഷ്ട്രിയപ്രവർത്തകരുടെയും നിർ ല്ലോഭമായ സഹകരണങ്ങൾ വേണ്ടു വോളം സ്കൂളിന്റെ നിർമ്മാണത്തിൽ ലഭിച്ചിരുന്നു. എസ്.എൻ.ഡി.പി. പ്രവർത്തകരുടെ ലക്ഷ്യബോധവും താണജാതിമതസ്തരുടെ കൂട്ടായ്മയും കൊണ്ട് സൗജന്യമായിനൽകിയ മൂന്നര ഏക്കർ സ്ഥലത്ത് ആറ് ക്ലാസ്സ് മുറികളോടു ഒരു നല്ല കെട്ടിടം 1976 മെയ് മാസം 25നകം തന്നെ പൂർത്തിയാക്കാൻ സാധിച്ചു. ഈമഹദ് സംരംഭത്തി പങ്കാളികളായവർ നിരവധി എല്ലാവരുടെയും പേരുകൾ രേഖപ്പെടുത്തുക അസാദ്ധ്യം. എങ്കിലും അവരെല്ലാം സ്കൂൾ ചരിത്രത്തിൽ എക്കാലവും ഒളിമങ്ങതെ തിളങ്ങുക തന്നെ ചെയ്യും. പൂതാടി കുടിയേറ്റ ജനതയുടെ മനസ്സുകളിൽ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും പ്രകാശരശ്മികൾ ചൊരിഞ്ഞ ദിവസം 1976ജുൺ1. അന്നായിരുന്നു 73 വിദ്യർത്ഥികൾ രണ്ടു ഡിവിഷനുകളിലയി ചേർന്നു കൊണ്ട് സ്കുളിന്റെ ഔപചാരികമായ പ്രവർത്തനമാരംഭിച്ചത് .


സ്കുളിന്റെ ഔപചാരികമായ ഉദ്ഘാടനം 1976മെയ് 31 നായിരുന്നു. സുൽത്താൻബത്തേരി ബി.ഡി.ഒ, വയനാട് ഡെവലപ്പ്മെന്റ് അതോറിറ്റി ചെയർമാൻ ശ്രീ വാസുദേവൻ നായർ, S.N.D.P യൂണിയൻ ഭാരവാഹിയായ ശ്രീ .പി.എസ്. രാമൻ തുടങ്ങിയ വിശിഷ്ട വ്യക്തികളെ പൂതാടി യൂ.പി.സ്കുൾ പരിസരത്തുനിന്നുമാനയിച്ച് സ്കുളിൽ എത്തിക്കുകയുണ്ടായി. ഘോഷയാത്രയിലും ഉദ്ഘാടനചടങ്ങിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. പ്രശസ്ത പത്രപ്രവർത്തകനായിരുന്ന ശ്രീ.മാധവൻ മാസ്റ്ററും,പിന്നിട് ഹൈസ്കുളിൽ അദ്ധ്യപകരായി നിയമിതരായ ശ്രീ.പി.പുരുഷോത്തമൻ, എ.ഗംഗാധരൻ എന്നിവരും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. പ്രഥമ അധ്യയനദിനം-അഡ്മിഷൻ രജിസ്റ്റർ ശ്രി.കെ.ഇ.കുഞ്ഞിരാമൻ നമ്പ്യാരുടെ മകൾ എൻ.സുനിതയുടെ പേര് നടവയൽ സെന്റ്തോമസ് ഹെഡ്മ്സ്റ്റർ ശ്രി.ജോർജ് ജോസഫിനെ കൊണ്ട് എഴുതിച്ചതായിരുന്നു ആരംഭം. തുടർന്ന് 41 ആൺകുട്ടികൾ 32പെൺകുട്ടികൾ അടക്കം 73 കുട്ടികൾ എട്ടാം തരത്തിൽ 2 ഡിവിഷനുകളിലായി പ്രവേശിപ്പിച്ചു. ശ്രി.പി.കെ.തങ്കപ്പനായിരുന്നു സ്കുളിന്റെ പ്രഥമമാനോജർ. 1976 ജൂൺ മാസം ഒന്നാം തിയ്യതി സ്കുളിന്റെ പ്രഥമാദ്ധ്യാപകാനായി ശ്രീ. പി. റ്റി. മുകുൻ മാസ്റ്ററെ മാനേജർ നിയമിച്ചു തുടർന്ന് ശ്രീ.പി. പുരുഷോത്തമൻ, ശ്രീ. എ. ഗംഗധരൻ, ശ്രീ. വി കമലസൻ, ശ്രീ. പി. കെ. വിജയലഷ്മി എന്നിവരെ അദ്ധ്യപകരായും വി. കെ. പ്രഭാകരൻ, കെ. എൻ. ഗംഗാധരൻ എന്നിവരെ അദ്ധ്യപകരെയും ജിവനക്കാരായും നിയമിച്ചു.


ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്നിട്ടും പാഠ്യപാഠ്യേതര രംഗത്തും സ്കുളിന്റെ നേട്ടങ്ങൾ ആദ്യവർഷങ്ങളിൽ ശ്രദ്ധയമായിരുന്നു. എല്ലാ വിഭാഗക്കാരരുടെയും കൂട്ടായ പരിശ്രമമായിരുന്നു ഈ നേട്ടത്തിന്റെപിന്നിലുണ്ടായിക്കുന്നത് 1978-79. ലെ ആദ്യത്തെ s. s. l. cബാച്ചിന്റെ വിജയ ശതമാനം 88% മായിരുന്ന. ഈക്കാലത്ത് ജില്ലയിൽ മുന്നാം സ്ഥാനം കരസ്ഥമാക്കൻ സ്ക്ളിനു സാധിച്ചു. പിന്നീടുള്ള എല്ലാ വർഷങ്ങളിലും മികച്ച വിജയ ശതമനത്തിലുടെ വയനാട് ജില്ലയിലെ മികച്ച വിദ്യലയമാക്കി ശ്രീനാരായണ ഹൈസ്ക്കൂളിനെ മാറ്റാൻ സാധിച്ചുവെന്നുള്ളത് നമ്മുടെ അഭിമാനാർഹമായ നേട്ടമാണ്. നേട്ടത്തിന്റെ പടവുകൾ ഒന്നൊന്നായി ചവിട്ടികയറിയതിന്റെ അംഗികാരമെന്നോണം 1998-ൽ സ്കളിനെ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. ശ്രീ.പി.കെ.തങ്കപ്പൻ, പി.എൻ.ക്രഷ്ണൻ കുട്ടി, റ്റി.പി.നാരായണൻ, കെ.എ. കൃഷ്ണൻ, എ.കെ രവി, വി.എസ്.പ്രഭാകരൻ എന്നിവർ ഈ സ്കുളിന്റെ മാനേജർമാരായി സേവനമനുഷ്ട്ച്ചു.


മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും ശുഷ്കാന്തിയുടെ ഫലമായി വളരെ മികച്ച ഭൗതിക സഹചര്യമാണിത് സ്കളിനുള്ളത്. മികച്ച ലൈബ്രറി, ലാബോറട്ടറി, കംമ്പ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലസ് റൂമുകൾ, മുന്ന് ടോയിലറ്റുകൾ, വാഷ്ബേസിനുകൾ തുടങ്ങിയവ സജീകരിച്ചുട്ടുണ്ട്. സ്ക്കൂൾ ആരംഭിച്ച വർഷം മുതലിങ്ങോട്ട് ഓരോ വർഷവും ഭൗതിക സാഹചര്യങ്ങളിൽ ശ്രദ്ധേയമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത് 'പൈകാ' പദ്ധതിയിൽ ഉൾപ്പെടുത്തി സ്ക്കൂളിൽ ഒരു മികച്ച കളിസ്ഥലം ഇപ്പോൾ ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇരുവശവും മനോഹരമായ പൂച്ചെടിൾ കാവൽ നിൽക്കുന്ന ഇന്റർ ലോക്ക് പതിച്ച അപ്രോച്ച് റോഡും മറ്റു പൂച്ചെടികളും സ്കളിനെ കുടുതൽ അകർഷകമാക്കുന്നു. കാര്യമായ പോറലെല്ക്കാതെ നില്കുന്ന പൂതാടിയുടെ ഗ്രാമവിശുദ്ധി നിലനിർത്തുന്നതിൽ ഈ സ്ഥാപനവും അതിന്റെ പങ്ക് നിർവഹിച്ചുകൊണ്ടിരിക്കുന്നു.


സ്ക്കൂൾ ആരംഭത്തിൽ പൂതാടിയിൽ നിന്നുള്ള വിദ്യർഥികളായിരുന്നു സ്ക്കുളിൽ എത്തിച്ചേരുന്നവരിൽ ഭൂരിഭാഗവും. എന്നാൽ ഇന്ന് സ്ക്കളിന്റെ മികച്ച പഠനാന്തക്ഷത്തിൽ ആകൃഷ്ഠരായി ബത്തേരി, ബിനച്ചി, കോളളഗാപ്പാറ, അരിവയൽ,മുന്നാനക്കുഴി,കോളേരി,വരദുർ എന്നിവിടങ്ങളിലെ നിന്ന് ധാരളം വിദ്യർഥികൾ സ്കുളിലെത്തിക്കോണ്ടിരിക്കുന്നു. പ്രധാനമായും സ്ക്കൂൾ ബസ്സുകളെ ആശ്രയിച്ചണ് വിദ്യർഥികൾ സ്ക്കൂളിൽ വരുന്ന്ത് . പുതാടിയിലെ വിദ്യാഭ്യാസകലസാംസരിക രംഗത്തു ശ്രദ്ധെയമായമറ്റങ്ങൾഉണ്ടാക്കൻ ഈ സഥ്പനത്തിൽ നിന്നപഠിച്ചറങ്ങിയവർക്ക് സാധിച്ചിട്ടുണ്ട് ഏന്നള്ളത് സംശായാതിതമായ കര്യമണ് പുതാടി ഇന്നുള്ള സംസ്കാരിക മികവിനും, ജനകിയകുട്ടയ്മക്കും ഈസ്ഥപനംവഹിച്ച പങ്ക് വളരെലുതാണ്.

ഈ വിദ്യാലയത്തിന്റെ പടികളിറങ്ങിയ വിദ്യർഥൾ നിരവധിഅവരിൽ എത്രയോ പേർ അവരവരുടെകർമ്മമണ്ഡലത്തിൽ തിളങ്ങികൊണ്ടിരിക്കുന്നു. മലയാള ചലച്ചിത്ര ഗാനസംഗീത രചനയിൽ പ്രശസ്തനായിൽ കൊണ്ടിരിക്കുന്ന റെജി, പത്രപ്രവർത്തനത്തിൽ ശ്രദ്ധയനായ കമാൽവരദുർ രജ്യത്തിനകത്തും പുറത്തും സേവനം അനുഷ്ടിക്കുന്ന ഏൻജനിയർമാർ, ഡോക്ടർമാർ മറ്റു സേവനത്തിൽ ഉള്ളവർ,ഇങ്ങനെ നിരവധിപ്രതിഭകളെ വാളർത്തിയെടുത്ത ഈ സ്ഥാപനമാണ് ഈ സ്കളിൽതന്നെ അദ്ധ്യപകരായി ജോലിയിൽ പ്രവേശിച്ച സനൽ, മനോജ്, സുനിൽ, സന്തോഷ്, പുഷ്പ, ഗിരിഷ് , രാജേഷ് എന്നിവർ ഊ സ്ക്കൂളിലെ വിദ്യാർത്ഥികളായിരുന്നു.

2010 മെയ് മാസം 27-ാം തിയ്യതി 1984ലെ SSLC ബാച്ചിലെ വിദ്യർഥികളും അവരെ പഠിപ്പിച്ച അദ്ധ്യാപകരുടെയും ഒരു സംഗമംനടക്കുകയുണ്ടായി ഈസംഗമംത്തിൽ അദ്ധ്യപക്കരാടക്കം 98 പേർ പങ്കെടുക്കുകയും. അവരുടെ ഒർമ്മകൾ പങ്കെടുക്കുകയും ചെയ്യുകയുണ്ടായി. അന്നത്തെവിദ്യർഥികളിൽ നിരവധി ആളുകൾ സർക്കർസർവ്വിസിലും സ്വക്കര്യ മേഖലയിലുംകാർഷിക മേഖകളിലും ജോലി ചെയ്യന്നതായി അറിയാൻ സാധിച്ചു.അവരുടെ സ്വഭാവ രുപികരണത്തിലും ജിവിത ഉയർച്ചയിലും ഈ സ്ഥപനംചെലുത്തിയ സ്വധിനംവളരെവലുതാണെന്ന് അവർ അഭിപ്രായപ്പെടുകയുണ്ടായി.അദ്ധ്യപക വിദ്യർഥി ബന്ധം എത്ര മാത്രം ശ്രേഷുമാണെന്നുള്ള തിരിച്ചറിവ് ഒരിക്കൽ കുടി ഉണ്ടാകുന്നതിന് ഈകുട്ടായ്മ ഉപകരിച്ചു.

സ്ക്കൂളിന്റെ ആരഭത്തിനു വേണ്ടി പ്രർത്തിച്ച വ്യക്തികൾ സ്ക്കൂളിന് താങ്ങും താണലുമായി നിന്ന കെ.ഇ.കുഞ്ഞിക്കട്ടൻ‌നമ്പ്യർ, പി.സി.ബാലക്യഷ്ണൻ മാസ്ററർ, മുൻഅധികാരി കുഞ്ഞിക്യഷ്ണൻനമ്പ്യർ, ജോർജ് ജോസഫ് സർ, സ്ക്കൂളിൽസേവന മനുഷ്ടിച്ച പിരിഞ്ഞു പോയ അദ്ധ്യപക അദ്ധ്യേകതര ജിവനക്കാർ തുടങ്ങിയരൊക്കെതന്നെഎക്കാലവും ഈ സ്ക്കൂളിന്റ കൈപിടിച്ചുനടത്തിയവരാണ്. അവരെയൊക്കെ കൃതജ്ഞതയൊടെ സ്മരിക്കുന്നു.

സ്ക്കൂളിലെ കലോത്സവങ്ങൾ, കായിക മത്സരങ്ങൾഎന്നിവഈ നാടിന്റ ഉത്സവം തന്നെയാണ്.ജനപങ്കുളിത്തിത്തന്റെ ബാഹുല്യം കൊണ്ടു പലാപ്പോഴു വിഷമാനുഭവിച്ചിട്ടുണ്ട്. പ്രശസ്തരായനിരവധി സാഹിത്യകാരന്മാരും,കലാകാരന്മാരും പലപ്പോഴായി സ്ക്കൂളിൽ വരുകയുംഅനുഭവങ്ങൾ വിദ്യർഥികളുംമായി പങ്കുവെക്കുകയും ചെയ്യതിട്ടുണ്ട്.

എം.കൂട്ടികൃഷ്ണൻ മാസ്റ്റർ , ഖാൻ കാവിൽ, പി.കെ.ഗോപി, കമാൽ വരദൂർ തുടങ്ങിയവർ അവരിൽ ചിലർ മാത്രം. സ്കുളിന്റെ ഉദ്ഘാടനം, ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഉദ്ഘാടനം,അദ്ധ്യാപകരുടെ റിട്ടയർമെന്റ് ചടങ്ങുകൾ,അനുമോദന യോഗങ്ങൾ തുടങ്ങിയവയൊക്കത്തന്നെ സ്കുൾ ചരിത്രത്തിലെ മായാത്ത ഏടുകൾ.


1998ൽ സ്കുളിനെ ഹയർ സെക്കൻഡറിയായി ഉയർത്തിയത് പൂതാടി നിവാസികൾക്ക് ഏറെ സന്തോഷം നൽകിയിട്ടുണ്ട്.ഹയർ സെക്കൻഡറി ക്ലാസ്സുകളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചത് എസ്.എൻ.ഡി.പി വൈസ് പ്രസിഡണ്ട് അഡ്വഃ വിദ്യാസാഗർ ആയിരുന്നു. 1998-ആഗസ്റ്റ് 24-ന് പ്ലസ് വൺ ക്ലാസ്സുകൾ തുടങ്ങി ശ്രി.രാജിവൻ.M.V,ശ്രി.N.അശോകൻ,ശ്രി.K.R.ഷിബു എന്നിവരെ 28.07.98 മുതൽ അദ്ധ്യാപകരായി നിയമിച്ചു. 1998ജുലായ് മുതൽ 2003 ആഗസ്റ്റ വരെ സ്കുൾ പ്രിൻസിപ്പാളായി ശ്രി.പി.റ്റി.മുകുന്ദൻ മാസ്റ്റർ ചുമതല നിർവഹിക്കുകയുണ്ടായി. 2003 സെപ്തംബർ മുതൽ 2004മെയ് വരെ ശ്രി.N.അശോകൻ പ്രിൻസിപ്പാൾ ആയി നിയമിതനായി. 2004മുതൽ പ്രിൻസിപ്പാളായി മുകുന്ദൻ മാസ്റ്റർ വിണ്ടും നിയമിതനായി. 2005 മുതൽ പ്രിൻസിപ്പാളായി ശ്രി.പി.റ്റി.രവിന്ദ്രൻ തുടരുന്നു. ഒരു നല്ല ഹയർ സെക്കൻഡറി സ്കുളിനുവേണ്ട എല്ലാ ഭൗതികസാഹചര്യങ്ങളും ഇന്ന് സ്കുളിൽ നിലവിലുണ്ട്. ഹയർ സെക്കൻഡറി മെയിൽ ബ്ലോക്ക് 3 നില കെട്ടിടം ഉദ്ഘാടനം 20.07.99-ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്കട്ടറി ശ്രി.വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. രജതജൂബിലി വർഷ ആഘോഷങ്ങളുടെ ആരംഭം 2001-ൽ രജ്തജൂബിലി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തോടെ ആരംഭിച്ചു. രജതജൂബലി മന്ദിര ഉദ്ഘാടനം ബഹുഃ കോഴിക്കോട് M.P.ശ്രി.K.മുരളീധരൻ നിർവഹിച്ചു. വളരെ ഉയർന്ന വിജയ ശതമാനത്തോടെ പൂതാടി എസ്.എൻ.എച്ച്.എസ്.എസ് ജില്ലയിൽ ഉയർന്ന സ്ഥാനം കൈവരിച്ചുകൊണ്ടിരുന്നു.

  • ഡിജിറ്റൽ ലൈബ്രറി ഉത്ഘാടനം

പാഠ്യ പാഠ്യേതരരംഗങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരുന്നു പൂതാടി ശ്രി നാരായണ ഹയർ സെക്കഡറി സ്കുൾ ഈ പ്രദേശത്തിനു മാത്രമല്ല വയനാട് ജില്ലയ്ക്കുതന്നെ ഒരു മുതൽക്കൂട്ടാണെന്നു നിസ്സംഗയം പറയാം."വിദ്യ കൊണ്ട് പ്രഭുദ്ധരാവുക" എന്ന ഗുരു വചനത്തിന്റെ അന്തസ്സത്ത ഉൾകൊണ്ട് പ്രവർത്തിച്ച് വിജയത്തിന്റെ പടവുകൾ താണ്ടാൻ ഈ സ്ഥപനത്തെ പ്രപ്തമാക്കുന്നത് ഈ നാട്ടിലെ നല്ലവരായ ജനങ്ങളണ് .

  • സർവ്വീസിൽ നിന്നും വിരമിച്ച പ്രധാനാധ്യാപകർ
  1. മുകുന്ദൻ.പി.ടി (31.03.2007)
  2. പ്രേമചന്ദ്രൻ.എം.കെ
  3. പ്രസാദ്.കെ.എൻ
  4. നിർമ്മല റ്റി
  • സർവ്വീസിൽ നിന്നും വിരമിച്ച അദ്ധ്യാപകർ‍
  1. കമലാസനൻ .വി

ഹിന്ദി

31.5.1998 2 കരുണൻഎ.ആർ സോഷ്യൽസയൻസ്

31.3.2001 3 പുരുഷോത്തമൻ.പി ഫിസികസ്

30.4.2001 4 സാവിത്രി.പി മലയാളം

30.4.2004 5 നളിനി.കെ.എൻ ഫിസിക്കൽസയൻസ്

31.3.2005 6 മുരളിധരൻ.എം.കെ കായികാധ്യാപകൻ

31.03.2005 7 സദാനന്ദൻനമ്പ്യർ.പി ഡ്രോയിംഗ്

30.6.2005 8 ശിവരാമൻ.ഒ സോഷ്യൽസയൻസ്

31.03.2006 9 പദ്മിനി.വി.കെ മാത്തമാറ്റിക് സ്

30.03.2006 10 തങ്കമ്മ.കെ.എൻ ഹിന്ദി

31.3.2007 11 വിജയലഷ്മി.പി.കെ മലയാളം

31.3.2007 12 ഭാസ്ക്കരൻ.പി.കെ നാച്ചുറൽസയൻസ്

31.3.2008 13 കൃഷ്ണകുമാർ‍.എ ഫിസിക്കൽസയൻസ് 31/03/2016 14 ആനിയമ്മ തോമസ് ഗണിതം 15 പ്രസാദ്.കെ.എൻ സോഷ്യൽസയൻസ് 16 ബാലൻ.പി സംസ്ക്രതം 17 തങ്കം എടോലിപ്പാലി ഉർദു 18 വേലായുധൻ .എൻ.ടി സുവോളജി

സർവ്വീസിൽ നിന്നും വിരമിച്ച അദ്ധ്യപകേതരജിവനക്കാർ 1 പ്രഭാകരൻ.വി.കെ ക്ളർക്ക്

30.9.2003 2 ശശി.എൻ ലാബ്‍.അസ്സിറ്റന്റ്

31.3.2005 3 ഗംഗാധരൻ.കെ.എൻ ക്ളർക്ക്

31.5.2005


ഗുരുനിര ഹൈസ്ക്കൂൾ വിഭാഗം

1 ആനന്ദവല്ലി സി

  • പ്രധാനാധ്യാപിക
  • അദ്ധ്യാപകർ‍

1 ബിജിഷ്.കെ.വിശ്വൻ ഫിസിക്കൽസയൻസ്

2 ശോഭ.പി.ആർ ഫിസിക്കൽസയൻസ്

3 മനോജ്.കെ.എം നാച്വറൽ സയൻസ്

5 ശ്രീജ വി എസ് ഗണിതം

6 മോഹൻദാസ് ഗണിതം

7 മാജി ജോർജ് ഗണിതം

8


9 പുഷപ.സി.കെ സോഷ്യൽസയൻസ്

10 ശ്രീനാഥ് .കെ.എം ഇംഗ്ലീഷ്

11 രേഷ്മ കെ.ബി ഇംഗ്ലീഷ്

12 ആനന്ദവല്ലി .സി മലയാളം

13 സിജി.പി.എൻ മലയാളം

14 ഗിരീഷ്.കെ.കെ മലയാളം

15 സനിൽ.കെ.കെ ഹിന്ദി

16 രാജേഷ് കെ.ആർ ഹിന്ദി

17 സമറദ്ദീൻ എം ഉർദു

18

19 സിസിലി സെബാസ്റ്റ്യൻ വർക്ക് എക്സ്പിരിയൻസ്

20 സന്തോഷ്.വി.സ് ഫിസിക്കൽഎഡ്യുക്കെഷൻ

21 സുനിൽ കുമാർ.എം.പി ആർട്ട് എഡ്യുക്കെഷൻ

22 സൗമേഷ്. സി.പി സോഷ്യൽസയൻസ്

  • ഗുരുനിര

ഹയർ സെക്കണ്ടറി വിഭാഗം

1 രവീന്ദ്രൻ.പി.റ്റി പ്രിൻസിപ്പാൾ

2 അശോകൻ.എൻ ഹിസ്റ്ററി

3 അബ്രഹാം ഇ.വി കൊമേഴ്സ്

4 അനീജ.എ.കെ മലയാളം

5 ബാബു.പി.എസ് ഇക്കൊണൊമികസ്

6 ബീന എൻ സംസ്ക്രതം

7 ബെന്നി ഫ്രിമാൻ ഫിസിക്സ്

8 ബിന്ദു പി.എസ് കൊമേഴ്സ്

9 ബിന്ദു റ്റി.എസ് ഹിന്ദി

10 ബ്രിജേഴ്സ് പി.എസ് കമ്പ്യുട്ടർ

11 ദിനേശൻ പി .കെ കൊമേഴ്സ്

12 ദിവ്യ എ.എസ് ഫിസിക്സ്

13 ഇന്ദു എ.ബി ഇംഗ്ലീഷ്

14 ലൂണ മാത്യു ഇംഗ്ലിഷ്

15 ജയശ്രി പി.എസ് ഇംഗ്ലിഷ്

16 മഞ്ജു എം കണക്ക്

17 രാജീവൻഎം.വി ഇക്കണോമിക്സ്

18 രശ്മി എസ് കെമസ്ട്രി

19 സീന പി. വി ബോട്ടണി

20 ഷിബു കെ.അർ കെമിസ്ട്രി

21 ഷൈനി ജേക്കബ്ബ് പൊളിറ്റിക്കൽസയൻസ്

22 സുധീർ .എം.റ്റി ഗണിതം

23 സുദർശൻ സോഷ്യേളജി

24


25 വിനോദ്.കെ.സി പൊളിറ്റിക്കൽസയൻസ്

26 ജിനോ വർഗ്ഗീസ് കംമ്പ്യട്ടർഅപ്ലിക്കെഷൻ


ലാബ് അറ്റൻഡർ 1 സുരേന്ദ്രൻ .പി.ൻ


2 മോഹനൻ.കെ.ടി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

1976 മെയ് മുപ്പതിന് സ്കൂളിന്റെ ഔപചാരികമായ ഉത്ഘാടനം . ശ്രീ. പി.കെ .തങ്കപ്പൻ ആദ്ധ്യ മാനേജർ . ശ്രീ. പി.റ്റി.മുകുന്ദൻ പ്രധാന അദ്ധ്യാപകനായി ചുമതല ഏറ്റു. എട്ടാം ക്ലാസ്സിൽ രണ്ട് ഡിവിഷനും 73കുട്ടികളും.അഡ്മിഷൻ രജിസ്റ്ററിൽ‍ ഒന്നാമതായി ചേർന്നത് പൂതാടി യു.പി സ്കൂൾ പ്രധാന അദ്ധ്യാപകനായി രുന്ന കുഞ്ഞിരാമൻ നമ്പ്യാരുടെ പുത്രി കുമാരി എൻ.സുനിത ആയിരുന്നു.

ഞങ്ങളുടെ മാനേജർമാർ

1976-77 പി.കെ.തങ്കപ്പൻ
1977-81 പി.എൻ.ക്യഷ്ണൻ കുട്ടി
1981-84 ടി.പി.നാരായണൻ
1984-91 പി.എൻ.ക്യഷ്ണൻ കുട്ടി
1991-93 കെ.എ.ക്യഷ്ണൻ
1993-96 പി.കെ.തങ്കപ്പൻ
1996-97 എ.കെ.രവി
1997-2000 പി.കെ.തങ്കപ്പൻ
2000-2003 പി.എൻ.ക്യഷ്ണൻ കുട്ടി
2003-2006 പി.കെ.തങ്കപ്പൻ
2006-2008 വി.എസ്.പ്രഭകരൻ
2008-മുതൽ C.P. SUDARSAN (Educational Secretory S.N.D.P.Yogam,Kollam.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1976-2007 പി.റ്റി.മുകുന്ദൻ മാസ്റ്റർ
2007-2010 M.K.PREEMACHANDRAN
2010-2014 T. NIRMALA
2015 K.N. PRASAD
2016- C. ANANDAVALLY

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.719162, 76.119761|zoom=13}}