"ഗുരുകലം യു.പി.എസ്. ആങ്ങമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 53: | വരി 53: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
A V മത്തായി , N S ഭാസ്കരൻ, T H ബഷീർകുട്ടി , M G ശിവൻ പിള്ള , P G ലീലാമ്മ , T A മറിയാമ്മ , ലീലാമ്മ K K , R ജഗദമ്മ , രത്നമ്മ KK , സരളാദേവി K P, രാജമ്മ P R, P Aവത്സമ്മ , CT മാത്യു , റേച്ചൽ മാത്യു, മേരിക്കുട്ടി M K , സുശീല M K,ശാന്തമ്മ C R , M N തങ്കമണി | |||
,M Nസുധാമ്മ , K ഉഷ , P G പ്രസാദ് | |||
# | # | ||
# | # |
15:35, 9 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗുരുകലം യു.പി.എസ്. ആങ്ങമൂഴി | |
---|---|
വിലാസം | |
ആങ്ങമൂഴി ഗുരുകുുലം. യു.പി. എസ്. ആങ്ങമൂഴി , 689662 | |
സ്ഥാപിതം | 03 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04735-279160 |
ഇമെയിൽ | gurukulamangamoozhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38649 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു.ജി.പണിക്കർ |
അവസാനം തിരുത്തിയത് | |
09-02-2021 | 38649 |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ സീതത്തോട് പഞ്ചായത്തിലെ ആങ്ങമൂഴിയിൽ ആണ് ഗുരുകുലം യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .മലയോര കർഷകർ തിങ്ങിപ്പാർക്കുന്ന ആങ്ങമൂഴി എന്ന ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1968 ജൂൺ മാസം 3 തീയതി ഈ സ്കൂൾ പ്രവർത്തണം ആരംഭിച്ചു .ശ്രീ .സി റ്റി മാത്യു ,ശ്രീ .എ .വി മത്തായി എന്നീ അധ്യാപകരുടെയും 153 കുട്ടികളുടെയും ,അനവധി രക്ഷിതാക്കളുടെയും സാന്നിധ്യത്തിലാണ് ഈ സ്കൂളിന്റെ ഉത്‌ഘാടനം റാന്നി കരിമ്പിനംകുഴിപഞ്ചായത്ത് മെമ്പർ ആലയ്ക്കൽ ശ്രീ .പി റ്റി എബ്രഹാം നിർവഹിച്ചത് .ആദ്യ മാനേജർ ശ്രീ .ഭാസ്കരൻ ആയിരുന്നു .സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് 1973-74 കാലഘട്ടത്തിൽ സ്കൂൾ ശ്രീ റ്റി .കെ രാഘവന് കൈമാറ്റം ചെയ്യുകയുണ്ടായി .1976-77 കാലഘട്ടത്തിൽ ഈ സ്കൂൾ പ്രൈമറിതലത്തിൽ നിന്നും അപ്പർ പ്രൈമറി തലത്തിലേക്ക് ഉയർത്തപ്പെട്ടു .1982-83 ൮൩കാലഘട്ടത്തിൽ മാനേജർ ശ്രീ .രാഘവന്റെ മരണത്തെ തുടർന്ന് ജാമാതാവായ ശ്രീ .ജി സുഗതൻ മാനേജർ പദവി ഏറ്റെടുത്തു . 21 അധ്യാപകരും 611 കുട്ടികളുമായി 1993 മാർച്ച് മാസത്തിൽ ഈ സ്കൂളിലെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പിന്നീട് 1983 മുതൽ സ്കൂൾ മാനേജർ ആയിരുന്ന ജി .സുഗതൻ 2015ൽ ഈ സ്കൂൾ മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ ശ്രിംഖല ആയിരുന്ന മൗണ്ട് സിയോൺ ഗ്രുപ്പിനു കൈമാറുകയും ശ്രീ എബ്രഹാം കലമണ്ണിൽ ചെയർമാനായി സ്ഥാനമേൽക്കുകയും ചെയ്തു .ആങ്ങമൂഴിയുടെ അക്ഷര സ്വപ്നങ്ങൾക്ക് നിറം പകർന്നുകൊണ്ട് പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും മികവുറ്റ സ്കൂളുകളിൽ ഒന്നായി ഗുരുകുലം യു പി സ്കൂൾ 50 ആണ്ടുകൾ പിന്നിട്ടു .ഒരുവർഷത്തോളം നീണ്ടു നിന്ന വിവിധ ആഘോഷപരിപാടികളോടെ 2018 ഏപ്രിൽ മാസത്തിൽ സുവർണജൂബിലി ആഘോഷിച്ചു .2018 മാസത്തോടെ വീണ്ടും ഒരു മാനേജ്‌മെന്റ് മാറ്റം ഉണ്ടാവുകയും മൗണ്ട് സിയോൺ ഗ്രുപ്പിൽ നിന്നും സ്കൂൾ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാകുകയും ചെയ്തു .
പൊതുവിദ്യാലയങ്ങൾ ഒട്ടേറെ വെല്ലുവിളികൾ നിറയുന്ന ഈ കാലഘട്ടത്തിൽ അതിനെയെല്ലാം അതിജീവിച്ചു കൊണ്ട് സുവർണ പ്രഭയോടെ ജില്ലയിലെ തന്നെ ഒരു മികച്ച വിദ്യാലയമായി ഗുരുകുലം യു പി സ്കൂൾ മുന്നേറുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
A V മത്തായി , N S ഭാസ്കരൻ, T H ബഷീർകുട്ടി , M G ശിവൻ പിള്ള , P G ലീലാമ്മ , T A മറിയാമ്മ , ലീലാമ്മ K K , R ജഗദമ്മ , രത്നമ്മ KK , സരളാദേവി K P, രാജമ്മ P R, P Aവത്സമ്മ , CT മാത്യു , റേച്ചൽ മാത്യു, മേരിക്കുട്ടി M K , സുശീല M K,ശാന്തമ്മ C R , M N തങ്കമണി
,M Nസുധാമ്മ , K ഉഷ , P G പ്രസാദ്
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|