ഗുരുകലം യു.പി.എസ്. ആങ്ങമൂഴി/അംഗീകാരങ്ങൾ
2019 മികവ് പ്രവർത്തനം "പേരവനം "
സീതത്തോട് പഞ്ചായത്തുമായി ചേർന്ന് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിന് ചുറ്റും 100 പേര തൈകൾ വച്ചു പിടിപ്പിച്ചു.
ഷോർട്ട് ഫിലിം
2021 ൽ പത്തനംതിട്ട ബി. ആർ. സി യുടെ സഹായത്തോടെ "കാട്ടുമുല്ലപൂക്കൾ" എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു.
2016 ലെ മികവ് പ്രവർത്തനം
മലയാള മനോരമ സംഘടിപ്പിച്ച പുസ്തക രചനാ മത്സരത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സീതത്തോടിന്റെ ചരിത്രം "ദിശ"എന്ന പേരിൽ പുസ്തകമാക്കുകയും പത്തനംതിട്ട ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും നേടി. തുടർന്ന് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാനും സാധിച്ച മികവ് പ്രവർത്തനം മികവുകൾ
സ്കൂൾ റേഡിയോ
റേഡിയോ @ഗുരുകുലം എന്ന പേരിൽ 2019 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1മണിമുതൽ 2മണി വരെ ഓരോ ക്ലാസ്സിലെയും കുട്ടികൾ അവതരിപ്പിക്കുന്നു. വിജ്ഞാനത്തിനും വിനോദത്തിനും ഉള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. ഈ പ്രവർത്തനത്തിന് 2019 അധ്യയന വർഷത്തെ ഉപജില്ല തലത്തിൽ മികച്ച പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെട്ടു