"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|littleflowerlpspaika}}
{{prettyurl|littleflowerlpspaika}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പൈക
| സ്ഥലപ്പേര്= പൈക

11:20, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക
വിലാസം
പൈക

പൂവരണിപി.ഒ,
,
686577
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04822226903
ഇമെയിൽlflpschoolpaika@gmail.com
കോഡുകൾ
സ്കൂൾ കോഡ്31525 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. മോളിക്കുട്ടി ആന്റണി
അവസാനം തിരുത്തിയത്
24-12-2021Asokank


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുകയെന്നത് പൈക ഗ്രാമത്തിന് ചിരകാല അഭിലാഷമായിരുന്നു.ഇതിനായി 1914 മുതൽ പരിശ്രമങ്ങൾ നടത്തി വന്നു.പാംബ്ലാനിയിൽ ചാക്കോ ജോസഫിൻ മാനേജ്മെൻറിൽ തൂങ്കുഴിയിൽ ഡോ.ടി.കെ. ജോസഫ് വക പുരയിടത്തിൽ ഒരു ഇംഗ്ലീഷ് -ഹിന്ദി സ്കൂൾ നടത്തിപ്പോന്നിരുന്നു.കാലക്രമേണ ഈ സ്കൂൾ പൈക സെൻറ് ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി.അന്നുണ്ടായിരുന്ന സൺഡേ സ്കൂൾ കെട്ടിടം വിപുലീകരിച്ച് 1943 ൽ കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചു.സ്കൂളിന് അംഗീകാരം ലഭിക്കാനായി സർക്കാരിലേക്ക് തുടർച്ചയായി അപേക്ഷകൾ സമർപ്പിക്കുകയുണ്ടായി.തത്ഫലമായി 1949 ൽ ബഹു.പറത്താനത്ത് തോമ്മാച്ചൻറ കാലത്ത്

ലിറ്റിൽ ഫ്ലവർ എൽ പി സ്കൾ സ്ഥാപിതമായി.1976  ൽ ബഹു.ജോർജ് നെല്ലിക്കാട്ടിൽ അച്ചൻ ഇപ്പോഴത്തെ സ്കൂൾ കെട്ടിടം പണിയുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജ്ഉം കമ്പ്യൂട്ടർ റൂമും ഉണ്ട്.ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .മുൻവശത്ത് വിശാലമായ മൈതാനം ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .പാചകപ്പുരയുണ്ട്.അഞ്ഞൂറിലധികം പുസ്‌തകങ്ങളുള്ള ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്‌ളാസിലും ലഭ്യമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

       സയൻസ് ക്ളബ് 

നമ്മുടെ സ്കൂളിൽ സയൻസ് ക്ളബ് പ്രവർത്തിക്കുന്നു.മൂന്നാംതരത്തിന്റെ ക്‌ളാസ് ടീച്ചർ കൺവീനറും കുട്ടികളിലൊരാൾ സെക്രട്ടറിയുമാണ്. ക്ളബിന്റെ നേതൃത്വത്തിൽ ആരോഗ്യ പാഠങ്ങൾ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല ഉദ്‌ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.മാതൃ സംഗമം പ്രസിഡന്റ് ശ്രീമതി രജനി സുരേഷ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു ജൈബി സന്ദേശം നൽകി. പി.ടി.എ പ്രതിനിധികൾ ,രക്ഷിതാക്കൾ ,പൂർവ്വവിദ്യാത്ഥികൾ,നാട്ടുകാർ എല്ലാം ഈ യത്നത്തിൽ പങ്കാളികളായി .


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സിസ്റ്റർ മേരി ടി വി

സിസ്റ്റർ ത്രേസ്സ്യമ്മ കെ എം സിസ്റ്റർ ഷേർലി മാനുവൽ

നേട്ടങ്ങൾ

ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ മികവാർന്ന പ്രകടനം കാഴ്ചവച്ചു.7 ഇനങ്ങളിൽ A ഗ്രേഡ് കരസ്‌ഥമാക്കി .3 ഇനങ്ങളിൽ B ഗ്രേഡ് നേടി .കോട്ടയത്ത് വച്ച് നടന്ന ജില്ലാ തല പ്രവർത്തിപരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിങ്ങിൽ അഭിഷേക് വിനോദ് 2nd A ഗ്രേഡ് കരസ്‌ഥമാക്കി.ഉപജില്ലാ കലോത്സവത്തിൽ ദേശഭക്തി ഗാനം ,സംഘഗാനം ,മലയാളം പദ്യംചൊല്ലൽ എന്നീ ഇനങ്ങളിൽ 2nd A ഗ്രേഡ് നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു .DCL IQ പരീക്ഷയിൽ ക്യാഷ് അവാർഡ് ,ഗോൾഡ് മെഡൽ ,സർട്ടിഫിക്കറ്റ് എന്നിവ നേടി .

സ്കൂൾ പരിസരത്തു ജൈവ പച്ചക്കറി കൃഷി നടത്തുന്നു Spoken English ,സംഗീതം ,നൃത്തം ,ചിത്രരചന ,കായിക പരിശീലനങ്ങൾ കുട്ടികൾക്ക് നൽകിവരുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. 1ഡോക്ടർ ജോർജ് മാത്യു പുതിയിടം

2 .ഫാ അനീഷ് പൊന്നെടുത്തുകല്ലേൽ

വഴികാട്ടി

{{#multimaps:9.652609,76.724792 |width=1100px|zoom=16}}