"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
||
വരി 48: | വരി 48: | ||
| അദ്ധ്യാപകരുടെ എണ്ണം= 32 | | അദ്ധ്യാപകരുടെ എണ്ണം= 32 | ||
| പ്രിൻസിപ്പൽ= രവിശങ്കർ | | പ്രിൻസിപ്പൽ= രവിശങ്കർ | ||
| പ്രധാന അദ്ധ്യാപകൻ= ഇ എൻ രവീന്ദ്രൻ | |||
| പ്രധാന അദ്ധ്യാപകൻ= ഇ എൻ രവീന്ദ്രൻ | | പ്രധാന അദ്ധ്യാപകൻ= ഇ എൻ രവീന്ദ്രൻ | ||
| പി.ടി.എ പ്രസിഡണ്ട്=ചക്രപാണി കെ കെ | | പി.ടി.എ പ്രസിഡണ്ട്=ചക്രപാണി കെ കെ |
19:30, 31 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നാട്ട്ചരിതമുറങ്ങുന്ന വയനാടിന്റെ ഹൃദയത്തുടിപ്പുകൾ നെഞ്ചിലേറ്റിവാങ്ങി ഒരായിരം വിജയഗാഥകൾ രചിച്ച് മുന്നേറുന്ന കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂളിന്ന് അഭിമാനത്തിന്റെ നിറവിലാണ്. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാതട്ടകത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സ്ഥാപനമായി മാറുവാൻ ഇന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു. ഒരു ശതാബ്ദത്തിലേറെയായി അക്ഷര വെളിച്ചത്തോടൊപ്പം കലാകായിക-ശാസ്ത്ര-സാംസ്കാരിക-രംഗങ്ങളിൽ മികവുകളുടെ വർണ്ണക്കാഴ്ചയൊരുക്കി, പുതുസ്വപ്നങ്ങൾക്ക് ഊടും പാവും തീർത്ത്, ഗ്രാമചേതനക്ക് പുത്തനുണർവ്വ് പകർന്ന് മുന്നേറുകയാണ് വിദ്യാലയ മുത്തശ്ശി. സമൃദ്ധമായ ശിഷ്യ സമ്പത്തും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തിത്വങ്ങളും വിദ്യാലയത്തിന്റെ യശ്ശസ്സിനെ വാനോളമുയർത്തിയിരിക്കുന്നു. പാഠ്യപദ്ധതിയും പഠനതന്ത്രങ്ങളും കാലാനുശ്രിതമായി പരിവർത്തിതമായപ്പോൾ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന സങ്കേതങ്ങളും ഒരു പരിധിവരെ ആധുനികവത്ക്കരിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, തദ്ധേശഭരണ വകുപ്പ്, പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ്, ആരോഗ്യ വകുപ്പ്,അധ്യാപക രക്ഷകർതൃ സമിതി എന്നിവയുടെ കർമ്മ പദ്ധതികൾ ഈ വിദ്യാലയത്തിന്റെ മുഖഛായമാറ്റി വിദ്യാലയാന്തരീക്ഷം ശിശു സൗഹൃദമാക്കിയിരിക്കുന്നു. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാനഭസ്സിൽ ആഴത്തിൽ ജ്വലിക്കുന്ന അറിവിന്റെ അക്ഷരനാളമായ് കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ മാറിയിരിക്കുന്നു.
GHS KALLOOR was established in 1889 and it is managed by the Department of Education. It is located in Rural area. It is located in SULTHAN BATHERY block of WAYANAD district of Kerala. The school consists of Grades from 1 to 12. The school is Co-educational and it have an attached pre-primary section. Malayalam and English are the medium of instructions in this school. This school is approachable by all weather road. In this school academic session starts in June.
The school has Government building. It has got 24 classrooms for instructional purposes. All the classrooms are in good condition. High school classes are Hi-tech. It has 2 other rooms for non-teaching activities. The school has a separate room for Head master/Teacher. The school has Pucca boundary wall. The school has have electric connection. The source of Drinking Water in the school are Bore well and Well and they are functional. . The school has playground. The school has a library and has about 13000 books in its library. The school does has ramp felicity for disabled children to access classrooms. The school has 31 computers for teaching and learning purposes and all are functional. The school is having a computer aided learning lab. Well equipped science lab with all modern facilities. The school is Provided and Prepared in School Premises providing mid-day meal and morning meal.School has great achievements in academic and non academic activities.It is one of the oldest and most popular educational institution in wayanad.
സ്കൂൾ മാഗസിൻ"നാലുമണിപൂവ്" വായിക്കുവാൻ നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യു
ഗവ. എച്ച് എസ് കല്ലൂർ | |
---|---|
വിലാസം | |
കല്ലൂർ നൂൽപ്പുഴ പി.ഒ, , വയനാട് 673592 , വയനാട് ജില്ല | |
സ്ഥാപിതം | 16 - 12 - 1889 |
വിവരങ്ങൾ | |
ഫോൺ | 04936270715 |
ഇമെയിൽ | ghskalloor@gmail.com |
വെബ്‍സൈറ്റ് | www.ghskalloor.org (Under Construction) |
കോഡുകൾ | |
സ്കൂൾ കോഡ് | 15058 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | [[വയനാട്/എഇഒ സുൽത്താൻബത്തേരി
| സുൽത്താൻബത്തേരി ]] |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രവിശങ്കർ |
പ്രധാന അദ്ധ്യാപകൻ | ഇ എൻ രവീന്ദ്രൻ |
അവസാനം തിരുത്തിയത് | |
31-03-2019 | Ghskalloor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്ഥാനം
കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. 1889 ൽബ്രിട്ടീഷ് ഗവണ്മെൻറ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പഠിതാക്കൾ
ഒന്നാം തരം മുതൽ 10-ാം തരം വരെയായി 693 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.കല്ലൂർ,മുത്തങ്ങ,പൊൻകുഴി,തകരപ്പാടി,കോളൂർ,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. ഒന്നാം തരം മുതൽ 10-ാം തരം വരെയായി 723 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ചരിത്രം
കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കല്ലൂർ,മുത്തങ്ങ,പൊൻകുഴി,തകരപ്പാടി,കോളൂർ,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്ക്കൂൾ. ഈ വിദ്യാലയം 1889 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ആരംഭിച്ചത്. ആദ്യ അദ്ധ്യാപകൻ തലശ്ശേരി സ്വദേശിയായ ശ്രീ മാധവൻ നായരാണ്.മുത്തങ്ങ,കല്ലുമുക്ക്,നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്ക്കൂൾ. ഈ വിദ്യാലയം 1889 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ആരംഭിച്ചത്. ആദ്യ അദ്ധ്യാപകൻ തലശ്ശേരി സ്വദേശിയായ ശ്രീ മാധവൻ നായരാണ്.
നാൾവഴികൾ
ഇന്നത്തെ തമിഴ്നാട്, കർണ്ണാടകയുടേയും ആന്ധ്രയുടേയും ചില ഭാഗങ്ങൾ, കേരളത്തിലെ മലബാർ എന്നിവ ഉൾപ്പെട്ട പ്രദേശമായിരുന്നു. വിദ്യാലയത്തിന്റെ ആരംഭം ബ്രിട്ടീഷ് സർക്കാറിന്റെ നിയമപരമായ തീരുമാനത്തിന്റെ ഫലമാണെന്ന് കരിതപ്പെടുന്നു. ഭരണ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് കുറേയേറെ സാക്ഷരർ ഉണ്ടാകേണ്ടത് ബ്രിട്ടീഷ് സർക്കാറിന്റെ ആവശ്യമായിരുന്നു. ആദ്യകാലത്ത് വളരെ കുറച്ച് കുട്ടികൾ മാത്രമേ അധ്യായത്തിന് എത്തിയിരുന്നുള്ളൂ.ഇവരിൽ മിക്കവരും പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ആയിരുന്നു. ശ്രീ മാധവൻ നായർക്ക് ശേഷം ഇവിടെ സേവനമനുഷ്ഠിച്ചവരിൽ ശ്രീ അമ്പക്കുറുപ്പ്, ഗോപാലൻ നമ്പ്യാർ, ബാലൻ എന്നിവർ ഉൾപ്പെടുന്നു.1889 മുതൽ 1956 വരെയുള്ള കാലഘട്ടത്തിൽ സ്ക്കൂൾ പല സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്നു. സ്ക്കൂളിന്റെ ആദ്യക്കാലത്തെ പേരിനെ സംബന്ധിച്ച് ഒരഭിപ്രായ സമന്വയത്തിൽ എത്തിച്ചേരാൻ കഴിയുന്നില്ല.1939 ലെ കുട്ടികളുടെ ഹാജർ പട്ടിക പരിശോധിച്ചതിൽ ഹിന്ദുബോർഡ് ബോയ്സ് എലമെന്ററി സ്ക്കൂൾ എന്നാണ് സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
അപ്പർ പ്രൈമറി ആരംഭം
1956 -ൽ സ്ഥാപനം അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു.6,7 എന്നീ ക്ലാസുകൾ ഉൾപ്പെടുത്തിയതോടെ കല്ലൂരിലെ സൗകര്യങ്ങൾ വളരെ പരിമിതമായി തീർന്നു. കല്ലൂർ 66 ൽ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു. തെക്കൻ കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരും ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരെ വയനാട്ടിൽ പുനരധിവസിപ്പിച്ചതിന്റെ ഫലമായി എത്തിയവരും ചേർന്നതോടെ വിദ്യാലയത്തിൽ പഠിക്കാൻ കൂടുതൽ കുട്ടികൾ വന്നു. കർത്താവ് മാഷ് എന്നറിയപ്പെട്ടിരുന്ന ഒരദ്ധ്യാപകനായിരുന്നു യു പി സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.ഇപ്പോൾ 1, 2 ക്ലാസുകൾ പ്രവർത്തിക്കുന്ന ഓടിട്ട കെട്ടിടമാണ് ആദ്യം നിർമ്മിച്ചത്. വള്ളിയിൽ മുഹമ്മദ് ഹാജിയായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കമ്യൂണൽ പുറമ്പോക്കായി നീക്കിവെച്ചിരുന്ന 66 ലെ സ്ഥലം 1949 ൽ സ്ക്കൂളിനു വേണ്ടി വിട്ടുകൊടുത്തതായി ശ്രീ എ വി ശങ്കു അധികാരി സാക്ഷ്യപ്പെടുത്തുന്നു.
ഹൈസ്ക്കൂളിന്റെ ആരംഭം
ബത്തേരിയിലേക്ക് ഗതാഗത സൌകര്യം വളരെ പരിമിതമായിരുന്നു. ഹൈസ്ക്കൂൾ പഠനത്തിന് കാൽ നടയായി ബത്തേരിയിൽ പോകേണ്ടിയിരുന്നതും ചെലവ് താങ്ങാനാവാത്തതും പ്രൈമറി തലത്തോടെ പലരുടേയും പഠനം നിലയ്ക്കാൻ കാരണമായി. 1974-ൽ നൂൽപ്പുഴ യു പി സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ശക്തമായ ഒരു ജനകീയ കമ്മിറ്റിയുടെ അത്യധ്വാനം മൂലമാണ് ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സ്ക്കൂൾ ആരംഭിക്കുന്നതിന് 32755 രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത് സർക്കാരിൽ കെട്ടിവെച്ചിരുന്നു. ഫാ. ജോസഫ് കട്ടക്കയം, ശ്രീ എ വി ശങ്കു അധികാരി, ശ്രീ മാത്യൂ, വി ജോൺ, ശ്രീ സി രാമൻകുട്ടി, ശ്രീ ടി ഹുസൈൻ, ശ്രീ എ കെ അഹമ്മദ്, ശ്രീ എൻ ബാദുഷ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. 1974 ആഗസ്ത് മാസം 7ാം തീയതി കോഴിക്കോട് DEO ശ്രീമതി ഏലിയാമ്മ ഈപ്പൻ നൂൽപ്പുഴ ഗവ. ഹൈസ്ക്കൂൾ ഉൽഘാടനം ചെയ്തതോടെ കല്ലൂർ നിവാസികളുടെ സ്വപ്നം സാർത്ഥകമായി.ശ്രീ സദാനന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ശ്രീമതി നാരായണികുട്ടി, ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ ആദ്യക്കാല പ്രധാനദ്ധ്യാപകരായിരുന്നു. 1995- 96 വർഷത്തിൽ നൂൽ.പ്പുഴ ഗവ ഹൈസ്ക്കൂൾ എന്ന പേര് ഗവ ഹൈസ്ക്കൂൾ കല്ലൂർ എന്നായി.
ഹയർസെക്കണ്ടറി ആരംഭം
2010 ൽ കല്ലൂർ ഗവ.ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർപ്പെട്ടു. കൊമേഴ്സ് ഹ്യുമാണിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഓരോബാച്ചുവീതമാണ് ഇന്നിവിടെ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത് ഈ വിദ്യാലയത്തിൽ നിന്നും പത്താം തരം വിജയിച്ചെത്തുന്ന വലിയൊരു വിഭാഗം വിദ്യാർഥികൾക്കും തുടർപഠനത്തിനുള്ള സാഹചര്യം സംജാതമാക്കിയിരിക്കുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും വലിയൊരു ശതമാനം കുട്ടികൾ പഠനത്തിനായി ഈ വിദ്യാലയത്തിലെത്തുന്നു എന്നത് അഭിമാനകരമാണ്. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അതിർവരമ്പുകൾക്കപ്പുറം സമത്വത്തിന്റെ കാഴ്ചയുമായി ജനകീയ വിദ്യാലയമെന്ന നിലയിലേക്കുയരുവാൻ ഇന്നീ വിദ്യാലയത്തിനായിരിക്കുന്നു.2014 വർഷം ഈ വിദ്യാലയത്തിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് നാന്ദി കുറിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് മുറികളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. എൽ.പി,യു.പി വിഭാഗം ക്ലാസ്സുകൾ ഹെടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.വിശാലമായ കംമ്പ്യൂട്ടർലാബുകളും സയൻസ് ലാബും,ലൈബ്രറിയും,സ്കൂൾ സൊസൈറ്റിയും പ്രധാന ആകർഷണങ്ങളാണ്.ലൈബ്രറിയിൽ ഏകദേശം 15000ത്തോളം പുസ്തകങ്ങളുണ്ട്.
വയനാട് ജില്ലയിലെ ഹൈടെക്ക് വിദ്യാലയങ്ങളുടെ പത്ര വാർത്തയിൽ കല്ലൂർ ഗവ. ഹൈസ്കൂൾ ക്ലാസ്സ് മുറിയുടെ ചിത്രം
ഹൈടെക്ക് ക്ലാസ്സിലെ ഫർണീച്ചർ
അധ്യാപകർ
- ബേബി റീന
- സുധ ടി
- ബഷീർ സി എം
- രതീഷ് കുമാർ ബി
- ശാരദ ടി ആർ
- ധന്യ കെ ടി
- നിധി കെ
- രമ്യ കെ ആർ
- മുജീബ് റഹ്‌മാൻ മാഞ്ചരി
- അശോക് കുമാർ വി എൻ
- സൽമത്ത് കെ
- മുരളീധരൻ പിള്ള ബി
- പ്രീത പി വി
- ദീപ കെ വി
- മേഴ്‌സി ജോസഫ്
- വിജയ കെ കെ
- രാജു ജെ എ
- കമലാക്ഷി കെ എം
- മീനാക്ഷി വി
- ശ്യാമള
- രമ്യ ഒ ആർ
- രൂപ എം ജെ
- ഗോപിക
- സത്യഭാമ കെ കെ
- പ്രഭിത കെ
- ജിജ സി
സ്‌കൂൾ പത്രം - സ്കൂൾ സെൾഫി
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെആർസി.
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- ജൈവപച്ചക്കറി കൃഷി.
- വോളിബോൾ പരീശീലനം.
- പ്രാദേശിക പ്രതിഭാകേന്ദ്രം.
- കളരി പരിശീലനം.
- യോഗ പരിശീലനം.
- വിദ്യാരംഗം കലാ സാഹിത്യ വേദി
ചിത്രശാല വിദ്യാലയക്കാഴ്‌ചകൾ
-
പ്രവേശനോത്സവം
-
വിജയത്തിളക്കം
-
അസംബ്ലിക്കാഴ്ച
-
കുമാരി ആദിത്യക്ക് ഉപഹാരം നൽകുന്നു
-
നവാഗതർക്ക് സ്വാഗതം
-
പഠനോത്സവം
-
സ്കൂൾ അസംബ്ലി
-
പഠനോപകരണം വിതരണം
-
ആഘോഷനിറവിൽ
-
ശാസ്ത്രീയനൃത്ത വേദി
-
കലാമേള
-
സംഘനൃത്തം
-
പൂന്തോട്ടത്തിൽ നിന്നും
-
മുട്ടക്കോഴി വിതരണം
-
രക്ഷിതാക്കൾക്കഉള്ള ഐടി ബോധവത്ക്കരണം
-
കളരി പരിശീലനം
-
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലനം
-
പച്ചക്കറികൃഷി നിലം ഒരുക്കൽ
-
കുമാരി നന്ദനക്ക് ഉപഹാരം നൽകുന്നു
-
പുതുവർഷാഘോഷം ലിറ്റിൽ കൈറ്റ്സ്
-
സ്കൂൾ പാർലിമെന്റംഗങ്ങളുടെ സത്യപ്രതിഞ്ജ
-
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ക്ലാസ്സ്
-
പുതുവർഷാഘോഷം
-
നഴ്സറി ഫെസ്റ്റ്
-
രക്ഷിതാക്കൾക്കഉള്ള മോട്ടിവേഷൻ ക്ലാസ്സ്
-
രക്ഷിതാക്കൾ യോഗത്തിൽ
-
രക്ഷിതാക്കൾക്ക് ഡിജിറ്റൽ സേവനങ്ങളെപ്പറ്റി ക്ലാസ്സ്
-
പീർ ഗ്രൂപ്പ് പഠനം
-
പരിസ്ഥിതിദിനം തൈനടൽ
-
പൊൻകുഴിയിൽ പ്രാദേശിക പിടിഎ
-
റിപ്പബ്ലിക് ദിനാഘോഷം
-
കായിക മത്സരങ്ങൾ
-
കായികമേള
-
ഇംഗ്ലീഷ് ഫെസ്റ്റ്
-
എസ്ടി രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസ്സ്
-
പത്താം തരം കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സ്
-
പ്രതിഭകളെ അനുമോദിക്കൽ
-
കൃഷിയിടത്തുനിന്നും
-
പൂന്തോട്ട നിർമ്മാണം
-
വിളവെടുപ്പ്
-
ഒന്നാം ക്ലാസ് കുട്ടികളുടെ പച്ചക്കറി ചന്ത
-
വിജയോത്സവം
-
വിജയാഘോഷം
-
വിജയോത്സവം
-
വർണ്ണോത്സവം
-
യോഗക്ലാസ്സ് ഉദ്ഘാടനം
-
അക്ഷരമരം
-
കലോത്സവം സദസ്സ്
-
സ്കൂൾ കാബേജ് തോട്ടം
-
കാബേജ് വിളവെടുപ്പ്
-
കാബേജ് വിളവെടുപ്പ്
-
ഹൈടെക്ക് ക്ലാസ് റൂം
-
സൈക്കിൾ വിതരണം പത്രവാർത്ത
-
എന്റെ കുഞ്ഞാട് ആട് വിതരണം
-
എന്റെ കുഞ്ഞാട്
-
ഫുഡ് സേഫ്റ്റി ബോധവത്ക്കരണം
-
ഫ്ഡ് സേഫ്റ്റി ക്ലാസ്സ്
-
ഗോത്രസാരഥി
-
വിജയികൾക്ക് ഉപഹാരം
-
പ്രാക്ടിക്കൽ ചെയ്യുന്ന കുട്ടികൾ
-
ജെആർസി നഖം വെട്ടൽ ഉദ്ഘാടനം
-
പൊൻകുഴി പ്രാദേശിക പിടിഎ
-
സ്കൂൾ മാഗസിൻ
-
തിരുവാതിര അവതരണം
-
എംഎസ്ഡിപി കെട്ടിടം ഉദ്ഘാടനം
-
നാടൻ പാട്ട് അവതരണം
-
ഒപ്പന അവതരണം
-
പരിസ്ഥിതിക്ലബ് അംഗങ്ങൾ
-
പ്രി പ്രൈമറി ക്ലാസ്സിൽ
-
പിടിഎ വാർഷിക പൊതുയോഗം
-
ജി എച്ച് എസ് കല്ലൂർ സ്കൂൾ വിക്കി ക്യുആർ കോഡ്
-
സ്കൂൾ കാഴ്ച
-
സ്കൂൾ പച്ചക്കറിത്തോട്ടം
-
കാബേജ് വിളവെടുപ്പ്
-
പരിസ്ഥിതി സൗഹൃദ വിദ്യാലയം
-
കായികമേള സർട്ടിഫിക്കറ്റ് വിതരണം
-
എസ്എസ്എൽസി വിജയികൾക്ക് ഉപഹാരം
-
ഹൈടെക്ക് ക്ലാസ്സ് പത്രത്താളിലൂടെ
-
പ്രജക്ട് അവതരണം
-
പ്രൊജക്ട് അവതരണത്തിന് സമ്മാനം ഏറ്റുവാങ്ങുന്നു.
മാനേജ്‌മെന്റ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഗവൺമെന്റ് സ്കൂൾ.
വർഷം | പ്രധാന അധ്യാപകൻ |
---|---|
2004-05 | പ്രസന്ന ടീച്ചർ |
2005-06 | ഗീത ദേവി കെ |
2006-08 | ആനി ജേക്കബ് |
2008-09 | ജയശ്രീ ടീച്ചർ |
2009-10 | കുമാരൻ കെ |
2010-11 | കുര്യാക്കോസ് കെ എ |
2011-12 | തോമസ് |
2011-13 | രാജൻ കെ |
2013-14 | ചന്ദ്രൻ മാവിലാംകണ്ടി |
2013-14 | സോമനാഥൻ |
2014-16 | ബാലകഷ്ണൻ |
2016-17 | ബാബുരാജൻ എം എസ് |
2016-17 | മൊയ്തീൻ കെ |
2017-19 | രവീന്ദ്രൻ ഇ എൻ |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. വർഷം പ്രധാന അധ്യാപകൻ 2004-05 പ്രസന്ന ടീച്ചർ 2005-06 ഗീത ദേവി കെ 2006-08 ആനി ജേക്കബ് 2008-09 ജയശ്രീ ടീച്ചർ 2009-10 കുമാരൻ കെ 2010-11 കുര്യാക്കോസ് കെ എ 2011-12 തോമസ് 2011-13 രാജൻ കെ 2013-14 സോമനാഥൻ 2014-16 ബാലകഷ്ണൻ 2016-17 ബാബുരാജൻ എം എസ് 2016-17 മൊയ്തീൻ കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വോളിബോളിന്റെ ഈറ്റില്ലമായ കല്ലൂരിൽ നിന്നും ദേശിയ അന്തർദേശിയ ടീമുകളിൽ സെലക്ഷൻ കിട്ടിയ ഒട്ടനവധി പേർ,കലാരംഗത്തും സിനിമാമേഖലയിലും പ്രശ്ശസ്തരായവർ,പ്രഗത്ഭരായ രാഷ്ട്രിയ പ്രവർത്തകർ,ജനപ്രതിനിധികൾ, ഉയർന്ന ഉദ്യോഗം വഹിക്കുന്നവർ,ഡോക്ടർമാർ,എഞ്ചിനിയർമാർ,അധ്യാപകർ,സൈനികർ,കർഷകർ , പരിസഥിതിപ്രവർത്തകർ, മാധ്യമപ്രവർത്തകർ, വ്യവസായികൾ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുളള ഒട്ടനവധി പേർ ഈ പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. കലാമണ്ഡലം അബു
ശ്രീ.ബാദുഷ - പരിസ്ഥിതി പ്രവർത്തകൻ
ശ്രീ.ശരത് ചന്ദ്രൻ വയനാട് - സിനിമ സംവിധായകൻ
കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ സംക്ഷിപ്ത റിപ്പോർട്ട് 2018
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയപാന്ഥാവിൽ മുന്നേറുമ്പോൾ കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ അഭിമാനത്തിന്റെ നിറവിലാണ്. അക്കാദമിക അക്കദമികേതര രംഗങ്ങളിൽ തിളക്കമാർന്ന മികവുകൾ നേടാൻ ഈ കാലയളവിൽ വിദ്യാലയത്തിനായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് മറ്റ് സിലബസിൽ പഠിച്ച കുട്ടികളടക്കം കൂടുതൽ വിദ്യാർഥികൾ ഈ കാലയളവിൽ വിദ്യാലയത്തിൽ പ്രവേശനം നേടി. നഴിസറിയിലും ഒന്നാം ക്ലാസ്സിലും രണ്ട് ഡിവിഷനുകൾ ആരംഭിച്ചു. ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കുവാൻ കഴിഞ്ഞു.
അധ്യയന രംഗത്തെ പുരോഗതി
വിദ്യാലയത്തിൽ 93 കുട്ടികൾ SSLC പരീക്ഷ എഴുതിയപ്പോൾ ഒട്ടനവധി പ്രതിലോമ ഘടകങ്ങളെ അതിജീവിച്ച് ജില്ലയിൽ ഏറ്റവും അഭിമാനാർഹമായ വിജയം കൈവരിച്ചു. 4 കുട്ടികൾ, ആദിത്യകെ.ജി, ഷാദിയ.വി.സി, സഖീഷ്.എം.എസ്, റിൻഷാന മിസരി എന്നിവർ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. കുമാരി അൻഷിദ പിഎ 9A+ഉം ഫിദ പർവ്വീൻ, മുഹമ്മദ് സിനാൻ എന്നിവർ 8A+ഉം നേടി.ഇംഗ്ലീഷ് മീഡിയം കുട്ടികൾ 100% വിജയം കൈവരിച്ചു.
വിവിധ മത്സരപ്പരീക്ഷകളിലും സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും മികച്ച വിജയം നേടാൻ നമ്മുടെ വിദ്യാർത്ഥികൾക്കായി. കുമാരി ആദിത്യ കെ.ജി സംസ്ഥാനതല സി.വി രാമൻ ഉപന്യാസരചന മത്സരത്തിൽ എ ഗ്രേഡും കുമാരി അഞ്ജന കെ.എൻ NMMS സ്കോളർഷിപ്പിനും അർഹരായി.
അക്കാദമിക മികവുകൾക്കൊപ്പെം പാഠ്യേതര രംഗങ്ങളിലെയും മികവുകൾ വിദ്യാർഥികൾക്ക് പ്രചോദനമായി. ഉപജില്ലാ ജില്ല സംസ്ഥാന തലമേളകളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു അഭിമാനാർഹമായ ഗ്രേഡ് കരസ്ഥമാക്കി. കുമാരി ശാദിയ വി.സി സംസ്ഥാന തലത്തിൽ അറബിക് മോണോ ആക്ടിൽ എ ഗ്രേഡ് നേടി. ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ ഐടി കായിക മേളകളിലും കായികമേളകളിലും നമ്മുടെ വിദ്യാർഥികൾ പ്രശംസനീയമായ പ്രകടനം കാഴ്ചവെച്ചു. ഒട്ടനവധി കുട്ടികൾ ഗ്രേസ്‌മാർക്കിന് അർഹരായി.
മറ്റ് സ്‌കൂൾതല പ്രവർത്തനങ്ങൾ
- ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കി.
- 40 ലക്ഷം രൂപയുടെ എം.എസ്.ഡി.പി ഫണ്ടുപയോഗിച്ച് ഹയർസെക്കണ്ടറി വിഭാഗം രണ്ട് ക്ലാസ്മുറികളടെ നിർമ്മാണം പൂർത്തീകരിച്ചു. ശ്രീമതി ലതശശി കെട്ടിടം ഉദ്ഘാടനം ചെയ്തു.
- 20 ലക്ഷം രൂപയുടെ ജില്ലാപഞ്ചായത്ത് ഫണ്ടു പയോഗിച്ച് ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് റൂം നിർമ്മാണം പൂർത്തീകരിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഉഷാകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു.
- 10 ലക്ഷം രൂപയുടെ ടോയിലറ്റ് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു.
- ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ 5ലക്ഷം രൂപയുടെ കിച്ചൺ നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
- 1ലക്ഷം രൂപയുടെ ടോയിലറ്റ് മെയിന്റനൻസ് പ്രവർത്തി പൂർത്തീകരിച്ചു.
- 50000 വിനിയോഗിച്ച് കുടിവെള്ള പദ്ധതിയുടെ മെയിന്റനൻസ് നടത്തി.
- 1 മുതൽ എട്ടുവരെ ക്ലാസ്സിലെ എല്ലാകുട്ടികൾക്കും 9,10 ക്ലാസ്സിലെ എസ്ടി വിഭാഗം കുട്ടികൾക്കും രണ്ട്ജോഡി യൂണിഫോം വിതരണം ചെയ്തു.
- മികവുത്സവം നൂൽപ്പുഴ സാസ്കാരിക നിലയത്തിൽ വച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശോഭൻകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
- സ്കൂൾ എൻഎസ്എസ് യൂണീറ്റ് വിവിധ ക്യാമ്പുകൾ സംഘടിപ്പിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
- ഇംഗ്ലീഷ് ഫെസ്റ്റ് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശോഭൻകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
- സാംസ്കാരിക നിലയത്തിൽ വച്ച് പൊതുജന പങ്കാളിത്തത്തോടെ മികൽസവം നടത്തി.
- മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 50 കുട്ടികൾക്ക് 5 വീതം കോഴികളെ വിതരണം ചെയ്തു.
- ജില്ലാ പഞ്ചായത്ത് അലമാര,ഡസ്ക് തുടങ്ങിയ ഫർണീച്ചറുകൾ അനുവദിച്ചു.
- ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ ദിനങ്ങൾ സമുചിതം ആഘോഷിച്ചു.
- ജൈവ പച്ചക്കറി കൃഷിയിൽ മികച്ച വിളവ് ലഭിച്ചു, വാഴകൃഷി ആരംഭിച്ചു.
- എസ്എസ്എൽസി എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് 38 ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പ് നടത്തി.
- NHM ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.
- ടാലന്റ് ഹണ്ട്,മലയാളത്തിളക്കം,നവപ്രഭ പദ്ധതികൾ നടപ്പിലാക്കി.
- പെൺകുട്ടികൾക്ക് കളരി പരിശീലനം നൽകി.
- എൽ പി വിഭാഗത്തിൽ കൂടി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
- സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി.
- ലിറ്റിൽ കൈറ്റ് യൂണീറ്റ് ആരംഭിച്ചു.
- ഗോത്രസാരഥി പദ്ധതി, പ്രഭാത ഭക്ഷണ പദ്ധതി, ഉച്ചഭക്ഷണ പദ്ധതി എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു.
- എംഎസ്ഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമ്മാണത്തിന് 65 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്കോഫിസിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ പദ്ധതി അംഗീകാരം ലഭിക്കുന്ന മുറക്ക് ആരംഭിക്കുന്നതാണ്.
വിവിധ സ്കോളർഷിപ്പുകൾ
- എൻഎംഎംഎസ്
- ഒബിസി പ്രീമെട്രിക്
- പ്രീമെട്രിക്ക്
- ഒഇസി
നേട്ടങ്ങളും പുതു വീക്ഷണങ്ങളും സമ്മാനിക്കുന്ന ഊർജ്ജം ഉൾക്കൊണ്ട്, പരിമിതികളും വീഴ്ചകളും വിലയിരുത്തി ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ മികവിന്റെ മാതൃകയാക്കാൻ കഴിയും എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ട് ഈ റിപ്പോർട്ട് അംഗീകീരത്തിനായി സമർപ്പിക്കുന്നു.
അക്കാദമിക് മാസ്‌റ്റർപ്ലാൻ 2018 - 19
യുപി , ഹൈസ്‌കൂൾ വിഭാഗം
മധുരം മലയാളം
• എഴുത്തിലും വായനയിലും മുഴുവൻ കുട്ടികളും പ്രാപ്തരാകുന്നു. • ഭാഷാ പഠനത്തിൽ താൽപര്യം വർധിക്കുന്നു. • ഭാഷാവിഷയത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നു.
ശാസ്‌ത്രം പ്രയോഗത്തിലൂടെ
• ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിഗമനം രൂപീകരിക്കാനും പ്രാപ്തരാകുന്നു. • ശാസ്ത്ര പഠനത്തിൽ താത്പ്പര്യം വർധിക്കുന്നു. • ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു. • അടിസ്ഥാന ആശയങ്ങളുടെ അടിസ്ഥാനത്തിൽ പുത്തൻ ആശയങ്ങളും ധാരണകളും രൂപപ്പെടുത്തുന്നു. • പാഠഭാഗങ്ങളിലെ ശാസ്‍ത്ര ആശയങ്ങളെ നിത്യ ജീവിതവുമായി ബന്ധിപ്പാക്കാൻ കഴിയുന്നു.
സുരീലി ഹിന്ദി
• പരസഹായം ഇല്ലാതെ ഹിന്ദി എഴുത്തിലും വായനയിലും മുഴുവൻ കുട്ടികളും പ്രാപ്തരാകുന്നു. • ഭാഷാ പഠനത്തിൽ താൽപ്പര്യം വർദ്ധിക്കുന്നു.
ഗണിത വിജയം
• കുട്ടികളിൽ സംഖ്യാബോധം ഉറപ്പാക്കുന്നു. • ചതുഷ്‌ക്രിയകൾ സ്വായത്തമാക്കുന്നു. • പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നു.
ഈസി ഇംഗ്ലീഷ്
• എല്ലാ കുട്ടികളും ഉച്ചാരണശുദ്ധിയോടെ ഇംഗ്ലീഷ് വായിക്കുന്നു. • ഭാഷാ പഠനത്തിൽ താൽപ്പര്യം വർധിക്കുന്നു. • കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നു.
എൽ പി വിഭാഗം
മധുരം മലയാളം
• എഴുത്തിലും വായനയിലും മുഴുവൻ കുട്ടികളും പ്രാപ്തരാകുന്നു. • ഭാഷാ പഠനത്തിൽ താൽപര്യം വർധിക്കുന്നു. • ഭാഷാവിഷയത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നു.
ലളിതം അറബിക്
• പരസഹായം ഇല്ലാതെ അറബിഭാഷ എഴുതാനും വായിക്കാനും പ്രാപ്തരാകുന്നു. • അറബിക് പഠനത്തിൽ താൽപ്പര്യം വർദ്ധിക്കുന്നു.
ഇാസി ഇംഗ്ലീഷ്
• എല്ലാ കുട്ടികളും ഉച്ചാരണശുദ്ധിയോടെ ഇംഗ്ലീഷ് വായിക്കുന്നു. • ഭാഷാ പഠനത്തിൽ താൽപ്പര്യം വർധിക്കുന്നു. • ഇംഗ്ലീഷ് അസംബ്ലി അവതരിപ്പിക്കുന്നു. • സഭാകമ്പമില്ലാതെ സംസാരിക്കുന്നു.
തിരിച്ചറിയാം ചുറ്റുപാടിനെ
• ചുറ്റുപാടുകളെ ശാസ്ത്രാഭിരുചിയോടെ നിരീക്ഷിക്കുന്നു. • ചുറ്റുമുള്ള ജീവികളെ തിരിച്ചറിഞ്ഞ് ശാസ്ത്രീയമായി തരംതിരിക്കുന്നു. • പരിസര പഠനത്തിൽ താൽപ്പര്യം വർധിക്കുന്നു. • ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു.
ഗണിത വിജയം
• കുട്ടികളിൽ സംഖ്യാബോധം ഉറപ്പാക്കുന്നു. • ചതുഷ്‌ക്രിയകൾ തെറ്റുകൂടാതെ ചെയ്യാനുള്ള കഴിവ് എല്ലാ കുട്ടികളും നേടുന്നു. • പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നു.
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി
പരീക്ഷക്ക് മുൻപായി മൂല്യനിർണ്ണയം നടത്തുന്നവരെ സ്മരിക്കാം !!
- * * * * * * * * * * * * * * * * * * * * * * * * * *
പരീക്ഷക്ക് തയ്യാറെടുക്കുന്നതും, പരീക്ഷ എഴുതുന്നതും ഒരു കലയാണെന്ന് പറയാം. പരീക്ഷകൾ പ്രത്യേകിച്ചും വിവരാണാത്മക പരീക്ഷകൾ, ഒരാൾക്ക് എന്തറിയാം എന്നതിനപ്പുറം ആർജ്ജിച്ച അറിവ് എങ്ങിനെ എഴുതി പ്രകടിപ്പിക്കാനറിയാം എന്നതാണ് പരിശോധിക്കുന്നത്.
ഉദാഹരണമായി, എല്ലാവർക്കും ഓണത്തെക്കുറിച്ച് നന്നായി അറിയാം. പക്ഷേ, ഓണത്തെക്കുറിച്ച് രണ്ടു പേജ് വിവരിക്കാനാവശ്യപ്പെട്ടാൽ കൃത്യമായി എഴുതാൻ കഴിയുന്നവർ ചുരുക്കമായിരിക്കും. ഇത് തന്നെയാണ് പരീക്ഷയിലെ പ്രധാന കടമ്പയും. നമ്മൾ വിഷയം കൃത്യമായി മനസ്സിലാക്കിയത് കൊണ്ടു മാത്രം ഉയർന്ന മാർക്ക് ലഭിക്കണമെന്നില്ല. മൂല്യനിർണ്ണയം നടത്തുന്ന അധ്യാപകരുടെ കയ്യിലിരിക്കുന്ന, ഉത്തര സൂചികയുമായി നമ്മുടെ ഉത്തരങ്ങൾ ഒത്തു പോകണമെന്നർത്ഥം.
• ഉത്തരക്കടലാസ് പരമാവധി വൃത്തിയും വെടിപ്പുള്ളതാക്കുക. കാണുമ്പോൾ തന്നെ ദേഷ്യം വരുന്ന രീതി പാടെ ഒഴിവാക്കുക. • ഒരു പേജിൽ 20 മുതൽ 25 വരി മാത്രം എഴുതുക. ഈ കണക്ക് നിർബന്ധമായി പാലിക്കുക. • വൃത്തിയായ( ഭംഗി എന്നർത്ഥമില്ല) കയ്യക്ഷരത്തിൽ, ആർക്കും വായിക്കാവുന്ന രീതിയിൽ എഴുതുക. പലരും പരീക്ഷ എഴുതുന്നത് അവർക്ക് തന്നെ വായിക്കാൻ കഴിയാത്ത രീതിയിലാണ്. • ഉത്തരക്കടലാസ് വരയിട്ടതല്ലെങ്കിൽ, എഴുതുമ്പോൾ വരികൾ വളഞ്ഞു പോയി വൃത്തിയില്ലാതാവാനിടയുണ്ട്. പരിഹാരമായി, ചോദ്യക്കടലാസ് ഉത്തരക്കടലാസിന്റ മുകളിൽ, ഇടതു വശം അല്ലെങ്കിൽ മാർജിൻ ശരിയായി വരുന്ന വിധത്തിൽ വിലങ്ങനെ വയ്ച്ചാൽ, ഒരു വരയുടെ ഫലം തരും. ഓരോ വരിയും എഴുതി കഴിയുന്നതിന് അനുസരിച്ച് ചോദ്യക്കടലാസ് താഴേക്ക് കൊണ്ടു വരാം. കൃത്യമായി വരയിട്ട് എഴുതിയ പ്രതീതി തോന്നിക്കും. • നല്ല തെളിച്ചമുള്ള പേനകൾ, പെൻസിലുകൾ എന്നിവ മാത്രം ഉപയോഗിക്കുക. എഴുത്തിന് തെളിച്ചമില്ലാതെ, വായിക്കാൻ അവർക്കു ബുദ്ധിമുട്ടായാൽ, നമ്മുടെ മാർക്കും ബുദ്ധിമുട്ടിലാവും എന്നോർക്കുക. • കഴിയാവുന്നിടത്തോളം, ചോദ്യപേപ്പറിലെ അതേ ഓർഡറിൽ തന്നെ ഉത്തരമെഴുതാൻ ശ്രമിക്കുക. പൊതുവെ അങ്ങിനെ നിർബന്ധമില്ലെങ്കിലും, അധ്യാപകരുടെ കയ്യിലെ ഉത്തരസൂചികയും, നമ്മുടെ ഉത്തരക്കടലാസും ഒരേ രീതിയിൽ പോകുന്നത്, അവരുടെ ജോലി എളുപ്പമാക്കുകയും, അവരറിയാതെ തന്നെ നമ്മുടെ ഉത്തരത്തിലെ ചെറിയ പിഴവുകൾക്ക് മാർക്ക് കുറയ്ക്കാതിരിക്കുകയും ചെയ്യും. • അതുപോലെ, ഇടയിൽ നിന്നും ഏറ്റവും നന്നായി അറിയാവുന്ന ഒരു ഉത്തരം ആദ്യം എഴുതിയിട്ട്, അതിന് മുഴുവൻ മാർക്കും കിട്ടിയില്ലെങ്കിൽ, പിന്നീടുള്ളവ എത്ര നന്നായി എഴുതിയാലും, മുഴുവൻ മാർക്ക് ലഭിക്കാൻ ബുദ്ധിമുട്ടാണ്. അവർ സമ്മതിച്ച് തരില്ലെങ്കിലും, നമ്മളെല്ലാവരിലുമുള്ള ചില ബയാസുകൾ കാരണമാണിങ്ങനെ സംഭവിക്കുന്നത്. • ഒരു ഉത്തരത്തിന്റെ വിവിധ ഘടകങ്ങൾ പരാമർശിക്കേണ്ടി വരുമ്പോൾ, പാരഗ്രാഫ് തിരിച്ചെഴുതാൻ ശീലിക്കുക. നെടുനീളൻ എഴുത്തുകൾ, അവരുടെ വായിക്കാനുള്ള താൽപ്പര്യം കുറയ്ക്കാറുണ്ട്. • ക്രമനമ്പറുകൾ, ബുള്ളറ്റ്കൾ, സബ് ഹെഡിംഗുകൾ, അടി വരകൾ എന്നിവ സമർത്ഥമായി ഉപയോഗിക്കുക. മുഴുവൻ വായിക്കാനുള്ള മടി കൊണ്ട്, ഇവ നോക്കി മാത്രം ഫുൾ മാർക്കും നൽകുന്നവരുണ്ട്. • ചുരുക്കത്തിൽ നമ്മുടെ ഉത്തരപേപ്പറിനോട് മൂല്യനിർണ്ണയം നടത്തുന്ന അധ്യാപകർക്ക് ഒരു ഇഷ്ടം തോന്നുന്ന രീതിയിൽ ഉത്തരക്കടലാസ് പൂർത്തിയാക്കുക.
നന്നായി പഠിക്കുന്നതല്ല, നന്നായി പരീക്ഷ എഴുതാനറിയുന്നതാണ് പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിത്തരുന്നത്. എത്ര പഠിച്ചു എന്നതല്ല, എത്ര നന്നായി പരീക്ഷ എഴുതി എന്നതാണ് വിജയത്തിനാധാരം! പരീക്ഷ എഴുതുന്നവർക്ക് വിജയാശംസകൾ.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് റിപ്പോർട്ട്
ഹൈസ്കൂളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്സ് . 2019 ജനുവരി മാസം ഒന്നാം തീയതി ഈ പരിശീലന പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ബഹു പിടിഎ പ്രസിഡണ്ട് ശ്രീ ചക്രവാണി ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രവീന്ദ്രൻ സാർ, ഇംഗ്ലീഷ് അധ്യാപകൻ ശ്രീ ബഷീർ സിഎം എന്നിവർ സംസാരിച്ചു. ഉദ്ഘാടന യോഗത്തിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.ട്രെയിനർ ശ്രീ ദീപു പികെ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. സ്റ്റാൻഡേർഡ് 7 മുതൽ 10 വരെയുള്ള വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 30 കുട്ടികൾ വീതമടങ്ങുന്ന രണ്ടു ബാച്ചുകളായി തിരിച്ച് രാവിലെയും വൈകുന്നേരവും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആയി ആകെ 25 ദിവസം ക്ലാസുകൾ സംഘടിപ്പിച്ചു. കൂടാതെ ശനിയാഴ്ചകളിൽ പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷാ പണ്ഡിതനായ സേവനമനുഷ്ടിച്ചിരുന്ന ശ്രീ ദീപു പികെ യാണ് ട്രയിനിംഗിന് നേതൃത്വം നൽകിയത്. ഈ പദ്ധതി 2019 ഫെബ്രുവരി മാസം 28ാം തീയതി വരെ തുടർന്നു. പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾ ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുന്നതിനും പ്രയോഗിക്കുന്നതിനും ഉള്ള പാടവം നേടി.ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ചു. ട്രെയിനിംഗിന്റെ സമാപനസമ്മേളനത്തിൽ വിപുലമായ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. രക്ഷിതാക്കൾ സന്നിഹിതരായിരുന്ന ചടങ്ങ് സംഘടിപ്പിച്ചതും സദസ്സും വേദിയും നിയന്ത്രിച്ചതും വിദ്യാർഥികൾ തന്നെയായിരുന്നു.
സ്‌കൂൾ വാർഷികം നോട്ടീസ്
2019 മാർച്ച് 29 വൈകിട്ട് 3 മണിമുതൽ വിദ്യാലയത്തിന്റെ 130ാം വാർഷിക ആഘോഷങ്ങൾ ആരംഭിക്കുന്നു. സ്കൂൾ ബ്രോഷർ 2 സ്കൂൾ വാർഷികം നോട്ടീസ് കല്ലൂർ നോട്ടീസ് 2019 2019 മാർച്ച് 29 വൈകിട്ട് 3 മണിമുതൽ വിദ്യാലയത്തിന്റെ 130ാം വാർഷിക ആഘോഷങ്ങൾ ആരംഭിക്കുന്നു. നോട്ടീസ് 2. ഏവർക്കും സ്വാഗതം. സ്കൂൾ വാർഷികം നോട്ടീസ്
സൈബർ സേഫ്റ്റി പ്രോട്ടോകോൾ
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സ്‌കൂൾ കുട്ടികൾക്കുവേണ്ടി കേരള സ്റ്റേറ്റ് സൈബർ സേഫ്റ്റി പ്രോട്ടോകോൾ പുറത്തിറക്കി. സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമവുമായി ബന്ധപ്പെട്ട് നിയമസഭ രൂപീകരിച്ച സമിതിയുടെ നിർദേശ പ്രകാരമാണ് കൈറ്റ് പ്രോട്ടോകോളിന് രൂപം നൽകിയത്.
സൈബർ ലോകത്ത് സുരക്ഷ ഉറപ്പാക്കാൻ വിദ്യാർഥികൾ പാലിക്കേണ്ട കാര്യങ്ങൾക്ക് പുറമേ അധ്യാപകർ ഉറപ്പുവരുത്തേണ്ട കാര്യങ്ങളും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രോട്ടോകോളിൽ നൽകിയിട്ടുണ്ട്. ഇതിന് പുറമേ സൈബർ സേഫ്റ്റി ക്ലിനിക്കുകളേക്കുറിച്ചും എല്ലാവർക്കുമായുള്ള പൊതുനിർദേശങ്ങളും സൈബർ സേഫ്റ്റി പ്രോട്ടോക്കോളിൽ നൽകിയിട്ടുണ്ട്.
വിദ്യാർഥികൾ പാലിക്കേണ്ട കാര്യങ്ങൾ
1) അധ്യാപകരുടെ നിർദ്ദേശാനുസരണം മാത്രമായിരിക്കണം വിദ്യാലയങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത്.
2) വിശ്വസനിയമല്ലാത്ത കേന്ദ്രങ്ങളിൽനിന്നോ വെജെറ്റകളിൽ നിന്നോ ലഭിക്കുന്ന - ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകയോ, ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുകയോ ചെയ്യരുത്.
3) വിദ്യാലയങ്ങൾ, ഓഫീസുകൾ തുടങ്ങി പൊതുഇടങ്ങളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ വ്യക്തിഗത വിവരങ്ങളോ, ചിത്രങ്ങളോ സൂക്ഷിക്കരുത്. ചിത്രങ്ങൾ മോർഫ് ചെയ്തും മറ്റുമെല്ലാം ദുരുപയോഗം ചെയ്യപ്പെടാം. മറ്റുള്ള കുട്ടികളുടെ (വ്യക്തികളുടെ) വിവരങ്ങൾ ഇപ്രകാരം ദുരുപയോഗം ചെയ്യരുത്.
4) മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവ അപരിചിതരെ ഏൽപിക്കരുത്.
5) കുട്ടികൾ അവരുടെ സ്വകാര്യ വിവരങ്ങൾ അപരിചിതരുമായി ഇന്റർനെറ്റിൽ - സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കരുത്. ഓൺലൈൻ പരിചയം മാത്രമുള്ളവരെ രക്ഷിതാക്കളുടെയോ മറ്റോ കൂടെയല്ലാതെ ഒരിക്കലും നേരിട്ട് കാണാൻ ശ്രമിക്കരുത്. പരിചയമില്ലാത്തതോ, വിശ്വാസമില്ലാത്തതോ ആയ ആളുകൾ അയയ്ക്കുന്ന സന്ദേശങ്ങൾ (ഇ-മെയിലുകൾ) തുറക്കരുത്.
6) രക്ഷിതാക്കളുടേയോ മറ്റുള്ളവരുടേയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡിന്റെ പിൻ കോഡ്, പാസ്വേഡ്, ഓൺലൈൻ ബാങ്ക് അക്കൗണ്ട് 'പാസ്വേഡ് തുടങ്ങിയവ ശേഖരിക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്യരുത്.
7) ഓൺലൈൻ ഗെയിമുകളിൽ വളരെ ശ്രദ്ധാപൂർവ്വം ഇടപെടുക. പലപ്പോഴും ഇത്തരം ഗെയിമുകൾക്ക് അടിമപ്പെടുന്ന അവസ്ഥവരെ ഉണ്ടാകും. പലതരം വെല്ലുവിളികൾ ഏറ്റെടുക്കൽ, സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ആവശ്യപ്പെടൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഒരിക്കലും വഴങ്ങാതിരിക്കുക.
8) സൈബർ സ്‌പേസിൽ പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി കുറ്റകൃത്യങ്ങൾ (സൈബർ ക്രൈമുകൾ) നടക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് താഴെ നൽകുന്നു:
i. ഫിഷിംഗ് (Phishing); യഥാർത്ഥ സ്രോതസിൽ നിന്ന് എന്ന ധാരണ പരത്തുന്നവിധം വ്യാജ ഇ-മെയിലുകളിൽ നിന്നും, മൊബൈൽ ഫോൺ, ഫെയ്‌സ്ബുക്ക് തുടങ്ങിയ അക്കൗണ്ടുകളിൽ നിന്നും സന്ദേശം ലഭിക്കുക. നിങ്ങൾ ക്ക് ലോട്ടറി അടിച്ചു, അവാർഡ് ലഭിച്ചു. ജോലി ലഭിച്ചു എന്നൊക്കെ സൂചിപ്പിച്ചു വരുന്ന സന്ദേശങ്ങൾ ഈ വിഭാഗത്തിലുള്ളവയാണ്. ബാങ്ക് അക്കൗണ്ട് ഉൾ പ്പെടെയുള്ള വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തുകയാണ് ഉദ്ദേശം. അയയ്ക്കുന്ന വ്യക്തിയുടെ യഥാർത്ഥ വിലാസം (അക്കൗണ്ട്) മറച്ചുവെക്കുന്ന സ്പൂഫിംഗ് (Spoofing) ഇതിന്റെ മറ്റൊരു രൂപമാണ്.
ii. സൈബർ സ്റ്റാക്കിംഗ് (Cyber Stalking): നമ്മെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ വഴിയോ മറ്റോ ഒക്കെ ശേഖരിച്ച് ഭീഷണിപ്പെടുത്തിയും, ബ്ലാക്ക്‌മെയിൽ ചെയ്തുമെല്ലാം ഉപദ്രവിക്കുക.
iii. ഡീപ്‌ഫെയ്ക്‌സ്(Deepfakes): ഒരു ചിത്രത്തിൽ അല്ലെങ്കിൽ വീഡിയോയിൽ ചിത്രവും ശബ്ദവും ചലനങ്ങളുമെല്ലാം മാറ്റി ഒറിജിലിനെ വെല്ലുന്ന വ്യാജൻ നിർമ്മിക്കുക. പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലാകും ഇവ. അതിനാൽ ആധികാരികത ഉറപ്പാക്കാത്ത വിഡിയോകൾ-ചിത്രങ്ങൾ-വോയ്‌സ് ക്ലിപ്പുകൾ മറ്റൊരാൾക്ക് ഫോർവേർഡ് ചെയ്യരുത്.
iv. ക്യാമറ ഹാക്കിംഗ് (camera hacking): അംഗീകാരമില്ലാത്ത കമ്പ്യൂട്ടർ/ ഐടി സംവിധാനങ്ങളിൽ നുഴഞ്ഞു കയറുന്നതാണ് പൊതുവെ 'ക്രാക്കിംഗ്' എന്ന് വിശേഷിപ്പിക്കാറുള്ളത്. യഥാർത്ഥത്തിൽ ഇത്തരം നശീകരണ ഉദ്ദേശ്യത്തോടെയുള്ള നുഴഞ്ഞു കയറൽ ഹാക്കിംഗ് ആണ്. ഇതുതന്നെ നമ്മുടെ ലാപ്‌ടോപ്പിലെയോ, മൊബൈലിലെയോ ക്യാമറ ഉപയോഗിച്ച് നമ്മുടെ അനുവാദമില്ലാതെത്തന്നെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും എടുക്കാൻ കഴിയുന്നതാണ് ക്യാമറ ഹാക്കിംഗ്. അതായത്, നാം ക്യാമറ ഉപയോഗിക്കുമ്പോൾ മാത്രമല്ല, നാമറിയാതെ നമ്മുടെ ഉപകരണത്തിന്റെ ക്യാമറ പ്രവർത്തിപ്പിക്കാന് വരെ ക്രാക്കർമാർക്ക് കഴിയും. ഇത് സാധ്യമാക്കുന്നത് നാം ശ്രദ്ധിക്കാതെപോലും ഡൗൺലോഡ് ചെയ്യുന്ന ചില നശീകരണകാരികളായ പ്രോഗ്രാമുകൾ, വൈറസുകൾ, മാൽവെയറുകൾ വഴിയാണ് എന്നതിനാൽ വ്യക്തമായ ധാരണ ഇല്ലാത്ത ആപ്പുകളും അറ്റാച്ച്‌മെന്റുകളും ഡൗൺലോഡ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
9) ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന വിവരങ്ങൾ അവിടെ നിന്നും മാഞ്ഞുപോകില്ല എന്നതിനാൽ പലവട്ടം ആലോചിച്ചതിന് ശേഷം മാത്രം വിവരങ്ങൾ നൽകുക. അശ്ലീല ചിത്രങ്ങൾ കൈമാറുന്ന 'സെക്‌സിംഗ്' ഉൾപ്പെടെ സൈബർ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുന്നതും ഇന്ത്യൻ സൈബർ നിയമപ്രകാരം ശിക്ഷാർഹവുമാണ് എന്നോർക്കുക.
10) സൈബർ നിയമപ്രകാരം കുറ്റകരമായ രൂപത്തിൽ സ്വന്തമായി സന്ദേശങ്ങൾ തയ്യാറാക്കുന്നതും 'ട്രോളുകൾ സൃഷ്ടിക്കുന്നതും മാത്രമല്ല മറ്റൊരാൾ തയ്യാറാക്കിയ വസ്തുതാവിരുദ്ധവും, ഹാനികരവുമായ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ ഫോർവേർഡ് ചെയ്യുന്നതും സൈബർ നിയമപ്രകാരം കുറ്റകരമാണ് എന്നോർക്കുക.
11) സൈബർ ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ഭീഷണികൾ തുടങ്ങിയവ രക്ഷിതാക്കളുമായും അധ്യാപകരുമായും തുറന്ന് സംസാരിക്കുക.
*
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* സുൽത്താൻ ബത്തേരി മൈസൂരു കൊല്ലഗൽ നാഷണൽ ഹൈവേ 766ൽ ബത്തേരിയിൽ നിന്നും 9 കിമി ദൂരം.
|
{{#multimaps:11.6631° N, 76.3273° E |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 15058
- 1889ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ