"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 62: | വരി 62: | ||
* ഫോട്ടോഗ്രാഫി ക്ലബ് | * ഫോട്ടോഗ്രാഫി ക്ലബ് | ||
* ക്വിസ് ക്ലബ് | * ക്വിസ് ക്ലബ് | ||
* ഹിന്ദി ക്ലബ് | * ഹിന്ദി ക്ലബ് | ||
* സ്കൂൾ പത്രം | |||
വരി 90: | വരി 92: | ||
===ലിറ്റിൽ കൈറ്റ്സ്=== | ===ലിറ്റിൽ കൈറ്റ്സ്=== | ||
LK/2018/43084ഗവ:മോഡൽ ബോയ്സ് എച് എസ് എസ് തൈകാട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 20അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി അഞ്ജുഷ ദേവിയും ശ്രീമതി ഷെറിനും കൈറ്റ് മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . | LK/2018/43084ഗവ:മോഡൽ ബോയ്സ് എച് എസ് എസ് തൈകാട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 20അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി അഞ്ജുഷ ദേവിയും ശ്രീമതി ഷെറിനും കൈറ്റ് മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . | ||
=== സ്കൂൾ പത്രം == | |||
== '''Mission Model School - 21 C''' == | == '''Mission Model School - 21 C''' == |
20:45, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് | |
---|---|
വിലാസം | |
തിരുവനന്തപുരം തൈക്കാട് പി.ഒ, , തിരുവനന്തപുരം 695014 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 1910 |
വിവരങ്ങൾ | |
ഫോൺ | 0471-2323641 |
ഇമെയിൽ | modelschooltvm@gmail.com |
വെബ്‍സൈറ്റ് | http://modelschool.org |
കോഡുകൾ | |
സ്കൂൾ കോഡ് | 43084 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എഡിസൺ |
പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ ആർ എസ് പി.ടി.ഏ. പ്രസിഡണ്ട്= ആർ സുരേഷ് കുമാർ |
അവസാനം തിരുത്തിയത് | |
15-08-2018 | Modelschool |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡൽ സ്കൂൾ.
ചരിത്രം
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡൽ ഹയർസെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-ൽ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവർത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. 1903-ൽ സ്കൂൾ തൈക്കാട്ടേക്കു മാറ്റി. യൂറോപ്യൻ വാസ്തുശില്പ ചാതുരിയുള്ള പ്രൗഢഗംഭീരമായ പ്രധാന കെട്ടിടം. 1910-ൽ ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവാണ് പണികഴിപ്പിച്ചത്. പ്രഥമ പ്രിൻസിപ്പൽ ഡോ. ഇ എഫ് ക്ലാർക്കിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രശസ്തി നേടി. 1911ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥാപിതമായി. 1924ൽ മോഡൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1975ൽ പ്രൈമറി വിഭാഗം അടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി. 1998ൽ ഹയർസെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നത് പിന്നീട് നിർത്തലാക്കി. ക്ലാർക്ക്സ് ബിൽഡിംഗും ഹോസ്റ്റലും ക്രമേണ ക്ലാസ്മുറികളാക്കി. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയം ആദ്യമായി അനുവദിച്ചത് ഈ സ്കൂളിലാണ്. വിശ്വപ്രസിദ്ധനായ ശ്രീ രവീന്ദ്രനാഥ ടാഗോർ ഈ സ്കൂൾ സന്ദർശിച്ചിരുന്നുവെന്ന് മഹാകവി എം.പി അപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവർത്തി പരിചയം, സംഗീതം, ഫിസിക്കൽ എജൂക്കേഷൻ, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ഗ്രീൻ ആർമി
- ഫോട്ടോഗ്രാഫി ക്ലബ്
- ക്വിസ് ക്ലബ്
- ഹിന്ദി ക്ലബ്
- സ്കൂൾ പത്രം
.
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തിൽ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തിൽ 50 കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ലബ്ബ് യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റർ രചന, വീഡിയോ പ്രദർശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഒക്ടോബർ മാസത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ്‌മേള നടത്തുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.
സോഷ്യൽ ക്ലബ്ബ്
ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യഭാഗവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും, കൃഷി, വ്യവസായ ശാലകൾ ഇവയൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. സോഷ്യൽ സയൻസിൽ സ്കൂൾ തലമത്സരങ്ങൾ നടത്തി മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയർന്ന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. പാർലമെന്ററി ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് പാർലമെന്ററി ക്വിസ് 27/7/2017 ഒരു മണിക്ക് സംഘടിപ്പിക്കുകയും വിജയികൾക്ക് സ്കൂൾ പാർലമെന്ററി ക്ലബ്ബുകളുടെ സംസ്ഥാന ഉദ്ഘാടനത്തിൽ അവാർഡുകൾ നൽകി ആഗസ്റ്റ് 9-ാം തീയതി എസ്.എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയും ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ പ്രത്യേകതയും ക്വിറ്റ് ഇന്ത്യദിനവും വിശദമായി വിശകലനം ചെയ്യപ്പെടുകയും യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
ഗണിതശാസ്ത്ര ക്ലബ്ബ്
യു.പി., എച്ച്.എസ്. തലങ്ങളിൽ 80 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂൾ തലത്തിൽ വിപുലമായ എക്സിബിഷൻ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.
ആർട്ട്സ് & മ്യൂസിക്ക് ക്ലബ്ബ്
ആർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വിപുലമായ രീതിയിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനർഹരായവരെ സബ്‌ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിച്ച് അഭിമാനാർഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു.
സ്പോർട്ട്സ് ക്ലബ്ബ്
ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.
ഐ.റ്റി ക്ലബ്ബ്
ഐ.റ്റി ക്ലബ്ബിന്റെ പ്രവർത്തനം ഏറ്റവും മാതൃകാപരമായി നടന്നുവരുന്നു. ഐ.റ്റി. ക്ലബ്ബിന്റെ പ്രവർത്തന ഫലമായി പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ ഐ.റ്റി. ക്ലാസ് റൂം നവീകരിക്കാൻ സാധിച്ചിട്ടുണ്ട്. Typing, Digital Painting, IT Quiz, Multimedia Presentation, Webpage Designing, മുതലായ തലങ്ങളിൽ മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. തുടർച്ചയായി 5-ാം വർഷം മലയാളം ടൈപ്പിങിൽ ആദിത്യൻ ബി സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു. സബ് ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം ടൈപിങിൽ വിഷ്ണു മുകുന്ദ് 1 A ഗ്രേഡ് നേടി. മോഡൽ സ്കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ഐ.റ്റി ക്ലബ്ബിന് വർഷങ്ങളായി കഴിയുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാൻ മോഡൽ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നു.
ഗാന്ധിദർശൻ ക്ലബ്ബ്
ഗാന്ധി ദർശനങ്ങൾ പിൻതലമുറക്ക് പകർന്നുനൽകുക എന്ന ഉദ്ദേശം നിലനിർത്തി പ്രവർത്തിക്കുന്ന ക്ലബ്ബാണ്. ക്ലബ്ബിൻ 60 ഓളം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. ഗാന്ധിദിനത്തിൽ ഗാന്ധിജിയുടെ തത്ത്വങ്ങളെ ഉൾകൊണ്ട് തന്നെ ആഘോഷിക്കുവാൻ ക്ലബ്ബിനു കഴിഞ്ഞു.
പരിസ്ഥിതി ക്ലബ്ബ്
കുട്ടികൾക്ക് പരിസ്ഥിതിയുടെ മൂല്യം മനസ്സിലാക്കി കൊടുക്കുവാൻ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. മരങ്ങളുടെ മൂല്യത്തെയും ജീവജാലങ്ങളുടെ വൈവിധ്യത്തെയും പറ്റി പരിസ്ഥിതി ക്ലബ്ബിൽ പരാമർശിക്കുന്നു.
ആഘോഷങ്ങൾ
എല്ലാ വർഷങ്ങളിലും അതിവിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തിൽ നടത്തുന്ന അതിവിപുലമായ അത്തപ്പൂക്കള മത്സരം കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്. ഓണക്കളികൾ, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം എല്ലാവർഷത്തിലും സംഘടിപ്പിക്കുന്നു. ദേശീയാഘോഷങ്ങളായ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം എന്നിവയും വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ദേശസ്നേഹം വളർത്തുന്ന തരത്തിലുള്ള പ്രസംഗങ്ങൾ, ഗാനങ്ങൾ എന്നിവ ഓരോ വിദ്യാർത്ഥികളിലും എത്തിക്കുവാൻ മോഡൽ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്സ്
LK/2018/43084ഗവ:മോഡൽ ബോയ്സ് എച് എസ് എസ് തൈകാട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 20അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി അഞ്ജുഷ ദേവിയും ശ്രീമതി ഷെറിനും കൈറ്റ് മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .
= സ്കൂൾ പത്രം
Mission Model School - 21 C
മോഡൽ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തി രൂപം കൊടുത്ത പ്രോജക്ടാണ് Mission Model School 21 - C. ഒരു കൂട്ടം പൂർവ്വവിദ്യാർത്ഥികളാണ് തങ്ങൾ പഠിച്ചിരുന്ന കലാക്ഷേത്രത്തെ വീണ്ടും ആ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു പോകാനുള്ള ശ്രമം നടത്തുന്നത്. ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. പൂർവ്വ വിദ്യാർത്ഥികളായ ശ്രീ. ക്രിസ് ഗോപാലകൃഷ്ണൻ, ശ്രീ.ചന്ദ്രഹാസൻ, ശ്രീ മോഹൻലാൽ തുടങ്ങിയവരാണ്. ഇവരോടൊപ്പം മോഡൽ സ്കൂളിന്റെ നന്മാത്രം ആഗ്രഹിക്കുന്ന മറ്റു പൂർവ്വ വിദ്യാർത്ഥികളും കേരളസർക്കാരും മോഡൽസ്കൂളിലെ അദ്ധ്യാപകരും രക്ഷകർത്താക്കളും ഒന്നിച്ചു കൈകോർക്കുമ്പോൾ Mission Model School -21 C എന്ന സ്വപ്ന പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുകയാണ്. ഈ പ്രോജക്ടിന്റെ ഉത്ഘാടനം 28.01.2015ൽ മോഡൽ സ്കൂളിൽ വച്ചു നടന്ന പ്രൈഢഗംഭീരമായ സദസ്സിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി നിർവ്വഹിച്ചു. മോഡൽ സ്കൂളിലെ അദ്ധ്യാപകരും രക്ഷകർത്താക്കളും ഈ പ്രോജക്ടിന്റെ പ്രവർത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു. Mission Model School – 21 C യോടനുബന്ധിച്ച് മോഡൽ സ്കൂൾ അദ്ധ്യാപകരുടെയും മറ്റു സ്റ്റാഫിന്റെയും പി.റ്റി.എ അംഗങ്ങളുടെയും കുടുംബങ്ങൾ ഒന്നിച്ച ഒരു കുടുംബസംഗമം 24.2.2015ൽ മോഡൽ സ്കൂൾ അങ്കണത്തിൽവെച്ച് കൂടുകയുണ്ടായി. ഇത് അദ്ധ്യാപകർ മറ്റു കുടുംബാംഗങ്ങലെ പരിചയപ്പെടുത്തന്നതിനും വഴിയൊരുക്കി. അദ്ധ്യാപകരുടെയും അവരുടെ മക്കളുടെയും കലാപരിപാടികൾകൊണ്ട് സമ്പുഷ്ടമായിരുന്നു പ്രസ്തുത ചടങ്ങ്. ഇത് വേറിട്ട ഒരനുഭവമായിരുന്നു. പി.റ്റി.എയുടെ മേൽനോട്ടത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗത്തിൽ യൂണിഫോം വിതരണം ചെയ്തു. യു.പി. തലത്തിലും ഹൈസ്കൂൾ തലത്തിലും പ്രഭാതഭക്ഷണ പരിപാടിയും ഉച്ചഭക്ഷണപരിപാടിയും കാര്യക്ഷമമായി നടന്നുവരുന്നു. തിരുവനന്തപുരം നഗരസഭയുടെ സാമ്പത്തിക സഹായം പ്രഭാത ഭക്ഷണ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. പ്രോജക്ടിന്റെ ലക്ഷ്യം താഴെപ്പറയുന്ന മേഖലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
- പാഠ്യപ്രവർത്തനങ്ങൾ
- അധ്യാപകരുടെ നൈപുണീ വികസനം
- അടിസ്ഥാന സൗകര്യങ്ങൾ
- ലൈബ്രറി, ലാബ് സൗകര്യങ്ങൾ
- കായിക വിദ്യാഭ്യാസം
- കലാ പഠനം
- രക്ഷിതാക്കളുടെ ശാക്തീകരണം
- സ്കൂൽ പ്രവർത്തനങ്ങളുടെ നിരീക്ഷണവും വിലയിരുത്തലും
- സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം
- സ്കൂൾ മാനേജ്മെന്റ്
സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ (2016-17)
സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2017-18)
മാനേജ്മെന്റ്
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|2016-171910-13 | ഡോ. ഇ എഫ് ക്ലാർക്ക് |
1913 - 23 | കെ വെങ്കടേശ്വര ഐയ്യർ |
1920 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാൻ |
1942 - 51 | ജോൺ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബൻ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസൻ |
1990 - 92 | സി. ജോസഫ് |
1993- | എൻ സി ശ്രീകണ്ഠൻ നായർ, എം ഡാനിയൽ |
1904 | ശ്യാമള ദേവി പി |
1995-96 | എസ് ശ്രീകുമാർ |
1998-99 | എസ് സുരേഷ് കുമാർ |
1999 | ജി സുകേശൻ |
1999-2001 | എം ഇ അഹമ്മദ് നൂഹു (പ്രിൻസിപ്പാൾ) എസ് എ ജോൺ (പ്രധാനാധ്യാപകൻ) |
2001-2003 | പി ജെ വർഗ്ഗീസ്, കെ വി രാമനാഥൻ |
2003-2005 | കെ രാജഗോപാലൻ |
2005-2008 | ഡി എൻ ചന്ദ്രശേഖരൻ നായർ |
2008-2009 | സാബു ടി തോമസ് |
2009-2010 | പി എം ശ്രീധരൻ നായർ (പ്രിൻസിപ്പൽ എച്ച് എം), എം സുകുമാരൻ (അഡി.എച്ച് എം) |
2010-11 | എം സുകുമാരൻ (പ്രിൻസിപ്പൽ എച്ച് എം), എൻ വേണു (അഡി.എച്ച് എം) |
2011-12 | ഡി വിജയകുമാർ (പ്രിൻസിപ്പൽ എച്ച് എം), സി ഇവാൻജലിൻ (അഡി.എച്ച് എം)-2011-15 |
2012-13 | ബി രത്നാകരൻ (പ്രിൻസിപ്പൽ എച്ച് എം) |
2013-14 | സുജന എസ് (പ്രിൻസിപ്പൽ എച്ച് എം) |
2014-16 | കെ കെ ഊർമിളാദേവി (പ്രിൻസിപ്പൽ എച്ച് എം), പ്രമീളാ കുമാരി (അഡി.എച്ച് എം)-2015-16 |
പ്രഭാദേവി(പ്രിൻസിപ്പൽ എച്ച് എം)(2017 മേയ്), സുരേഷ് ബാബു എസ് (അഡീ.എച്ച്. എം) | സുരേഷ് ബാബു എസ് (പ്രിൻസിപ്പൽ എച്ച് എം), യമുനാ ദേവി (അഡീ.എച്ച്. എം)2017 സെപ്റ്റംബർ |
2017 സെപ്റ്റംബർ- | സുരേഷ് ബാബു എസ് (എച്ച് എം)
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മോഹൻലാൽ (സിനിമാ താരം)
- വിനോദ് തോമസ് (ലോക ബാങ്ക്)
- ഡോ. കെ എം ജി കൃഷ്ണറാം (ഗവ. ഉപദേഷ്ടാവ് അമേരിക്ക)
- ഡോ. ശബരിനാഥ്
- വിത്സൻ ചെറിയാൻ (അർജുന അവാർഡ്)
- ജി ഭാസ്കരൻ നായർ (മുൻ ചീഫ് സെക്രട്ടറി)
- എസ് അനന്തകൃഷ്ണൻ (മുൻ ചീഫ് സെക്രട്ടറി)
- എസ് പത്മകുമാർ(മുൻ ചീഫ് സെക്രട്ടറി)
- എം ചന്ദ്രബാബു (മുൻ ചീഫ് സെക്രട്ടറി)
- ഭരത് ഭൂഷൺ (മുൻ ചീഫ് സെക്രട്ടറി)
- ജിജി തോംസൺ (മുൻ ചീഫ് സെക്രട്ടറി)
- സാജൻ പീറ്റർ (ഐ എ എസ്)
- നന്ദകുമാർ (ഐ എ എസ്)
- ഏലിയാസ് (ഐ എ എസ്)
- ക്രിസ് ഗോപാലകൃഷ്ണൻ (മുൻ ഇൻഫോസിസ് മേധാവി)
- ബാബു ദിവാകരൻ (മുൻ മന്ത്രി)
- കെ മുരളീധരൻ (മുൻ മന്ത്രി)
- കെ ബി ഗണേഷ്കുമാർ (മുൻ മന്ത്രി)
- എം പി അപ്പൻ (സാഹിത്യകാരൻ)
- സുകുമാർ (സാഹിത്യകാരൻ)
- കെ സുദർശനൻ (സാഹിത്യകാരൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4926497,76.9525754 | zoom=12 }}