"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 130: | വരി 130: | ||
<table> | <table> | ||
<tr> | <tr> | ||
<td> | |||
[[ചിത്രം:bus13060.JPG |thumb|200px|center|സ്കൂൾ ]] | |||
</td> | |||
<td> | <td> | ||
[[ചിത്രം:stage13060.jpg |thumb|200px|center|ഗുരുസ്മൃതിമണ്ഡപം ]] | [[ചിത്രം:stage13060.jpg |thumb|200px|center|ഗുരുസ്മൃതിമണ്ഡപം ]] |
15:53, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ | |
---|---|
വിലാസം | |
കണ്ണൂർ കാടാച്ചിറ പി.ഒ, , കണ്ണൂർ 670621 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1946 |
വിവരങ്ങൾ | |
ഫോൺ | 04972822990 |
ഇമെയിൽ | kadachira_hs@rediffmail.com |
വെബ്‍സൈറ്റ് | http://kadachirahss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13060 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ഷീജ കെ |
പ്രധാന അദ്ധ്യാപകൻ | ശ്രീ സന്തോഷ് കുമാർ കെ |
അവസാനം തിരുത്തിയത് | |
07-08-2018 | Kadachira |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജിലയിലെ എറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ. കണ്ണൂർ ജില്ലയിൽ തന്നെ കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിനേക്കാൾ മുന്നെ പിറന്ന വിദ്യാലയങ്ങൾ വിരലിലെണ്ണാവുന്നവ മാത്രം.
ഒരു മഹത്തായ വിദ്യാലയ സംസ്കാരം എന്നത് ആ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കലാലയ അന്തരീക്ഷവും, നാട്ടുകാരുമെല്ലാം ചേർന്ന് രൂപപ്പെടുത്തുന്നതാണ്.
കാടാച്ചിറയുടെയും സമീപപ്രദേശങ്ങളുടെയും സാംസ്കാരിക അടിത്തറയുടെ ആധാരശിലയായി കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ മാറിയതും ഈ ഘടകങ്ങളെല്ലാം സമന്വയിച്ചതുകൊണ്ടുമാത്രമാണ്. സമൂഹത്തിൽ വിവിധമേഘലകളുടെ ഉന്നതങ്ങളിലെത്തിയ എത്രയോ പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം നിത്യഹരിതമാർന്ന ഭാവത്തിൽ എന്നും പ്രവർത്തിച്ചുവരുന്നു. ഇടക്കാലത്ത് സംഭവിച്ച അപചയത്തിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ടുകൊണ്ട് അച്ചടക്കത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സാമൂഹിക മാറ്റത്തിന്റെ വക്താക്കളായി വിദ്യാർത്ഥികളെ വളർത്തിയെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായി ശ്രമിക്കുന്നു. ഞങ്ങളിൽ വിശ്വാസമർപ്പിക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംതൃപ്തിയാണ് ഞങ്ങളുടെ ലക്ഷ്യം.
വാർത്തകൾ
ഈ വർഷത്തെ എസ് എസ് എൽ സി വിജയശതമാനം 99.5% 197 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 196 പേരും വിജയിച്ചു.. NMMS, USS സ്കോളർഷിപ് പരീക്ഷകളിൽ ഓരോ വിദ്യാർത്ഥികൾ വീതം വിജയം നേടി. , ഈ വർഷം മനോരമ നല്ലപാഠം , മാതൃഭൂമി സീഡ് എന്നിവയുടെ ജില്ലാതല അംഗീകാരവും നമ്മുടെ സ്കൂളിന് ലഭിച്ചിരുന്നു.
ചരിത്രം
1946 ൽ കാടാച്ചിറയിലെയും സമീപ പ്രദേശങളിലെയും ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് നാഴികകൾ താണ്ടി തലശ്ശേരിയിലോ കണ്ണൂരിലോ പോകേണ്ടിയിരുന്ന കാലത്താണ് കാടാച്ചിറ ഹൈസ്കൂൾ പിറവിയെടുക്കുന്നത്. കാടാച്ചിറയിലെയും പരിസരത്തെയും സുമനസ്സുകൾ ചാരിറ്റബൾ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് കാടാച്ചിറ എഡുക്കേഷണൽ സൊസൈറ്റി എന്ന പേരിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു. ശ്രീ ടി എം രാധാകൃഷ്ണൻ നമ്പ്യാരുടെയും ശ്രീ രൈരു നായരുടെയും ശ്രമഫലമായി പ്രവർത്തനം മുന്നോട്ടു പോകുകയും കെട്ടിടം നിർമ്മാണം ആരംഭിക്കുകയും ക്ലാസുകൾ തുടങുകയും ചെയ്തു. സബ് രജിസ്ട്രാഫീസിനടുത്ത കെട്ടിടത്തിൽ ആരംഭിച്ച ക്ലാസ് കൗമുദി ടീച്ചറുടെ പിതാവിന്റെ ഔദാര്യത്താൽ അവിടെ തുടർന്ന് പിന്നീട് പണി പൂർത്തിയായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ക്യാപ്റ്റൻ കെ കെ നമ്പ്യാർ, ടി എം രാധാകൃഷ്ണൻ നമ്പ്യാർ, രൈരു നായർ, രയരംകണ്ടി കുഞിരാമൻ തുടങിയവരുടെ നേതൃത്വത്തിൽ സൊസൈറ്റിയിൽ അംഗങളെ ചേർക്കുകയും സംഭാവന സ്വരൂപിച്ച് നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്തു. 2010 ആഗസ്റ്റ് മാസം മുതൽ ഈ വിദ്യാലയം ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സയൻസ്, ഹ്യുമാനിറ്റിക്സ് കോമേഴ്സ് എന്നി വിഭാഗങളിലായി ഓരോ ബാച്ച് വീതം അനുവദിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
5 കെട്ടിടങ്ങളിലായി ആധുനിക രീതിയിലുള്ള 40 കളാസ് മുറികൾ, വിശാലമായ കളിസ്ഥലം, മികച്ച ബാസ്കറ്റ് ബാൾ കോർട്ട്, ടൈല് പാകിയ ബാറ്റ്മിന്റൻ കോർട്ട്, സുസജ്ജമായ ലൈബ്രറി, 16 കമ്പ്യൂട്ടറുകളും ഇന്ററാക്ടീവ് പ്രൊജക്റ്റർ, FTTH ബ്രോഡ് ബാന്റ് കണക്റ്റിവിറ്റി എന്നി സൗകര്യങളോടുകൂടിയ 2 കമ്പ്യൂട്ടർ ലാബുകൾ, മൾട്ടിമീഡിയ റൂം, യു പി വിഭാഗത്തിന് പ്രത്യേകം കമ്പ്യൂട്ടർ ലാബ്, എല്ലാ വിധ പഠനോപകരണങളോടും കൂടിയ സയൻസ് ലാബ് എന്നീ സൗകര്യങൾ ഈ വിദ്യാലയത്തിനുണ്ട്.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018 മുതൽ പ്രവർത്തനം ആരംബിച്ചു . ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ജൂൺ 6 ന് ബഹുമാനപ്പെട്ട് കടമ്പൂർ ഗ്രാമപഞ്ചായത്ത്റ്റ് പ്രസിഡണ്ട് ശ്രീ കെ ഗിരീശൻ അവർകൾ നിർവഹിച്ചു. 25 അംഗങ്ങളുള്ള ക്ലബിന്റെ നയിക്കുന്നത് കൈറ്റ് മിസ്റ്റ്രസ്സുകളായ്യ ശ്രീമതി കെ ലസിത ടീച്ചർ, ശ്രീമതി സപ്ന ടീച്ചർ എന്നിവരാണ്. അംഗങ്ങൾ വിവിധ മേഖലകളിൽ പരിശീലനത്തിൽ ഏർപ്പെട്ടുവരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്
- റോഡ് സുരക്ഷക്ലബ്ബ് (ഗവ. അംഗീകൃതം),
- പരിസ്ഥിതി, ഫോറസ്റ്റ്രി, ഊർജ്ജക്ലബ്ബുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഏറ്റവും മികച്ച ഔഷധത്തോട്ടം
മാനേജ്മെന്റ്
കാടാച്ചിറ എഡുക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ എം രാമദാസൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബാലകൃഷ്ണ പണിക്കർ, പി ജി വെങ്കിടേശ്വര അയ്യർ, കൃഷ്ണ അയ്യർ, വി ഗോവിന്ദൻ, ടി വാസുദേവൻ നമ്പ്യാർ, എൻ ബാലകൃഷ്ണൻ നമ്പ്യാർ, ടി എം രാധാകൃഷ്ണൻ നമ്പ്യാർ, വി കേശവൻ നമ്പൂതിരി, പി വി കുഞമ്പു നായർ, എൻ പി രാഘവൻ, ജി ഓമന അമ്മ, ജി ഗോപാലപ്പിള്ള, എ ജയലക്ഷ്മി, പി ഉമാവതി, പി രാജു, കെ ശ്രീധരൻ നായർ, കെ കെ നാരായണൻ, എ രാഘവൻ, എം ഭവാനി, പി കെ നിർമ്മല, ടി ശിവദാസൻ
സാമൂഹ്യ സാംസ്കാരിക രംഗങളിൽ വ്യക്തി മുദ്ര പതിപ്പിച്ച അനേകം പ്രശസ്തരായ അധ്യാപകരുടെ സേവനം ലഭിക്കുവാൻ കാടാച്ചിറ ഹൈസ്കൂളിന് ഭാഗ്യം സിദ്ധിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ബാസ്കറ്റ് കളിക്കാരിലൊരാളായ ശ്രീ ടി വാസുദേവൻ നമ്പ്യാർ, പ്രമുഖ സാഹിത്യകാരൻ ഡോ. ടി പി സുകുമാരൻ, അനേകം നാടകങൾ രചിക്കുകയും സം വിധാനം ചെയ്യുകയും ജില്ലയ്ക്കകത്തും പുറത്തും അനേകം വേദികളിൽ അവതരിപ്പിക്കുകയും ചെയ്ത ശ്രീ കെ പി അച്ചുതൻ നമ്പ്യാർ, ആശാന്റെ കൃതികൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത ശ്രീ കെ ചാത്തുക്കുട്ടി, സംസ്കൃതത്തിൽ അസാമാന്യ പണ്ഡിത്യം നേടിയിരുന്ന ശ്രീ എം നാരായണൻ നമ്പ്യാർ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീ സി ജി ശാന്തകുമാർ, ആകാശവാണി സം പ്രേഷണം ചെയ്ത നാടകങളിൽ ശബ്ദം നൽകിയ അനുഗ്രഹീത നടനായിരുന്ന ശ്രീ ടി വി ബാലകൃഷ്ണൻ തുടങിയവർ അവരിൽ ചിലർ മാത്രം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ കെ സുധാകരൻ എം പി, ശ്രീ പി ശശി, പുഴക്കൽ വാസുദേവൻ, ശ്രീ കെ സി കടമ്പൂരാൻ തുടങിയ വർത്തമാനകാല രാഷ്ട്രീയത്തിൽ നിറഞുനിൽക്കുന്നവർ, ലോകാധ്യാപക സംഘടനയുടെ നേതാവും കെ എ പി ടി സംസ്ഥാന അധ്യക്ഷനുമായിരുന്ന ശ്രീ എം ടി കുഞിരാമൻ നമ്പ്യാർ, പ്രമുഖ സാഹിത്യകാരൻ ഡോ എൻ മുകുന്ദൻ, ജില്ലയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ശ്രീ എൻ കെ കൃഷ്ണൻ, ആകാശവാണിയിലെ ഇപ്പോഴത്തെ പ്രമുഖരിലൊരാളായ ശ്രീ വി ചന്ദ്രബാബു ഇങിനെ പലരും ഈ വിദ്യാലയത്തിലെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളാണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.84202,75.437708|zoom=16}}
ചിത്രങൾ