"G. V. H. S. S. Kalpakanchery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(v)
(v)
വരി 97: വരി 97:
== സ്പോർട്ട്‌സ് രംഗം ==
== സ്പോർട്ട്‌സ് രംഗം ==
       സ്പോർട്ട്‌സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മുതൽ അന്താരാഷ്ട്രതലത്തിലടക്കം മികവ് തെളിയിച്ച കുട്ടകൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു.  
       സ്പോർട്ട്‌സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മുതൽ അന്താരാഷ്ട്രതലത്തിലടക്കം മികവ് തെളിയിച്ച കുട്ടകൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു.  
      സ്പോർട്ട്‌സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മുതൽ അന്താരാഷ്ട്രതലത്തിലടക്കം മികവ് തെളിയിച്ച കുട്ടകൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു.
      സ്പോർട്ട്‌സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മുതൽ അന്താരാഷ്ട്രതലത്തിലടക്കം മികവ് തെളിയിച്ച കുട്ടകൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു.
<table border=2 bgcolor=purple width=800>
<table border=2 bgcolor=purple width=800>
<tr><td>  [[പ്രമാണം:19022_sports_1.gif|1200px|thumb|center|alt text]]</td></tr></table>
<tr><td>  [[പ്രമാണം:19022_sports_1.gif|1200px|thumb|center|alt text]]</td></tr></table>

15:32, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി

       കൽപകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി.
കൽപകഞ്ചേരി സ്കൂൾ എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. (കൂടുതൽ വിവരങ്ങൾ )
സ്‌കൂൾ ഓരോ വർഷം കഴിയുമ്പോഴും പുതിയ പുതിയ മികവുകളോടെ പുരോഗതിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. എല്ലാരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് ഇതിന് വഴിയൊരുക്കിയിട്ടുള്ളത്. സ്‌കൂൾ സുവർണ്ണജൂബിലിയുടെ ഭാഗമായി തയ്യാറാക്കിയ ലോഗോയിൽ ( മുകളിൽ കാണുന്നത് ) പ്രതീകാത്മകമായി കൊടി പാറി പറക്കുകയാണ്. പാഠ്യ പാഠ്യതരവിഷയങ്ങളിലെല്ലാം നേടിയെടുക്കേണ്ട വിജയത്തിന്റെ വെന്നിക്കൊടിയാണത്. എല്ലാം നേടിയെടുത്തെന്ന് അവകാശപ്പെടാനാവുകയില്ലെങ്കിലും അതിലെ പ്രതീകാത്മകമായ അർത്ഥവും പ്രതീക്ഷയും നിലനിർത്തുന്നതിന് ശ്രമിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞചെയ്യുന്നു. ഒപ്പം എല്ലാവർക്കും ഞങ്ങളുടെ വിജയാശംസകൾ!
G. V. H. S. S. Kalpakanchery
വിലാസം
കല്പകഞ്ചേരി

കല്പകഞ്ചേരി. പി.ഒ, കടുങ്ങത്തുകുണ്ട്, തിരൂർ വഴി, മലപ്പുറം
,
676551
,
മലപ്പുറം ജില്ല
സ്ഥാപിതം1 - 06 - 1920
വിവരങ്ങൾ
ഫോൺ04942547069
ഇമെയിൽkalpakancherygvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരതി. എച്ച്
പ്രധാന അദ്ധ്യാപകൻഷൈനി ജോസഫ്
അവസാനം തിരുത്തിയത്
29-07-2018കുട്ടിക്കൂട്ടം
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                     1920 - ൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനം തുടങ്ങി. 1958-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ജില്ലയിലെ  ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷരകേന്ദ്രമായി സ്കൂൾ മാറിക്കഴിഞ്ഞിരുന്നു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ടിപ്പുസുൽത്താന്റെ വാഴ്ചയ്ക്ക് ശേഷം മലബാർ വാണ ബ്രിട്ടീഷ് ഗവൺമെൻറ് ആണ് കൽപ്പകഞ്ചേരിയിലെ ആദ്യ എൽപി സ്കൂൾ സ്ഥാപിച്ചത്. അക്കാലത്തു തന്നെയാണ് കൽപ്പകഞ്ചേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന കൊച്ചുണ്ണി മൂപ്പൻ എന്നറിയപ്പെട്ടിരുന്ന ആലിക്കുട്ടി മൂപ്പൻ മേൽ അങ്ങാടിയിൽ എൽപി സ്കൂൾ സ്ഥാപിച്ചത് ഈ വിദ്യാലയം പിന്നീട് യുപി സ്കൂളായി സ്കൂളായി ഉയർത്തപ്പെട്ടു തുടർന്ന് സർക്കാർ ഏറ്റെടുത്ത സ്കൂൾ കടുങ്ങാത്തുകുണ്ട് ലേക്ക് മാറ്റി. അതിന് ശേഷമാണ് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.  (കൂടുതൽ വിവരങ്ങൾ )

ഭൗതികസൗകര്യങ്ങൾ

                  അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
                  25 ക്ലാസ്‌മുറികൾ ഹൈസ്ക്കൂളിനുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് മുറികളായിക്കഴിഞ്ഞു.
                  ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. (കൂടുതൽ വിവരങ്ങൾ )

പാഠ്യേതര പ്രവർത്തനങ്ങൾ

  • അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ
  • ക്ലാസ് മാഗസിൻ.
  • കലാ സാഹിത്യ പ്രവർത്തനങ്ങൾ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ചിത്രരചനാ പരിശീലനം.
  • വിവരശേഖരണം.

മികവുകൾ

   ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്.
2014 മുതൽ സബ്ജില്ലാ ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി - അന്നത്തെ വിജയികൾ

ഇവിടെ ഇടത് വശത്ത് കാണുന്നത് സബ്‌ജില്ലാ ഐ.ടി മേളയിൽ സ്‌കൂളിന് ഓവറോൾ ട്രോഫി നേടിത്തന്ന വിജയികളുടെ ചിത്രമാണ്. പിന്നീട് തുടർച്ചയായി ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിലും പ്രവർത്തിപരിചയത്തിലും കൂടി ഇതുപോലെതന്നെ തുടർച്ചയായി ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഈ മൂന്നിനങ്ങളിലുമായി സ്‌കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്.(കൂടുതൽ വിവരങ്ങൾ )

അന്താരാഷ്ട്ര സ്ക്കൂൾ

  ഏറ്റുവും പ്രധാനപ്പെട്ട ഒരു കാര്യം കൽപകഞ്ചേരി സ്കൂൾ എം.എൽ.എ യുടെ ശുപാർശപ്രകാരം അന്താരാഷ്ട്രസ്ക്കൂൾ ആയി ഉയർത്തപ്പെടാൻ പോകയാണ് എന്നതാണ്. അതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.(കൂടുതൽ വിവരങ്ങൾ )

പി.ടി.എ

   സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കൽപകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്(കൂടുതൽ വിവരങ്ങൾ )

എസ്.എം.സി

   സ്ക്കൂൾ മാനേജ്‌മെൻറ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ പ്രത്യകം പരാമർശ്ശമർഹിക്കുന്നു.(കൂടുതൽ വിവരങ്ങൾ )

ഒ.എസ്.എ

   കൽപകഞ്ചേരി സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന പ്രത്യകം പരാമർശ്ശമർഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അവർ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്.(കൂടുതൽ വിവരങ്ങൾ )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പത്മശ്രീ ആസാദ് മൂപ്പൻ
  • അബ്ദുറഹിമാൻ രണ്ടത്താണി MLA

(ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ )

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഖദീജ ടീച്ചർ
  • ബാലഭാസ്കരൻ മാസ്റ്റർ
  • ശ്രീനിവാസൻ മാസ്റ്റർ
  • പ്രദീപ് മാസ്റ്റർ
  • ബാലകൃഷ്ണൻ മാസ്റ്റർ
  • ബെന്നി ഡൊമിനിക്ക് മാസ്റ്റർ
  • സാവിത്രി ടീച്ചർ
  • കൃഷ്ണദാസ് മാസ്റ്റർ

ഐ.ടി.

    ഐ.ടി. അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 
inscript keyboard

കൂടാതെ മലയാളം ടൈപ്പിംങ്ങ് പരിശീലനം എല്ലാ വർഷവും നടന്നുവരുന്നു. പരമാവധി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

സ്പോർട്ട്‌സ് രംഗം

      സ്പോർട്ട്‌സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മുതൽ അന്താരാഷ്ട്രതലത്തിലടക്കം മികവ് തെളിയിച്ച കുട്ടകൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. 
alt text

കുട്ടികളുടെ കലാ സൃഷ്ടികൾ

അരവിന്ദിന്റെ ഡിജിറ്റൽ പെയിന്റിംങ്ങ്
alt text
1
alt text

ഐ.ടി. ടൂട്ടോറിയലുകൾ

   പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളുടെ വീഡിയോ ടൂട്ടോറിയലുകൾ എല്ലാ അധ്യായങ്ങളുടെതും ict video tutorials STD 10 എന്ന പേരിൽ ഞങ്ങളുടെ സ്ക്കൂളിൽ തയ്യാറായിക്കഴിഞ്ഞു. ഇവ യുട്യൂബിലും സ്പന്ദനം, ഷേണിബ്ലോഗ്, ബയോവിഷൻ തുടങ്ങിയ ബ്ലോഗുകളിലും ലഭ്യമാണ്. ഇവ ഇൻഫോ കൈരളി മാഗസിന്റെ ഡി.വി.ഡിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടാതെ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയയങ്ങൾ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളും തയ്യാറാക്കാൻ ആലോചിക്കുന്നു. ഇതിന്റയും ഉദാഹരണം യുട്യൂബിലുണ്ട്. ഉദാഹരണമായി പത്താം ക്ലാസിലെ ഫിസിക്സിലെ മഴവില്ല് എന്ന ഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ മലയാളത്തിലുള്ളത് യുട്യൂബിലുണ്ട്, സമഗ്രയിലുമുണ്ട്. ലിങ്കുകൾ 1.) https://www.youtube.com/watch?v=6dgH16HwiV4&list=PLDS6oimu5evohkptBzsJvu2oazygSc_2-   2.). https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ (കൂടുതൽ വിവരങ്ങൾ )

ഇലക്ട്രോണിക്ക് ബുക്കുകൾ

  ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകൾ വായിക്കാനും ഡൈൺലോഡ് ചെയ്യാനും ക്ലബ്ബുകൾ എന്ന ഇൻഫോബോക്സിലെ  ഗ്രന്ഥശാല എന്നലിങ്കിൽ ക്ലിക്ക് ചെയ്യുക. ചില ഉദാഹരണങ്ങൾ -   
  1. SUPER POWER MEMORY – HARRY LORAYNE
  2. ONE HUNDRED YEARS OF SOLITUDE – MARQUES
  3. MY NAME IS RED –  ORHAN PAMUK
  4. LORD OF THE FLIES – WILLIAM GOLDING
  5. GOD OF SMALL THINGS – ARUNDHATHI ROY
  6. DAVINCI CODE – DAN BROWN
  7. THE ALCHEMIST –  PAULO COELHO
  8. ART – CLIVE BELL
  9. THE METAMORPHOSIS – FRANCE CAFKA
  10. GULLIVERS TRAVELS – JONATHAN SIFT
  (കൂടുതൽ വിവരങ്ങൾ )

ഐ.ടി. പ്രോജക്‌റ്റ്

   ഐ.ടി. ഉപയോഗിച്ച് കുട്ടികൾക്ക് സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു പ്രോജക്‌റ്റ് സ്ക്കൂളിൽ തുടങ്ങിയിട്ടുണ്ട്

വഴികാട്ടി

തിരൂർ വളാ‍‍ഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക


"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery&oldid=433042" എന്ന താളിൽനിന്ന് ശേഖരിച്ചത്