"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 74: | വരി 74: | ||
== മുൻ സാരഥികൾ: == | == മുൻ സാരഥികൾ: == | ||
'പി വി നാരായണ മേനോന് | |||
നാരായണ | കെ കെ അച്യൂതന് കുട്ടി മേനോന് | ||
കെ എം വാസുദേവ കുറുപ്പ് | |||
ഗോവിന്ദന് നായര് | |||
പത്മിനി ടീച്ചര് | |||
എന് ഹരിലാല് | |||
എന് ഗംഗാധരന് | |||
ടി ജെ രാധാമണി | |||
കെ വീരമണികണ്ഠന് | |||
ടി സുഹൈല് | |||
സ്കൂളില് സേവനം ചെയ്ത അധ്യാപകര് | |||
''1932''' | |||
പി വി നാരായണ മേനോന് | |||
സി.വി.കുഞ്ഞിരാമന് നായര് | |||
കെ കെ അച്യൂതന് കുട്ടി മേനോന് | |||
'''1948''' | |||
പാര് വതി അമ്മ | |||
ശ്രീമതി | |||
'''1954-55''' | |||
കെ കുഞ്ഞുണ്ണി നായര് | |||
എം കഷ്ണന് നായര് | |||
കെ എം വാസുദേവന് കുറിപ്പ് | |||
പി ശ്രീമതി | |||
കെ കെ രാമന് കുട്ടി | |||
സി വി വാസുദേവ കുറുപ്പ് | |||
കെ കെ കുട്ടിശങ്കരന് നായര് | |||
ഗോവിന്ദന് നായര് | |||
1957 | |||
പത്മിനി ടീച്ചര് | |||
1962-63 | |||
ബിയാട്രീസ് കമലാബായി ടീച്ചര് | |||
1969-70 | |||
ടി. മൂസ മാസ്റ്റര് | |||
1971-72 | |||
എന് ഹരിലാല് മാസ്റ്റര് | |||
എന് ഗംഗാധരന് മാസ്റ്റര് | |||
1972 | |||
എന് പു ഷ്പ വല്ലി ടീച്ചര് | |||
1973 | |||
ടി ജെ രാധാമണി ടീച്ചര് | |||
1975 | |||
ജീ സരസ്വതി അമ്മ ടീച്ചര് | |||
1977 | |||
നഫീസ ടീച്ചര് | |||
1978 | |||
ടി കെ പാത്തുമ്മ ടീച്ചര് | |||
വിലാസിനി ടീച്ചര് | |||
1983 | |||
കെ വീരമണി കണ്ഠന് മാസ്റ്റര് | |||
ജി പ്രബോധിനി ടീച്ചര് | |||
മോഹനവല്ലി ടീച്ചര് | |||
==മാനേജ്‌മെന്റ്== | ==മാനേജ്‌മെന്റ്== | ||
18:51, 25 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് | |
|---|---|
![]() | |
| വിലാസം | |
ഫറോക്ക് 673631 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1932 |
| വിവരങ്ങൾ | |
| ഫോൺ | 9847555532 |
| ഇമെയിൽ | nallurnarayanalpbs@gmail.com |
| വെബ്‍സൈറ്റ് | www.nnlpbs.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17524 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ലോവെർ പ്രൈമറി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ടി സൂഹൈല് |
| മാനേജർ | ടി കെ പാത്തുമ്മ |
| അവസാനം തിരുത്തിയത് | |
| 25-07-2018 | NNLPBS |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ
ചരിത്രം
ആ നന്മമരങ്ങൾ നാളേക്കുള്ള തണൽ കട്ടികൂട്ടിയ എഴുത്ത്
ചാലിയാർ പുഴ കടലിന്റെ ഹൃദയത്തിലേക്ക് ഒഴുകുമ്പോൾ അതിന്റെ ഓരത്ത് ലോകാരംഭം തൊട്ടുതന്നെ ഫറോക്കുണ്ടായിരുന്നു. അന്നതിന്റെ പേര് എന്തായിരുന്നുവെന്ന് ചരിത്രത്തിനുപോലും ഓർമയില്ല. പിന്നീട് ഫാറൂഖാബാദ് എന്ന പേരിട്ടത് ടിപ്പുസുൽത്താനാണെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ഫറൂഖ് എന്നായി മാറി. എന്നാൽ പറവൻമുക്ക്(പറവൻമാർ എന്ന ഒരുവിഭാഗം ഇവിടെ താമസിച്ചിരുന്നുവെത്രെ.) ഇതിൽ നിന്നാണ് ഫറോക്ക് എന്ന് രൂപം കൊണ്ടതെന്നും അഭിപ്രായമുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻപ്രദേശമായിരുന്നു. ടിപ്പു മലബാർ കീഴടക്കി ഫറോക്കിനെ മലബാറിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ഒളിത്താവളമായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും നിർമിച്ചു. എന്നാൽ ആൾ താമസം കുറവായിരുന്നു. എത്തിച്ചേരാൻ വലിയ പ്രയാസവുമായി. അതുകൊണ്ട് മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ടിപ്പു ബന്ധിപ്പിച്ചു. മലബാറിൽ ഗതാഗത്തിനായി റോഡ് എന്ന ആശയം മുന്നോട്ടുവെച്ചതും അവ ഒട്ടുമുക്കാലും പ്രാവർത്തികമാക്കിയതും ടിപ്പുവാണ്. അന്ന് ഫറോക്കിൽ വന്ന് താമസിക്കാൻ ടിപ്പു കോഴിക്കോട്ടുനിന്ന് ആളുകളെയും കൊണ്ടുവരികയായിരുന്നു. പക്ഷെ ടിപ്പു മൈസൂരിലേക്ക് മടങ്ങിയപ്പോൾ ഇവരൊക്കെ തിരിച്ച് പോവുകയും ചെയ്തു. അതിൽ പിന്നെയാവണം ഈ പ്രദേശവും ജനവാസ കേന്ദ്രമായി തളിർത്തത്. ഇവിടെ മനുഷ്യവാസം പെരുത്തത്. ഇന്നത് ഈ രൂപത്തിലേക്ക് വികസിച്ചു. കോഴിക്കോട്‌നഗരത്തിന്റെ തെക്കുവശത്തായി ചാലിയാർ പുഴയുടെ ഇടനെഞ്ചിൽ ഈപ്രദേശത്തോട് ചേർന്നാണ് നല്ലൂർ എന്ന ഗ്രാമവും സ്ഥിതി ചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക്‌വടക്കുമ്പാട് പുഴയും(കടലുണ്ടിപ്പുഴയുടെ ഭാഗം)കിഴക്ക് രാമനാട്ടുകരയും പടിഞ്ഞാറ് ചാലിയാർ പുഴയുമാണ് ഫറോക്കിന്റെ അതിർത്തികൾ. പഴയ ഗ്രാമപഞ്ചായത്തിനിന്ന് നഗരസഭയുടെ മുഖവും മൊഞ്ചുമാണ്. ഇവിടുത്തെ പ്രധാന വ്യവസായം ഓടായിരുന്നു. ഇന്നത് അതിജീവനത്തിന്റെ വഴിതേടുമ്പോഴും ഈ പ്രദേശത്തിന്റെ ഗരിമക്ക് ആ ഓടുവ്യവസായത്തിന്റെ ഇന്നലെകളെ ഓർത്തേ മതിയാകൂ. കളിമണ്ണിൽ ചവിട്ടി കുഴച്ചുണ്ടാക്കിയ ചരിത്രത്തോടൊപ്പം തന്നെയാവണം നല്ലൂരിലെ ഈ അക്ഷരമുറ്റത്തും കുരുന്നുകൾ ഹരിശ്രീ കുറിച്ചു തുടങ്ങിയത്. ഇന്നിപ്പോൾ തലമുറകളെ അക്ഷരങ്ങളുടെ അന്നമൂട്ടിയ വൈജ്ഞാനിക കലാശാലയാണത്. ഈ കലാലയ മുറ്റത്ത് ഒരു നൂറ്റാണ്ടിന്റെ ചരിത്രം വീണുറങ്ങുന്നു. തലമുറകളുടെ കാൽപ്പാടുകൾ ആ മണ്ണിൽ പുതഞ്ഞ് കിടക്കുന്നു. എടുത്തുപറയാൻ മികവും ഉയർത്തിക്കാട്ടേണ്ട തികവുകളും ഒട്ടേറെ. 1932ൽ തലശ്ശേരിയിലെ കൃഷ്ണൻ മാസ്റ്ററാണ് ഈ അക്ഷരവിളക്കിന്റെ ശിൽപി. അന്ന് പെൺകുട്ടികളെ പഠിപ്പിക്കാനായി മാത്രം ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ അഞ്ചുവരെ ഉണ്ടായിരുന്നു. ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ എന്നായിരുന്നു ആദ്യകാലത്തെ പേര്. പഠനത്തോടൊപ്പം നൂലു നൂൽപ്പും പഠിപ്പിച്ചു. അതിന് ശേഷം സ്‌കൂൾ നാരായണൻ മാസ്റ്ററുടെ ഉടമസ്ഥതയിലായി. അദ്ദേഹം സ്ഥാപനത്തിന് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. ഒന്നുമുതൽ നാലാം ക്ലാസുവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകി. നാരായണൻ മാസ്റ്ററുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശശിധരനായിരുന്നു മാനേജർ. കുറച്ചു വർഷങ്ങൾക്ക് ശേഷം അദ്ദേഹം ടി.കെ. മുഹമ്മദ് ഹാജിക്ക് സ്‌കൂൾ കൈമാറി. സാമൂഹികപ്രതിബദ്ധതക്കപ്പുറം വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല. അക്ഷരസ്‌നേഹത്തിനും നാട്ടുനന്മയ്ക്കും അപ്പുറം സാമ്പത്തിക ബാധ്യതയല്ലാതെ വിദ്യാലയം അവർക്കൊന്നും മടക്കി നൽകിയില്ല. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടിയ ഭൂതകാലം. അധ്യാപകക്ഷാമവും വിദ്യാഭ്യാസത്തോടുള്ള സാമൂഹികമുഖംതിരിക്കലും എല്ലാം ഈ പിന്നാക്കാവസ്ഥയെ ഊട്ടി വളർത്തി. ടി.കെ.മുഹമ്മദ് ഹാജിയിൽ നിന്ന് ടി. മൂസ മാസ്റ്റർ സ്‌കൂളിന്റെ അധികാരം ഏൽക്കുമ്പോഴും സ്ഥിതി മറിച്ചല്ല. സ്‌കൂൾ നിലനിർത്തികൊണ്ടുപോകാൻ അദ്ദേഹം ഏറെ പ്രയാസപ്പെട്ടു. സ്‌കൂളിലെ കേവലം ഒരറബി അധ്യാപകന് ഈ പ്രതിസന്ധികളെ നീന്തിക്കടക്കാൻ ഇച്ഛാശക്തിമാത്രമായിരുന്നു കൈമുതൽ. പെരുമഴ പെയ്ത എത്രയോ ജൂൺ മാസങ്ങളിൽ ആശങ്കയോടെ ഈ സ്‌കൂൾ മുറ്റത്തേക്ക് കയറിവന്ന കുരുന്നുകളൊക്കെ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പുതിയ സ്വപ്നവും തുന്നിച്ചേർത്ത് ജീവിക്കുന്നു. അറവിന്റെ പുതിയ വെളിച്ചങ്ങൾതേടാനുള്ള ആദ്യ പാഠശാലയെ അവരൊക്കെ നന്ദിയോടെ സ്മരിക്കുന്നു. പലപ്പോഴും ഓർമകൾ ഓടിക്കളിക്കുന്ന സ്‌കൂൾ മുറ്റത്തേക്ക് കയറി വരുന്നു. അന്നവർക്ക് വർണക്കുടയുണ്ടായിരുന്നില്ല. പുത്തനുടുപ്പുണ്ടായിരുന്നില്ല. പ്രവേശനോത്സവവും ഒരുക്കിയിരുന്നില്ല. നവാഗതർക്ക് മധുരം വിളമ്പിയിരുന്നില്ല. സ്വീകരിക്കാനും യാത്രയാക്കാനും ആരുമെത്തിയിരുന്നില്ല. എന്നിട്ടും അങ്ങനെ കടന്നുപോയ എത്രയോ തലമുറകൾ തങ്ങളുടെ ബാല്യം പങ്കിട്ടെടുത്ത ക്ലാസ് മുറികളിൽ വീണ്ടുമെത്തി. ആ സന്തോഷച്ചിരി ഈ മുറ്റത്ത് പരതിയാൽ ഇപ്പോഴും കണ്ടെടുക്കാനാവും. അവയ്ക്ക് വെള്ളവും വളവും പകർന്ന് നട്ടുനനച്ചത് മൂസ മാസ്റ്റർ എന്ന വലിയ മനുഷ്യനായിരുന്നു. ആത്മാർഥതയുടെയും സേവന തത്പരതയുടെയും മികച്ച ഉദാഹരണമായിരുന്നു അദ്ദേഹം. വിദ്യാർഥികളെ പ്രത്യേകം ശ്രദ്ധിച്ചു. പഠനകാര്യങ്ങളിൽ മാത്രമല്ല സ്‌കൂളിനെ പരിപാലിച്ചു. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തി. അദ്ദേഹത്തോട് നാട്ടുകാർക്ക് ബഹുമാനമായിരുന്നു. അധ്യാപകർക്ക് വലിയ മതിപ്പായിരുന്നു. കുട്ടികൾക്ക് ഭയം കലർന്ന ആദരവായിരുന്നു. മൂസ മാസ്റ്റർ സേവനപാത സ്‌കൂളിൽ മാത്രമൊതുക്കിയില്ല. ശുഭപ്രതീക്ഷയുമായി, പ്രസന്നമായ മുഖ ഭാവത്തോടെ ആൾക്കൂട്ടങ്ങൾക്കിടയിൽ ഒരാളായി അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നു. ഇനിയും കുറച്ച് കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ജീവിച്ചിരിക്കുന്നവരെകൊണ്ടൊക്കെ പറയിപ്പിച്ചദ്ദേഹം 2016 മെയ് 31 ന് കണ്ണടച്ചപ്പോൾ നമുക്ക് നഷ്ടമായത് ജീവസ്പന്ദനമായിരുന്നു. 2016 മെയ് 31 നു മാനേജർ ആയിരിക്കെ ടി മൂസ മാസ്റ്റർ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂർവ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചർ മാനേജർ ആയി ചില വിളക്കുകൾ അങ്ങനെയാണ്. വെളിച്ചം പരത്താനാകുക കുറഞ്ഞ നാളത്തേക്ക് മാത്രമാകും. എത്രകാലം വെളിച്ചം പകർന്നുഎന്നതിലല്ല പകർന്ന കാലയളവിൽ എത്രപേർക്കതിൽ നിന്ന് ഇരുട്ടിനെയകറ്റാനായി എന്നതിലാണ് കാര്യം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ, രാഷ്ട്രീയത്തിൽ, എല്ലായിടത്തും അദ്ദേഹം നിറഞ്ഞുനിന്നു. എല്ലായിടത്തും അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു. പ്രദേശത്തെ കുട്ടികൾക്ക് അക്ഷരങ്ങളെ അറിയാനുള്ള അവസരമില്ലാതാക്കിയാൽ അത് തലമുറകളോട് ചെയ്യുന്ന അനീതിയാകുമെന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ഈ അക്ഷര വിളക്കിനെ കെടാതെ കാത്തത്. ഇപ്പോൾ ആ ചുമതല മൂസ മാസ്റ്ററുടെ ഭാര്യ പാത്തുമ്മ ടീച്ചറുടെ കൈകളിലാണ്. ഒപ്പം നമ്മുടേയും. ആ കൈകൾക്ക് കരുത്തു പകരാൻ നമുക്ക് ഒത്തുചേരാം. കാരണം അത് നമ്മുടെ നാടിന്റെ വെളിച്ചമാണല്ലോ. വരാനിരിക്കുന്ന തലമുറകളുടേയും.
ഭൗതികസൗകര്യങ്ങൾ
നിലവിൽ പണ്ട്രണ്ടു ക്ലാസ്സുകളും ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും ആണ് ഉള്ളത്. പ്രി പ്രൈമറി വിഭാഗത്തിന് പഠിക്കുന്നതിനായി സ്കൂൾ കെട്ടിടത്തിനു പുറകിലായി പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. അതിൽ നാലു ക്ലാസ്സ് മുറിക്ക് വേണ്ട സൌകര്യമാണ് ഉള്ളത്. ക്ലാസ്സ് മുറികളിലേക്ക് ആവശ്യത്തിനു ബെഞ്ച്, ഡസ്ക്, മറ്റു ഉപകരണങ്ങൾ, എല്ലാ ക്ലാസ്സിൽ ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്. സ്കൂൾ പബ്ലിക് അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം. സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട്. മതിൽ സ്കൂൾ അതിർത്തി യിൽ ചുറ്റും മതിൽ കെട്ടിയിട്ടുണ്ട്. ലൈബ്രറി സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. ലൈബ്രറി ചാർജ് ഉള്ള അധ്യാപകൻ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും നിശ്ചിത പുസ്ടകങ്ങൾ വിതരണം ചെയ്യുകയും അവ ക്ലാസ്സ് ലൈബ്രറി വഴി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. എൽ സി ഡി പ്രോജെക്ടർ ഫറോക്ക് സർവീസ് കോ ഒപെരടിവേ ബാങ്ക് നൽകിയ പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു.
മുൻ സാരഥികൾ:
'പി വി നാരായണ മേനോന് കെ കെ അച്യൂതന് കുട്ടി മേനോന് കെ എം വാസുദേവ കുറുപ്പ് ഗോവിന്ദന് നായര് പത്മിനി ടീച്ചര് എന് ഹരിലാല് എന് ഗംഗാധരന് ടി ജെ രാധാമണി കെ വീരമണികണ്ഠന് ടി സുഹൈല്
സ്കൂളില് സേവനം ചെയ്ത അധ്യാപകര്
1932' പി വി നാരായണ മേനോന് സി.വി.കുഞ്ഞിരാമന് നായര് കെ കെ അച്യൂതന് കുട്ടി മേനോന് 1948 പാര് വതി അമ്മ ശ്രീമതി 1954-55 കെ കുഞ്ഞുണ്ണി നായര് എം കഷ്ണന് നായര് കെ എം വാസുദേവന് കുറിപ്പ് പി ശ്രീമതി കെ കെ രാമന് കുട്ടി സി വി വാസുദേവ കുറുപ്പ് കെ കെ കുട്ടിശങ്കരന് നായര് ഗോവിന്ദന് നായര് 1957 പത്മിനി ടീച്ചര് 1962-63 ബിയാട്രീസ് കമലാബായി ടീച്ചര് 1969-70 ടി. മൂസ മാസ്റ്റര് 1971-72 എന് ഹരിലാല് മാസ്റ്റര് എന് ഗംഗാധരന് മാസ്റ്റര് 1972 എന് പു ഷ്പ വല്ലി ടീച്ചര് 1973 ടി ജെ രാധാമണി ടീച്ചര് 1975 ജീ സരസ്വതി അമ്മ ടീച്ചര് 1977 നഫീസ ടീച്ചര് 1978 ടി കെ പാത്തുമ്മ ടീച്ചര് വിലാസിനി ടീച്ചര് 1983 കെ വീരമണി കണ്ഠന് മാസ്റ്റര്
ജി പ്രബോധിനി ടീച്ചര് മോഹനവല്ലി ടീച്ചര്
മാനേജ്‌മെന്റ്
കൃഷ്ണൻ മാസ്റ്റർ നാരായണൻ മേനോൻ ശശിധരൻ ടി കെ മുഹമ്മദ് ഹാജി

ടി മൂസ മാസ്റ്റർ

ടി കെ പാത്തുമ്മ
അധ്യാപകർ
ടി. സുഹൈല് പി ബീന ജി പ്രബോധിനി എസ് വത്സല കുമാരിഅമ്മ ടി പി മിനി മോൾ കെ ബീന എ രാജു വി ബിന്ദു പി കെ പ്രസീത ടി സുഹൈൽ പി കെ ആയിഷ കെ അബ്ദുൽ ലത്തീഫ് പി കെ വാസില ടി ശുഹൈബ കെ ഷമീന
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
നിരവധി വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ ബാലപാഠങ്ങള് നുകര്ന്നു നല്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. പൂര്വ






പാഠ്യേതര പ്രവർത്തനങ്ങൾ
ഫറോക്ക് ഉപ ജില്ല കേരള സ്കൂൾ സാഹിത്യോത്സവം ഫറോക്ക് ഗണപത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ല ബാലാ കലോത്സവത്തിൽ മൂനാം സ്ഥാനം കരസ്ഥമാക്കി. ഫറോക്ക് ഉപ ജില്ല അറബിക് സാഹിത്യോത്സവം ഫറോക്ക് ഗണപത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ല അറബിക് സാഹിത്യോല്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി ഫറോക്ക് മുന്സിൽപ്പാലിട്ടി കലാമേള നല്ലൂർ ഈസ്റ്റ് എ യു പി സ്കൂൾ പെരുമുഖത്ത് വച്ച് നടന്ന ബാലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. ഫറോക്ക് മുന്സിപ്പലിട്ടി തല അറബിക് കലാമേള ഫറോക്ക് മുന്സിപ്പലിട്ടി തല അറബിക് സഹിട്യോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. ഉപജില്ല കായിക മേള ഫരൂക് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന ഉപജില്ല കായികമേളയിൽ മൂനാം സ്ഥാനം കരസ്ഥമാക്കി. മുന്സിപ്പലിട്ടി തല കായിക മേള ഫറോക്ക് നല്ലൂർ മിനി സ്റെടിയത്തിൽ വച്ച് നടന്ന മുന്സിപ്പലിട്ടി കായിക മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്ര മേള ഉപജില്ല ശാസ്ത്ര മേളയിലും ജില്ല ശാസ്ത്ര മേളയിലും മികച് വിജയം ലഭിച്ചു. ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം അലിഫ് അറബിക് ക്ലബ് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം അക്ഷര മുറ്റം ക്വിസ്


യുരീക വിജ്ഞാനോത്സവത്തിൽ മികച വിജയം

സ്കൂളിലെ വിവിധ ക്ലബ്ബുകൾ
ഗണിത ക്ലബ് ശാസ്ത്ര ക്ലബ് വിധ്യരംഗം ക്ലബ് കാര്ഷിക ക്ലബ് സി സി ആർ ടി കല്ച്ചരൽ ക്ലബ് ഇംഗ്ലീഷ് ക്ലബ് ലഹരി വിരുദ്ധ ക്ലബ് സാഹിത്യ ക്ലബ് അലിഫ് അറബിക് ക്ലബ്
ചിത്രങ്ങൾ
[[
]] 17524_2 17524_3







വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.1719182,75.8490032 | width=800px | zoom=16 }}
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 17524
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
