നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/പ്രാദേശിക പത്രം

തിലകം

2014-15

തിലകം എഡിറ്റോറിയൽ ഫറോക്ക് ഗ്രാമ പഞ്ചായത്തിലെ നല്ലൂർ പ്രദേശത്താണ് നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ തലയുയർത്തിനിൽക്കുന്നത്. മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 320 ഓളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ ആകെ 8 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചതിൽ 2 പേർ ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികളാണ് എന്ന് പറയുന്നതിൽ നമുക്ക് അഭിമാനമുണ്ട്. ഈ വർഷവും 16 വിദ്യാർത്ഥികൾ എൽ.എസ്.എസ്. പരീക്ഷ എഴുതിയിട്ടുണ്ട്. അവർക്ക് മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകിയിട്ടുണ്ട്. ഫറോക്ക് ഉപജില്ലാ തല കലോത്സവത്തിൻറെ ഭാഗമായ അറബിക് സാഹിത്യോത്സവത്തിൽ ഞങ്ങളുടെ സ്കൂളിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചത്. ഫറോക്ക് പഞ്ചായത്ത് തല കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. നല്ലൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായിക മേളയിൽ ഉന്നത വിജയവും ബേപ്പൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഉപജില്ലാ കായിക മേളയിൽ മികച്ച നേട്ടം കരസ്ഥമാക്കി. ഫറോക്ക് പഞ്ചായത്ത് തല മെട്രിക് മേളയിൽ രണ്ടാം സ്ഥാനവും ചെറുവണ്ണൂർ യംഗ്സ്റ്റേഴ്സ് അസോസിയേഷൻ നടത്തിയ ഫറോക്ക് ഉപജില്ലാ ടാലൻറ് ടെസ്റ്റിൽ ഒന്നാം സ്ഥാനവും നേടി ഞങ്ങളുടെ സ്കൂൾ മികവ് നിലനിർത്തിയിട്ടുണ്ട്. യുറീക്കാ വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖലാ തലത്തിലും എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച സ്കൂളായി തെരഞ്ഞെടുത്തു. വിദ്യാഭ്യാസ വകുപ്പും വിവിധ സംഘടനകളും നടത്തിയ ക്വിസ്സ് മത്സരങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവർക്കും കമ്പ്യൂട്ടർ പരിശീലനവും, പഠനത്തിലെ പിന്നാക്കക്കാർക്ക് പരിഹാര ബോധന ക്ലാസ്സും കലാ-കായിക പരിശീലനവും നൽകി വരുന്നു. 2014 മുതൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുകയും നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ ഉന്നതിമാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരും, പി.ടി എ യുമാണ് ഈ വിദ്യാലത്തിന്റെ കരുത്ത്.


തിലകം മാസികയില് നിന്നും 2015-16

ഫറോക്ക് മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച പഠന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച സാനിദ്ധ്യവുമായ ഈ ശിശു സൗഹൃദ എൽ.പി.വിദ്യാലയം നല്ലൂർ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പാഠ്യ-പാഠ്യേതര രംഗത്ത് ഈ വിദ്യാലയം ഫറോക്ക് ഉപജില്ലയിൽ എന്നും മുൻനിരയിലാണ്. മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 260 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ 22 വിദ്യാർത്ഥികൾ ഈ വർഷം പങ്കെടുത്തിട്ടുണ്ട്. നിരവധി മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകി അവരെ ഏതൊരു മത്സരപ്പരീക്ഷഅഭിമുഖീകരിക്കാനും പ്രാപ്തരാക്കിയിട്ടുണ്ട്. ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങൾ പങ്കെടുത്തിട്ടുള്ള ഫറോക്ക് ഉപജില്ലാ തല അറബിക് സാഹിത്യോത്സവത്തിൽ ഞങ്ങളുടെ സ്കൂളിനാണ് രണ്ടാം സ്ഥാനം് ലഭിച്ചത്. ഫറോക്ക് പഞ്ചായത്ത് തല കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനവും ബാല കലോത്സവത്തിൽ രണ്ടാം സ്ഥാനവും നമുക്ക് ലഭിച്ചു. കരുവൻതിരുത്തിയിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായിക മേളയിൽ ഒന്നാം സ്ഥാനവും ഫാറൂഖ് കോളജിൽ വച്ചു നടന്ന ഉപജില്ലാ സ്പോർട്സിൽ നിരവധി കുട്ടികൾക്ക് സമ്മാനങ്ങളും ലഭിച്ചു. ഫറോക്ക് മുൻസിപ്പാലിറ്റി തല വായനാവസന്ത മത്സരത്തിൽ ഒന്നാം സ്ഥാനവും ചെറുവണ്ണൂർ യംഗ്സ്റ്റേഴ്സ് അസോസിയേഷൻ നടത്തിയ ഫറോക്ക് ഉപജില്ലാ ഉപജില്ലാ തല ടാലൻറ് ടെസ്റ്റിൽ മൂന്നാം സ്ഥാനവും നേടി ഞങ്ങളുടെ സ്കൂൾ മികവ് നിലനിർത്തിയിട്ടുണ്ട്. യുറീക്കാ വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിൽ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച സ്കൂളായി തെരഞ്ഞെടുത്തു. ഈ രംഗത്ത് നമ്മുടെ ആധിപത്യം വർഷങ്ങളായി തുടരുന്നു. വിദ്യാഭ്യാസ വകുപ്പും വിവിധ സംഘടനകളും നടത്തിയ ക്വിസ്സ് മത്സരങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവർക്കും കമ്പ്യൂട്ടർ പരിശീലനവും, പഠനത്തിലെ പിന്നാക്കക്കാർക്ക് പരിഹാര ബോധന ക്ലാസ്സും കലാ-കായിക പരിശീലനവും നൽകി വരുന്നു. ഫറോക്ക് സർവ്വീസ് സഹകരണ ബാങ്ക് നൽകിയ പ്രൊജക്ടറിൻറെ സഹായത്താൽ ഒരു മികച്ച സ്മാർട്ട് ക്ലാസ്സ് റൂം ഒരുക്കുകയും ചെയ്തു. 2014 മുതൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുകയും നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ ഉന്നതിമാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരും, പി.ടി.എയും, മാനേജ്മെൻറും ഞങ്ങൾക്ക് മുതൽക്കൂട്ടാണ്. ഇവിടെ പഠിപ്പിച്ചും പഠിച്ചും പിരിഞ്ഞുപോയ പ്രതിഭകളെ സ്മരിക്കുകയും ചെയ്യുന്നു.

 
പേജ് 1

പേജ് 2

 
പേജ് 2

നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ വാർഷികം

ഫറോക്ക് : നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂളിന്റെ 85ാംവാർഷികം എഡ്യൂഫെസ്റ്റ് വി.കെ.സി.മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനുബന്ധിച്ചു സ്കൂളിന് കീഴിലുള്ള റെയിൻ ബോ പ്രീ പ്രൈമറിയിലെ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഫെസ്റ്റ് , സ്പീക്ക് ഇംഗ്ലീഷ് എവെരി ഡേ ( സീഡ്) പദ്ധതിയുടെ മികവ് പ്രദർശനം , സ്കൂളിന്റെ സമീപത്തുള്ള അങ്കണവാടികളിലെ കുട്ടികളുടെ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. സ്കൂളിന്റെ വാർഷിക പത്രിക 'തിലകം' എം.എൽ.എ സ്കൂൾ ലീഡർ മുക്താർ ബാദുഷ പി.കെയ്ക്ക് നൽകി പ്രകാശനം ചെയ്തു. സമ്മാനങ്ങൾ ഫറോക്ക് മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അസ്സൻ നിർവഹിച്ചു. വിരമിച്ച മുൻ പ്രധാന അദ്ധ്യാപകരായ ഗോപി മാസ്റ്റർ (ഫാത്തിമ അംന എം) , എൻ. ഹരിലാൽ മാസ്റ്റർ(ധ്യാൻ രാജ്), ഇ .എൻ ഗംഗാധരൻ മാസ്റ്റർ (ആയിഷ തൻഹ കെ ) ,ടി. മൂസ മാസ്റ്റർ (ഖദീജ ലബീബ , ഫാത്തിമ ലുബാബ ) എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റ് മുൻസിപ്പാലിറ്റി വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധർമ നിർവഹിച്ചു. ടാലന്റ് പരീക്ഷ വിജയികൾക്കുള്ള സമ്മാനങ്ങൾ കൗൺസിലർ തിയ്യത് ഉണ്ണികൃഷ്ണൻ വിതരണം ചെയ്തു. കൗൺസിലർ സബിത ഹബീബ് , രത്നാകരൻ ( ഉദയമംഗലം റസിഡൻസ് ) , എൻ. ഹരിലാൽ മാസ്റ്റർ , സുധീഷ് മാസ്റ്റർ ( എസ്. എസ്. ജി കോ ഓർഡിനേറ്റർ ) പി. ബീന ടീച്ചർ , പ്രബിത , പി കെ മുക്താർ ബാദുഷ, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. വീരമണികണ്ഠൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.ബിജു അദ്ധ്യക്ഷതവഹിച്ചു. കല കൺവീനർ എസ്. വത്സലകുമാരി അമ്മ നന്ദി പറഞ്ഞു.

സ്കൂള് ആകാശവാണി

" പ്രിയപ്പെട്ട കൂട്ടൂകാരെ, ഞാൻ സഫിയ മിൻഹ, എല്ലാവർക്കും കുട്ടികളുടെ ആകാശവാണിയിലേക്ക് ഹാർദവമായ സ്വാഗതം, ഇന്നത്തെ പരിപാടികൾ ഇവിടെ ആരംഭിക്കുന്നു. ആദ്യമായി നിരജ്ഞന മോഹൻ അവതരിപ്പിക്കുന്ന ലളിതഗാനം... എങ്ങനെയുണ്ട് നിരജ്ഞനയുടെ ലളിതഗാനം ? ഇഷ്ടമായോ.. അടുത്തത് ഒരു കഥയായാലോ?" ഇത് ഏതെങ്കിലും എഫ് എം റേഡിയോയിലെ പ്രോഗ്രാം അല്ല. നല്ലൂർ നാരായണ എൽ പി ബി സ്കൂളിൽ ആരംഭിച്ചിട്ടുള്ള ആകാശവാണിയിലെ പരിപാടികളാണ്. വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാനും ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാനും വേണ്ടിയാണ് ഇവിടെ കുട്ടികളുടെ ആകാശവാണി ആരംഭിച്ചിട്ടുള്ളത്. രാവിലെയും ഉച്ചക്കും വൈകുന്നേരം എന്നീ മൂന്നു നേരമാണ് ആകാശവാണിയുടെ പ്രക്ഷേപണം നടത്തുന്നത്. സ്മാർട്ട് ക്ലാസ് റൂമിലെ പ്രത്യേകം സജ്ജമാക്കിയ മൈക്കിലൂടെ റേഡിയോ ജോക്കികളായ വിദ്യർത്ഥികൾ ഓരോ ദിവസത്തെയും പരിപാടികൾ അവതരിപ്പിക്കുന്നത്. ക്ലാസുകളിലെ സ്പീക്കറിലൂടെ വിദ്യാർത്ഥികൾ ഇത് ആസ്വദിക്കുന്നു. വാർത്തകൾ, കൗതുക വാർത്തകൾ , ക്വിസ്സ് മത്സരങ്ങൾ , പ്രഭാഷണങ്ങൾ, കഥകൾ, കവിതകൾ, ദിനാചരണ കുറിപ്പുകൾ, ദിന ചിന്തകൾ തുടങ്ങിയവ കുട്ടികളിൽ ആസ്വാദകരമായി എത്തിക്കാൻ ആകാശവാണി പ്രക്ഷേപണം മൂലം സാധിച്ചു. സ്കൂളിലെ കുട്ടികൾ തന്നെ നിയന്ത്രിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതിനാലാണ് മറ്റു വിദ്യാലയങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു

അറബിക് സാഹിത്യോത്സവം

ഉപജില്ലാ കലോത്സവത്തിൽ എൽ.പി. വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 41 പോയിൻറ് നേടി ഞങ്ങളുടെ വിദ്യാലയം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കലാരംഗത്തെ അമ്പതോളം വിദ്യാലയങ്ങളോട് മികച്ച മത്സരം കാഴ്ച വെച്ചാണ് ഈ വിജയം നേടിയത്. പത്ത് വർഷത്തോളമായി ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി നമ്മൾ ആധിപത്യം നിലനിർത്തിവരുന്നു. കലോത്സവ വേദികളിൽ നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂളിനെ ആർക്കും അവഗണിക്കാനാവില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. കൃത്യതയാർന്ന പരിശീലനവും, അതുൾക്കൊണ്ട വിദ്യാർത്ഥികളുടെ പ്രകടനവും, അധ്യാപകരുടെ സമർപ്പിത മനസ്സും കൂടെ ദൈവാനുഗ്രഹവുമാണ് ഈ നേട്ടത്തിന് പിൻബലം.

ഫറോക്ക് നഗരസഭ സ്​കൂൾ കലോത്സവം: നല്ലൂർ നാരായണ എൽ.പി ബേസിക് സ്​കൂൾ ഓവറോൾ ചാമ്പ്യന്മാർ

അറബിക് സാഹിത്യോത്സവത്തിലും ജനറൽ വിഭാഗത്തിലും നല്ലൂർ നാരായണ എൽ.പിക്ക് ഒന്നാം സ്ഥാനം ഫറോക്ക്: ഫറോക്ക് നഗരസഭ സ്കൂൾ കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. മുനിസിപ്പാലിറ്റിയിലെ 13 എൽ.പി വിദ്യാലയങ്ങളിൽനിന്നായി 100ൽപരം വിദ്യാർഥികളാണ് മത്സരിച്ചത്. ജനറൽ വിഭാഗത്തിൽ 74 പോയൻറ് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 58 പോയൻറ് നേടി ബി.ഇ.എം.യു.പി സ്കൂൾ ഫറോക്ക് രണ്ടാം സ്ഥാനവും 53 പോയൻറ് നേടി ജി.എം.എൽ.പി സ്കൂൾ കരുവൻതിരുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോത്സവത്തിൽ നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ 56 പോയൻറ് നേടി ഒന്നാം സ്ഥാനവും 47 പോയൻറ് നേടി ഫറോക്ക് ബി.ഇ.എം.യു.പി സ്കൂൾ രണ്ടാം സ്ഥാനവും 24 പോയൻറ് നേടി ജി.എം.എൽ.പി സ്കൂൾ കരുവൻതിരുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ഫറോക്ക് നഗരസഭ ചെയർപേഴ്സൻ പി. റുബീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. ബിജു അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.കെ. ശോഭന മുഖ്യാതിഥിയായി. മത്സരവിജയികൾക്കുള്ള സമ്മാനദാനം ഫറോക്ക് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി. ബൽക്കീസ്, എം. സുധർമ, ടി. നുസ്റത്ത്, സ്കൂൾ മാനേജർ ടി.കെ. ഫാത്തിമ എന്നിവർ നിർവഹിച്ചു. കൗൺസിലർമാരായ തിയ്യത്ത് ഉണ്ണികൃഷ്ണൻ, സബിത ഹബീബ്, പി. ലത്തീഫ്, പി. ബീന, സജിത എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പ്രധാനാധ്യാപകൻ വീരമണികണ്ഠൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. സുഹൈൽ നന്ദിയും പറഞ്ഞു.

ടാലന്റ് ടെസ്റ്റ്

ഫറോക്ക്: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ഉപജില്ലാ കമ്മിറ്റിയുടെ അറബിക് ടാലന്റ് ടെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.കെ ശോഭന ഉദ്ഘാടനം ചെയ്തു. സി.അബ്ദുൽ ലത്തീഫ് ഫാറൂഖി അധ്യക്ഷനായി. എം.എ മുഹമ്മദ് അധ്യക്ഷനായി. കെ.കെ യാസിർ, എ.അബ്ദുൽ റഹീം, കെ.അബ്ദുൽ ലത്തീഫ്, പി.കെ മുഹമ്മദ് ഹനീഫ, കെ.എം ഹിഫ്‌ളുറഹ്്മാൻ, ശരീഫ് കിനാലൂർ, എം.എം നബീൽ, കെ.ടി.ആമിനകുട്ടി, കെ.സനിയ്യ, വി.റസിയമോൾ സംസാരിച്ചു. മുഹമ്മദ് അബുസ്വലാഹ് മെമ്മോറിയൽ ട്രോഫികൾ എം.ഷുകൂർ വിതരണം ചെയ്തു. എൽ.പി വിഭാഗത്തിൽ എം.മുഹമ്മദ് ഹനീൻ (നല്ലൂർ നാരായണ എൽ.പി.ബേസിക് സ്‌കൂൾ), യു.പി വിഭാഗത്തിൽ എൻ.കെ മുർഷിദ (ജി.യു.പി.സ്‌കൂൾ രാമനാട്ടുകര), ഹൈസ്‌കൂൾ വിഭാഗത്തിൽ അഹമ്മദ് റിസ്‌വാൻ (ഫാറൂഖ് ഹയർ സെക്കണ്ടറി സ്‌കൂൾ) വിജയികളായി.

ശിശുദിന ക്വിസ്

കോഴിക്കോട് ബി ആർ സി യുടെ നേതൃത്വത്തിൽ ജി എം യു പി ഫറോഖ് ക്ലസ്റ്റർ പരിധിയിൽ 15 -11 -16 നു ക്ലസ്റ്റർ തല ശിശുദിന ക്വിസ് സംഘടിപ്പിച്ചു . ജി എം യു പി ഫറോഖ് വെച്ച് നടന്ന പരിപാടിയിൽ നല്ലൂർ നാരായണ എൽ പി ബി എസ് ഒന്നാം സ്ഥാനവും , ജി എം യു പി ഫറോഖ് രണ്ടാം സ്ഥാനവും , എം ഐ എ എം എൽ പി എസ് പെരുമുഖം മൂന്നാം സ്ഥാനവും കരസ്ഥമാക്കി . വാർഡ് കൗൺസിൽ സബീന മൻസൂർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

2016-17

പേജ് 1

 
പേജ് 1

പേജ് 2