"പുതുപ്പണം നോർത്ത് എസ് ബി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകൻ= കെ കെ അജിതകുമാരി         
| പ്രധാന അദ്ധ്യാപകൻ= കെ കെ അജിതകുമാരി         
| പി.ടി.ഏ. പ്രസിഡണ്ട്=സജീവൻ കെ
| പി.ടി.ഏ. പ്രസിഡണ്ട്=സജീവൻ കെ
         
| സ്കൂൾ ചിത്രം=Screenshot from 2017-01-19 18-00-18.png
| സ്കൂൾ ചിത്രം= [[പ്രമാണം:Screenshot from 2017-01-19 18-00-18.png|thumb|school]]
}}
}}
................................
................................

16:48, 2 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

പുതുപ്പണം നോർത്ത് എസ് ബി എസ്‍‍
വിലാസം
പുതുപ്പണം

പുതുപ്പണം-പി.ഒ,
-വടകര വഴി
,
673104
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0496 2515580
ഇമെയിൽ16865hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16865 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ കെ അജിതകുമാരി
അവസാനം തിരുത്തിയത്
02-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വടകര മുനിസിപ്പാലിറ്റിയിൽ ദേശീയ പാതയിൽ കോട്ടക്കടവ് ബസ്സ്സ്റ്റോപ്പിൽ റെയിൽവേ ഗേറ്റ് കടന്ന് ഏതാണ്ട് 300 മീറ്റർ പടിഞ്ഞാറ് കക്കട്ടി പുഴയ്ക്കും, കിഴക്ക് കോട്ടക്കടവ് റോഡിനും മധ്യത്തിലായി പുതുപ്പണം നോർത്ത് എസ്.ബി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഭൂമി ശാസ്ത്രപരമായും, ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഒരു പ്രദേശമാണിത്.

പൊതുവിദ്യാഭ്യാസത്തിന് ഒട്ടും തന്നെ പ്രാധാന്യമില്ലാതിരുന്ന കാലത്ത് നാട്ടുകാരെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ 1917 ൽ ശ്രീ. പുതിയ വളപ്പിൽ ശങ്കരൻ ഗുരുക്കളുടെ പ്രയത്ന ഫലമായിട്ടാണ് സ്കൂൾ സ്ഥാപിതമായത്. കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം 1922ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് നിലവിൽ വന്ന ശേഷം എൽ .പി സ്കൂളാക്കി ഉയർത്തുകയുണ്ടായി.1932ൽ സ്കൂളിന്റെ പ്രവർത്തനത്തിൽ പ്രതിസന്ധികൾ ഉണ്ടായെങ്കിലും 1933ൽ സ്ഥലത്തെ പ്രമുഖ വ്യാപാരിയും വിദ്യാഭ്യാസ തൽപരനും ആയ നടേമ്മൽ ചോയി ഈ വിദ്യാലയം വിലക്കെടുക്കുകയും സ്കൂളിന്റെ അംഗീകാരം വീണ്ടെടുത്ത് പ്രവർത്തനം പുനരാരംഭിക്കുകയും കുറച്ചുകാലം ഗേൾസ് സ്കൂളായി പ്രവർത്തിക്കുകയും ചെയ്തു.
വിദ്യാലയത്തിന്റെ ആരംഭത്തിൽ 50 ൽ താഴെ വിദ്യാർഥികളും മൂന്ന് അധ്യാപകരും ആണ് ഉണ്ടായിരുന്നത്. സ്കൂൾ പ്രവർത്തനം അഭിവൃദ്ധിപ്പെട്ടതോടെ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉർത്തപ്പെട്ടു. സ്കൂളിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഒട്ടേറെ പ്രശസ്തരും പ്രമുഖരുമായ അധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചിട്ടുണ്ട്.പ്രശസ്ത കവിയും ,പണ്ഡിതനുമായിരുന്ന വി.ടി.കുമാരൻ മാസ്റ്റർ സാമൂഹ്യ പരിഷ്കർത്താവും ,സാംസ്കാരിക നായകനുമായ ശ്രീ  നാരായണപ്പിള്ള മാസ്റ്റർ ,മർമ്മ ചികിത്സാരംഗത്ത് പ്രശസ്തനായ ശ്രീ കെ.കെ ശങ്കരൻ മാസ്റ്റർ ,സ്വാതന്ത്ര്യ സമര സേനാനിയും നാടക സംവിധായകനുമായ ശ്രീ കണ്ണൻ മാസ്റ്റർ, വോളിബോൾ രംഗത്ത് മലബാർ ചാമ്പ്യൻ എന്നറിയപ്പെടുന്ന ശ്രീ നാരായണൻ നായർ എന്നിവർ ഇവരിൽ ചിലർ മാത്രമാണ്.ഈ വിദ്യാലയം സംഭാവന ചെയ്ത പ്രമുഖ വ്യക്തികളിൽ ഒരാളായിരുന്ന റീജിണൽ ഹെൽത്ത് എഡ്യുക്കേഷണൽ ഓഫീസറായിരുന്ന പതേനായ ശ്രീ എം.പി.കുമാരൻ കൂടാതെ സോക്ടർമാർ, രാജ്യസുരക്ഷാ മേഖലയിലുള്ളവർ ,എഞ്ചിനീയർമാർ ,അധ്യാപകർ ,പ്രവാസി ജീവിതം നയിക്കുന്നവർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രമുഖരായ നിരവധി പൂർവ വിദ്യാർഥികൾ ഈ സ്കൂളിന്റെ അഭിമാനമാണ്.

ഭൗതികസൗകര്യങ്ങൾ

  1. സ്മാർട്ട് റൂം
  2. കമ്പ്യൂട്ടർ ലാബ്(5 കംപ്യൂട്ടർ)
  3. 3500 ൽ കൂടുതൽ പുസ്തകങ്ങളുളള ലൈബ്രറി
  4. സയൻസ് ലാബ്
  5. ഗണിത ലാബ്.
  6. സാമൂഹ്യശാസ്ത ലാബ്
  7. കളിസ്ഥലം
  8. കിണർ
  9. ശുചി മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ മാതു
  2. വി ടി കുമാരൻ
  3. കെ കെ ശങ്കരൻ
  4. പി വി നാരായണി
  5. പി പി കല്ല്യാണി
  6. പി യശോദ
  7. സി കെ ശാരദ
  8. സീതാലക്ഷ്മി
  9. പി കല്ല്യാണി
  10. വി പി കല്യാണി
  11. കെ കെ ബാലൻ
  12. പി മാധവൻ
  13. കെ നാരായണൻനായർ
  14. ടി ശാരദ
  15. ഒ എം ബാലൻ
  16. കെ സി വാസുദേവൻ നമ്പൂതിരി
  17. പി ഗൗരിഭായ്
  18. സി എൻ ശാന്ത
  19. പി സുശീല
  20. കെ അബൂബക്കർ
  21. വി പി ഇന്ദിര
  22. പി പി വിജയി
  23. സി വി രാജു
  24. കെ ശോഭന
  25. ഇ പ്രേംകുമാർ
  26. സി രാമകൃഷ്ണൻ

നേട്ടങ്ങൾ

  1. നാട്ടുഭാഷാ നിഘണ്ടു(ചിമിട്ട്)
  2. സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ(ദൃശ്യാവിഷ്കാരം)
  3. പത്മശ്രീ മീനാക്ഷി ഗുരുക്കൾ പൂർവ വിദ്യാർത്ഥിയാണ്.
  4. പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായി സംസ്ഥാനത്തു ചന്ദനത്തിരി നിർമാണത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും ലഭിച്ചവർ --മഞ്ജിമ എസ്,മനുസുധീർ

പേപ്പർ ക്രാഫ്റ്റിൽ-- സ്വതികിരണ് ,ഷീറ്റ്മെറ്റൽ--സുരേഷ് സി എന്നിവർ എ ഗ്രേഡുകൾ കരസ്ഥമാക്കി.പേപ്പർ ക്രാഫ്റ്റിൽ സബ്ജില്ലയിൽ ശങ്കരി ഒന്നാംസ്ഥാനവും എ ഗ്രേഡും ഇവസജീവ് രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.

  1. എൽ എസ് എസ്‌ നേടിയവർ ആദിഷ് കെ,അതുൽ പി.കെ , ശ്രീരാഗി

യു എസ് എസ് നേടിയത് ഷൈനി

  1. സംസ്‌കൃതം സ്കോളർഷിപ്പ് നേടിയവർ --ദ്യുതിത്,സ്രേയസ്, നേഹ ,ഇവ, അൻവിത.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ എം പി കുമാരൻ(റീജിണൽ എഡ്യൂക്കേഷണൽ ഓഫിസർ)
  2. റെമിൻ കെ ജാസ്(ഇന്ത്യൻ ആർമി)
  3. നാരായണൻ നായർ(വോളിബോൾ പ്ലേയർ)
  4. ഡോ. സിദ്ധാർത്ഥൻ
  5. ഡോ. മനോജൻ
  6. അഡ്വ.സത്യപ്രസാദ്
  7. പത്മശ്രീ മീനാക്ഷി ഗുരുക്കൾ

വഴികാട്ടി

{{#multimaps:11.579751, 75.593665|zoom=13}}