കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര ഗ്രാമങ്ങളുടെ "ഗേറ്റ് വേ" ആയ ഈരാറ്റുപേട്ടയ്ക്ക് ചരിത്ര സ്മരണകൾ ഉറങ്ങുന്ന നൂറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഈരാറ്റുപേട്ടയുടെ വളർച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവനകൾ നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും ഈ നാടിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു.
ചരിത്രം
ഈരാറ്റുപേട്ടയുടെ ഹൃദയഭാഗത്ത് അരുവിത്തുറപള്ളിയുടെ സമീപം, ഇപ്പോൾ റ്റി.ബി. യായി പ്രവർത്തിക്കുന്ന കുറ്റിപ്പാറ എന്ന സ്ഥലത്താണ് 1910 ൽ ഗവൺമെന്റ് യ.പി.എസ് നിലവിൽ വന്നത്.പാലാ വിദ്യാഭ്യാസ ജില്ലയിൽ അന്ന് ഇതുൾപ്പടെ 3സ്കൂളുകൾ മാത്രമേ ഉണ്ടായിരിന്നുളളൂ. ഗവ:യു.പി.എസ് പാലാ, ഗവ:യു.പി.എസ് തിടനാട്. ശ്രീമൂലം തിരുന്നാൾ തിരുവതാംകൂർ രാജ ഭരണം നടത്തിയിരുന്ന കാലത്താണ് 50സെന്റ് ഭൂമിയിൽ വിദ്യാലയം ആരംഭിച്ചത്.കരിങ്കല്ലും മണ്ണ് കട്ടയും ഉപയോഗിച്ച് നിർമ്മിച്ച ഓട് മേഞ്ഞ കെട്ടിടം നാല് കെട്ടിന്റെ രീതിയിൽ ഉളളതായിരുന്നു.1മുതൽ 7വരെയുള്ള ക്ലാസുകളിൽ 33 ഡിവിഷനുകളിലായി 2500ലേറെ കുുട്ടികൾ പഠിച്ചിരുന്നു.
ഇന്ന് അറിവിന്റെ ആദ്യാക്ഷര കളരി മുതൽ അധ്യാപക പരിശീലനകേ ന്ദ്രം വരെയുളള ക്യാപസ് നമുക്കുണ്ട്. L.P, U.P, H.S ന് പത്ത് ക്ലാസ് റുമുകളും ഹയർ സെക്കന്ററിയ്ക്ക് എട്ട് ബാച്ചുകൾ എട്ട് ക്ലാസ്സ് റൂമുകളിലായി നടക്കുന്നു.ആകെ അഞ്ഞൂറ്റിഇരുപത്തിമൂന്ന് കുട്ടികൾ അധ്യയനം നടത്തുന്നു.ഇരുപത്തിയൊൻപത് അധ്യാപകരും അഞ്ച് അനധ്യാപകരും സേവനമനുഷ്ടിക്കുന്നു .
[[[[2005 -2006 ൽ സർക്കാർ ദത്തെടുത്ത 104 സ്കൂളുകളിൽ ഇതും ഉൾ പ്പെട്ടിരുന്നു. എന്നാൽ അധ്യാപകർ, പി.റ്റി. എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ എസ്.എസ്.എൽ.സി യ്ക്ക് 90 % വരെ വിജയം തുടർച്ചയായി നാലു വർഷം ലഭിക്കുകയും2010- ൽ അത് 100% ആയി ഉയരുകയും ചെയ്തു . കലാ കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നു. ഗണിതം, ശാസ്ത്രം, ഐറ്റി,സോഷ്യൽ സയൻസ് തുടങ്ങിയ മേളകളിൽ പങ്കെടുക്കുന്നു. സ്കുൾ, പഞ്ചായത്ത് തല ക്വിസ് മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.സബ് ജില്ലാ കലോല്സവങ്ങളിലും ഗ്രേഡ് ലഭിച്ചിട്ടുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്ത് ട്രോഫി കരസ്ഥമാക്കിയുണ്ട്.]]]]
ഉച്ചക്കഞ്ഞി
ജില്ലാ പഞ്ചയത്തിന്റെ സഹായത്തോടെ പുതുതായി നിർമ്മിച്ച കഞ്ഞിപ്പുരയിൽഉച്ചക്കഞ്ഞിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു.
ഈരാറ്റുപേട്ടയുടെവളർച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവന നൽകിയ ഈ വിദ്യാലയം എന്നും ഒരു കൈത്തിരി വെട്ടമായി പ്രശോഭിക്കട്ടെ.
പ്രത്യേക കോച്ചിംഗ് ക്ലാസ്സ്
എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നൽകി വരുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ മാഗസിൻ
ചുമർ പത്രം
സുരക്ഷാ ക്ലബ്ബ്,
ഊർജ്ജ സംരക്ഷണ ക്ലബ്ബ്
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്
മാത്തമറ്റിക്സ് ക്ലബ്ബ്
നേച്ചര് ക്ലബ്ബ്
ഐ.റ്റി. ക്ളബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1
മുരളീധരൻ പി
2021
2
സുരേശൻ പി.കെ
2020
3
ആനന്ദകുമാർ സി കെ
2019
4
ബേബി സഫീന
2018
5
ഷൈലജ എസ്
2018
6
അബ്ദുൾ സുക്കൂർ പി കെ
2018
7
മേരിക്കുട്ടി ജോസഫ്
2011
8
ഉലഹന്നാൻ കെ ജെ
2010
9
പത്മനാഭൻ നമ്പൂതിരി
2010
10
രാജേശ്വരി എം
2010
11
കെ പി സുശീല
2009
12
ഏലിയാമ്മ മാത്യു
2009
13
അനിത എം എ
2008
14
എം എസ് ജോസഫ്
2007
15
എം കെ പത്മിനി
2006
16
സീലിയ കെ ഡേവിഡ്
2006
17
കുമാരി വൽസലാദേവി
2005
18
സൂസൻ ജോസഫ്
2005
19
അബ്ദുൾ ഹമീദ് ഒ വി
2004
20
കെ വിമലാദേവി
2003
21
എൻ പ്രസന്ന
2002
22
എൻ മാലതി
2002
23
ലക്ഷ്മി എസ് നായർ
2001
24
മാത്യു വി മാത്യു
2001
25
ജമീല
1997
26
കുട്ടിയമ്മ പി
1994
27
എൻ ലക്ഷ്മിക്കുട്ടി
1992
28
മുഹമ്മദ് കാസിം
1990
29
കെ റ്റി തോമസ്
1983
30
എൻ രാധാകൃഷ്ണൻ നായർ
1980
31
കെ ആർ ദാമോധരൻ
1978
32
വി റ്റി രാമഭദ്രൻ
1975
33
വി പി രാധാകൃഷ്ണൻ നായർ
1971
34
വി പി രാമചന്ദ്രൻ
1968
35
കെ കെ അയ്യപ്പൻ നായർ
1957
36
എ റ്റി ജോർജ്
1957
37
ഗോപാലപിള്ള
1928
38
എൻ കൃഷ്ണകൈമൾ
1928
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
. പി.സി.ജോർജ്ജ് (മുൻ എം.എൽ.എ)
സി.സി.ഏം മുഹമ്മദ് ( മുൻ വാർഡ് മെംബർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലാ കാഞ്ഞിരപ്പള്ളി സ്റ്റേറ്റ് ഹൈവേയിൽ ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുസമീപം സ്ഥിതിചെയ്യുന്നു.
Govt.HSS Erattupetta
ഈരാറ്റുപേട്ട ഗവ. ഹയർ സെക്കണ്ടറി സ്കൂൾ
</googlemap>
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ വികസന സമിതി സ്കൂൾ പി.റ്റി.എ. സ്കൂൾ എസ്.എം.സി. എന്നിവ 20/1/2017 വെള്ളിയാഴ്ച വിളിച്ച് ചേർക്കുകയും 27-)0 തിയതി സ്കൂളിൽ നടക്കുന്ന വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ഗ്രീൻ പ്രോട്ടോക്കോൾ എന്നിവ നടപ്പിൽ വരുത്തേണ്ടതിനേപ്പറ്റി ചർച്ച ചെയ്യുകയും ഗവൺമെന്റ് നടപ്പിലാക്കുന്ന പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയായി നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു.
27/1/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബളി ചേർന്ന് ഗ്രീൻ പ്രോട്ടോക്കോൾ എന്താണന്ന് മനസ്സിലാക്കിക്കൊടുക്കുകയും മദ്യം, , പുകയില , കീടനാശിനി , ലഹരിവസ്തുക്കൾ ഇവ ക്യാമ്പസിൽ നിന്ന് പൂർണ്ണമായി
ഒഴിവാക്കിുകയും സ്കൂൾ പ്ളാസ്റ്റിക്ക് വിമുക്തമാക്കാനും ശ്രമിക്കണമെന്ന് സന്ദേശം കൈമാറുകയുണ്ടായി. 11 മണിക്ക് സ്കൂളിൽ എത്തിച്ചേർന്ന സ്കൂൾ വികസന സമിതി അംഗങ്ങൾ സ്കൂൾ പി.റ്റി.എ.അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾസംരക്ഷണ പ്രതിജ്ഞ എടുത്തു . മുൻസിപ്പൽ സ്റ്റാൻറിംങ് കമ്മിറ്റി ചെയർമാൻ ശ്രീ. വി.പി. നാസർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റുള്ളവർ പ്രതിജ്ഞ ഏറ്റുചൊല്ലി. 11.10.ന് പ്രതിജ്ഞ പരിപാടികൾ അവസാനിച്ചു
പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം
ശിലാസ്ഥാപനം
ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് കിഫ്ബി ഫണ്ട് 1 കോടി രൂപ ഉപയോഗിച്ച് സംസ്ഥാന ഗവൺമെന്റ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന തലത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിഅധ്യക്ഷത വഹിച്ച യോഗത്തിൽബഹുമാനപ്പെട്ട ധനകാര്യ കയർ വകുപ്പ് മന്ത്രിശ്രീ കെ.എ ൻ ബാലഗോപാൽ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ശിലാഫലകം അനാച്ഛാദനം ചെയ്തു.