"കൊച്ചുമറ്റം എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1928 | |സ്ഥാപിതവർഷം=1928 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=kochumattom LPS,Payyappady PO,Puthuppally KOttayam | ||
|പോസ്റ്റോഫീസ്=പയ്യപ്പാടി | |പോസ്റ്റോഫീസ്=പയ്യപ്പാടി | ||
|പിൻ കോഡ്=686011 | |പിൻ കോഡ്=686011 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9526210572 | ||
|സ്കൂൾ ഇമെയിൽ=kochumattomlpschool@gmail.com | |സ്കൂൾ ഇമെയിൽ=kochumattomlpschool@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 51: | വരി 51: | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=മറിയാമ്മ മത്തായി | ||
|പ്രധാന അദ്ധ്യാപിക=മറിയാമ്മ മത്തായി | |പ്രധാന അദ്ധ്യാപിക=മറിയാമ്മ മത്തായി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിനോദ് വി എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സോണിയ ബെജു | ||
|സ്കൂൾ ചിത്രം=33416-schoolphoto.jpg | |സ്കൂൾ ചിത്രം=33416-schoolphoto.jpg | ||
|size=350px | |size=350px |
10:33, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊച്ചുമറ്റം എൽപിഎസ് | |
---|---|
വിലാസം | |
കൊച്ചുമറ്റം kochumattom LPS,Payyappady PO,Puthuppally KOttayam , പയ്യപ്പാടി പി.ഒ. , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 9526210572 |
ഇമെയിൽ | kochumattomlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33416 (സമേതം) |
യുഡൈസ് കോഡ് | 32100600503 |
വിക്കിഡാറ്റ | Q87660696 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | മറിയാമ്മ മത്തായി |
പ്രധാന അദ്ധ്യാപിക | മറിയാമ്മ മത്തായി |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് വി എം |
എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ ബെജു |
അവസാനം തിരുത്തിയത് | |
07-02-2024 | 33416 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുതുപ്പള്ളി പഞ്ചായത്തിൽ പ്രശസ്ത ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിന്റെ താഴ്‌വാര പ്രദേശമായ കൊച്ചുമറ്റം ഗ്രാമത്തിൽ പുതുപ്പള്ളിയിലെ പഴക്കമേറിയ വിദ്യാലയത്തിലൊന്നായ കൊച്ചുമറ്റം വിദ്യാലയം സ്ഥിതി ചെയുന്നു.
ചരിത്രം
മനുഷ്യമനസ്സിനെ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കൈപിടിച്ചു ഉയർത്താൻ അറിവ് പകർന്നു നൽകുന്ന ഒരു വിദ്യാലയത്തിനു കഴിയുന്നു. ഒരു ഗ്രാമത്തെ മുഴുവൻ ആ സ്വപ്ന സാക്ഷാത്കാരത്തിലെത്തിക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു.
ഈ വിദ്യാലയം സ്ഥാപിച്ചത് - 1928. പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ചുമറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം വാർഡിൽ 1928ൽ മുണ്ടക്കൽ ശ്രീ. കെ.വി കുരുവിള കൊച്ചുമറ്റം സ്കൂളിനു തുടക്കം കുറിച്ചു. തുടർന്നു തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ ഈ വിദ്യാലയം വാങ്ങുകയും തിരുവല്ല അതിരൂപത അധ്യക്ഷൻ മാർ സേവേറിയോസ് പിതാവിന്റെ രക്ഷാധികാരത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു. വിദ്യാഭ്യാസത്തിനായി ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് എത്തിപ്പെടാൻ തീർത്തും ബുദ്ധിമുട്ടിയ കാലത്തിൽ ഗ്രാമാന്തരീക്ഷത്തിൽ വളർന്നു വന്ന സാധാരണക്കാരുടെ മക്കൾക്ക് എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്. സാമ്പത്തികമായി വളരെ ഞെരുക്കമനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവിടുത്തെ കൂടുതൽ കുട്ടികളും. സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരുടെ ഉദ്ധാരണമെന്ന ലക്‌ഷ്യം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നു. ഭൗതികമായ സാഹചര്യം തീർത്തും ഇല്ലാതിരുന്ന കാലത്തു ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പാപ്പി സർ എന്ന് വിളിക്കുന്ന കെ.കെ സ്കറിയ ഇതിന്റെ പ്രധാന അധ്യാപകനായിരുന്നു. തുടർന്നു എം.വി.പൌലോസ്, എം.സി ഏലിയാമ്മ, വി.എ അന്നമ്മ, അച്ചാമ്മ ചാക്കോ, റെമി പി മാത്യു, അനില ബി, ലിസി വർഗീസ് എന്നിവർ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചു. 2018 മുതൽ -2021 ഏപ്രിൽ 30 വരെ ശ്രീമതി അനു കെ. ബാബു പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ചു .സ്കൂൾ മാനേജർ റവ. ഫാ. മാത്യു പുനക്കുളം വിദ്യാർത്ഥികളുടെ സമുന്നതമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
- കെ.കെ സ്കറിയ
- എം.വി.പൌലോസ്
- എം.സി ഏലിയാമ്മ
- വി.എ അന്നമ്മ
- അച്ചാമ്മ ചാക്കോ
- റെമി പി മാത്യു
- അനില ബി
- ലിസി വറ്ഗീസ്
- അനു കെ ബാബു
ഭൗതികസൗകര്യങ്ങൾ
പുതുപ്പള്ളി പഞ്ചായത്തിൽ മൂന്നാം വാർഡിൽ പയ്യപ്പാടിക്ക് അടുത്തായി കൊച്ചുമറ്റത്തിൽ 60 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുട്ടികളുടെ വിവരസാങ്കേതിക വിദ്യയിലുള്ള പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി kite ൽ നിന്നും ലഭിച്ച 5 ലാപ്ടോപ്പുകളും രണ്ടു പ്രോജെക്ടറുകളും വളരെ നന്നായി തന്നെ ക്ലാസ്സ്മുറികളിൽ ഉപയോഗിക്കുന്നു .ആഴ്ചയിൽ രണ്ടു ദിവസം വീതം പ്രാക്ടിക്കൽ ക്ലാസുകൾ നല്കുന്നു .ക്ലാസ് സമയം അധ്യാപകർ ആശയങ്ങൾ കുട്ടികൾക്ക് നേരിട്ട് അനുഭവ വേദ്യമാക്കാൻ ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നുണ്ട് .
മാനേജ്‌മെന്റ്
മലങ്കര കാതോലിക്കാ സഭ, തിരുവല്ല അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിൻറെ അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ല അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് രക്ഷാധികാരിയും, റവ.ഫാ. മാത്യു പുനക്കുളം കോർപ്പറേറ്റ് മാനേജരും ശ്രീമതി അനു.കെ. ബാബു പ്രധാന അദ്ധ്യാപികയും ആയി പ്രവർത്തിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രി. തോമസ് തോണ്ടുകണ്ടം ( പുതുപ്പള്ളി വില്ലേജ് ബാങ്ക് പ്രസിഡന്റ്)
റവ ഫാ തോമസ് കറുകപ്പടി
നേട്ടങ്ങൾ
• 2006-2007 – കോട്ടയം ഈസ്റ്റ് മികച്ച വിദ്യാലയം
• 2009 - ശുചിത്വവിദ്യാലയം അംഗീകാരം
• 2009-2010 – തിരുവല്ല അതിരൂപത കോർപ്പറേറ്റ് മികച്ച വിദ്യാലയം
• 2010-2011 – തിരുവല്ല അതിരൂപത കോർപ്പറേറ്റ് മികച്ച വിദ്യാലയം
• 2015-2016 – തിരുവല്ല അതിരൂപത കോർപ്പറേറ്റ് മികച്ച വിദ്യാലയം
• 2013-2014 – കോട്ടയം ഈസ്റ്റ് മികച്ച വിദ്യാലയം
• 2013-2014 – മികച്ച പി.ടി.എ അംഗീകാരം
• 2013-2014 – സഹപാഠിക്കൊരു ഭവനം - സ്വപ്നസാക്ഷാത്കാരം (മൂന്നു സെന്റ് സ്ഥലവും അതിലൊരു വീടും നിർമിച്ചു നൽകാൻ സാധിച്ചു)
• 2016-2017 – കോട്ടയം ഈസ്റ്റ് സബ്-ജില്ല സ്പോർട്സിൽ എൽ പി വിഭാഗം കിഡ്സ് ഓവറോൾ ട്രോഫി നേടി
2016-2017 – കോട്ടയം ഈസ്റ്റ് സബ്-ജില്ല സ്പോർട്സിൽ എൽ പി വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പും നേടി
• 2016-2017 - ബാലവേദി സർഗോത്സവത്തിൽ ഇവാഞ്ചലിൻ സാറാ ഷിബു കവിത ആസ്വാദനകുറിപ്പ്, കുമാരി സാനി പീറ്റർ കഥാപാത്ര നിരൂപണ കുറിപ്പിനും, കുമാരി ആശ സുരേഷ് കഥാപ്രസംഗത്തിലും പഞ്ചായത്ത്, താലൂക്ക്, ജില്ല പഞ്ചായത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
. 2018-2019 - തിരുവല്ല അതിരൂപത കോർപ്പറേറ്റ് മികച്ച വിദ്യാലയം
. 2019-2020- ബാലവേദി സർഗോത്സവത്തിൽ അനസ് പോൾ വർഗീസ് പ്രസംഗമത്സരത്തിൽ പഞ്ചായത്ത്, താലൂക്ക്, ജില്ല പഞ്ചായത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
. 2019-2020- കോട്ടയം ഈസ്റ്റ് സബ്-ജില്ല സ്പോർട്സിൽ എൽ പി വിഭാഗം കിഡ്സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
. 2019-2020 - നാല് കുുട്ടികൾക്ക് LSS ലഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- Maths club
- Sports
- Language Club
- IT Club
- Arts Club
ദിനാചരണ പ്രവർത്തനങ്ങൾ
സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു. പിള്ളേരോണം മുത്തശ്ശിമാരോടൊത്തു സദ്യ കഴിച്ചു ആഘോഷിക്കുന്നു.
അദ്ധ്യാപകദിനം പൂർവ അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് ആചരിച്ചു വരുന്നു.
ഈ സ്കൂളിലെ അധ്യാപകർ
മറിയാമ്മ മത്തായി - ഹെഡ്മിസ്ട്രെസ്സ്
ശ്രീലക്ഷമി ഇ.സ്– എൽ.പി.എസ്.എ
മഞ്ജു വർക്കി – എൽ.പി.എസ്.എ
വിചിത്ര വി - എൽ. പി. എസ്. ടി
നഴ്‌സറി വിഭാഗം
• രെഞ്ചു ഉണ്ണി – പി.റ്റി.എ നിയമനം
• പ്രിൻസി ഫ്രാൻസിസ് - പി.റ്റി.എ നിയമനം
വഴികാട്ടി
{{#multimaps: 9.576171, 76.593853| width=800px | zoom=13 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33416
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ