കൊച്ചുമറ്റം എൽപിഎസ്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊച്ചുമറ്റം എൽ പി സ്കൂളിൽ വിദ്യാരംഗം ,ശാസ്ത്രരംഗം ,പ്രവർത്തിപരിചയം എന്നീ ക്ലബ്ബ്കൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്
വിദ്യാരംഗം
കോവിഡ് കാലഘട്ടമായിരുന്നതിനാൽ രണ്ടാം ശനിയാഴ്ചകളിൽ വൈകിട്ട് 7 പിഎം നു ഗൂഗിൾ മീറ്റ് വഴി ആണ് ക്ലബ് ചേരുന്നത് .ആകെ 30 കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങൾ ആയിട്ടുണ്ട് .മീറ്റിംഗ് സമയത്തു ഏതെങ്കിലും ഒരു കലാപരമായ വിഷയം എടുത്തു അന്നേദിവസം അതെ പറ്റി ചർച്ചകൾ ,അത് മായി ബന്ധപ്പെട്ട പരിപാടി അവതരിപ്പിക്കൽ ഇവയൊക്കെ നടത്തുന്നു .ഒരു ദിവസം നാടൻപാട്ട് എന്ന വിഷയം ആണെങ്കിൽ അന്നേ മീറ്റിംഗ് ൽ നാടൻപാട്ടുകൾ അവതരണം ,അതിന്റെ ഉത്ഭവത്തെ പറ്റി ചർച്ച ,,കുട്ടികളുടെ പാട്ടുകൾ അവതരണം ഇങ്ങനെ പോകുന്നു .
ശാസ്ത്രരംഗം
കോവിഡ് കാലഘട്ടമായതിനാൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാൻ തരത്തിൽ ശാസ്ത്രരംഗം ക്ലബ്ബും ഓൺലൈൻ ആയിട്ട് രണ്ടാം ശനിയാഴ്ചകളിൽ വൈകിട്ട് 7 പിഎം നു കൂടുന്നു .35 കുട്ടികൾ അംഗങ്ങളായിട്ട് ഉണ്ട് .ശാസ്ത്ര അഭിരുചി വളർത്തുന്ന തരത്തിലുള്ള ലഘു പരീക്ഷണങ്ങൾ ക്ലാസ്സിൽ അദ്ധ്യാപിക ചെയ്തു കാണിക്കുന്നു .കുട്ടികൾ ശേഷം വീടുകളിൽ ഇരുന്നു പരീക്ഷണം ചെയ്തു വീഡിയോ അയച്ചു തരുന്നു .വളരെ താല്പര്യത്തോടെ കുട്ടികൾ പരീക്ഷങ്ങളിൽ ഏർപ്പെടുന്നുണ്ട്
പ്രവൃത്തിപരിചയം
കുട്ടികളിൽ ക്രിയാത്മകത,ഭാവനതുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതിനായി ചെറിയ ചെറിയ നിർമാണ പ്രവർത്തനങ്ങൾ സ്വയം ഏറ്റെടുത്തു ചെയ്യുന്നതിനായി പേപ്പർ ക്രാഫ്റ്റ് വർക്കുകൾ , പാഴ്‌വസ്തുക്കൾ കൊണ്ടുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നൽകി വരുന്നു .