"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:

=='''''മെഗാ അഡ്മിഷൻ മേള'''''==
=='''''മെഗാ അഡ്മിഷൻ മേള'''''==
2022 മേയ് 4 ന് മെഗ അഡ്മിഷൻ മേള നടന്നു. സ്ക്കൂൾ ശതാബ്ദി ആഘോഷക്കമ്മിറ്റി ചെയർമാൻ ശ്രീ. ആർ നാസർ രക്ഷിതാക്കളിൽ നിന്ന് അഡ്മിഷൻ ഫോം സ്വീകരിച്ചു കൊണ്ട് മേള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് പി.റ്റി.എ പ്രസിഡന്റ് ശ്രീ.പി അക്ബർ ആണ്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത കാർത്തികേയൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.വി. ഉത്തമൻ, പഞ്ചായത്ത് അംഗം ശ്രീമതി.പി. പുഷ്പവല്ലി, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.ജയലാൽ, എച്ച്.എം. ഇൻ ചാർജ് ശ്രീമതി.ഷീല ജെ എന്നിവർ ആശംകളർപ്പിച്ചു. തുടർന്ന് KG, LP, UP, HS വിഭാഗങ്ങളിലേക്കുളള അഡ്മിഷൻ വിവിധ കൗണ്ടറുകളിൽ നടന്നു. അന്നേ ദിവസം നിരവധി  കുട്ടികൾ രക്ഷിതാക്കളോടൊപ്പം എത്തി അഡ്മിഷൻ നേടി.
=='''''സൈബർ സുരക്ഷാ അവബോധപരിശീലനം'''''==
=='''''സൈബർ സുരക്ഷാ അവബോധപരിശീലനം'''''==
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ചാരമംഗലം ഗവ: ഡി.വി എച്ച്.എസ്.എസ് ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 9,10 തീയതികളിൽ നടന്നു. മേയ് 9ന് രാവിലെ 10 മണിയ്ക്ക് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ.അക്ബർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ , എച്ച്.എം. ഇൻ ചാർജ് ശ്രീമതി.ഷീല .ജെ, സ്റ്റാഫ് സെക്രട്ടറി ജയ് ലാൽ എസ് എന്നിവർ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 5 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 150 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്. ആകെ 5 സെഷനുകൾ ഉള്ള ക്ലാസിൽ സെഷൻ 1 - വർഷ എ (IX B), നന്ദന സജി (IX B) സെഷൻ 2 -ആദിത്യ പ്രസാദ് (IX A ), സേതുലക്ഷ്മി എ.പി (IX C) സെഷൻ 3 - നന്ദന കെ.ബി (IX B), അയന പ്രസാദ് (IX A ) സെഷൻ 4- ആകാശ് എ (IX A ), യാദവ് കൃഷ്ണ (IX D ), ഗൗരിശങ്കർ എച്ച് (IX B) എന്നിവരാണ് അവതരിപ്പിച്ചത്. ഓരോ സെഷനും ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ,കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ ചേർന്നു നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു.

22:03, 8 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഉല്ലാസ ഗണിതം-ഗണിത വിജയം

ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ൽ ഉല്ലാസഗണിതം ഗണിത വിജയം എന്നീ പേരുകളിൽ ഗണിതശാസ്ത്രത്തെ ആസ്പദമാക്കി ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ച് നടപ്പാക്കുന്ന പരിപാടിയാണിത് . ഗൃഹാന്തരീക്ഷ സാധ്യതകൾ പ്രയോജനപ്പെടുത്തി ആസ്വാദ്യകരമായ ഗണിത കളികളിൽ കുട്ടികളും രക്ഷിതാക്കളും ഒരുമിച്ച് ഏർപ്പെടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒന്ന് , രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായി ഉല്ലാസ ഗണിതം എന്ന പേരിലും മൂന്ന് , നാല് ക്ലാസുകൾക്കായി ഗണിത വിജയം എന്ന പേരിലുമാണ് പരിപാടി സംഘടിപ്പിച്ചത് . 2022 ഏപ്രിൽ 22ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ ജി രാജേശ്വരി രക്ഷകർത്താക്കൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ എച്ച് എം ഇൻ ചാർജ് ആയ ഷീല ടീച്ചർ സ്വാഗതം പറയുകയും പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീതാ കാർത്തികേയൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി ഉത്തമൻ , വാർഡ് മെമ്പർ പി പുഷ്പവല്ലി , പ്രിൻസിപ്പാൾ ശ്രീമതി. രശ്മി കെ, എസ് എസ് കെ ചേർത്തല BPO ശ്രീ. സൽമോൻ ടി.ഒ , മുൻ എച്ച്.എം ശ്രീമതി ഗീതാദേവി , ശ്രീമതി സുനിതമ്മ, ശ്രീ ജയലാൽ എസ് എന്നിവർ പങ്കെടുക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ ഗെയിം ബോർഡുകൾ ,സംഖ്യാ കാർഡുകൾ ,ഡയസ് കട്ടകൾ എന്നിവ അടങ്ങിയ ഗണിത കിറ്റ് വിതരണം ചെയ്തു.

മെഗാ അഡ്മിഷൻ മേള

2022 മേയ് 4 ന് മെഗ അഡ്മിഷൻ മേള നടന്നു. സ്ക്കൂൾ ശതാബ്ദി ആഘോഷക്കമ്മിറ്റി ചെയർമാൻ ശ്രീ. ആർ നാസർ രക്ഷിതാക്കളിൽ നിന്ന് അഡ്മിഷൻ ഫോം സ്വീകരിച്ചു കൊണ്ട് മേള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് പി.റ്റി.എ പ്രസിഡന്റ് ശ്രീ.പി അക്ബർ ആണ്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത കാർത്തികേയൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.വി. ഉത്തമൻ, പഞ്ചായത്ത് അംഗം ശ്രീമതി.പി. പുഷ്പവല്ലി, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.ജയലാൽ, എച്ച്.എം. ഇൻ ചാർജ് ശ്രീമതി.ഷീല ജെ എന്നിവർ ആശംകളർപ്പിച്ചു. തുടർന്ന് KG, LP, UP, HS വിഭാഗങ്ങളിലേക്കുളള അഡ്മിഷൻ വിവിധ കൗണ്ടറുകളിൽ നടന്നു. അന്നേ ദിവസം നിരവധി  കുട്ടികൾ രക്ഷിതാക്കളോടൊപ്പം എത്തി അഡ്മിഷൻ നേടി.

സൈബർ സുരക്ഷാ അവബോധപരിശീലനം

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ചാരമംഗലം ഗവ: ഡി.വി എച്ച്.എസ്.എസ് ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 9,10 തീയതികളിൽ നടന്നു. മേയ് 9ന് രാവിലെ 10 മണിയ്ക്ക് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ.അക്ബർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ , എച്ച്.എം. ഇൻ ചാർജ് ശ്രീമതി.ഷീല .ജെ, സ്റ്റാഫ് സെക്രട്ടറി ജയ് ലാൽ എസ് എന്നിവർ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 5 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 150 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്. ആകെ 5 സെഷനുകൾ ഉള്ള ക്ലാസിൽ സെഷൻ 1 - വർഷ എ (IX B), നന്ദന സജി (IX B) സെഷൻ 2 -ആദിത്യ പ്രസാദ് (IX A ), സേതുലക്ഷ്മി എ.പി (IX C) സെഷൻ 3 - നന്ദന കെ.ബി (IX B), അയന പ്രസാദ് (IX A ) സെഷൻ 4- ആകാശ് എ (IX A ), യാദവ് കൃഷ്ണ (IX D ), ഗൗരിശങ്കർ എച്ച് (IX B) എന്നിവരാണ് അവതരിപ്പിച്ചത്. ഓരോ സെഷനും ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ,കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ ചേർന്നു നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു.

പ്രവേശനോത്സവം

2022-23 അധ്യയന വർഷത്തിലെ പഞ്ചായത്തുതല പ്രവേശനോത്സവം ഗവ.ഡി വി എച് എസ്സ് എസ്സിൽ തുടക്കം കുറി ച്ചു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഗീതാ കാർത്തികേയൻ്റെ അദ്ധ്യക്ഷതയിൽ യോഗനടപടികൾ ആരംഭിച്ചു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡൻ്റ് അഡ്വ.എം സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പ്രസിദ്ധ സംഗീതഞ്ജൻ ആലപ്പി ഋഷികേശ് സാറാണ്. PTAപ്രസിഡൻ്റ് പി.അക്ബർ, വാർഡ് മെമ്പർ പുഷ്പവല്ലി ,ജ്യോതിമോൾ ബൈ രഞ്ജിത്ത്, കമലമ്മ പ്രിൻസിപ്പൽ രശ്മി എച്ച് എം ഇൻ ചാർജ്ജ് ഷീല ജെ മുൻ എച്ച് എം ഗീതാദേവി സ്റ്റാഫ് സെക്രട്ടറി എസ് ജയ് ലാൽ ഇവർ ആശംസകൾ നേർന്നു.പഞ്ചായത്തു സെക്രട്ടറി ഗീതാകുമാരി നന്ദി രേഖപ്പെടുത്തി.

പരിസ്ഥിതി ദിനാചരണം

വായനവാരാചരണം 2022

ചാരമംഗലം ഗവ. ഡി വി എച്ച്.എസ്സ്എസ്സിലെ വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം 2022 ജൂൺ 20 നു ശ്രീമതി രശ്മി കെ. പ്രിൻസിപ്പൽ നിർവ്വഹിച്ചു. ഗ്രീമതി ഷീല ജെ (HM in charge) വായനാദിന സന്ദേശം നല്കി. പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം കുമാരി അനുശ്രീ എസ് (10B) നടത്തുകയുണ്ടായി. വായനാദിന പ്രതിഞ്ജ മാസ്റ്റർ വിഘ്നേശ്വർ (10 B) നിർവ്വഹിച്ചു. തുടർന്നു പുസ്തകപരിചയം നടത്തി. വിദ്യാ രംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി നിഷ കൃതഞ്ജത രേഖപ്പെടുത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാദിനാചരണത്തിൽ പി.എൻ പണിക്കരുടെ ഛായാചിത്രം വരയ്ക്കൽ ,സാഹിത്യ ക്വിസ്, ഉപന്യാസ മത്സരം, പ്രസംഗ മത്സരം, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.

ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം

കരപ്പുറത്തിന്റെ ഉത്സവമായി പുതുതായി പണികഴിപ്പിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ചാരമംഗലം : പതിനായിരങ്ങൾക്ക് അറിവിന്റെ തിരിനാളം പകർന്നു

നൽകുന്ന കരപ്പുറത്തിന്റെ വിദ്യാലയ മുത്തശ്ശിക്ക് വെള്ളിയാഴ്ച അക്ഷരാർത്ഥത്തിൽ ഉത്സവ മാമാങ്കം തന്നെ ആയിരുന്നു കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത് റർബൻ മിഷൻ പദ്ധതിയിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ നിർവഹിച്ചു വേദിയും സദസ്സും നിറഞ്ഞ പ്രൗഢ ഗംഭീരമായ ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചതു ചേർത്തലയുടെ സ്വന്തം എം എൽ എ യും നാടിന്റെ പ്രിയപ്പെട്ട കൃഷി മന്ത്രിയും ആയ ശ്രീ പി പ്രസാദ് അവർകളാണ്. പൊതുവിദ്യാലയങ്ങളിൽ രക്ഷിതാക്കൾ കുട്ടികളെ ചേർക്കുന്നത് പൊതുവിദ്യാലയത്തിന്റെ മികവ് കണ്ടിട്ട് ആണ്.ഈ മികവ് ഉണ്ടായതിനു പിന്നിൽ വർഷങ്ങൾക്ക് മുൻപ് തന്നെ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ഉൾപ്പടെയുള്ള ശക്തമായ ഇടപെടൽ മൂലമാണെന്ന് ബഹുമാനപ്പെട്ട കൃഷിമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന് തന്നെ മാതൃക ആകാൻ പോകുന്ന തരത്തിലുള്ള പാഠ്യപദ്ധതി പരിഷ്കരണത്ത കുറിച്ചും പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഉണ്ടായ അഭൂതപൂർവമായ പുരോഗതിയെക്കുറിച്ചും ബഹു.വിദ്യാഭ്യാസമന്ത്രി തന്റെ പ്രസംഗത്തിൽ ഊന്നി പറഞ്ഞു. പ്രസ്തുത ചടങ്ങിന് സ്വാഗതം ആശംസിച്ചതു കഞ്ഞിക്കുഴി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി ഗീത കാർത്തികേയനും തുടർന്ന് ആലപ്പുഴയുടെ പ്രിയങ്കരനായ എം പി ശ്രീ എ എം ആരിഫ് അവർകൾ മുഖ്യ അതിഥിയും ജില്ലാ പഞ്ചായത് ഗ്രാമപഞ്ചായത് പ്രതിനിധികളും വിദ്യാഭ്യാസ മേഖലയിലെ ഉന്നതരായ ഡി ഡി ഇ ഡി ഇ ഓ തുടങ്ങിയവരും രാഷ്ട്രീയ -സാമൂഹിക മേഖലകളിലെ പ്രമുഖരും സന്നിഹിതരായി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത് സെക്രട്ടറി ശ്രീമതി ടി ഗീതാകുമാരി കൃതജ്ഞത അർപ്പിച്ചു.

ലഹരി വിമുക്തി പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ഇൽ കുട്ടികളെ ലഹരിക്കെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ച നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു . 20ലധികം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു.  പങ്കെടുത്തവർ എല്ലാം തന്നെ വളരെ മികച്ച പോസ്റ്ററുകൾ തയ്യാറാക്കുകയുണ്ടായി. 8 A യിൽ പഠിക്കുന്ന ധനലക്ഷ്മി ബി ,അമൃത രാജേഷ് എന്നീ കുട്ടികൾ ഒന്ന് , രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.  ലഹരിക്കെതിരെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . ആലപ്പുഴ ഡ്രീം പ്രോജക്ട് കോഡിനേറ്റർ  ശ്രീ.എബിൻ ജോസഫ് ആണ് ബോധവൽക്കരണ ക്ലാസ് നയിച്ചത് . ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിക്കും മൊബൈൽ ഫോണിനും അടിമപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ലാസിൽ വിശദീകരിക്കുകയുണ്ടായി.  ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എൻ സി സി, എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ് സ്, കുട്ടി കസ്റ്റംസ് , JRCഎന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു.  സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചു. എക്സൈസ്  പ്രിവന്റീവ് ഓഫീസർ ജയരാജ് സാറാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്‌. യുപി ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ തെരുവ് നാടകം സംഘടിപ്പിച്ചു .ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരി വരുത്തുന്ന വിനാശം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള അവതരണം ആയിരുന്നു നാടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

സംസ്ഥാനതല ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സര വിജയി

2021-22 ലെ സംസ്ഥാനതല ശബരി സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലയിൽ ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ഒന്നാം സമ്മാനമായ 25000/- രൂപയും പ്രശസ്തിപത്രവും ബഹു. വിദ്യാഭ്യാസം - തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻ കുട്ടിയിൽ നിന്നും കരസ്ഥമാക്കിയിരിക്കുന്നു. ആർ. ശങ്കരനാരായണൻ തമ്പി ഹാൾ നിയമസഭാ സമുച്ചയം, തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ നിയമ സഭ സ്പീക്കർ ബഹു. ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു.കൈറ്റ് സി. ഒ ശ്രീ അൻവർ സാദത്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു , എന്നിവർ സന്നിഹിതരായിരുന്നു.

ദേശീയ ഡോക്ടർസ് ദിനത്തിൽ കോവിഡ് പോരാളികളെ ആദരിക്കൽ

ചാരമംഗലം: ഗവ. DV ഹെയർ സെക്കൻഡറി സ്കൂൾ ജൂനിയർ റെഡ് റോസ് യൂണിറ്റ് ദേശീയ ഡോക്ടർ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ഡോക്ടർമാരെ ആദരിക്കുകയുണ്ടായി. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ലോകത്തിനു നൽകുന്ന സംഭാവനകളെയും കോവിഡ് മഹാമാരി കാലത്ത് നാടിനു നൽകിയ നിസ്തുല സേവനത്തെയും യോഗത്തിൽ അനുസ്മരിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി ജി മോഹനൻ ഡോക്ടർമാരെ മെമെന്റോ നൽകി ആദരിച്ചു. ഹെഡ്മാസ്റ്റർ പി ആനന്ദൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രതിനിധി കൃഷ്ണപ്രസാദ് ആശംസകൾ അർപ്പിച്ചു. ജെ ആർ സി കൗൺസിലർ ഡൊമിനിക് സെബാസ്റ്റ്യൻ എ .ജെ . സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ജെ ഷീല യോഗത്തിന് നന്ദി പറഞ്ഞു. ചാരമംഗലം ഗവൺമെൻറ് ഡി.വി ഹയർ സെക്കൻഡറി സ്കൂളിലെ മുപ്പതോളം ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളാണ് ഈ ആദരവ് ഒരുക്കിയത്.