"ബി. എഫ്. എം. എൽ. പി. എസ് മറുകിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .


== ചരിത്രം ==
== ചരിത്രം ==

18:52, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ബി. എഫ്. എം. എൽ. പി. എസ് മറുകിൽ
വിലാസം
ബി എഫ് എം എൽ പി സ്കൂൾ മറുകിൽ ,മറുകിൽ
,
ഊരൂട്ടമ്പലം പി.ഒ.
,
695507
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഇമെയിൽbfmlpsmarukil@gmail.com
കോഡുകൾ
സ്കൂൾ കോഡ്44341 (സമേതം)
യുഡൈസ് കോഡ്32140400505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമലയിൻകീഴ് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോണിയ പി എച്ച്
പി.ടി.എ. പ്രസിഡണ്ട്അഞ്ചിത എസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത റ്റീ
അവസാനം തിരുത്തിയത്
07-02-2024Aruncv


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ചരിത്രം

1910 - ൽ ബ്രാഹ്മിൺ സമുദായത്തിൽപ്പെട്ട ശ്രീ വേദാന്താചാരി ക്രിസ്തുമതം സ്വീകരിക്കുകയും ഒരു മിഷനറിയുമായി മദ്രാസിൽ നിന്നും തെക്കൻ കേരളത്തിലേക്ക് വരികയും സാമൂഹ്യവും , സാംസ്കാരികവും, മതപരവും, വിദ്യാഭ്യാസ പരവുമായി വളരെ പിന്നാക്കാവസ്ഥയിലുള്ളവരെ അതാതിടങ്ങളിൽ ഒരുമിച്ചു ചേർത്ത് സഭകൾ സ്ഥാപിക്കുകയും ചെയ്തു. ശ്രീ വേദാന്താചാരി സഭാ ഹാളിലെല്ലാം അക്ഷരം പഠിപ്പിക്കാൻ തുടങ്ങി . അന്ന് ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർക്ക് കുലീനനായ   വേദാന്താചാര്യനോട് ആദരവും സ്നേഹവും തോന്നുകയും എല്ലാ സ്കൂളുകൾക്കും ഗവൺമെന്റ് അംഗീകാരം നൽകുകയും ചെയ്തു. ഏകദേശം 40 പള്ളികളും അവിടെയെല്ലാം സ്കൂളുകളും പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനു ശേഷം പള്ളികളുടെയും സ്കൂളുകളുടെയും പ്രവർത്തനം ക്രമേണ നിലച്ചു. പല സ്കൂളുകളും ഗവൺമെന്റ് ഏറ്റെടുത്തു. ഇപ്പോൾ മറുകിൽ, അവണാകുഴി, പെരുമ്പഴുതൂർ എന്നീ സ്ഥലങ്ങളിൽ ബി.എഫ്.എം.എൽ പി. സ്കൂളുകൾ പ്രവർത്തിക്കുന്നു.

സ്കൂൾ മാനേജർ ശ്രി . ജോൺസൻ ആണ് . ആദ്യ പ്രഥമാധ്യാപകൻ ശ്രീ ഏലിയാസറും, വിദ്യാർഥി തങ്കമ്മപ്പിള്ളയുമാണ്. നാസറുദ്ദിൻ.ബി, ഡോ. അനിൽ കുമാർ, ഡോ. ലാൽകുമാർ.റ്റി, ബി. സഖീർഹുസൈൻ എന്നിവർ ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ്.

2006 - 07 അധ്യയന വർഷത്തിൽ 48 ആൺകുട്ടികളും, 75 പെൺകുട്ടികളും ഉൾപ്പെട്ട 123 കുട്ടികൾ സ്കൂളിൽ അധ്യയനം നടത്തുന്നു. ഇതിൽ 4 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി.എച്ച് സോണിയ ഉൾപ്പെടെ അഞ്ച് അധ്യാപകർ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ സ്ഥിതി ചെയ്യുന്നത്  32 1/2 സെന്റിലാണ്. 2 കെട്ടിടങ്ങളിലായി ഓഫിസും ക്ലാസുകളും പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടെ വൈദ്യുതീകരിച്ച കെട്ടിടങ്ങളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  പ്രത്യേക റ്റോയിലെറ്റ് സംവിധാനം ഉണ്ട്. എല്ലാ ക്ലാസുകളിലും ക്ലാസ്സ് ലൈബ്രറികൾ ഉണ്ട്.

അധ്യാപകർ

ശ്രിമതി . സോണിയ . പി . എച്ച് ( പ്രഥമ അധ്യാപിക )

ശ്രിമതി . സ്മിത ഉഷസ്സ് . എം . എ

ശ്രിമതി . പ്രസീദാ റാണി . സി

ശ്രിമതി . ഷീജ . എൽ . ജെ

ശ്രി . മുഹമ്മദ് റാസി .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്



{{#multimaps:8.45409280129193, 77.05338912504662|zoom=18}}