* ഹാൻഡ് വാഷിംഗ് ഏരിയ & സെപ്പറേറ്റ് ടോയ്‌ലറ്റ് [[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/സൗകര്യങ്ങൾ|''കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക'' <br />]]
* [[പ്രമാണം:Flower45350.1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''പൂന്തോട്ടം''' ]]ഹാൻഡ് വാഷിംഗ് ഏരിയ & സെപ്പറേറ്റ് ടോയ്‌ലറ്റ് [[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/സൗകര്യങ്ങൾ|''കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക'' <br />]]
==[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/പ്രവർത്തനങ്ങൾ|വിദ്യാലയ പ്രവർത്തനങ്ങൾ /ചിത്രശാല]]==
==[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/പ്രവർത്തനങ്ങൾ|വിദ്യാലയ പ്രവർത്തനങ്ങൾ /ചിത്രശാല]]==
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിൽ കാട്ടാമ്പാക്ക് പ്രദേശത്തെ വാക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്. സമൂഹത്തിലെ ദരിദ്രരും സാമൂഹികമായി അധഃസ്ഥിതരുമായ ഒരു വിഭാഗം ജനതയുടെ സാംസ്കാരിക ഉന്നമനത്തെ ലക്ഷ്യം വെച്ച് 1890 ൽ സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും ആളുകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്നു.
1816 ആലപ്പുഴയിൽ CMS (Church Mission Society) ന്റെ ആദ്യ മിഷണറി കാലുകുത്തിയപ്പോൾ മുതൽ കേരളത്തിൽ ദീർഘമായ ഒരു മിഷണറി ചരിത്രത്തിന്റെ ആരംഭം കുറിച്ചു. 19- ആം നൂറ്റാണ്ടു മുതൽ കേരളത്തിൽ സമസ്ത മേഖലയിലും സംഭവിച്ചിട്ടുള്ള മുന്നേറ്റങ്ങളും വികസനങ്ങളും മിഷണറി പ്രവർത്തനങ്ങളുമായി ഇഴചേർന്ന് കിടക്കുന്നവയാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആതുര ശുശ്രുഷാ രംഗങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മനുഷ്യനെ മനുഷ്യനാക്കുന്ന ശെരിയായ പ്രേഷിത ദൗത്യമാണ് മിഷണറിമാർ നിർവഹിച്ചത്. കേരളത്തിലെ ആദ്യത്തെ അടിമ സ്കൂളും പെൺ പള്ളിക്കൂടവും കോളേജും അച്ചടിശാലയുമെല്ലാം സ്ഥാപിക്കുക വഴി മിഷണറിമാർ അർഥപൂർണ്ണമായ ദൈവിക പ്രവർത്തനത്തിന്റെ പുതിയ സരണികൾ കണ്ടെത്തി. 1814 ൽ ഇന്ത്യയിൽ ആദ്യമെത്തിയ CMS മിഷണറിമാരിൽ ഒരാളായ റവ. ഷ്നാർ താരംഗംപാടിയിൽ താമസിച്ച് ഡാനിഷ് മിഷണറിയായ പരേതനായ ഡോ. ജോണിന്റെ സ്കൂൾ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 1815 മെയ് 1 ന് ചർച്ച് മിഷണറി സോസൈറ്റിയുടെ ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ മദ്രാസിൽ അതിന്റെ ആസ്ഥാനത്ത് സ്ഥാപിച്ചു. സ്കൂളിൽ ജാതി-മത ഭേദ പരിഗണന ഇല്ലാതെ എല്ലാവരെയും പഠിപ്പിക്കുന്ന പാശ്ചാത്യ സമ്പ്രദായം നാട്ടുകാരിൽ അത്ഭുതം ഉളവാക്കി. 1818ൽ തരംഗംപാടിയിൽ CMS ന് 24 സ്കൂളുകളും മദ്രാസിൽ 13 സ്കൂളുകളും ഉണ്ടായി. കൂടുതൽ വായിക്കുവാൻ ക്ലിക്ക് ചെയ്യുക
2021-22 അധ്യയന വർഷത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ചെയ്യുവാൻ സാധിച്ചു. പ്രവേശനോത്സവം, പരിസ്ഥിതിദിനം, വായനാദിനാചരണം,സ്വാതന്ത്ര്യ ദിനം, യുദ്ധവിരുദ്ധദിനം, ഓണാഘോഷം, ക്രിസ്‌മസ് ആഘോഷം, റിപ്പബ്ലിക്ക് ദിനാചരണം,പോഷൻ അഭിയാൻ, ജൈവകൃഷിത്തോട്ടം,കേരളപ്പിറവി ദിനാചാരം, ശിശുദിനം,അധ്യാപകദിനം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. അതിലെല്ലാം ഉപരിയായി സ്കൂളിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി സ്കൂൾ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഈ നാളുകളിൽ ഏറെ സജീവമായിക്കൊണ്ടിരിക്കുന്നു. കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏകദേശം 131 വർഷത്തോളമായി വാക്കാട് പ്രദേശത്ത് ആകമാനം അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ടിരിക്കുന്ന, വിദ്യാലയ മുത്തശ്ശി ആയ കാട്ടാമ്പാക്ക് സി. എം. എസ്. യു. പി. സ്കൂൾ, ഈ നാളുകളിൽ അതിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. മേൽക്കൂര മാറ്റുന്നതിനുള്ള പണികൾ പൂർത്തിയായി. പ്രീ പ്രൈമറി ബിൽഡിങ് നവീകരണം, പെയിന്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മാനേജ്മെന്റ്, അധ്യാപകർ,മാതാപിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ,അഭ്യുദയകാംഷികൾ തുടങ്ങി എല്ലാവരുടെയും നിസ്വാർത്ഥമായ സഹകരണത്തോടെ നവീകരണ പ്രവർത്തനങ്ങൾ ഊർജിതമായിക്കൊണ്ടിരിക്കുന്നു.
'തീരാ നൊമ്പരമായി ജിഷ ടീച്ചർ'
ദീർഘകാലമായി സ്കൂളിലെ പ്രീ പ്രൈമറി അധ്യാപികയായി സേവനം അനുഷ്ടിച്ച ജിഷ ടീച്ചറിന്റെ വേർപാട് സ്കൂളിന് തീരാ നഷ്ടമായി..സ്കൂളിലെ എല്ലാ മേഖലകളിലും സജീവമായി പ്രവർത്തിച്ച ടീച്ചറിന്റെ സേവനം നന്നിയോടെ ഓർക്കുന്നു. ആധുനിക വിവര സാങ്കേതിക വിദ്യയിലെ ടീച്ചറിന്റെ പരിജ്ഞാനം സ്കൂളിന് എന്നും ഒരു മുതല്കൂട്ടായിരുന്നു. ടീച്ചറിന്റെ വേര്പാടിന് മുമ്പിൽ പ്രാർഥനാപ്പൂക്കൾ അർപ്പിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.788546386814827, 76.56326206295356|width=500px|zoom=16}}
C.M.S. U.P. S Kattampack
കോട്ടയം ഭാഗത്ത് നിന്നും വരുന്നവർ കുറവിലങ്ങാട്-കൂത്താട്ടുകുളം റൂട്ടിൽ പുല്ലുവട്ടം കവലയിൽ ബസ് ഇറങ്ങി, അവിടെനിന്നും ഇടത്തോട്ട് (പുല്ലുവട്ടം-വാക്കാട് റോഡ് ) 2.5 കി.മീ. വരിക. സ്കൂൾ സ്ഥിതി ചെയ്യുന്നത് വാക്കാട് എന്ന സ്ഥലത്താണ്.
കൂത്താട്ടുകുളം ഭാഗത്ത് നിന്നും വരുന്നവർ കൂത്താട്ടുകുളം-കുറവിലങ്ങാട് റൂട്ടിൽ പുല്ലുവട്ടം കവലയിൽ (കുര്യനാട് കഴിഞ്ഞുള്ള സ്റ്റോപ്പ്) ബസ് ഇറങ്ങി, അവിടെനിന്നും വലത്തോട്ട് (പുല്ലുവട്ടം-വാക്കാട് റോഡ് ) 2.5 കി.മീ. വരിക. സ്കൂൾ സ്ഥിതി ചെയ്യുന്നത് വാക്കാട് എന്ന സ്ഥലത്താണ്.