"ചങ്ങങ്കരി ജിഎൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 149: | വരി 149: | ||
3. ചങ്ങങ്കരി തൂക്കു പാലത്തിൽ നിന്നും 1.5 കിലോമീറ്റർ കിഴക്കോട്ട് തോട്ടയ്ക്കാട് ജെട്ടിക്ക് സമീപം | 3. ചങ്ങങ്കരി തൂക്കു പാലത്തിൽ നിന്നും 1.5 കിലോമീറ്റർ കിഴക്കോട്ട് തോട്ടയ്ക്കാട് ജെട്ടിക്ക് സമീപം | ||
---- | ---- | ||
{{#multimaps:9.37547,76.46321|zoom= | {{#multimaps:9.37547,76.46321|zoom=18}} |
23:09, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചങ്ങങ്കരി ജിഎൽ പി എസ് | |
---|---|
വിലാസം | |
ചങ്ങംകരി, എടത്വ ചങ്ങംകരി, എടത്വ , ചങ്ങംകരി പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1865 |
വിവരങ്ങൾ | |
ഫോൺ | 04772210370 |
ഇമെയിൽ | changankaryglps123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46305 (സമേതം) |
യുഡൈസ് കോഡ് | 32110900402 |
വിക്കിഡാറ്റ | Q87479607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലളിതാംബിക അന്തർജനം |
പി.ടി.എ. പ്രസിഡണ്ട് | ജിജിമോൻ അട്ടിയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജീനസ് ജയകുമാർ |
അവസാനം തിരുത്തിയത് | |
04-03-2022 | Georgekuttypb |
ചരിത്രം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1865 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.
1865ൽ മാടത്താനി മാധവൻപിള്ള എന്ന വ്യക്തി അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കായി ക്ഷേത്രത്തിനോട് ചേർന്ന് ആരംഭിച്ച പള്ളിക്കൂടമാണ് ഇന്നത്തെ സ്ക്കൂളായി പരിണമിച്ചത്. തുടക്കത്തിൽ ഉയർന്ന ജാതിയിലുള്ള ഹിന്ദുക്കൾ മാത്രമാണ് ഇവിടെ അധ്യയനം നടത്തിയിരുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷമാണ് എല്ലാ ജാതിക്കാർക്കുമായി സ്ക്കൂൾ തുറന്നു നൽകിയത്.
ആദ്യകാല രേഖകളിൽ സ്കൂളിൻറെ പേര് കോഴിമുക്ക് എൽ.പി.എസ് എന്നാണുള്ളത്. G. 348637 Edn dtd 24/7/79 എന്ന ഓർഡർ നമ്പർ പ്രകാരം മുതൽ ഗവ:എൽ.പി.സ്ക്കൂൾ ചങ്ങങ്കരി എന്നായി മാറി. പ്രവേശന രേഖകൾ പ്രകാരം ഇതുവരെ 4442 കുട്ടികൾ പഠനം നടത്തി.
ഭൗതിക സൗകര്യങ്ങൾ
ചുറ്റുമതിലോടു കൂടിയ 50 സെന്റ് സ്ഥലം. അതിൽ ആകർഷകമായ കെട്ടിടം.ആധുനിക സൗകര്യങ്ങളോടു കൂടിയ സുസജ്ജമായ ക്ലാസ്സ് മുറികൾ. കുട്ടികൾക്ക് കളിക്കാനായി മനോഹരമായ ചെറിയ പാർക്ക്. ആകർഷകമായ പൂന്തോട്ടം. ചെറിയ പച്ചക്കറിത്തോട്ടം. ഐ. ടി ലാബ്. ശുദ്ധജലത്തിനായി പ്യൂരിഫയറുകൾ. ഇന്റർനെറ്റ് സൗകര്യം. ആധുനിക സൗകര്യങ്ങളോടു കൂടിയ വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര. ക്ലാസ്സ് ലൈബ്രറി. യഥേഷ്ടം വായിക്കാൻ പുസ്തകങ്ങൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വൃത്തിയുള്ള ശൗചാലയങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പരിശീലനം, യോഗ ക്ലാസുകൾ, IT പരിശീലനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പ്രവർത്തിപരിചയ ക്ലാസുകൾ, പാരിസ്ഥിതിക അവബോധം വളർത്താനുതകുന്ന പ്രവർത്തനങ്ങൾ, മികച്ച തനത് പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുൻ സാരഥികൾ
1.1999-2003 ജോസ് സാർ
2.2003-2004 പദ്മാ വതിയമ്മ
3.2004-2005 കെ എസ് ശോഭ
4.2006-2007 ഉഷ
5.2007-2008 ടി എം ലതാകുമാരിയമ്മ
6.2008-2009 പി ശശികല ദേവി
7.2009-2015 വത്സലാ ദേവി
8.2015-2018 കെ ബീനാമോൾ
9.2018-2019 കെ പി സുധർമ
10. 2019- പി ലളിതാംബിക അന്തർ ജനം
നേട്ടങ്ങൾ
- LSS പരീക്ഷ വിജയം,
- ക്വിസ് മത്സരങ്ങളിൽ ജില്ലാ തലത്തിൽ വിജയം
- കലാ കായിക മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ ഉള്ള മികവ്,
- 2021 വർഷത്തിൽ പ്രി -പ്രൈമറി ക്ലാസുകൾക്ക് തുടക്കം കുറിച്ചു
- .1 മുതൽ 4 വരെ ക്ലാസ്സുകളിൽ കുട്ടികളുടെ വർദ്ധനവ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ്വ വിദ്യാർത്ഥികളിൽ ധാരാളം എൻജിനീയർമാരും പ്രഗൽഭരായ ഡോക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും വൈദികരും സന്യസ്തരും അധ്യാപകരും പട്ടാളക്കാരും കൃഷിക്കാരും ഉൾപ്പെടുന്നു.
- ശ്രീ ജയിംസ് സെബാസ്റ്റ്യൻ, വള്ളപ്പുരക്കൽ (റിട്ടയേർഡ് പ്രൊഫസർ, സെന്റ് അലോഷ്യസ് കോളേജ്, എടത്വ )
- ശ്രീ മാത്യു ജോർജ്, വെള്ളാപ്പള്ളി പുരയ്ക്കൽ (റിട്ടയേർഡ് വൈസ് പ്രിൻസിപ്പൽ, സെന്റ് അലോഷ്യസ് കോളേജ് എടത്വ )
- ശ്രീ എ ജെ ജോയ് ആശാ oപറമ്പിൽ ( റിട്ടയേഡ് ഹെഡ്മാസ്റ്റർ, ഗവൺമെന്റ് ഹൈസ്കൂൾ കരുമാടി )
- ഡോക്ടർ ബാബു വെള്ളാപ്പള്ളി പുരയ്ക്കൽ ( റിട്ടയേർഡ് ENT സർജൻ, പരപ്പനങ്ങാടി)
- ശ്രീ വേണു ആചാരി( പള്ളിയോട ചുണ്ടൻ വള്ള ശില്പി )
- ശ്രീV T ജോസഫ്, വെടിക്കാരൻ പറമ്പിൽ ( റിട്ടയേഡ് S I, മാന്നാർ)
- ശ്രീ തങ്കച്ചൻ ആശാൻ പറമ്പിൽ ( മുൻ വൈസ് പ്രസിഡന്റ്, എടത്വ പഞ്ചായത്ത് )
- സംഗീതജ്ഞൻ ശ്രീസന്തോഷ് ചങ്ങംകരി
- ശ്രീ ഷാജി കറുകത്തറ ( ഹെൽത്ത് ഇൻസ്പെക്ടർ എരുമേലി, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പബ്ലിക് ഹെൽത്ത് ഹീറോ അവാർഡ് ജേതാവ്
- ശ്രീ P V വിനോദ് കുമാർ (KSFE മാനേജർ, എടത്വാ )
- സുബേദാർ സാബു A T ,ആശാൻപറമ്പിൽ
- ശ്രീ പ്രസന്ന കുമാർ P K (അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ )
- ശ്രീ ജോസി മോൻ അഗസ്തി, സീനിയർ അസോസിയേറ്റ് SBI, എടത്വ
- ശ്രീമതി V J റോസമ്മ, പ്രിൻസിപ്പൽ റോയൽ ഇൻസ്റ്റിറ്റ്യൂഷൻസ്, ബാംഗ്ലൂർ
- ശ്രീ ഷിബിൻ സെബാൻ ( ഷോർട്ട് ഫിലിം ആക്ടർ, നാടൻപാട്ട് കലാകാരൻ
വഴികാട്ടി
1.അമ്പലപ്പുഴ- തിരുവല്ല റോഡിൽ എടത്വ ജംഗ്ഷന് നാലു കിലോമീറ്റർ പടിഞ്ഞാറ് എടത്വ ചമ്പക്കുളം റോഡിൽ വേളശ്ശേരി പാലത്തിൽ നിന്നും 500 മീറ്റർ
2. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ രാമങ്കരി ക്ക് അടുത്തുള്ള വേഴപ്ര ടൈറ്റാനിക് പാലത്തിൽ നിന്നും എടത്വ - തായങ്കരി റോഡിൽ നിന്നും 8km
3. ചങ്ങങ്കരി തൂക്കു പാലത്തിൽ നിന്നും 1.5 കിലോമീറ്റർ കിഴക്കോട്ട് തോട്ടയ്ക്കാട് ജെട്ടിക്ക് സമീപം
{{#multimaps:9.37547,76.46321|zoom=18}}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46305
- 1865ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ