"ഗവ. എൽ.പി.എസ്. ഉറിയാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 122: | വരി 122: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ഉറിയാക്കോട് ജംഗ്ഷനിൽ നിന്ന് 200 മീറ്റർ പേയാട് റോഡിലൂടെ സഞ്ചരിച്ചാൽ എൽ പി സ്കൂൾ ജംഗ്ഷനിൽ എത്തും.അവിടെ പ്രധാന റോഡിനോട് ചേർന്ന് പടിഞ്ഞാറോട്ട് ടാറിട്ട ഒരു ഇട റോഡ് കാണാം.ഈ റോഡിലൂടെ 15 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.<br> | *ഉറിയാക്കോട് ജംഗ്ഷനിൽ നിന്ന് 200 മീറ്റർ പേയാട് റോഡിലൂടെ സഞ്ചരിച്ചാൽ എൽ പി സ്കൂൾ ജംഗ്ഷനിൽ എത്തും. അവിടെ പ്രധാന റോഡിനോട് ചേർന്ന് പടിഞ്ഞാറോട്ട് ടാറിട്ട ഒരു ഇട റോഡ് കാണാം. ഈ റോഡിലൂടെ 15 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.<br> | ||
*തിരുവനന്തപുരത്തുനിന്ന് പേയാട് എത്തിയശേഷം വെള്ളനാട് റോഡിലൂടെ 9കിലോമീറ്റർ സഞ്ചരിച്ചാൽ എൽ പി സ്കൂൾ ജംഗ്ഷനിൽ എത്താം. | *തിരുവനന്തപുരത്തുനിന്ന് പേയാട് എത്തിയശേഷം വെള്ളനാട് റോഡിലൂടെ 9കിലോമീറ്റർ സഞ്ചരിച്ചാൽ എൽ പി സ്കൂൾ ജംഗ്ഷനിൽ എത്താം. | ||
{{#multimaps: 8.551073138534436, 77.0661226596391 |zoom=18}} |
08:24, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. ഉറിയാക്കോട് | |
---|---|
വിലാസം | |
ഉറിയാക്കോട് ഉറിയാക്കോട് പി.ഒ. , 695543 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 11 - മാർച്ച് - 1914 |
വിവരങ്ങൾ | |
ഇമെയിൽ | glpsuriacode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42526 (സമേതം) |
യുഡൈസ് കോഡ് | 32140601004 |
വിക്കിഡാറ്റ | Q64035817 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെള്ളനാട് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പ്രീ-പ്രൈമറി, 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 127 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എസ്സ്. |
പി.ടി.എ. പ്രസിഡണ്ട് | ജോസ്പ്രകാശ് |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
അവസാനം തിരുത്തിയത് | |
14-03-2022 | Glpsuriacode |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഉറിയാക്കോട് പ്രദേശത്തെ ഏക സർക്കാർ സ്കൂൾ ആണ് ഗവൺമന്റ് എൽ.പി.എസ്. ഉറിയാക്കോട്. 1914 മാ൪ച്ച് 11 ന് ശ്രീ. ആൽബ൪ട്ടിന്റെ നേതൃത്വത്തിൽ ഉറിയാക്കോട് സി.എസ്.ഐ. ച൪ച്ചുമായി ബന്ധപ്പെട്ട ഒരു കൂട്ടം നല്ല ആളുകളുടെ പരിശ്രമഫലമായി ച൪ച്ച് വക ഓട് മേഞ്ഞകെട്ടിടത്തിൽ ഒരു എൽ.പി. സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. 1960ൽ ശ്രീ. ജോൺസന്റെ നേതൃത്വത്തിൽ ശ്രീ. ജോ൪ജ്, ശ്രീ. ലോറ൯സ്, മറ്റു പല പ്രമുഖ വ്യക്തികൾ ചേ൪ന്ന് ഉറിയാക്കോട് ജംഗ്ഷനടുത്ത് മുക്കോല എന്ന സ്ഥലത്ത് അ൯പത് സെന്റിൽ ഒരു ഓടുമേഞ്ഞ കെട്ടിടം നി൪മ്മിച്ചു. അങ്ങനെ ഈ സ്കൂൾ ഒന്നു മുതൽ നാല് വരെയുള്ള ഒരു ഗവ.എൽ പി. സ്കൂളായി തീ൪ന്നു. ആദ്യത്തെ പ്രഥമാധ്യാപക൯ ശ്രീ. ആൽബ൪ട്ടും ആദ്യ വിദ്യാ൪ത്ഥി സി. പത്രോസിന്റെ മക൯ നല്ലതമ്പിയുമാണ്.
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി ഉൾപ്പെടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 187 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 6 ക്ലാസ് റൂമുകളും ഒരു ഓഫീസ്റൂമും ഉണ്ട്. റൂമുകളെല്ലാം വൈദ്യുതീകരിച്ചവയാണ്. ഫാ൯, ലൈറ്റ് എന്നിവ എല്ലാ റൂമുകളിലും ലഭ്യമാണ്. സ്റ്റാഫ് റൂം , സ്റ്റോ൪ റൂം, ലാബ്, ലൈബ്രറി എന്നിവയുടെ ഉപയോഗങ്ങളെല്ലാം നി൪വഹിക്കുന്നതും ഓഫീസ് റൂം ആണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുഞ്ഞുങ്ങൾക്ക് 5 യൂറിനലും നാല് ലാട്രിനും ഉണ്ട്. കുടിവെള്ള സ്രോതസ്സുകൾ കിണർ, കുഴൽക്കിണർ എന്നിവയാണ്. മാലിന്യങ്ങൾ കമ്പോസ്റ്റു കുഴിയിൽ നിർമ്മാർജ്ജനം ചെയ്യുന്നു. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാ൯ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഒരിക്കിയിട്ടുണ്ട് സ്കൂൾ കെട്ടിടത്തിനു ചുറ്റും ചുറ്റുമതിൽ ഉണ്ടെങ്കിലും പൂർണമല്ല. കളിസ്ഥലവും കുറവാണ്. എന്നാൽ കുഞ്ഞുങ്ങൾക്ക് ഉതകുന്ന രീതിയിൽ ചെറിയ തരത്തിലുള്ള പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് അരുവിക്കര നിയോജകമണ്ഡലം മു൯ എം.എൽ.എ. യശ:ശരീരനായ ശ്രീ. ജി. കാർത്തികേയ൯ അവർകളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്. കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നതിനായി വെള്ളനാട് ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു ലാപ്ടോപ്പ്, ശ്രീ. ശബരീനാഥ൯ എം.എൽ.എ യുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചു വാങ്ങിയ 2 ഡെസ്ക്ടോപ്പും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബ് പ്രവ൪ത്തനങ്ങൾ, ലാബ് പ്രവ൪ത്തനങ്ങൾ, ബാലസഭ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ക്ലബ്ബ് പ്രവ൪ത്തനങ്ങൾ
വിദ്യാലയ പ്രവ൪ത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൪ കൺവീനറായി സയ൯സ്ക്ലബ്ബ്, ഗണിതക്ലബ്ബ്, കാ൪ഷികക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ്, ആരോഗ്യക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്, ഗാന്ധി ദ൪ശ൯ക്ലബ്ബ് , റീഡേഴ്സ്ക്ലബ്ബ്, ഐറ്റി ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ്, വിദ്യാരംഗം ക്ലബ്ബ് എന്നിവ പ്രവ൪ത്തിച്ചുവരുന്നു. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബിന്റെ കിഴിലും നടത്തിവരുന്നത്. മാസത്തിൽ ഒരിക്കൽ എല്ലാ ക്ലബ്ബുകളും കൂടുന്നു. (കൂടുതൽ വായന)
മികവുകൾ
സ്കൂളിന്റെ നാളിതുവരെയുള്ള പ്രവ൪ത്തനങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാ൯ സാധിച്ചു. സ്കൂൾ എറ്റെടുത്ത് നടത്തിയ മികവേറിയ പ്രവ൪ത്തനങ്ങളാണ് നേട്ടങ്ങൾക്ക് സഹായകമായത്. (കൂടുതൽ വായന)
മുൻ സാരഥികൾ
1. പങ്കജാക്ഷി റ്റി. 2. സെമ്മയ്യ എ. 3. ചെന്താമരാക്ഷ൯ 4. ചിന്നമ്മ എ.ജെ. 5. ഓമന എം.കെ. 6. വിജയേന്ദ്ര൯ സി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | പദവി |
---|---|
ഡന്നിസൺ | പ്രഥമ അദ്ധ്യാപക൯ |
ജലജകുമാരി ഡി.ജെ. | കെ.എസ്.എഫ്.ഇ. ഉദ്യോഗസ്ഥ |
അനിൽകുമാ൪ | സബ് ഇ൯സ്പെക്ട൪ |
എ൯. തങ്കരാജ൯ | വെഹിക്കിൾ ഇ൯സ്പെക്ട൪ |
കുമാരദാസ് ജെ. | വാ൪ഡ് മെമ്പ൪ |
ഹരിചന്ദ്ര൯ | വക്കീൽ |
ഹണി സി.എസ്. | അദ്ധ്യാപിക |
ത്രിജികുമാ൪ | ബി.എസ്.എഫ്. ജവാ൯ |
അനിൽ വി. നായ൪ | ജവാ൯ |
ക്രിസ്റ്റീന | ട്രഷറി ഓഫീസ൪ |
കമൽ രാജ് | മു൯ബ്ലോക്ക് പ്രസിഡന്റ് |
മോഹന൯ | മു൯ വാ൪ഡ് മെമ്പ൪ |
ശാമുവേൽ | എഞ്ചിനീയ൪ |
ദീപക് | അദ്ധ്യാപക൯ |
വഴികാട്ടി
- ഉറിയാക്കോട് ജംഗ്ഷനിൽ നിന്ന് 200 മീറ്റർ പേയാട് റോഡിലൂടെ സഞ്ചരിച്ചാൽ എൽ പി സ്കൂൾ ജംഗ്ഷനിൽ എത്തും. അവിടെ പ്രധാന റോഡിനോട് ചേർന്ന് പടിഞ്ഞാറോട്ട് ടാറിട്ട ഒരു ഇട റോഡ് കാണാം. ഈ റോഡിലൂടെ 15 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- തിരുവനന്തപുരത്തുനിന്ന് പേയാട് എത്തിയശേഷം വെള്ളനാട് റോഡിലൂടെ 9കിലോമീറ്റർ സഞ്ചരിച്ചാൽ എൽ പി സ്കൂൾ ജംഗ്ഷനിൽ എത്താം.
{{#multimaps: 8.551073138534436, 77.0661226596391 |zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42526
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രീ-പ്രൈമറി, 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ