"സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടവിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ തെക്കൻ താണിശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണിസ് ഗേൾസ് ഹൈസ്കൂൾ. | ''' തൃശ്ശൂർ ''' ജില്ലയിലെ ഇരിങ്ങാലക്കുടവിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ തെക്കൻ താണിശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണിസ് ഗേൾസ് ഹൈസ്കൂൾ. | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == |
13:04, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
{
സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി | |
---|---|
വിലാസം | |
സൗത്ത് താണിശ്ശേരി സൗത്ത് താണിശ്ശേരി , ഐരാണിക്കുളം പി.ഒ. , 680734 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 0480 2777722 |
ഇമെയിൽ | stantonysghsthanissery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23019 (സമേതം) |
യുഡൈസ് കോഡ് | 32070901203 |
വിക്കിഡാറ്റ | Q64088123 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | കുഴൂർ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു കൊടിയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി വർഗീസ് |
അവസാനം തിരുത്തിയത് | |
04-02-2022 | Stantonysouththanissery |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടവിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ തെക്കൻ താണിശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണിസ് ഗേൾസ് ഹൈസ്കൂൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | സി.ടെ൪സിറ്റ | 1945-1966 |
2 | സി.ആന്റണീറ്റ | 1966-1972 |
3 | സി. റെക്സിലി൯ | 1972-1977 |
4 | സി. മേരി ആ൯ | 1977-1980 |
5 | സി. മേരി ജെനേസിയ | 1980-1983 |
6 | സി. മാഗ്ന | 1983-1986 |
7 | സി. ട്രിഫോസ | 1986-1989 |
8 | സി. മെല്ലോ | 1989-1990 |
9 | സി. ട്രിഫോസ | 1990-1996 |
10 | സി. സോഫി റോസ് | 1996-1997 |
11 | സി. ശാന്തി | 1997-2005 |
12 | സി.ആഗ്നസ് | 2005-2012 |
13 | സി.റീന ജോർജ് | 2012-2014 |
14 | സി.ലിറ്റിൽ തെരേസ് | 2014-2018 |
15 | സി.ലിസി ജോസഫ് | 2018-2022 |
ചരിത്രം
1945 ജൂൺ മാസത്തിൽ എട്ട് , അഞ്ച എന്നീ ക്ലാസുകൾ ഗവൺമെന്റിന്റെ അനുമതിയോടു കൂടി ആരംഭിച്ചു . 1947 ജൂലൈ 8 ന് ബഹുമാനപ്പെട്ട മന്ത്രി സ്കൂൾ സന്ദർശിച്ച അംഗീകാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു , ജൂലൈ 11 ന് അംഗീകാരം കിട്ടി .1948 ൽ ആദ്യത്തെ sslc ബാച്ച് ആരംഭിച്ചു . അഞ്ച കുട്ടികൾ ആയിരുന്നതിനാൽ ഇവിടെ പരീക്ഷ എഴുതുവാൻ സാധിച്ചില്ല .1956 ൽ കുട്ടികളുടെ ആവശ്യത്തിനായി കിണർ കുത്തി . തുടർന്ന് വന്ന ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തി പൊന്നു . പച്ചക്കറി തോട്ടവും മറ്റു ഫല വൃക്ഷങ്ങളും ഇതോടൊപ്പം നട്ടു പിടിപ്പിച്ചു . 1986 പി .ടി .എ യുടെ നേതൃത്വത്തിൽ വാട്ടർ ടാങ്ക് നിർമിച്ചു ഒപ്പം ടാപ്പുകളും നിർമിച്ചു .ഓരോ വർഷങ്ങളിലും sslc പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുവാനും സ്കൂളിൽ നിന്നും വിരമിക്കുന്നവരെ ആദരിക്കുവാനും വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു പൊന്നു .1995 ൽ സുവർണ്ണ ജൂബിലി ആഘോഷം വർണശബളമായി ആഘോഷിച്ചു . അന്നത്തെ വിശിഷ്ടാതിഥി മുഖ്യ മന്ത്രി കെ കരുണാകരൻ ആയിരുന്നു . പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിശിഷ്ടാതിഥി പ്രൊഫസർ സാവിത്രി ലക്ഷ്മണൻ M P ആയിരുന്നു . 2000 ൽ അഞ്ച മുതൽ പത്തു വരെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടങ്ങുവാൻ അനുമതി ലഭിച്ചു . 2002 ൽ KER നിയമ പ്രകാരം അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകളിലേയ്ക്ക് ആൺകുട്ടികളെ ചേർത്തു . വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ആരംഭിച്ചു . ഓണം , ക്രിസ്തുമസ് തുടങ്ങിയ ദിവസങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു . സ്പോർട്സ്,വർക്ക് എക്സ്പീരിയൻസ്, ആർട്സ് എന്നിവയുടെ പരിശീലനം നല്ല രീതിയിൽ നടത്തി വരുന്നു . 2013 ൽ ഓൾ ഇന്ത്യ ഹാൻഡ് ബോൾ ടൂർണമെന്റ് ആരംഭിച്ചു .2020 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു .
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്പോക്കൺ ഇംഗ്ലീഷ്
- ഹലോ ഇംഗ്ലീഷ്
- K C S L
- നല്ലപാഠം
- അൽഫോൻസ ഗാർഡൻ
- ബ്ലൂ ആർമി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
എക്കോ ക്ലബ്ബ് ഹിന്ദി ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് ഗാന്ധിദർശൻ ക്ലബ്ബ് മാത്സ് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് സ്പോർട്സ് ക്ലബ്ബ്
വഴികാട്ടി
- മാളയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(9km)
- {{#multimaps:10.2142075,76.2768477 |zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23019
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ