"കാരിസ് യു പി സ്കൂൾ മാട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 223: | വരി 223: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മാട്ടറ കാരിസ് യു പി സ്കൂളിൽ നിന്ന് പടിയിറങ്ങിയ പല വിദ്യാർത്ഥികളും സാമൂഹിക - സാംസ്കാരിക | മാട്ടറ കാരിസ് യു പി സ്കൂളിൽ നിന്ന് പടിയിറങ്ങിയ പല വിദ്യാർത്ഥികളും സാമൂഹിക - സാംസ്കാരിക മേഖലകളിൽ തിളങ്ങി നിൽക്കുന്നു. | ||
ആതുര -സേവന രാംഗത്ത് ശ്രദ്ധേയനായ ഇരിട്ടി ഗവ. ആശുപത്രിയിൽ ഡോ. ആന്റോ വർഗീസ്, പൂക്കോട് വെറ്റിനറി കോളേജ് അസി. പ്രൊഫസർ ഡോ. അഞ്ജു വർഗീസ്, നിർമലഗിരി കോളേജ് അസി. പ്രൊഫസർ ഡോ. ചിത്ര കെ മാത്യു, പ്രഥമാധ്യാപക പദവി അലങ്കരിക്കുന്ന ശ്രീ. മാത്യു ജോസഫ് സാർ, ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡ് മെമ്പർ ശ്രീ. സരുൺ തോമസ് തുടങ്ങിയവർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ പ്രമുഖ വ്യക്തികൾ ആണ്. | ആതുര -സേവന രാംഗത്ത് ശ്രദ്ധേയനായ ഇരിട്ടി ഗവ. ആശുപത്രിയിൽ ഡോ. ആന്റോ വർഗീസ്, പൂക്കോട് വെറ്റിനറി കോളേജ് അസി. പ്രൊഫസർ ഡോ. അഞ്ജു വർഗീസ്, നിർമലഗിരി കോളേജ് അസി. പ്രൊഫസർ ഡോ. ചിത്ര കെ മാത്യു, പ്രഥമാധ്യാപക പദവി അലങ്കരിക്കുന്ന ശ്രീ. മാത്യു ജോസഫ് സാർ, ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡ് മെമ്പർ ശ്രീ. സരുൺ തോമസ് തുടങ്ങിയവർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ പ്രമുഖ വ്യക്തികൾ ആണ്. |
12:29, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാരിസ് യു പി സ്കൂൾ മാട്ടറ | |
---|---|
വിലാസം | |
കാരിസ് യു പി സ്കൂൾ മാട്ടറ, , വട്ടിയാംതോട് പി.ഒ. , 670705 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0460 2216230 |
ഇമെയിൽ | charisupmattara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13472 (സമേതം) |
യുഡൈസ് കോഡ് | 32021501606 |
വിക്കിഡാറ്റ | Q64459578 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | എയ്ഡഡ് |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉളിക്കൽ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 115 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തങ്കമ്മ ഇ ജെ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ജാൻസി ബാബു |
അവസാനം തിരുത്തിയത് | |
01-02-2022 | 134721 |
ചരിത്രം
കണ്ണൂർ ജില്ലയുടെ കിഴക്കു ഭാഗത്തായ് ഉളിക്കൽ പഞ്ചായത്തിൽ കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമമാണ് മാട്ടറ.
വിദ്യാസമ്പന്നരായ ഒരു ജന സമൂഹത്തെ പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ച കാരിസ് യു പി സ്കൂൾ മാട്ടറയുടെ ഐശ്വര്യമാണ്.
മാട്ടറ,കാലാങ്കി എന്നീ പ്രദേശങ്ങളിലെ കുടിയേറ്റ ജനതയുടെ ചിരകാല സ്വപ്നങ്ങളുടെ സാക്ഷാത്ക്കരമാണ് ഈ സ്ഥാപനം.ഗതാഗത സൗകര്യം ഇല്ലാതിരുന്ന കാലത്ത് ഈ നാട്ടിലെ കുട്ടികൾക്ക് യു പി സ്കൂൾ ആവശ്യമാണ് എന്ന് ബോധ്യപ്പെട്ടതിനാൽ സ്കൂൾ അംഗീകരിച്ചു കിട്ടുന്നതിന് വേണ്ടി ബഹുമാനപ്പെട്ട കിഴക്കേൽ അച്ചന്റെ നേതൃത്വത്തിൽ മന്ത്രിമാരെയും മറ്റും കണ്ട് സ്കൂളിന്റെ ആവശ്യകത ബുധ്യപ്പെടുത്തുകയും തൽഫലമായി 1981 ഇൽ പ്രസിദ്ധപ്പെടുത്തിയ സ്കൂൾ ലിസ്റ്റിൽ മാട്ടറ കാരിസ് യു സ്കൂളിന്റെ പേരും ഉൾപ്പെടുത്തുകയും ചെയ്തു.
1982 ജൂണിൽ തന്നെ സ്കൂൾ തുറന്ന് പ്രവർത്തിക്കണമെന്നുള്ള നാട്ടുകാരുടെ ആഗ്രഹത്തെ തുടർന്ന് 1982 മെയ് 20 തീയ്യതി മുതൽ കുട്ടികളെ സ്കൂളിൽ ചേർത്ത് തുടങ്ങി. ജൂൺ ഒന്നാം തീയ്യതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 75 വിദ്യാർത്ഥികളുമായി അഞ്ചാം ക്ലാസ് ആരംഭിച്ചു.1983 ഇൽ ആറാം ക്ലാസും 1984 ഇൽ ഏഴാം ക്ലാസും ആരംഭിച്ചു. 1987 മുതൽ ഈ സ്ഥാപനം തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള ഒരു സ്ഥാപനമായി തീർന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
4 സ്മാർട്ട് ക്ലാസ് റൂമുകളും, കമ്പ്യൂട്ടർ ഇന്റർനെറ്റ് വൈദുതി കണക്ഷൻ ,അറ്റാച്ഡ് ടോയ്‌ലറ്റ് സൗകര്യമുള്ള ഓഫീസിൽ റൂമും എല്ലാ അദ്ധ്യാപകർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ സജ്ജമാക്കിയ വിശാലമായ സ്റ്റാഫ് റൂമും ഉള്ള കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് .
കുട്ടികളുടെ എണ്ണത്തിന് അനുപാതീകമായി ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം പുതിയ രീതിയിൽ പണി കഴിപ്പിച്ച
ശുചിമുറികളും ഇവിടെ ഉണ്ട്.
അതി കഠിന വേനൽക്കാലത്തു പോലും വറ്റാത്ത ശുദ്ധമായ വെള്ളത്തോട് കൂടിയ കിണറും ടാങ്കും ഉള്ളതിനാൽ കുട്ടികൾക്ക് ജലത്തിന്റെ ക്ഷാമം ഇല്ല .
കുട്ടികൾക്ക് കൈ കഴുകാൻ ധാരാളം ടാപ്പുകൾ ഉണ്ട്.
അതി വിശാലമായ പാചകപ്പുരയും എല്ലാ കുട്ടികൾക്കും ഇരുന്നു ഭക്ഷണം കഴിക്കാവുന്ന വിധത്തിലുള്ള ഊട്ടുശാലയും ഉണ്ട്.
6 ക്ലാസ് മുറിയും രോഗ ലക്ഷണമുള്ളവരെ പാർപ്പിക്കാൻ സിക്ക് റൂമും അതി വിശാലമായ പ്ലേയ് ഗ്രൗണ്ടും ചുറ്റു മതിലോട് കൂടിയ ഗേറ്റ് ഉം
കമ്പ്യൂട്ടർ ഐ ടി സ്മാർട്ട് ക്ലാസ് റൂമുകളും ഉണ്ട് .വിശാലമായ റാമ്പ് ഉണ്ട്.
വിഷരഹിതമായ പച്ചക്കറി കുട്ടികൾക്ക് നൽകുന്നതിനായി വിശാലമായ പച്ചക്കറിത്തോട്ടം ഏവരേയും ആകർഷിക്കുന്നതാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിഷരഹിത പച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന്റെ പരിസരത്തു വിശാലമായ പച്ചക്കറി തോട്ടം നിർമ്മിച്ച് അതിൽ നിന്നും വിളവെടുത്ത് ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ ശേഖരിച്ചുകുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകി വരുന്നു.
ശ്രീമതി സൗമ്യ ജോസ് ടീച്ചറുടെ നേതൃത്വത്തിൽ 22 കുട്ടികളുള്ള ഒരു ഗൈഡ് ഗ്രൂപ്പും ശ്രീമതി ശ്രീഷ സി വി ടീച്ചറുടെ നേതൃത്വത്തിൽ 22കുട്ടികളുള്ള ഒരു സ്കൗട്ട് ഗ്രൂപ്പും വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കാം
മാനേജ്‌മെന്റ്
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ഫാ.മാത്യു കിഴക്കേൽ | (1978 -82 ) |
2 | ഫാ.തോമസ് അരീക്കാട്ട് | (1982 -87 ) |
3 | ഫാ.ജോർജ് ചിറയിൽ | (1987 -90 ) |
4 | ഫാ.ഫ്രാൻസിസ് മറ്റത്തിൽ |
(1990 -93 ) |
5 | ഫാ.സഖറിയാസ് വള്ളോപ്പള്ളിൽ | (1993 -97 ) |
6 | ഫാ. ജോസഫ് കൊരട്ടിപ്പറമ്പിൽ | (1997 - 2001) |
7 | ഫാ. ജോർജ് ചേലമരം | (2001 -2003 ) |
8 | ഫാ.മാണി വാഴചാരിക്കൽ | (2003 -2005 ) |
9 | ഫാ. തോമസ് കൊട്ടുകാപ്പള്ളിൽ | (2005 -2008 ) |
10 . | ഫാ. തോമസ് പതിക്കൽ | (2008 -2011 ) |
11 . | ഫാ. മാത്യു വള്ളോംകുന്നേൽ | (2011 -2014 ) |
12 . | ഫാ. മാർട്ടിൻ തട്ടാപറമ്പിൽ | (2014 -2017 ) |
13 | ഫാ.ഡോൺ ബോസ്കോ പുറത്തെമുതുകാട്ടിൽ | (2017 -2020 ) |
14 | . ഫാ. ജോർജ് ആശാരിക്കുന്നേൽ | (2021 - ). |
മുൻസാരഥികൾ
|
പേര് | പേര് | |
---|---|---|---|
1 | കെ.എം മേരി | 01-06 -1982 to 25 -03 -1986 | |
2 | പി സി ഔസേപ്പച്ചൻ | 26-03 -1986 to 07 -04 -1994 | |
3 | കെ.എം ജോസഫ് | 07-04 -1994 to 31 -03 -1998 | |
4 | ജോസഫ് ടി ജെ | 01-04 -1998 to 31 -03 -2000 | |
5 | അൽഫോൻസാ അഗസ്റ്റിൻ | 01-04 -2000 to 30 -03 -2001 | |
6 | എം.ജെ മേരി | 01-05 -2001 to 06 -04 -2003 | |
7 | ജോൺ കെ ടി | 07-04 -2003 to 31 -03 -2005 | |
8 | എലിസബത് എം ജെ | 01-04 -2005 to 31 -03 -2011 | |
9 | സൂസമ്മ ഫ്രാൻസിസ് | 01-04- 2011 to 31 -05 -2016 | |
10 | ജോർജ് പി എം | 01-06 -2016 to 31 -07 -2018 | |
11 | ടോമി ടി ജെ | 01-08-2018 to 31 -05 -2020 | |
12 | ബോബി ചെറിയാൻ | 01-06 -2020 to 31 -05 -2021 | |
13 | തങ്കമ്മ ഇ ജെ | 01-06 -2021 to ........... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാട്ടറ കാരിസ് യു പി സ്കൂളിൽ നിന്ന് പടിയിറങ്ങിയ പല വിദ്യാർത്ഥികളും സാമൂഹിക - സാംസ്കാരിക മേഖലകളിൽ തിളങ്ങി നിൽക്കുന്നു.
ആതുര -സേവന രാംഗത്ത് ശ്രദ്ധേയനായ ഇരിട്ടി ഗവ. ആശുപത്രിയിൽ ഡോ. ആന്റോ വർഗീസ്, പൂക്കോട് വെറ്റിനറി കോളേജ് അസി. പ്രൊഫസർ ഡോ. അഞ്ജു വർഗീസ്, നിർമലഗിരി കോളേജ് അസി. പ്രൊഫസർ ഡോ. ചിത്ര കെ മാത്യു, പ്രഥമാധ്യാപക പദവി അലങ്കരിക്കുന്ന ശ്രീ. മാത്യു ജോസഫ് സാർ, ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡ് മെമ്പർ ശ്രീ. സരുൺ തോമസ് തുടങ്ങിയവർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ പ്രമുഖ വ്യക്തികൾ ആണ്.
വഴികാട്ടി
{{#multimaps:12.08959,75.66760|zoom=16}}. കണ്ണൂർ ജില്ലയിലെ ഇരിട്ടി ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് മാർഗം 13 കിലോമീറ്റർ ദൂരം.
. മാട്ടറ-കാലാങ്കി റോഡിൽ മാറ്റര പള്ളിക്ക് എതിർവശതയായി സ്ഥിതി ചെയ്യുന്നു.