സഹായം Reading Problems? Click here


കാരിസ് യു പി സ്കൂൾ മാട്ടറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് ,ഗണിത ക്ലബ് ,ഭാഷാ ക്ലബ് സാമൂഹ്യ ശാസ്ത്ര ക്ലബ്,സൂരലി ഹിന്ദി ,ഹലോ ഇംഗ്ലീഷ് തുടങ്ങിയ പരിപടികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയും കുട്ടികൾ നിരീക്ഷണ പരീക്ഷണങ്ങളിൽ ഏർപ്പെട്ട് റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്‌യുന്നു.

പെൺ കുട്ടികളുടെ ശാരീരിക ക്ഷമതയും മാനസീക ആരോഗ്യവും വർധിപ്പിക്കുന്നതിനായി എല്ലാ പെൺ കുട്ടികൾക്കും സൈക്കിൾ പരിശീലനം നൽകി വരുന്നു. 5 സൈക്കിളുകൾ സ്കൂളിൽ സജ്‌ജമാക്കി പരിശീലിപ്പിക്കുന്നു.

4 സ്മാർട്ട് ക്ലാസ് റൂമുകളും, കമ്പ്യൂട്ടർ ഇന്റർനെറ്റ് വൈദുതി കണക്ഷൻ ,അറ്റാച്ഡ് ടോയ്‌ലറ്റ് സൗകര്യമുള്ള ഓഫീസിൽ റൂമും എല്ലാ അദ്ധ്യാപകർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ സജ്ജമാക്കിയ വിശാലമായ സ്റ്റാഫ് റൂമും ഉള്ള കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് .

കുട്ടികളുടെ എണ്ണത്തിന് അനുപാതീകമായി ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം പുതിയ രീതിയിൽ പണി കഴിപ്പിച്ച

ശുചിമുറികളും ഇവിടെ ഉണ്ട്.

അതി കഠിന വേനൽക്കാലത്തു പോലും വറ്റാത്ത ശുദ്ധമായ വെള്ളത്തോട് കൂടിയ കിണറും ടാങ്കും ഉള്ളതിനാൽ കുട്ടികൾക്ക് ജലത്തിന്റെ ക്ഷാമം ഇല്ല .

കുട്ടികൾക്ക് കൈ കഴുകാൻ ധാരാളം ടാപ്പുകൾ ഉണ്ട്.

അതി വിശാലമായ പാചകപ്പുരയും എല്ലാ കുട്ടികൾക്കും ഇരുന്നു ഭക്ഷണം കഴിക്കാവുന്ന വിധത്തിലുള്ള ഊട്ടുശാലയും ഉണ്ട്.

6 ക്ലാസ് മുറിയും രോഗ ലക്ഷണമുള്ളവരെ പാർപ്പിക്കാൻ സിക്ക് റൂമും അതി വിശാലമായ പ്ലേയ് ഗ്രൗണ്ടും ചുറ്റു മതിലോട് കൂടിയ ഗേറ്റ് ഉം

കമ്പ്യൂട്ടർ ഐ ടി സ്മാർട്ട് ക്ലാസ് റൂമുകളും ഉണ്ട് .വിശാലമായ റാമ്പ് ഉണ്ട്.

വിഷരഹിതമായ പച്ചക്കറി കുട്ടികൾക്ക് നൽകുന്നതിനായി വിശാലമായ പച്ചക്കറിത്തോട്ടം ഏവരേയും ആകർഷിക്കുന്നതാണ് .

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ