"ഗവ.വി.എച്ച്.എസ്.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Murinjakal (സംവാദം | സംഭാവനകൾ) No edit summary |
Murinjakal (സംവാദം | സംഭാവനകൾ) |
||
വരി 94: | വരി 94: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*[[{{PAGENAME}}/നല്ലപാഠം|നല്ലപാഠം]] | *[[{{PAGENAME}}/നല്ലപാഠം|നല്ലപാഠം]] | ||
*ജൂനിയർ റെഡ് ക്രോസ്സ് | *[[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്സ്|ജൂനിയർ റെഡ് ക്രോസ്സ്]] | ||
*[[{{PAGENAME}}/സർഗോത്സവം|സർഗോത്സവം]] | *[[{{PAGENAME}}/സർഗോത്സവം|സർഗോത്സവം]] | ||
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] | *[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] |
22:58, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ.വി.എച്ച്.എസ്.എസ് കൂടൽ | |
---|---|
വിലാസം | |
കൂടൽ ഗവ:വി എച്ച എസ്സ് എസ്സ് കൂടൽ , കൂടൽ പി.ഒ. , 689693 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1918 |
വിവരങ്ങൾ | |
ഇമെയിൽ | ghsskoodal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38023 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904003 |
യുഡൈസ് കോഡ് | 32120302303 |
വിക്കിഡാറ്റ | Q87595494 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 140 |
പെൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 292 |
അദ്ധ്യാപകർ | 32 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 113 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | വേണു ജെ |
പ്രധാന അദ്ധ്യാപിക | ഹേമജ കാവുങ്കൽ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശോഭ ഹരി |
അവസാനം തിരുത്തിയത് | |
31-01-2022 | Murinjakal |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ മലയോര മേഘലയായ കൂടലിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവനണ്മെന്റ് വിദ്യാലയമാണ് ' ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൂടൽ. 'കൂടൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയം പതനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂടൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 1918 ൽ ആണ് നിലവിൽ വന്നത് .1918 ൽ എൽ. പി. എസ്., 1964 സെക്കന്ററി., 1987 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ നിലകളിലേക്ക് ഈ വിദ്യാലയം ഉയർത്തപ്പെട്ടു. ഈ സ്കൂൾ ഒരു ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്നു. പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ പറക്കോട് ബ്ലോക്കിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
5മുതൽ 12വരെ ക്ലാസുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു ,ഇത് ഒരു സംയുക്ത സ്കൂൾ ആണ് . ഈ സ്കൂൾ ഷിഫ്റ്റ് സമ്പ്രദായം .മലയാളം ഭാഷമാധ്യമമായി പ്രവർത്തിക്കുന്നു .എല്ലാ കാലാവസ്ഥയിലും യാത്ര ചെയ്തെത്താവുന്ന റോഡ് സംവിധാനം ഉള്ളിടത്താണ് സ്കൂൾ .സർക്കാർ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .നല്ല അവസ്ഥയിൽ ഉള്ള 17ക്ലാസ് മുറികൾ പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു .അധ്യാപനേതര ആവശ്യങ്ങൾക്ക് 4പ്രത്യേകം മുറികൾ ഉണ്ട്.പ്രധാന അധ്യാപകൻ /അധ്യാപകർ എന്നിവർക്ക് പ്രത്യേകം മുറികൾ ഉണ്ട്.സ്കൂളിന് ബലവത്തായ ഒരു കരിങ്കൽ ചുറ്റുമതിൽ ഉണ്ട് . നല്ല രീതിയിൽ സംരക്ഷിച്ചു ഉപയോഗിക്കുന്ന ഒരു കുടിവെള്ള സ്രോതസ്സായ കിണർ സ്കൂളിന് ഉണ്ട് . 5 ആൺ ശൗചാലയങ്ങളും 9പെൺ ശൗചാലയങ്ങളും നല്ല നിലവാരത്തിൽ ഉള്ളവയും ഉപയോഗക്ഷമവുമാണ് . സ്കൂളിന് പ്രത്യേകം കളി സ്ഥലം ഉണ്ട് . 8000 പുസ്തകങ്ങളോട് കൂടിയ ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു .ചരിഞ്ഞപ്രതല സംവിധാനം ഉള്ളതിനാൽ ഭിന്നശേഷി കുട്ടികൾക്ക് ക്ലാസ്സുകളിൽ എത്താൻ ബുദ്ധിമുട്ടില്ല .നല്ല പ്രവർത്തനക്ഷമമായ 10 കമ്പ്യൂട്ടറുകൾ പഠന അധ്യാപന ആവശ്യത്തിന് ഉപയോഗിക്കുന്നു.സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കി വിതരണം നടത്തുന്നതിനുള്ള വൃത്തിയും അടച്ചുറപ്പുമുള്ള സംവിധാനം സ്കൂളിൽ ഉണ്ട് .
ഭൗതിക സൗകര്യങ്ങൾ
വൊക്കേഷണൽ ഹയർ സെക്കണ്ടറി ,ഹൈസ്കൂൾ , യു പി എന്നീ വിഭാഗങ്ങൾ 3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .മൂന്നു ഇരു
നിലകെട്ടിടങ്ങളിലായി ക്ലാസ് മുറികളും ശാസ്ത്രലാബ്, ഐ ടി ലാബുകൾ, ലൈബ്രറി ,ഓഫീസ്,സൊസൈറ്റി ,എന്നിവയും V H S E യുമായ് ചേർന്ന് ASAP ഇന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന റിസോഴ്സ് സെന്ററും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും ,ആയയുടെയും സ്പീച് തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്.
കുട്ടികളുടെ മാനസികവും ശാരീരികമായ ഉല്ലാസത്തിനായി വിശാലമായ കളിസ്ഥലവും ഉണ്ട് . കായികപരിശീലനത്തിനായി കായികാധ്യാപികയും ,മാനസികപിന്തുണന നൽകുന്നതിനായി കൗൺസിലറുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . കുട്ടികളുടെ കലാ പ്രദർശനത്തിനായി വിശാലമായ ഓപ്പൺ എയർ ആഡിറ്റോറിയം ഉണ്ട് .V H S E, HS, UP വിഭാഗങ്ങൾക്കായി പ്രത്യേകം ഐ ടി ലാബുകളും ,ലൈബ്രറിയും ഉണ്ട് .കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .
കൂടൽ അതിരുങ്കൽ ,പൂത്തുപാറ കുളത്തുമൺ,വകയാർ, തുടങ്ങിയ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് അറിവ് പകരുവാനായി പുനലൂർ മൂവാറ്റുപുഴ മലയോര ഹൈവേയുടെ ഒരു വശത്തായി സ്ഥിതി ചെയ്യുന്ന സരസ്വതിക്ഷേത്രമാണ് കൂടൽ ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ .
പഠന മികവ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്. പി. സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- നല്ലപാഠം
- ജൂനിയർ റെഡ് ക്രോസ്സ്
- സർഗോത്സവം
- ഡിജിറ്റൽ മാഗസിൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2005 - 10 | പൊന്നമ്മ ടീച്ചർ |
2010-13 | പി. എസ് രമാദേവി കുഞ്ഞമ്മ |
2013 - 2018 | സുമ ഡി |
2018 -2020 | സുധർമ എ ർ |
2020 ജൂൺ -സെപ്റ്റംബർ | ബീന പി |
2020 സെപ്റ്റംബർ മുതൽ | വിനോദ് പി |
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
പരിസ്ഥിതി ദിനം
ജൂൺ 5രാവിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടു .വിവിധ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .ഓൺലൈൻ മീറ്റിംഗിൽ പരിസ്ഥിതി കവിതകൾ ആലപിച്ചു .
ചന്ദ്രായനം
നല്ലപാഠത്തിന്റെയും ശാസ്ത്രക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ജൂലൈ 21 നു ചന്ദ്രദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീ ഹേമജ കാവുങ്കൽ ഓൺലൈൻ മീറ്റ് ഉദ്‌ഘാടനം നടത്തി . പി ടി എ പ്രസിഡണ്ട് ശ്രീ പി പി സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയിൽ മുഖ്യാധിയായ കഞ്ചിക്കോട്ടു ജി വി എച് എസ എസ്സിലെ അധ്യാപകനായ ശ്രീ സന്തോഷ്‌കുമാർ സർ കുട്ടികൾക്ക് ക്ലാസ് എടുത്തു .ശേഷം കുട്ടികളുടെ ചാന്ദ്രദിന പോസ്റ്റർ ,ചന്ദ്രദിന ക്വിസ് ,കവിത വീഡിയോ അവതരണം എന്നിവ ഈ പരിപാടിയുടെ മാറ്റുകൂട്ടി
അധ്യാപകദിനം
സെപ്റ്റംബർ 5 അധ്യാപകദിനം ഗുരുദക്ഷിണ എന്ന പീരിൽ ആചരിച്ചു . വർഷക്കാലം സ്ത്യുത്യർഹമായ അധ്യാപനജീവിതം നയിച്ച ശ്രീ കോന്നിയൂര് ബാലചന്ദ്രൻ സാറിന്റെ വസതിയിലെത്തി ആദരം അർപ്പിച്ചു
ഭൂമിവിചാരം
സെപ്റ്റംബർ 16 ന് ഓസോൺ ദിനം ആചരിച്ചു സ്കൂൾമുറ്റത്തു തുളസിച്ചെടി നട്ടുപിടിപ്പിച്ചു കൊണ്ട് ജില്ലാ പഞ്ചായത്തംഗം ശ്രീ അജോമോൻ "സ്കൂളിലെ തുളസിവനം" പദ്ധതി ഉദ്ഘടനം നിർവഹിച്ചു .കൊട്ടാരക്കര ബോയ്സ് എച് എസ് എസിലെ ബോട്ടണി അധ്യാപകൻ സർ ദിലീപ്കുമാർ ആർ കുട്ടികളുമായി ഓസോൺ സംരക്ഷണത്തിന്റെ ആവശ്യകതെയെപ്പറ്റി ചർച്ച നടത്തി.
ലോക മനുഷ്യാവകാശ ദിനം
നല്ലപാഠം കോഓർഡിനേറ്റർ ശ്രീ വിനോദ്‌കുമാർ സാറിന്റെ നേതൃത്വത്തിൽ ഡിസംബർ 10 ലോക മനുഷ്യാവകാശദിനം ആചരിക്കുകയുണ്ടായി .അഡ്വക്കേറ്റ് ശ്രീ എം ജി സന്തോഷ്‌കുമാർ സാർ "മനുഷ്യാവകാശവും നിയമപരിരക്ഷയും" എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു
സ്കൂൾ ഫോട്ടോകൾ
അധ്യാപകർ
- ജൈനമ്മ സെബാസ്റ്റ്യൻ - ഹിന്ദി
- പ്രീത ജെ പി - മലയാളം
- ഗീത ദേവി എം - ഫിസിക്കൽ സയൻസ്
- ഫെബിൻ എച്ച് - ഇംഗ്ലീഷ്
- സംഗീത എസ് - ബിയോളജി
- ശ്രീജ എം - മലയാളം
- ശ്രീകുമാരൻ നായർ - മാത്തമാറ്റിക്സ്
- പ്രസന്നകുമാർ - മാത്തമാറ്റിക്സ്
- അജിത വി - സോഷ്യൽ സയൻസ്
- ഉണ്ണികൃഷ്ണൻ നായർ സി - കെമിസ്ട്രി
- ഷൈല പി എൻ - ഫിസിക്കൽ എഡ്യൂക്കേഷൻ
- ബിന്ദുമോൾ ആർ - യു പി എസ് എ
- വിനി വി വി - യു പി എസ് എ
- പ്രസന്നകുമാരി സി ആർ - യു പി എസ് എ
- സവിത എം - ഫുൾ ടൈം സംസ്കൃത ടീച്ചർ
- വിനോദ്‌കുമാർ - യു പി എസ് എ
- ആശ - യു പി എസ് എ
- ഷീനു കെ എസ് - യു പി എസ് എ
- നിഷ - യു പി എസ് എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗുരു നിത്യ ചൈതന്യ യതി
- ജിബിൻ തോമസ്
ക്ലബ്ബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* സയൻസ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
അവലംബം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38023
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ