"ഗവ. യു.പി.എസ്.കഴുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,468 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
No edit summary
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
മലകളുടെയും കല്ലുകളുടെയും പ്രദേശമാണ് കല്ലയം. വളരെ പഴയ കാലത്ത് കുറ്റവാളികൾക്ക് കഴുമരം ഒരുക്കിയിരുന്ന സ്ഥലമാണ് കഴുനാട് എന്ന് പറഞ്ഞു വരുന്നു. അങ്ങനെയാണ്
1948- ൽ കല്ലയം ജംഗ്ഷനിൽ സ്ഥാപിതമായിട്ടും കഴുനാട് എന്ന ദേശപ്പേര് സ്കൂളിന് നൽകപ്പെട്ടത്. കഴുവേറ്റപ്പെട്ടവരെ സംസ്ക്കരിച്ചിരുന്ന ചുടുകാടിന്റെ ചരിത്രം പേറുന്ന ചുടുകാടുമുകൾ എന്ന സ്ഥലവും സ്കൂളിന് അടുത്താണ് . ബുദ്ധമതത്തിന് ശക്തമായ വേരുകളുണ്ടായിരുന്ന ഒരു പ്രദേശവുമാണ് കഴുനാട് .
1940 നും 45 നും ഇടയിൽ ഈ വിദ്യാലയത്തിനു സമീപത്തായി ഒരു കുടിപള്ളികൂടം നിലനിന്നിരുന്നു. സ്കൂളിനോട് ചേർന്ന് ഇന്ന് നിലകൊള്ളുന്ന പുരാതനമായ ഹൈന്ദവ ക്ഷേത്രത്തോട് ചേർന്നാണ് കുടിപള്ളിക്കൂടം  ഉണ്ടായിരുന്നതെന്നും  പറയപ്പെടുന്നു. 1948ലാണ് കഴുനാട് ഗവൺമെൻറ് എൽ. പി.എസ്. എന്ന പേരിൽ ജാതിമതഭേദമെന്യേ ഏവർക്കും ചേർന്ന് പഠിക്കാനാകും വിധം സർക്കാർ ഈ വിദ്യാലയം സ്ഥാപിക്കുന്നത്. രേഖകൾ പ്രകാരം കൊല്ലവർഷം
5 -10 -1123 ൽ അതായത് ക്രിസ്തുവർഷം 18-5-1948 ലാണ് ഈ സ്കൂളിൽ പ്രവേശനം തുടങ്ങുന്നത്.
1948-ൽ  സ്കൂൾ സ്ഥാപിതം ആകുമ്പോൾ ഒന്നും രണ്ടും ക്ലാസുകളിലേക്കാണ് അഡ്മിഷൻ നൽകിയത്. തുടർന്ന്  അഞ്ചാം ക്ലാസ് വരെ പ്രവേശനം നൽകിയിരുന്ന എൽ.പി. വിദ്യാലയമായി 1968 വരെ സ്കൂൾ നിലകൊണ്ടു . തുടക്കത്തിൽ നാട്ടുകാർ പണി കഴിപ്പിച്ച ഓലക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് കേരള രൂപീകരണത്തെ തുടർന്ന് ഈ പ്രദേശത്തിന്റെ ആദ്യ എം.എൽ.എ. ശ്രീ. പണ്ടാരത്തിലിന്റെ പരിശ്രമഫലമായി
1959 -ൽ ഇതിനോട് ചേർന്ന് ഒരു ഓടിട്ട കെട്ടിടവും നിലവിൽ വന്നു. ഈ കാലം മുതലേ ഈ വിദ്യാലയം യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യണം എന്ന സമ്മർദം ഉയർന്നിരുന്നു. നാട്ടിലെ ജനങ്ങൾ ഒന്നടങ്കം ശ്രമിച്ചതിന്റെ ഫലമായി 1967-ൽ നിലവിൽ വന്ന രണ്ടാം ഇ. എം. എസ്. മന്ത്രിസഭ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യാൻ ഉത്തരവും നൽകി. അങ്ങനെ 1968 ജൂണിൽ 1 മുതൽ 7 വരെ ക്ലാസുകൾ നടത്താൻ തുടങ്ങുകയും ഗവൺമെൻറ് എൽ. പി.  എസ് .  കഴുനാട് എന്നത് ഗവൺമെൻറ് യു.പി.എസ്. കഴുനാട് എന്നായി തീരുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522014" എന്ന താളിൽനിന്ന് ശേഖരിച്ചത്