"ഗവ. യു പി എസ് കോട്ടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 220: വരി 220:
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]


== സാരഥി ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  

14:31, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് കോട്ടുവള്ളി
picture
വിലാസം
kottuvally

കൈതാരം പി.ഒ,
,
683519
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04842512253
ഇമെയിൽgovt.ups.kottuvally@gmail.com
കോഡുകൾ
സ്കൂൾ കോഡ്25850 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചന്ദ്രപ്രഭ.എൻ.വി
അവസാനം തിരുത്തിയത്
28-01-202225850


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ആമുഖം

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി പ‍‍ഞ്ചായത്തിലാണ് ഗവ. യു.പി.സ്കൂൾ കോട്ടുവള്ളി സ്ഥിതി ചെയ്യുന്നത്.ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ ഈ യു.പി വിദ്യാലയം വളരെ പ്രശസ്തമാണ്.



ചരിത്രം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം ആരംഭിച്ച സർക്കാർ പള്ളിക്കൂടം.തുടർന്ന് വായിക്കുക.....









ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്റൂം

പ്രൊജക്ടറോട്‌ കൂടിയ ഒരു മുറി കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂമായി ഒരുക്കിയിരിക്കുന്നു. ടീച്ചേഴ്സിന് കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ള സോഫ്റ്റ് വെയറോടുകൂടി ഉള്ള ഈ സൗകര്യം കുട്ടികളെ പഠനവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുവാനും ഉപയോഗിക്കുന്നു.




സയൻസ് പാർക്ക്

കുട്ടികളിൽ ശാസ്ത്രകൗതുകം ജനിപ്പിക്കുന്നതിനും ശാസ്ത്രവിഷയങ്ങളിൽ പ്രാഗത്ഭ്യം നൽകുന്നതിനും വേണ്ടി അറുപതിലധികം ഉപകരണങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രപാർക്ക് സജ്ജീകരിച്ചിരിക്കുന്നു.




വിശാലമായ കളിസ്ഥലം

കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസവും വിനോദവും പ്രദാനം ചെയ്യുന്നതിനുമായി സ്കൂളിന്റെ പുറകുവശത്തായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു.





ലൈബ്രറി

കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനും അവരിലുള്ള സ‍‍ർഗ്ഗശേഷികൾ,ചിന്താശേഷികൾ എന്നിവ ഉണർത്തുന്നതിനുമായി സ്കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു.ഇംഗ്ളീഷ്,മലയാളം,ഹിന്ദി ഭാഷകളിലും ശാസ്ത്രവിഷയങ്ങളിലുമുള്ള 3187 പുസ്തകങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് നിശ്ചിത ഇടവേളകളിൽ പുസ്തകം വിതരണം ചെയ്യാറുണ്ട്.ഓരോ ക്ലാസിലും ലൈബ്രറേറിയനെ റൊട്ടേഷൻ ക്രമത്തിൽ

തെരഞ്ഞെടുത്ത് പുസ്തകങ്ങൾ വിതരണം ചെയ്യാറുണ്ട്.






സ്പോർട്സ് റൂം

കുട്ടികൾക്ക് നിശ്ചിതസമയങ്ങളിൽ കളിക്കുന്നതിനായി ഫുട്ബോൾ,ക്രിക്കറ്റ് ബാറ്റ്,ബോൾ,ഷട്ടിൽ ബാറ്റ്,റിങ്ങ്,സ്കിപ്പിങ്ങ് റോപ്പ്,ബിൽ‍ഡിംഗ് ബ്ളോക്ക്സ്,റുബിക്സ് ക്യൂബ് തുടങ്ങി വിവിധ കളി ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.





പാചകപ്പുുര

കുട്ടികളിലെ പോഷക അപര്യാപ്തത പരിഹരിക്കുന്നതിനായി പോഷകസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നു.കൂടാതെ മുട്ട,പാൽ എന്നിവയും നൽകുന്നു.





സ്കൂൾ ബസ്

ദൂരെയുള്ള കുട്ടികൾക്ക് പോലും യാത്രാക്ലേശം കൂടാതെ സ്കൂളിൽ എത്തിച്ചേരുന്നതിനായി സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു.





നവീകരിച്ച പ്രീപ്രൈമറി ക്ലാസ്റൂം

കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനുതകുന്ന രീതിയിലുള്ള പഠന ഉപകരണങ്ങളും ,കളി ഉപകരണങ്ങളും ഉൾപ്പെടുത്തി പ്രീപ്രൈമറി ക്ലാസ്റൂം നവീകരിച്ചിരിക്കുന്നു.






പ്രവർത്തന‍‍ങ്ങൾ

കോവി‍ഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചു പൂട്ടിയെങ്കിലും കുട്ടികളുടെ പഠനവും സർഗ ശേഷികളും പരിപോഷിപ്പിക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി.

ഓൺ ലൈൻ അസംബ്ലി, ദിനാചരണങ്ങൾ, ആഘോഷങ്ങൾ എന്നിവ രക്ഷിതാക്കളുടെയും, C.W.S.N. കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നമ്മുടെ കുട്ടികളുടെയും പരിപാടികൾ ഉൾപ്പെടുത്തി നടത്തുകയുണ്ടായി.

പ്രതികൂല കാലാവസ്ഥയെ അനുകൂലമാക്കിക്കൊണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ അറിയുന്നതിനായി ഗൃഹ സന്ദർശന പരിപാടി നടത്തിയത് കുട്ടികൾക്ക് മാനസികമായ സന്തോഷം നൽകിയ ഒന്നായി മാറി.

വായനയെ പരിപോഷിപ്പിക്കുന്നതിനായി കുട്ടികളുടെ അരികിലേക്ക് പുസ്തകങ്ങളുമായി വിജ്ഞാന വണ്ടി എത്തിയത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ പ്രയോ‍ജന പ്രദമായി.

ഈ കാലഘട്ടത്തിൽ നടത്തിയിട്ടുള്ള ഉപജില്ലാ-ജില്ലാ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ലാ തലത്തിൽ നിരവധി സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ബാന്റ് പരിശീലനം , ചെണ്ട പരിശീലനം , സോപ്പ് - ഡിഷ് വാഷ്-ടോയ് ലറ്റ് ക്ലീനർ-സോപ്പ്പൊടി-പേപ്പർ ബാഗ്-എൽ.ഇ.ഡി ബൾബ് തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള പരിശീലനം എന്നിവ കുട്ടികൾക്ക് നൽകി വരുന്നു.

കുട്ടികളുടെ വിമാനത്തിൽ കയറുക എന്ന സ്വപ്നം സഫലീകരിക്കുന്നതിനായി 2017 മുതൽ വിമാനയാത്ര ഒന്നിടവിട്ട വർഷങ്ങളിൽ സംഘടിപ്പിച്ചു വരുന്നു.കുട്ടികൾക്ക് ഈ യാത്ര ഏറെ ആസ്വാദ്യകരമാണ്.

മാതൃഭൂമി സീ‍ഡുമായി സഹകരിച്ചുകൊണ്ട് വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.

LSS-USS സ്കോളർഷിപ്പിനായി പ്രത്യേക പരിശീലനം നൽകി വരുന്നു.

ഹരിതജ്യോതി പുരസ്കാരം
ഗൃഹസന്ദർശനം
ഡിജിറ്റൽ മാഗസിൻ
വിജ്ഞാനവണ്ടി
വിജ്ഞാനവണ്ടി
എന്റെ പച്ചക്കറിത്തോട്ടം
LED ബൾബ് നിർമ്മാണം
വിമാനയാത്ര
ആഘോഷപരിപാടികൾ
ദിനാചരണങ്ങൾ
ചെണ്ട പരിശീലനം
ബാന്റ് പരിശീലനം








പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശ്രീ . ജോർജ്ജ്
  • ശ്രീ. തേവൻ
  • ശ്രീമതി. ഫ്രാൻസിസ് മെന്റസ്
  • ശ്രീ.വത്സൻ
  • ശ്രീമതി. അന്നമ്മ
  • ശ്രീമതി. പി.ജെ.മേരി
  • ശ്രീമതി. കെ.ജെ.മേരി
  • ശ്രീ. വി.ഗോപിനാഥൻ പിള്ള
  • ശ്രീമതി. കെ.വി.വാസന്തി
  • ശ്രീമതി. സരസമ്മ
  • ശ്രീമതി. റാണി ഫ്രാൻസിസ്
  • ശ്രീമതി. ആനി
  • ശ്രീമതി. ഫിലോമിന മെന്റസ്
  • ശ്രീമതി. ബേബി ഗിരിജ
  • ശ്രീമതി. അന്നമ്മ വി.വി.
  • ശ്രീമതി. വി.പി.വത്സമ്മ
  • ശ്രീ. കെ.ആർ. രാജൻ
  • ശ്രീ. സത്യൻ പി.ബി.
  • ശ്രീ. സി.പി.ശിവൻ (2007-2013)
  • ശ്രീ. ഇ.ആർ ചന്ദ്രമോഹൻ നായർ (2013-14)
  • ശ്രീ. പ്രഭാകരൻ സി.വി. (2014-15)
  • ശ്രീമതി. റാണി സെബാസ്റ്റ്യൻ (2015-16)
  • ശ്രീമതി. ശോഭന.എം.സി. (2016-19)

നേട്ടങ്ങൾ

പറവുർ ഉപജില്ലയിലെ കായികചാമ്പ്യൻമാർ

പാഠ്യ പാഠ്യേതര രംഗങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ഉപ‍ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയം.

കായികരംഗത്ത് അത് ലറ്റിക്സിലും ഗെയിംസിലും എല്ലാവർഷവും ഒന്നാം സ്ഥാനം നേടുന്ന വിദ്യാലയം

മാതൃഭൂമി സീഡിന്റെ 2020-21 ലെ ഹരിതജ്യോതി പുരസ്കാരം ലഭിച്ചു.

2019-20 അധ്യയന വർഷത്തിലെ LSS-USS പരീക്ഷയിൽ 3 കുട്ടികൾ LSS സ്കോളർഷിപ്പിനും , 1 കുട്ടി USS സ്കോളർഷിപ്പിനും അർഹത നേടി.

2021-22 അധ്യയനവർഷത്തിലെ ഉപജില്ലാതല മത്സരവിജയികൾ

വിദ്യാരംഗം കലാസാഹിത്യവേദി

ഫോട്ടോഗ്രഫി - ഒന്നാം സ്ഥാനം - ആൻമീവൽ

കവിതാരചന - ഒന്നാം സ്ഥാനം - ശ്രീഹരിനന്ദന.കെ.എസ്

കഥാരചന - രണ്ടാം സ്ഥാനം - ഗാഥ.ടി.ഡി

ക്രിയാത്മകത - സാരംഗ് മിത്ര


ശാസ്ത്രരംഗം

പ്രവൃത്തിപരിചയം - രണ്ടാം സ്ഥാനം - ഋതുനന്ദ.സി.ആർ


രാഷ്ടീയ ആവിഷ്കാർ അഭിയാൻ ക്വിസ് -രണ്ടാം സ്ഥാനം - ആരാധ്യ.എസ് ( LP )

-മൂന്നാം സ്ഥാനം - ഗാഥ.ടി.ഡി (UP )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.സുനിൽ.പി.ഇളയിടം -- സാഹിത്യകാരൻ , പ്രഭാഷകൻ

ശ്രീ.എം.ഡി.മുരളി -- അഡീഷണൽ ‍ഡി.പി.ഐ

വഴികാട്ടി

{{#multimaps:10.102378 , 76.250708 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കോട്ടുവള്ളി&oldid=1450624" എന്ന താളിൽനിന്ന് ശേഖരിച്ചത്