ഗവ. യു പി എസ് കോട്ടുവള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തന‍‍ങ്ങൾ

കോവി‍ഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചു പൂട്ടിയെങ്കിലും കുട്ടികളുടെ പഠനവും സർഗ ശേഷികളും പരിപോഷിപ്പിക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി.

ഓൺ ലൈൻ അസംബ്ലി, ദിനാചരണങ്ങൾ, ആഘോഷങ്ങൾ എന്നിവ രക്ഷിതാക്കളുടെയും, C.W.S.N. കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നമ്മുടെ കുട്ടികളുടെയും പരിപാടികൾ ഉൾപ്പെടുത്തി നടത്തുകയുണ്ടായി.

പ്രതികൂല കാലാവസ്ഥയെ അനുകൂലമാക്കിക്കൊണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ അറിയുന്നതിനായി ഗൃഹ സന്ദർശന പരിപാടി നടത്തിയത് കുട്ടികൾക്ക് മാനസികമായ സന്തോഷം നൽകിയ ഒന്നായി മാറി.

വായനയെ പരിപോഷിപ്പിക്കുന്നതിനായി കുട്ടികളുടെ അരികിലേക്ക് പുസ്തകങ്ങളുമായി വിജ്ഞാന വണ്ടി എത്തിയത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ പ്രയോ‍ജന പ്രദമായി.

ഈ കാലഘട്ടത്തിൽ നടത്തിയിട്ടുള്ള ഉപജില്ലാ-ജില്ലാ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ലാ തലത്തിൽ നിരവധി സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ബാന്റ് പരിശീലനം , ചെണ്ട പരിശീലനം , സോപ്പ് - ഡിഷ് വാഷ്-ടോയ് ലറ്റ് ക്ലീനർ-സോപ്പ്പൊടി-പേപ്പർ ബാഗ്-എൽ.ഇ.ഡി ബൾബ് തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള പരിശീലനം എന്നിവ കുട്ടികൾക്ക് നൽകി വരുന്നു.

കുട്ടികളുടെ വിമാനത്തിൽ കയറുക എന്ന സ്വപ്നം സഫലീകരിക്കുന്നതിനായി 2017 മുതൽ വിമാനയാത്ര ഒന്നിടവിട്ട വർഷങ്ങളിൽ സംഘടിപ്പിച്ചു വരുന്നു.കുട്ടികൾക്ക് ഈ യാത്ര ഏറെ ആസ്വാദ്യകരമാണ്.

മാതൃഭൂമി സീ‍ഡുമായി സഹകരിച്ചുകൊണ്ട് വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.

LSS-USS സ്കോളർഷിപ്പിനായി പ്രത്യേക പരിശീലനം നൽകി വരുന്നു.

ഹരിതജ്യോതി പുരസ്കാരം
ഗൃഹസന്ദർശനം
ഡിജിറ്റൽ മാഗസിൻ
വിജ്ഞാനവണ്ടി
വിജ്ഞാനവണ്ടി
എന്റെ പച്ചക്കറിത്തോട്ടം
LED ബൾബ് നിർമ്മാണം
വിമാനയാത്ര
ആഘോഷപരിപാടികൾ
ദിനാചരണങ്ങൾ
ചെണ്ട പരിശീലനം
ബാന്റ് പരിശീലനം