"ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 100: | വരി 100: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ! | ||
!ജി മേരി | |||
!1977-80 | |||
|- | |||
! | |||
!രാജപ്പൻ | |||
!1980 ജൂൺ-1980ഒക്ടോബർ | |||
|- | |||
! | |||
!പി.എൻ പാർവതി അമ്മ | |||
!1980-1985 | |||
|- | |||
! | |||
!കെ.എൻ. ഭാർഗവി | |||
!1985-1986 | |||
|- | |||
! | |||
!കെ.എൻ സരസമ്മ | |||
!1986-1990 | |||
|- | |||
! | |||
!എൻ പി അമ്മുക്കുട്ടി | |||
!1990-1993 | |||
|- | |||
! | |||
!ഡി ലക്ഷ്മിക്കുട്ടി അമ്മ | |||
!1993- | |||
|- | |||
! | |||
!.തോമസ് സക്കറിയ | !.തോമസ് സക്കറിയ | ||
!-1999 | |||
|- | |- | ||
! | ! | ||
!പി.സി.മറിയാമ്മ | !പി.സി.മറിയാമ്മ | ||
!1999-2003 | |||
|- | |- | ||
! | ! | ||
!എം.കെ.ദേവകി അമ്മ | !എം.കെ.ദേവകി അമ്മ | ||
!2003-2005 | |||
|- | |- | ||
! | ! | ||
!തോമസ്.കെ.വർക്കി | !തോമസ്.കെ.വർക്കി | ||
!2005-2008 | |||
|- | |- | ||
! | ! | ||
!മറിയാമ്മ ചെറിയാൻ | !മറിയാമ്മ ചെറിയാൻ | ||
!2008-2014 | |||
|- | |- | ||
! | ! | ||
!രമണി | !രമണി | ||
!2014-2015 | |||
|- | |- | ||
! | ! | ||
!സരസ്വതി | !സരസ്വതി | ||
!2015-2016 | |||
|- | |- | ||
! | ! | ||
!സുധാദേവി | !സുധാദേവി | ||
!2016-2019 | |||
|- | |- | ||
! | ! | ||
!ജിജിറാണി | !ജിജിറാണി | ||
!2019ജുൺ-2019ജൂലൈ | |||
|- | |- | ||
! | ! | ||
!ആശ.എസ് | !ആശ.എസ് | ||
!2019 ജൂലൈ - | |||
|} | |} | ||
14:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ | |
---|---|
വിലാസം | |
ഇരവിപേരൂർ ഇരവിപേരൂർ പി.ഒ. , 689542 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | glpseraviperoo2018@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37303 (സമേതം) |
യുഡൈസ് കോഡ് | 32120600101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ. എസ് |
പി.ടി.എ. പ്രസിഡണ്ട് | ശന്തനു |
എം.പി.ടി.എ. പ്രസിഡണ്ട് | അഹല്യ അനീഷ് |
അവസാനം തിരുത്തിയത് | |
28-01-2022 | 37303 |
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ എന്ന ഗ്രാമപഞ്ചായത്തിൽസ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണിത് .പുല്ലാട് ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഗവ.എൽ.പി.എസ്.ഇരവിപേരൂർ.1908ൽ സ്ഥാപിതമായ ഈ സ്കൂളിൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ വിദ്യാർത് ഥികൾ പഠിക്കുന്നു.ഗവ.അംഗീകൃത പ്രിപ്രൈമറി ഈ വിദ്യാലയത്തിന്റെ പകിട്ടിന് മാറ്റുകൂട്ടുന്നു. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിനെ മുരിങ്ങശ്ശേരി സ്കൂൾ എന്നും വിളിക്കുന്നു.
ചരിത്രം.
1908 ൽ ആണ് ഈ സ്കൂൾ നിലവിൽ വന്നത്. മുരിങ്ങശേരി കുടുംബാംഗങ്ങൾ ദാനമായി നൽകിയ 35 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ സ്ഥലവാസികൾ ഈ സ്കൂളിനെ മുരിങ്ങശേരി സ്കൂൾ എന്നു വിളിക്കുന്നു.നെല്ലാട് എന്ന പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് ഇരവിപേരൂർ.പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് ഇരവിപേരൂർ. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.കൂടുതൽ വായനയ്ക്ക് .
ഭൗതികസൗകര്യങ്ങൾ
ഒരു ഓഫിസ് മുറിയും,കുട്ടികൾക്ക് ഊണുമുറിയും, ഒരു ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം.ഹാളിൽ തന്നെ സ്ക്രീൻ ഉപയോഗിച്ച് ക്ലാസുകൾ ക്രമികരിച്ചിരിക്കുന്നു.അതിന്റെ ഭാഗമായിതന്നെ പ്രിപ്രൈമറിയും ഉണ്ട്. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക ശുചിമുറിയുണ്ട്. ഊണുമുറിയിൽ തന്നെ സ്മാർട്ട് റൂം ക്രമീകരിച്ചിരിക്കുന്നു.കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നു 2019ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിച്ചു പങ്കെടുത്ത അഭിനന്ദ്, ശിഖ എന്നിവർക്ക് സമ്മാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു എല്ലാ വർഷവും വായനാവാരം ആചരിക്കുന്നതും ഈ സമിതിയുടെ നേതൃത്വത്തിലാണ്.ചിത്രങ്ങൾകാണാം
അധ്യാപകർ
ശ്രീമതി ആശ.എസ് (ഹെഡ്മിസ്ട്രസ് )
ശ്രീ ജോണി .സി
ശ്രീമതി രഞ്ജിനി.എസ്സ്
ശ്രീമതി മഞ്ജുഷ.എം
ശ്രീമതി മറിയാമ്മ .ജെ (പ്രീപ്രൈമറി അധ്യാപിക)
അനധ്യാപകർ
ശ്രീമതി പദ്മകുമാരി .എം.എൽ(പി.ടി.സി.എം)
ശ്രീമതി രാജമ്മ ശശിധരൻ(പ്രീപ്രൈമറി ആയ )
ശ്രീമതി രഞ്ജിനി.കെ.കെ ( കുക്ക് )
മുൻസാരഥികൾ
ജി മേരി | 1977-80 | |
---|---|---|
രാജപ്പൻ | 1980 ജൂൺ-1980ഒക്ടോബർ | |
പി.എൻ പാർവതി അമ്മ | 1980-1985 | |
കെ.എൻ. ഭാർഗവി | 1985-1986 | |
കെ.എൻ സരസമ്മ | 1986-1990 | |
എൻ പി അമ്മുക്കുട്ടി | 1990-1993 | |
ഡി ലക്ഷ്മിക്കുട്ടി അമ്മ | 1993- | |
.തോമസ് സക്കറിയ | -1999 | |
പി.സി.മറിയാമ്മ | 1999-2003 | |
എം.കെ.ദേവകി അമ്മ | 2003-2005 | |
തോമസ്.കെ.വർക്കി | 2005-2008 | |
മറിയാമ്മ ചെറിയാൻ | 2008-2014 | |
രമണി | 2014-2015 | |
സരസ്വതി | 2015-2016 | |
സുധാദേവി | 2016-2019 | |
ജിജിറാണി | 2019ജുൺ-2019ജൂലൈ | |
ആശ.എസ് | 2019 ജൂലൈ - |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
നിരവധി പ്രശസ്തരായ വ്യക്തികളെ വാർത്തെടുത്ത ഒരു സരസ്വതി ക്ഷേത്രമാണ് . ജി എൽ പി എസ് ഇരവിപേരൂർ.
1. പൊഫ. എം. എൻ ജോർജ് മൂത്തേടം
2. അഡ്വ. ബിജു ഉമ്മൻ
3. ശ്രീ. കെ. ബി. ശശിധരൻപിള്ള
മികവുകൾ
പരിചയ സമ്പന്നരും അർപ്പണബോധവുമുള്ള അധ്യാപകരാണ് ഈ വിദ്യാലയത്തിലുള്ളവർ. രക്ഷിതാക്കളൂം നാട്ടുകാരും സഹകരണ മനോഭാവം പുലർത്തുന്നു. ദിനാചരണങ്ങളും ആഘോഷങ്ങളൂം രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ ഭംഗിയായി നടത്തുന്നു. വിദ്യാരംഗം, ശാസ്ത്രമേള കലാമത്സരങ്ങൾ യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം തുടങ്ങി എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിച്ചു. 2018-19 വർഷത്തിൽ നാലാംക്ലാസിലെ സ്ടെഫിന് എൽ.എസ്സ് .എസ്സ് സ്കോളർഷിപ്പ് നേടാൻ സാധിച്ചു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഉല്ലാസ ഗണിതം, ശ്രദ്ധ എന്നിവയും സ്കൂളിൽ നടപ്പാക്കി വരുന്നു. കൂടുതൽ അറിയാൻ
ക്ലബ്ബ് പ്രവർത്തനങ്ങൾ
1. സയൻസ് ക്ലബ്ബ്
കുട്ടികളിൽ അന്വേഷണ ത്വര വളർത്താൻ സഹായകമാകുന്ന ഒട്ടേറെ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട ലഘുപരീക്ഷണങ്ങൾ, ചാന്ദ്രദിനം പോലുള്ള ദിനാചരണങ്ങൾ, ശേഖരണങ്ങൾ എന്നിവ നടത്തിവരുന്നു.ശാത്ര പരീക്ഷണങ്ങൾക്കാവശ്യമായ എല്ലാ വസ്തുക്കളും സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.കൂടുതൽ അറിയാൻ
2. ആരോഗ്യക്ലബ്ബ്
കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ആരോഗ്യക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പോസ്ടർ നിർമ്മിക്കൽ,ആരോഗ്യ ചാർട്ട് നിർമ്മാണംഎന്നിവ നടത്തിവരുന്നു.കൂടുതൽ വായിക്കാം
3.ശുചിത്വ ക്ലബ്ബ്
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക,സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദ്ദേശങ്ങൾ സ്കൂൾ ശുചിത്വ സേന എല്ലാ കുട്ടികൾക്കും നല്കാറുണ്ട്.,എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ,കുടിവെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പുവരുത്തൽ, മഴവെള്ളസംഭരണം, പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂൾ മൂത്രപ്പുരയും കക്കൂസും വൃത്തിയായി സൂക്ഷിക്കൽ എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. 4.ഗണിത ക്ലബ്ബ് ഗണിത ശാസ്ത്രാഭിരുചി വള൪ത്തുന്ന പ്രവ൪ത്തനങ്ങൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.അബാക്കസ് നി൪മ്മാണം,ടാ൯ഗ്രാം നി൪മ്മാണം,ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടൽ,പസിൽ,ഗെയിം,ജ്യാമിതീയ രൂപങ്ങളുടെ നി൪മ്മാണം,ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണം- പ്രദ൪ശനം,മെട്രിക് മേള,ഗണിത പ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടായ ഉൽപ്പന്നങ്ങളുടെ പ്രദ൪ശനം എന്നിവയും നടത്തുന്നു.
5.സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.
6. പരിസ്ഥിതി ക്ലബ്ബ്
സ്കൂളിൽവളരെ സജീവമായി പ്രവ൪ത്തിക്കുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.പരിസ്ഥിതി സംരക്ഷണത്തിന് അത്യധികം പ്രാധാന്യം അർഹിക്കുന്ന ഈ അവസരത്തിൽ കുട്ടികൾക്ക് അതിനെ കുറിച്ച് അവബോധം ഉണ്ടാവാൻ ഈ ക്ലബ്ബ് വളരെയേറെ സഹായിക്കുന്നു. പരിസ്ഥിതി ദിനം അത്യധികം ഉത്സാഹത്തോടെ കുട്ടികൾ ആചരിച്ചു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും സന്ദേശങ്ങൾ എഴുതിയും, ചിത്രങ്ങളും പോസ്ടറുകളുമൊക്കെയായി അവരത് ഭംഗിയാക്കി.കോവിഡ് കാലമായതിനാൽ കഴിഞ്ഞ രണ്ടു വർഷങ്ങളൂം വീട്ടിൽ തന്നെ രക്ഷകർത്താക്കളൂടെ പരിപൂർണ പിന്തുണയോടെ അവർ ആചരിച്ചു.സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് എടുത്തു പറയത്തക്ക ഒരു നേട്ടമാണ് . തുളസിക്കാടു നിർമ്മിക്കുന്നതിലും പരിസ്ഥിതി ക്ലബ്ബ് മുൻകൈ എടുത്തു. ചെടികൾ സംരക്ഷിക്കുവാനും പുതിയവ നട്ടുവളർത്താനും പരിശ്രമിക്കുന്നുണ്ട്. പ്ലാസ്ടിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും പരിസരം സംരക്ഷിക്കാനും ക്ലബ്ബ് ശ്രമിക്കുന്നു. അടുക്കളത്തോട്ടം നിർമ്മിച്ചതും ഈ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വ വാരാചാരണം ആഘോഷിച്ചിരുന്നു. രക്ഷകർത്താക്കളുടെ പിന്തുണയും ലഭിച്ചിരുന്നു. 2019-20 വർഷത്തിൽ ജൈവ വൈവിദ്ധ്യം പാർക്ക് നിർമ്മിക്കുകയുണ്ടായി.
7.ആർട്സ്ക്ലബ്ബ്
ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു. സർഗ്ഗവേളകൾ കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നു. കോവിഡ് സമയത്ത് ഓൺലൈനായും ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നു.
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ
എല്ലാ പ്രധാനപ്പെട്ട ദിനങ്ങളൂം സ്കൂളീൽ ആഘോഷിക്കുന്നുണ്ട് . കുട്ടികൾ സജീവമായി പങ്കെടുക്കുകയും രക്ഷകർത്താക്കളുടേയും പരിപൂർണ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. കൂടുതൽ വായിക്കാം
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ നെല്ലാട് ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ റൂട്ടിൽ 2 KM ദൂരം. {{#multimaps:9.376108, 76.631280 | zoom=18}} |
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37303
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ