"ചൂളിയാട് എൽ.പി .സ്കൂൾ‍‍‍‍ , മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
അടിയാളന്റെ മോചനത്തിനു മഹാഗുരു ഉരുക്കഴിച്ച ദിവ്യമന്ത്രമായിരുന്നു 'അക്ഷരങ്ങൾ'. പകലന്തിയോളം പണിയെടുത്ത് അന്തിയുറങ്ങാൻ കൂരയിലെത്തുന്ന അടിയാളനെ, അദ്ദേഹം തന്റെ നടുവിലെക്കണ്ടി തറവാട്ടുമുറ്റത്തേക്ക് 'രാഗെഴുത്തി'നു ക്ഷണിച്ചു. അടിയാളനു പഠിക്കാനുള്ള ഏക സമയം അതുമാത്രമായിരുന്നു. നെയ്ത്തിരിയുടെ നുറുങ്ങുവെട്ടത്തിൽ തൊണ്ടും മണലും, ഓലയും എഴുത്താണിയും ഞെരിഞ്ഞുരഞ്ഞു. നാളേറെ വേണ്ടിവന്നില്ല വിജ്ഞാന വെളിച്ചം നാടാകെ പടരാൻ. സമീപ ഗ്രാമങ്ങളായ ചൂളിയാട്, ചേടിച്ചേരി, കുട്ടാവ്, കുളിഞ്ഞ, മയ്യിൽ, കൊയ്യം, കണ്ടക്കൈ, തവറൂൽ, ചെങ്ങളായി എന്നിവിടങ്ങളിൽ നിന്നെല്ലാം രാത്രികാലങ്ങളിൽ നീളുന്ന ഓലച്ചൂട്ടുകൾ നടുവിലെക്കണ്ടിത്തറവാട്ടിലേക്കായി. സംസ്കൃതം, കാവ്യം, രൂപം, അമരം, കോശം, മണിപ്രവാളം, ശീലാവതി, പച്ചപ്പാട്ട്.....വിജ്ഞാനത്തിന്റെ അമൃതുധാര നാട്ടിൽ നിറഞ്ഞൊഴുകി. മൃഗങ്ങളെപ്പോലെ ചേറിൽ പണിയെടുക്കുന്നവന്റെ ഹൃദയത്തിൽ സംഗീതവും സർഗാത്മകതയും നിറഞ്ഞു. പുതിയൊരു താളവും വ്യത്യസ്തമായൊരു ജീവിത ബോധവും അവനുണ്ടായി.
        വിദ്യയുടെ മാധുര്യമറിഞ്ഞ ശിഷ്യർ തങ്ങളുടെ മക്കളെയെങ്കിലും പകൽസമയത്ത് ഗുരുവിന്റടുത്തുനിന്ന് വിദ്യ അഭ്യസിപ്പിക്കാനാഗ്രഹിച്ചു. അടുത്ത വിജയദശമി നാളിലെങ്കിലും മക്കളെ ഗുരുനാഥനെക്കൊണ്ട് ഹരിശ്രീ കുറിപ്പിക്കുവാൻ അവർ തീരുമാനിച്ചു. അങ്ങനെ മലപ്പട്ടത്തിന്റെ ചരിത്രത്തിലാദ്യമായി, ഇരിക്കൂർ പുഴയോരത്ത്, മലപ്പട്ടം ഭഗവതീ ക്ഷേത്രത്തിനടുത്ത് വൈദ്യരപ്പയുടെ മകൻ നല്ലാഞ്ഞി നാരായണൻ താമസിക്കുന്ന സ്ഥലത്തിനടുത്ത് "എഴുത്തള്ളിപ്പറമ്പി"ൽ ഒരു പാഠശാല ഉയർന്നു. കവുങ്ങിൻ വാരിയും, ഓലയും കൊണ്ടുണ്ടാക്കിയ പാഠശാല നിർമ്മിച്ചത് നാട്ടുകാരായ ശിഷ്യന്മാരായിരുന്നു. 'എഴുത്തുപള്ളി ഉണ്ടായിരുന്ന സ്ഥലം' എന്നർത്ഥത്തിലാകാം ഈ പറമ്പ് എഴുത്തള്ളിപ്പറമ്പ് എന്നറിയപ്പെടുന്ന�
1886ൽ പൂക്കണ്ടം വയലിന്റെ കരയിൽ ചാലിയച്ചെട്ടിയാരോട് പണം കൊടുത്തു വങ്ങിയ 'ചെട്ടിയാൻ വളപ്പിൽ' മൺകട്ടയും, വാരിയും ഓലയും കൊണ്ടുള്ള പുതിയ പാഠശാല ഉയർന്നു. നിർമാണപ്രവർത്തനങ്ങൾ മുഴുവൻ നാട്ടുകാരുടെ വകയായിരുന്നു. ചിറക്കൽ താലൂക്കിൽ മലപ്പട്ടം അംശത്തിലെ ഈ വിദ്യാലയത്തിനു 1887ൽ വടകര ഡപ്യൂട്ടി ഇൻസ്പെക്ടർ അംഗീകാരം നൽകി. ഇത് ചിറക്കൽ താലൂക്കിൽ ബ്രിട്ടീഷ് സർക്കാർ അനുവദിച്ച 24 വിദ്യാലയങ്ങളിലൊന്നായിരുന്നു. "ആർ ജി എം യു പി സ്കൂൾ മലപ്പട്ടം" എന്ന പേരിൽ ഇന്നു പ്രസിദ്ധമായ ഈ സ്ഥാപനം 1958ലാണു യു പി സ്കൂളായി ഉയർത്തിയത്. മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ ഏക യു പി സ്കൂളാണിത്.
  ചേടിച്ചേരി, കുട്ടാവ്, കുളിഞ്ഞ ഭാഗത്തെ കുട്ടികൾക്കു വേണ്ടിയാണു ചേടിച്ചേരിയിൽ പാഠശാല തുടങ്ങിയത്.1903ലായിരുന്നു ഇത്. ചേടിച്ചേരി വെള്ളുവ വയലിൻ കരയിലെ ഈ പാഠശാല 1920ൽ കാട്ടുതീയിൽപ്പെട്ടു കത്തിപ്പോവുകയും, തീയിൽ നിന്നു രക്ഷപ്പെടാൻ മേശയ്ക്കടിയിൽ അഭയം പ്രാപിച്ച കുട്ടാവിലെ രാമൻ നമ്പ്യാരുടെ മകൾ പയ്യൻ വീട്ടിൽ നാരായണി ദാരുണമായി വെന്തുമരിച്ച സംഭവം ഉണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് കുറെക്കാലം വെള്ളുവ വയലിനു വടക്കെക്കരയിലുള്ള, ഇപ്പോൾ വി സി കുഞ്ഞിക്കണ്ണൻ താമസിക്കുന്ന പറമ്പിൽ സ്കൂൾ പ്രവർത്തിച്ചു. സൗകര്യപ്രദമായ സ്ഥലം കിട്ടിയപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് വിദ്യാലയം മാറ്റി. ഇന്ന് ഇരിക്കൂർ ഉപജില്ലയിൽ അറിയപ്പെടുന്ന "ചേടിച്ചേരി എ എൽ പി സ്കൂളാ"ണിത്.
           1915ൽ, ഇപ്പോൾ കടാങ്കോട്ടു നാണിയും മക്കളും താമസിക്കുന്ന പറമ്പിലായിരുന്നു ഗുരുനാഥൻ ചൂളിയാടു നിവാസികൾക്കു വേണ്ടിയുള്ള പാഠശാല തുടങ്ങിയത്. കട്ടച്ചുമരും, ചോർച്ച നിൽക്കാത്ത ഓല മേഞ്ഞ മേൽക്കൂരയും മഴക്കാലത്തെ അദ്ധ്യയനം ദുഷ്കരമാക്കി. ഒരു പെരുമഴയത്ത് സ്കൂൾ നിലമ്പൊത്തി. പിന്നീട് ഏറെക്കാലം സ്കൂൾ പ്രവർത്തിച്ചത് മുല്ലേരിക്കുന്നത്തായിരു�
1925ൽ ദാറുഗുരുക്കൾ എന്ന പേരിലറിയപ്പെട്ട 'ചെറിയ രാമർഗുരുവിന്റെ' കാലത്തണു "ചൂളിയാട് എ എൽ പി സ്കൂൾ" എന്ന പേരിൽ ഔപചാരീകമായി വിദ്യാലയം ഈ അംഗീകരിക്കപ്പെട്ടത്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

15:24, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചൂളിയാട് എൽ.പി .സ്കൂൾ‍‍‍‍ , മലപ്പട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2022CALPS

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

അടിയാളന്റെ മോചനത്തിനു മഹാഗുരു ഉരുക്കഴിച്ച ദിവ്യമന്ത്രമായിരുന്നു 'അക്ഷരങ്ങൾ'. പകലന്തിയോളം പണിയെടുത്ത് അന്തിയുറങ്ങാൻ കൂരയിലെത്തുന്ന അടിയാളനെ, അദ്ദേഹം തന്റെ നടുവിലെക്കണ്ടി തറവാട്ടുമുറ്റത്തേക്ക് 'രാഗെഴുത്തി'നു ക്ഷണിച്ചു. അടിയാളനു പഠിക്കാനുള്ള ഏക സമയം അതുമാത്രമായിരുന്നു. നെയ്ത്തിരിയുടെ നുറുങ്ങുവെട്ടത്തിൽ തൊണ്ടും മണലും, ഓലയും എഴുത്താണിയും ഞെരിഞ്ഞുരഞ്ഞു. നാളേറെ വേണ്ടിവന്നില്ല വിജ്ഞാന വെളിച്ചം നാടാകെ പടരാൻ. സമീപ ഗ്രാമങ്ങളായ ചൂളിയാട്, ചേടിച്ചേരി, കുട്ടാവ്, കുളിഞ്ഞ, മയ്യിൽ, കൊയ്യം, കണ്ടക്കൈ, തവറൂൽ, ചെങ്ങളായി എന്നിവിടങ്ങളിൽ നിന്നെല്ലാം രാത്രികാലങ്ങളിൽ നീളുന്ന ഓലച്ചൂട്ടുകൾ നടുവിലെക്കണ്ടിത്തറവാട്ടിലേക്കായി. സംസ്കൃതം, കാവ്യം, രൂപം, അമരം, കോശം, മണിപ്രവാളം, ശീലാവതി, പച്ചപ്പാട്ട്.....വിജ്ഞാനത്തിന്റെ അമൃതുധാര നാട്ടിൽ നിറഞ്ഞൊഴുകി. മൃഗങ്ങളെപ്പോലെ ചേറിൽ പണിയെടുക്കുന്നവന്റെ ഹൃദയത്തിൽ സംഗീതവും സർഗാത്മകതയും നിറഞ്ഞു. പുതിയൊരു താളവും വ്യത്യസ്തമായൊരു ജീവിത ബോധവും അവനുണ്ടായി.

        വിദ്യയുടെ മാധുര്യമറിഞ്ഞ ശിഷ്യർ തങ്ങളുടെ മക്കളെയെങ്കിലും പകൽസമയത്ത് ഗുരുവിന്റടുത്തുനിന്ന് വിദ്യ അഭ്യസിപ്പിക്കാനാഗ്രഹിച്ചു. അടുത്ത വിജയദശമി നാളിലെങ്കിലും മക്കളെ ഗുരുനാഥനെക്കൊണ്ട് ഹരിശ്രീ കുറിപ്പിക്കുവാൻ അവർ തീരുമാനിച്ചു. അങ്ങനെ മലപ്പട്ടത്തിന്റെ ചരിത്രത്തിലാദ്യമായി, ഇരിക്കൂർ പുഴയോരത്ത്, മലപ്പട്ടം ഭഗവതീ ക്ഷേത്രത്തിനടുത്ത് വൈദ്യരപ്പയുടെ മകൻ നല്ലാഞ്ഞി നാരായണൻ താമസിക്കുന്ന സ്ഥലത്തിനടുത്ത് "എഴുത്തള്ളിപ്പറമ്പി"ൽ ഒരു പാഠശാല ഉയർന്നു. കവുങ്ങിൻ വാരിയും, ഓലയും കൊണ്ടുണ്ടാക്കിയ പാഠശാല നിർമ്മിച്ചത് നാട്ടുകാരായ ശിഷ്യന്മാരായിരുന്നു. 'എഴുത്തുപള്ളി ഉണ്ടായിരുന്ന സ്ഥലം' എന്നർത്ഥത്തിലാകാം ഈ പറമ്പ് എഴുത്തള്ളിപ്പറമ്പ് എന്നറിയപ്പെടുന്ന�

1886ൽ പൂക്കണ്ടം വയലിന്റെ കരയിൽ ചാലിയച്ചെട്ടിയാരോട് പണം കൊടുത്തു വങ്ങിയ 'ചെട്ടിയാൻ വളപ്പിൽ' മൺകട്ടയും, വാരിയും ഓലയും കൊണ്ടുള്ള പുതിയ പാഠശാല ഉയർന്നു. നിർമാണപ്രവർത്തനങ്ങൾ മുഴുവൻ നാട്ടുകാരുടെ വകയായിരുന്നു. ചിറക്കൽ താലൂക്കിൽ മലപ്പട്ടം അംശത്തിലെ ഈ വിദ്യാലയത്തിനു 1887ൽ വടകര ഡപ്യൂട്ടി ഇൻസ്പെക്ടർ അംഗീകാരം നൽകി. ഇത് ചിറക്കൽ താലൂക്കിൽ ബ്രിട്ടീഷ് സർക്കാർ അനുവദിച്ച 24 വിദ്യാലയങ്ങളിലൊന്നായിരുന്നു. "ആർ ജി എം യു പി സ്കൂൾ മലപ്പട്ടം" എന്ന പേരിൽ ഇന്നു പ്രസിദ്ധമായ ഈ സ്ഥാപനം 1958ലാണു യു പി സ്കൂളായി ഉയർത്തിയത്. മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ ഏക യു പി സ്കൂളാണിത്.

  ചേടിച്ചേരി, കുട്ടാവ്, കുളിഞ്ഞ ഭാഗത്തെ കുട്ടികൾക്കു വേണ്ടിയാണു ചേടിച്ചേരിയിൽ പാഠശാല തുടങ്ങിയത്.1903ലായിരുന്നു ഇത്. ചേടിച്ചേരി വെള്ളുവ വയലിൻ കരയിലെ ഈ പാഠശാല 1920ൽ കാട്ടുതീയിൽപ്പെട്ടു കത്തിപ്പോവുകയും, തീയിൽ നിന്നു രക്ഷപ്പെടാൻ മേശയ്ക്കടിയിൽ അഭയം പ്രാപിച്ച കുട്ടാവിലെ രാമൻ നമ്പ്യാരുടെ മകൾ പയ്യൻ വീട്ടിൽ നാരായണി ദാരുണമായി വെന്തുമരിച്ച സംഭവം ഉണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് കുറെക്കാലം വെള്ളുവ വയലിനു വടക്കെക്കരയിലുള്ള, ഇപ്പോൾ വി സി കുഞ്ഞിക്കണ്ണൻ താമസിക്കുന്ന പറമ്പിൽ സ്കൂൾ പ്രവർത്തിച്ചു. സൗകര്യപ്രദമായ സ്ഥലം കിട്ടിയപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് വിദ്യാലയം മാറ്റി. ഇന്ന് ഇരിക്കൂർ ഉപജില്ലയിൽ അറിയപ്പെടുന്ന "ചേടിച്ചേരി എ എൽ പി സ്കൂളാ"ണിത്.

           1915ൽ, ഇപ്പോൾ കടാങ്കോട്ടു നാണിയും മക്കളും താമസിക്കുന്ന പറമ്പിലായിരുന്നു ഗുരുനാഥൻ ചൂളിയാടു നിവാസികൾക്കു വേണ്ടിയുള്ള പാഠശാല തുടങ്ങിയത്. കട്ടച്ചുമരും, ചോർച്ച നിൽക്കാത്ത ഓല മേഞ്ഞ മേൽക്കൂരയും മഴക്കാലത്തെ അദ്ധ്യയനം ദുഷ്കരമാക്കി. ഒരു പെരുമഴയത്ത് സ്കൂൾ നിലമ്പൊത്തി. പിന്നീട് ഏറെക്കാലം സ്കൂൾ പ്രവർത്തിച്ചത് മുല്ലേരിക്കുന്നത്തായിരു�

1925ൽ ദാറുഗുരുക്കൾ എന്ന പേരിലറിയപ്പെട്ട 'ചെറിയ രാമർഗുരുവിന്റെ' കാലത്തണു "ചൂളിയാട് എ എൽ പി സ്കൂൾ" എന്ന പേരിൽ ഔപചാരീകമായി വിദ്യാലയം ഈ അംഗീകരിക്കപ്പെട്ടത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി