"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(→മികവുകൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 93: | വരി 93: | ||
== മികവുകൾ == | == മികവുകൾ == | ||
2015-16 അധ്യയനവർഷം അക്ഷരമുറ്റം ക്വിസിൽ സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും മത്സരിച്ച് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ ആദിത്യ .കെ, ആനന്ദ് . വിഎം എന്നിവർ ക്ക് അവസരം ലഭിച്ചു. | |||
മാതൃഭൂമി സീഡിന്റെ ഏറ്റവും നല്ല റിപ്പോർട്ടർക്കുള്ള 2015-16 വർഷത്തെ അവാർഡ് അധ്യാപികയായ ശ്രീമതി ശ്രീജ. ഒ ക്ക് ലഭിച്ചു. സീഡ് ക്ലബ്ബിന്റെ ഭാഗമായി വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യാനും അതിന്റെ ഭാഗമായി participation Certificate ജില്ലാ കളക്ടറിൽ നിന്ന് സ്കൂൾ റിപ്പോർട്ടർ ഷോൺ ജോർജ്ജ് വർഗ്ഗീസ്, ആനന്ദ് വി.എം എന്നിവർ കരസ്ഥമാക്കി. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, പ്രവൃത്തിപരിചയ മേള , കലാ മേള എന്നിവയിൽ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കാനും സമ്മാനങ്ങൾ കരസ്ഥമാക്കാനും സാധിച്ചു. | |||
ബുക്ക് ബയന്റിംഗ് - ഷോൺ ജോർജ് വർഗ്ഗീസ് - രണ്ടാം സ്ഥാനം | |||
കുടനിർമ്മാണം - മാധവ് ഒന്നാം സ്ഥാനം | |||
ചന്ദനത്തിരി നിർമ്മാണം - ആനന്ദ് ഒന്നാം സ്ഥാനം | |||
ഗണിത പാർട്ട് - ബിബിന ശാസ്ത്ര പാർട്ട് - അഭി ഷാജി, വിജിത ബിനു - ഒന്നാം സ്ഥാനം | |||
ഒന്നാം സ്ഥാനത്തിനർഹരായവർ ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ചു. | |||
ഉറുദു സംഘഗാനം - രണ്ടാം സ്ഥാനം | |||
ഉറുദു പദ്യംചൊല്ലൽ - രണ്ടാ സ്ഥാനം | |||
ഹിന്ദി പ്രസംഗം - ഒന്നാം സ്ഥാനം | |||
കവിതാലാപനം - രണ്ടാം സ്ഥാനം | |||
എന്നിവ കരസ്ഥമാക്കി. | |||
2019 - 20 അധ്യയന വർഷത്തിൽ ലഘു പരീക്ഷണത്തിന് അക്ഷയ് കെ. അശോക്, ജോയൽ അച്ചൻ കുഞ്ഞ് എന്നിവർക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
12:02, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട് | |
---|---|
വിലാസം | |
കുമ്പനാട് കുമ്പനാട് പി.ഒ. , 689547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1872 |
വിവരങ്ങൾ | |
ഇമെയിൽ | gupskumbanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37337 (സമേതം) |
യുഡൈസ് കോഡ് | 32120600505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയദേവി ആർ |
പി.ടി.എ. പ്രസിഡണ്ട് | നിഷ.എ.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ പ്രസന്നൻ |
അവസാനം തിരുത്തിയത് | |
22-01-2022 | 37337 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്നസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ . യു .പി .ബി .എസ്സ് .കുമ്പനാട് .
ചരിത്രം
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുമ്പനാട്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാന പാതയ്ക്കരികിലാണ്. കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന ) നാട് എന്ന മലയാളം വാക്കും ചേർന്നാണ് കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശങ്ങൾ കൊടുംകാടായിരുന്നു. കാട്ടുമൃഗങ്ങളും ആനകളും ഉണ്ടായിരുന്നു. ഇവിടെ അങ്ങനെയാവാം ഈ പേര് വന്നത്. 146 വർഷം പിന്നിട്ട കുമ്പനാട് ഗവ.യു.പി സ്കൂൾ ഇന്നും പച്ചപ്പോടെ തന്നെ നിൽക്കുന്നു.
AD 1761 ന് മുൻപ് കാടുകയറിക്കിടന്ന പ്രദേശമായിരുന്നു കുമ്പനാട്. 400 വർഷങ്ങൾക്ക് മുൻപ് 13 ഇല്ലങ്ങൾ ഈ പ്രദേശത്ത് നിലനിന്നിരുന്നു. പാണ്ടിപ്പടയുടെ ആക്രമണത്തിൽ ഈ 13 ഇല്ലങ്ങളും നാമാവശേഷമായി. പിന്നീട് കുറേ വർഷങ്ങൾ ആൾത്താമസമില്ലാതെ കിടന്ന ഈ പ്രദേശത്തേക്ക് യോഹന്നാൻ എന്ന ഒരു സന്യാസി എത്തിച്ചേരുകയും ഒരു കുടുംബമാരംഭംഭിക്കുകയും ചെയ്തു. പിന്നീട് മാർത്തോമ വലിയ പള്ളിസ്ഥാപിക്കുകയും ചെയ്തു. അക്കാലത്ത് വിദ്യാഭ്യാസം സർവ്വസാധാരണമല്ലായിരുന്നു. ഈ കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. പള്ളിയോട് ചേർന്ന് സ്ഥതി ചെയ്തതിനാൽ ഇതിനെ പള്ളിക്കൂടം എന്ന് നാമകരണം ചെയ്തു.
കൊല്ലവർഷം 1040 ൽ വല്ല്യ വീട്ടിലച്ചന്റെ ചുമതലയിൽ പാണ്ടനാട് ചാണ്ടപ്പിള്ള ആശാൻ തേവരത്തുണ്ടിയിൽ നൈനാൻ ആശാൻ എന്നിവരുടെ നേതൃതത്തിൽ പള്ളിപ്പറമ്പിൽ ഷെഡ് കെട്ടി കുടിപ്പള്ളിക്കുടം ആരംഭിച്ചു. കുടിപ്പള്ളിക്കൂടം മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. പിന്നീട് മാത്യൂസ് മാർ അത്താനം സ്യോസ് നിർദേശപ്രകാരം അന്നത്തെ ദിവാൻജി ആയിരുന്ന സർ . ടി. മാധവ വാര്യർ വ്യവസ്ഥാപിതമായി നടക്കുന്ന പള്ളിക്കുടങ്ങൾ പ്രാഥമിക വിദ്യാലയങ്ങളായി അംഗീകരിച്ചു കൊണ്ട് ഗ്രാന്റ് കൊടുക്കുന്ന പതിവ് നടപ്പിലാക്കി നേരത്തെ തന്നെ പള്ളിക്കൂടമായി പ്രവർത്തിച്ചു പോന്ന ഈ പള്ളിക്കൂടത്തിനും ഗ്രാന്റ് അനുവദിക്കപ്പെട്ടു. അങ്ങനെ ഗ്രാന്റിന്റെ സഹായത്തോടെ സ്കൂൾ അനേക വർഷം തുടർന്നു. മിച്ചൽ -ന്റെ വിദ്യാഭ്യാസ കോഡ് അനുസരിച്ച് ആവശ്യമായ സ്ഥല സൗകര്യങ്ങളുടെ അഭാവത്തിൽ കൂടുതൽ സൗകര്യ പ്രദമായ ഒരിടത്തേക്ക് സ്കൂൾ മാറ്റേണ്ടതായി വന്നു.
കൊല്ലവർഷം 1087-ൽ ഇപ്പോൾ കാണുന്ന ആൺ പള്ളിക്കൂടവും , കൊല്ലവർഷം 1093 ൽ പെൺപള്ളിക്കൂടവും കുമ്പനാട് ഇടവകാംഗങ്ങളുടെ പരിശ്രമത്തിൽ നാട്ടുകാരുടെ പൊതു സഹകരണത്തോടെ പണി കഴിപ്പിച്ച് സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.
കുമ്പനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1872 ജുൺ 1 ആം തീയതി സ്ഥാപിതമായി.കുമ്പനാട് കുടുമ്പത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം 1912 ഫെബ്രുവരി 27 നു സർക്കാരിനു കൈമാറി. 1964 ജുൺ 6 നു യു പി സ്കുൂളായി ഉയർന്നു.കുമ്പനാടിന്റെ വളർച്ചയിലും പുരോഗതിയിലും ഈ സ്കൂൾ നിർണ്ണായക പങ്ക് വഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- 7ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലൈബ്രറി
- 2 ലാപ്ടോപ്പും 2 പ്രൊജക്ടുകളും ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബുണ്ട്.
- ഹൈടെക് പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും അനുവദിക്കുകയുണ്ടായി.
- സ്കൂളിലേയ്ക്ക് ആവശ്യമായ കസേരകൾ (50 എണ്ണം)പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.
- കുമ്പനാട് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ children's Park പണി കഴിപ്പിച്ചു തന്നിട്ടുണ്ട്.
- ടൈൽ പാകിയ 3 ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ, വൃത്തിയുള്ള പാചകപ്പുര തുടങ്ങിയവ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകുന്നു.
- കോയിപ്രം ബ്ലോക്ക് പഞ്ചായത്താൽ നിന്നും 2003-2004വർഷത്തെവരൾച്ചാ ദുരിതാശ്വാസ പദ്ധതിപ്രകാരം നിർമ്മിച്ച മഴവെള്ളസംഭരണിയുണ്ട്
- ജൈവവൈവിധ്യഉദ്യാനവും, ഔഷധസസ്യത്തോട്ടവും പഠനപ്രവർത്തനങ്ങൾക്ക് ഉണർവേകുന്നു.
മികവുകൾ
2015-16 അധ്യയനവർഷം അക്ഷരമുറ്റം ക്വിസിൽ സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും മത്സരിച്ച് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ ആദിത്യ .കെ, ആനന്ദ് . വിഎം എന്നിവർ ക്ക് അവസരം ലഭിച്ചു.
മാതൃഭൂമി സീഡിന്റെ ഏറ്റവും നല്ല റിപ്പോർട്ടർക്കുള്ള 2015-16 വർഷത്തെ അവാർഡ് അധ്യാപികയായ ശ്രീമതി ശ്രീജ. ഒ ക്ക് ലഭിച്ചു. സീഡ് ക്ലബ്ബിന്റെ ഭാഗമായി വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യാനും അതിന്റെ ഭാഗമായി participation Certificate ജില്ലാ കളക്ടറിൽ നിന്ന് സ്കൂൾ റിപ്പോർട്ടർ ഷോൺ ജോർജ്ജ് വർഗ്ഗീസ്, ആനന്ദ് വി.എം എന്നിവർ കരസ്ഥമാക്കി. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, പ്രവൃത്തിപരിചയ മേള , കലാ മേള എന്നിവയിൽ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കാനും സമ്മാനങ്ങൾ കരസ്ഥമാക്കാനും സാധിച്ചു.
ബുക്ക് ബയന്റിംഗ് - ഷോൺ ജോർജ് വർഗ്ഗീസ് - രണ്ടാം സ്ഥാനം
കുടനിർമ്മാണം - മാധവ് ഒന്നാം സ്ഥാനം
ചന്ദനത്തിരി നിർമ്മാണം - ആനന്ദ് ഒന്നാം സ്ഥാനം
ഗണിത പാർട്ട് - ബിബിന ശാസ്ത്ര പാർട്ട് - അഭി ഷാജി, വിജിത ബിനു - ഒന്നാം സ്ഥാനം
ഒന്നാം സ്ഥാനത്തിനർഹരായവർ ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ചു.
ഉറുദു സംഘഗാനം - രണ്ടാം സ്ഥാനം
ഉറുദു പദ്യംചൊല്ലൽ - രണ്ടാ സ്ഥാനം
ഹിന്ദി പ്രസംഗം - ഒന്നാം സ്ഥാനം
കവിതാലാപനം - രണ്ടാം സ്ഥാനം
എന്നിവ കരസ്ഥമാക്കി.
2019 - 20 അധ്യയന വർഷത്തിൽ ലഘു പരീക്ഷണത്തിന് അക്ഷയ് കെ. അശോക്, ജോയൽ അച്ചൻ കുഞ്ഞ് എന്നിവർക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി പ്രർത്തിക്കുന്നു.എല്ലാ കുട്ടികളും സജിവമായി പങ്കെടുക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷാ ക്ലബ്,ശാസ്ത്ര ക്ലബ്,ഗണിത ക്ലബ്,സാമൂഹിക ശാസ്ത്ര ക്ലബ്,ഇക്കോ ക്ലബ് ഇവ പ്രവർത്തിക്കുന്നു.
ക്ലബുകൾ
- സയൻസ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- കൃഷി
- ഭക്ഷ്യമേള
- ക്വിസ് മത്സരങ്ങൾ
- പ്രദർശനങ്ങൾ
- ടാലന്റ് ലാബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
തിരുവല്ല - കുമ്പഴ റോഡിലുള്ള കുമ്പനാട് ജംഗ്ഷനിൽ നിന്ന് ആറാട്ടുപുഴ റോഡിലൂടെ 130 m സഞ്ചരിക്കുമ്പോൾ റോഡിന്റെ വലുത് ഭാഗത്തായിട്ടാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. |}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37337
- 1872ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ