"ഗവ. എൽ പി സ്കൂൾ, വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 129: വരി 129:
#
#
==വഴികാട്ടി==
==വഴികാട്ടി==
തഴക്കര ഗ്രാമപഞ്ചായത്തിന്റെ രണ്ടു വാർഡുകളിലായി സ്‌കൂൾ സ്ഥിതിചെയ്യുന്നു. തഴക്കര പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായാണ് ഈ സ്‌കൂളിന്റെ സ്ഥാനം. മാവേലിക്കര പന്തളം റോഡ് ഈ സ്‌കൂളിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു. വടക്കേ സ്‌കൂൾ കെട്ടിടം ഒൻപതാം വാർഡിലും തെക്കേ സ്‌കൂൾ കെട്ടിടം പന്ത്രണ്ടാം വാര്ഡിലുമായി സ്ഥിതി ചെയ്യുന്നു.{{#multimaps:9.2312995,76.5987225 |zoom=18}}
മാവേലിക്കരയ്ക്കും പന്തളത്തിനും ഇടയിലായി മാങ്കാoകുഴി ജംഗ്ഷന് കിഴക്ക് ഭാഗത്തായി സ്കൂൾ  സ്ഥിതിചെയ്യുന്നു.  
 
മാവേലിക്കരയിൽ നിന്നും വരുന്നവർ 8 കി. മീ. കിഴക്കോട്ട് യാത്ര ചെയ്ത് മാങ്കാoകുഴി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് തിരിയുക.  
 
പന്തളത്തുനിന്ന് വരുന്നവർ പന്തളം മാവേലിക്കര റൂട്ടിൽ പടിഞ്ഞാറോട്ടു യാത്ര ചെയ്ത് ഇരട്ടപ്പള്ളിക്കൂടം ജംഗ്ഷനിൽ എത്തുക.  
 
ചെങ്ങന്നൂരിൽ നിന്നും വരുന്നവർ കൊച്ചാലുംമ്മൂട് ജംഗ്ഷനിൽ നിന്ന് തെക്കോട്ടു യാത്ര ചെയ്ത് മാങ്കാoകുഴി ജംഗ്ഷനിൽ എത്തി അവിടെനിന്നും കിഴക്കോട്ടു തിരിയുക.{{#multimaps:9.2312995,76.5987225 |zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:42, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ, വെട്ടിയാർ
പ്രമാണം:9.231185, 76.598702
വിലാസം
വെട്ടിയാർ

മാങ്കാംകുഴി പി.ഒ.
,
690558
,
ആലപ്പുഴ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽglpsvettiyar2@gmail.com
കോഡുകൾ
സ്കൂൾ കോഡ്36269 (സമേതം)
യുഡൈസ് കോഡ്32110701405
വിക്കിഡാറ്റQ87478993
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസന്നകുമാരി. ഡി
പി.ടി.എ. പ്രസിഡണ്ട്സിനി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
31-01-202236269


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ആലപ്പുഴ റവന്യൂ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ മാവേലിക്കര  വിദ്യാഭ്യാസ ജില്ലയിൽ ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.തഴക്കര ഗ്രാമപഞ്ചായത്തിന്റെ രണ്ടു വാർഡുകളിലായി ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നു. തഴക്കര പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായാണ് ഈ സ്‌കൂളിന്റെ സ്ഥാനം. മാവേലിക്കര പന്തളം റോഡ് ഈ സ്‌കൂളിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു.

ചരിത്രം

വെട്ടിയാറിന്റെ വളർച്ചയും വികസനവും കണ്ടും തൊട്ടുമറിഞ്ഞ ഈ വിദ്യാലയ മുത്തശ്ശി 1917-ൽ ഈ നാട്ടിൽ പിറന്നതാണ്. വെട്ടിയാറ്റ് നായർ കരയോഗം വക വടക്കു ഭാഗത്തുള്ള അമ്പത്തിയേഴ് സെന്റ് സ്ഥലത്തിൽ അമ്പത് സെന്റ് സ്ഥലം സർക്കാരിന് സ്കൂൾ ഉണ്ടാക്കുവാൻ കൊടുത്തു. തെക്ക് ഭാഗത്ത്‌ ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെയും ഏതാനും നായർ വീട്ടുകാരുടെയും കൈവശമുണ്ടായിരുന്ന ഭൂമിയിൽ ഇരുപത്തിരണ്ട് സെന്റോളം സ്കൂളിനായി വിട്ടുകൊടുത്തു. അയിത്തവും അനാചാരങ്ങളും ബ്രിട്ടീഷ് ആധിപത്യവും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ നിന്നും അത്യാധുനിക വികസനത്തിന്റെ രജതപാതയിലേക്ക് കടക്കുന്ന ഈ കാലഘട്ടം വരെയുള്ള വെട്ടിയാറിന്റെ പ്രയാണത്തിൽ ഈ വിദ്യാലയ മുത്തശ്ശി ഒരു വഴികാട്ടിയും വെളിച്ചവും ആയിരുന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

* ടൈൽസ് ഇട്ട വൈദ്യുതീകരിച്ച 5 ക്ലാസ്സ്‌ മുറികൾ ഉണ്ട്.

* കുടിവെള്ള സൗകര്യം ലഭ്യമാണ്.

* ആവശ്യത്തിന് ശൗചാലയങ്ങൾ ഉണ്ട്.

* ആകർഷകമായ പൂന്തോട്ടം ഉണ്ട്.

* കുട്ടികൾക്ക് ആവശ്യത്തിന് ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.

* തെക്കേ കെട്ടിടത്തിന് ചുറ്റുമതിലും കവാടവും ഗേറ്റും ഉണ്ട്.

* സ്മാർട്ട്‌ ക്ലാസ്സ്‌റൂം സജ്ജീകരിച്ചിട്ടുണ്ട്.

Erattapallikkoodam
GLPS VETTIYAR


പാഠ്യേതര പ്രവർത്തനങ്ങൾ

ഓരോ ക്ലാസ്സുകൾക്കായി ഓരോ ദിവസങ്ങളിലും കായിക പരിശീലനം നടത്തുന്നു. നൃത്ത പരിശീലനം എല്ലാ ബുധനാഴ്ചയും നടത്തുണ്ട്. അസംബ്ളിയിൽ യോഗ പരിശീലനം നടത്തുന്നുണ്ട്. സർഗ്ഗ വേള, ക്ലബ്ബു പ്രവർത്തനങ്ങൾ എന്നിവ ക്രിയാത്മകമായി നടത്തിവരുന്നുണ്ട്. ക്ലാസ്സ്, സ്കൂൾ ലൈബ്രറികൾ ഫല പ്രദമായി പ്രയോജനപ്പെടുത്തുന്നു.പൊതു വിജ്ഞാന ക്വിസ് മത്സരം, ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. ശാസ്ത്ര - ഗണിതശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.

മുൻ സാരഥികൾ

ശ്രീമതി കുസുമ കുമാരി ടീച്ചർ 2004-2011

ശ്രീമതി രാധാമണി ടീച്ചർ 2011-15

ശ്രീമതി ഷീലാ ഭായ് ടീച്ചർ 2015-16

ശ്രീമതി റജീനാമ്മ ടീച്ചർ 2016-17

നേട്ടങ്ങൾ

എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.

കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടാൻ ഈ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.

കലാ കായിക പ്രവർത്തിപരിചയ മേളകളിൽ കുട്ടികൾക്ക് മികച്ച സ്ഥാനം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഈ സ്കൂളിൽ പഠിച്ച ധാരാളം പൂർവ്വ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം കൈവരിക്കാനും ഔദ്യോഗിക മേഖലകളിലും കലാകായിക മേഖലകളിലും ഉയർന്ന സ്ഥാനം കൈവരിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് പ്രശസ്ത നാടൻപാട്ട്, പടയണി കലാകാരൻ ശ്രീ വെട്ടിയാർ പ്രേംനാഥ്, ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ ഡോ. ഋഷികേശ്, കാർഷിക മേഖലയിൽ മികച്ച നേതൃത്വം നൽകുന്ന കൃഷി ഓഫീസർ ശ്രീ അനിൽ കാവുവിളയിൽ തുടങ്ങി വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സാമൂഹിക രാക്ഷ്ട്രീയ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച ഓട്ടനവധി പ്രതിഭാശാലികളുടെ ഈറ്റില്ലമാണ് ഈ വിദ്യാലയം.

വഴികാട്ടി

മാവേലിക്കരയ്ക്കും പന്തളത്തിനും ഇടയിലായി മാങ്കാoകുഴി ജംഗ്ഷന് കിഴക്ക് ഭാഗത്തായി ഈ സ്കൂൾ  സ്ഥിതിചെയ്യുന്നു.

മാവേലിക്കരയിൽ നിന്നും വരുന്നവർ 8 കി. മീ. കിഴക്കോട്ട് യാത്ര ചെയ്ത് മാങ്കാoകുഴി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് തിരിയുക.

പന്തളത്തുനിന്ന് വരുന്നവർ പന്തളം മാവേലിക്കര റൂട്ടിൽ പടിഞ്ഞാറോട്ടു യാത്ര ചെയ്ത് ഇരട്ടപ്പള്ളിക്കൂടം ജംഗ്ഷനിൽ എത്തുക.

ചെങ്ങന്നൂരിൽ നിന്നും വരുന്നവർ കൊച്ചാലുംമ്മൂട് ജംഗ്ഷനിൽ നിന്ന് തെക്കോട്ടു യാത്ര ചെയ്ത് മാങ്കാoകുഴി ജംഗ്ഷനിൽ എത്തി അവിടെനിന്നും കിഴക്കോട്ടു തിരിയുക.{{#multimaps:9.2312995,76.5987225 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_വെട്ടിയാർ&oldid=1526488" എന്ന താളിൽനിന്ന് ശേഖരിച്ചത്