ഗവ. എൽ പി സ്കൂൾ, വെട്ടിയാർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു നൂറ്റാണ്ടുകാലമായി വെട്ടിയാറിന്റെ മണ്ണിൽ അറിവിന്റെ ആദ്യാക്ഷരം പകരുന്ന ഗവണ്മെന്റ് എൽ. പി സ്കൂളിന്റെ ആദ്യനാമം ആലുവിള സ്കൂൾ എന്നായിരുന്നു. എന്നാൽ പിൽക്കാലത്ത് മാവേലിക്കര - പന്തളം റോഡിന്റെ ഇരുവശത്തും ഇരട്ടകളെ പോലെ നിലകൊള്ളുന്ന രണ്ട് കെട്ടിടങ്ങളിലായി വിദ്യാലയം പ്രവർത്തിച്ചതുകൊണ്ട് ഇതിനെ ഇരട്ടപ്പള്ളിക്കൂടം എന്ന പേരിൽ അറിയുവാൻ തുടങ്ങി. തഴക്കര പഞ്ചായത്തിന്റെ കിഴക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എക്കാലവും ഈ നാടിന്റെ കീർത്തിക്ക് നിദാനമാണ്.

ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകൾ ഈ സ്കൂളിൽ ഉണ്ട്. മുമ്പ് ഈരണ്ടു ഡിവിഷൻ വീതം ഉണ്ടായിരുന്നു. എല്ലാ ക്ലാസ്സിലും നാൽപതിനുമേൽ കുട്ടികളും ഉണ്ടായിരുന്നു. അക്കാലത്ത് ഏകദേശം 5 km ചുറ്റളവിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠനം നടത്തിയിരുന്നു. ആദ്യകാലത്ത് ഷിഫ്റ്റ്‌ രീതിയിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. സമൂഹത്തിന്റെ ഉന്നത നിലവാരത്തിൽ എത്തിയവരിൽ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളാണ്.

മുമ്പ് സ്കൂളിന്റെ വടക്കേകെട്ടിടം ഓലമേഞ്ഞ അഞ്ചുമുറി കെട്ടിടം ആയിരുന്നു. അത് പഴകി പോയതിനാൽ പഞ്ചായത്തിന്റെ കേരള വികസന പദ്ധതി പ്രകാരം 2002-2003 കാലഘട്ടത്തിൽ പഴയത് പൊളിച്ചു കളഞ്ഞിട്ട് മൂന്നു ക്ലാസ്സ്‌ മുറികൾ ഉള്ള ഒരു സെമി പെർമനെന്റ് കെട്ടിടം ഉണ്ടാക്കിയിട്ടുണ്ട്. അതിലാണ് മൂന്നു ക്ലാസ്സ്‌ മുറികൾ പ്രവർത്തിക്കുന്നത്. 2012-13 ൽ SSA ഫണ്ട്‌ ഉപയോഗിച്ച് CRC കെട്ടിടം നിർമ്മിച്ചു. അവിടെ വച്ചു BRC യുടെ നേതൃത്വത്തിലുള്ള പ്രവർത്തന പരിപാടികൾ നടത്തുന്നു. 2017 ലെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശതാബ്ദി സ്മാരക കവാടം പഞ്ചായത്തിന്റെ സഹായത്താൽ പണികഴിപ്പിച്ചു.

ആകർഷകമായ പഠനപ്രവത്തനങ്ങളിലൂടെയും പാറ്യേതര പ്രവർത്തനങ്ങളിലൂടെയും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുന്നതിനുള്ള പ്രവർത്തങ്ങൾ ഊർജ്ജിതമായ രീതിയിൽ നടത്തികൊണ്ട് കൂടുതൽ പ്രതീക്ഷയോടെ മുന്നോട്ടുപോകുന്നു.

ഇതിന്റെ വടക്കേകെട്ടിടം ഓലമേഞ്ഞ അഞ്ചുമുറി കെട്ടിടം ആയിരുന്നു. അത് പഴകിപ്പോയതിനാൽ പഞ്ചായത്തിന്റെ കേരളം വികസന പദ്ധതി പ്രകാരം 2002-2003 കാലഘട്ടത്തിൽ പഴയത് പൊളിച്ചുകളഞ്ഞു മൂന്ന് ക്ലസ്സ്മുറികളുള്ള ഒരു സെമി പെര്മനെന്റ് കെട്ടിടം ഉണ്ടാക്കിയിട്ടുണ്ട്. അതിലാണ് രണ്ടു ക്ലസ്സ്മുറികൾ പ്രവർത്തിക്കുന്നത്.