"സി. എ. എൽ. പി. എസ്. ചെവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 86: വരി 86:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|-
|-
! ക്രമനമ്പർ !! വർഷം!! മാനേജരുടെ പേര്
! ക്രമനമ്പർ !! വർഷം!! മാനേജരുടെ പേര്

13:14, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. എ. എൽ. പി. എസ്. ചെവ്വൂർ
C A L P S CHEVOOR
വിലാസം
ചെവൂർ

ചെവൂർ പി.ഒ.
,
680027
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ0487 2342420
ഇമെയിൽcalpschevoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്22233 (സമേതം)
യുഡൈസ് കോഡ്32070400701
വിക്കിഡാറ്റQ64091677
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആന്റോ മാജറ്റ് ജെ തട്ടിൽ
പി.ടി.എ. പ്രസിഡണ്ട്ഉണ്ണിക്കൃഷ്ണൻ പി വി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ശ്രീകുമാർ
അവസാനം തിരുത്തിയത്
20-01-202222233


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ നഗരത്തിൽ നിന്നും 8 കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന ചെവൂർ, വ്യവസായികമായും കാർഷികമായും വളരെ പ്രാധാന്യമുള്ള പ്രാദേശമാണ്. കുന്നിൻ മുകളിൽ നിന്നും റോഡ്‌ വെട്ടി ചൊവ്വാക്കിയപ്പോൾ, ആ പ്രാദേശത്തെ ചെവ്വൂർ എന്നു വിളിക്കുകയും പിന്നീട് ചെവ്വൂരായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. കരിപ്പേരി മനയുടെതായിരുന്നു ചെവ്വൂർ ദേശം .ഇവിടുത്തെ പ്രധാന കൈതൊഴിൽ ചൂരൽ പണിയായിരുന്നു. പിന്നീട് അത് മരപ്പണിയായി. നെൽവയലാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് തെങ്ങു കൃഷിയ്ക്കുo പ്രധാന്യം ഉണ്ട്. ചെവ്വൂർ പ്രദേശത്ത് എവിടെ നിന്ന് നോക്കിയാലും കാണപ്പെടുന്ന പളളിയോട് ചേർന്ന് നിൽകുന്ന പള്ളികൂടത്തിൻറെ ചരിത്രം ആരംഭിക്കുന്നത് എ.ഡി. 1890 ൽ ആണ്. എന്നാൽ അതിനു മുൻപ് ജാതിമത ഭേദമന്യേ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ പള്ളിയുടെ കിഴക്ക് ഭാഗത്ത് കുടിൽ കെട്ടി പഠനം ആരംഭിച്ചിരുന്നു.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കുക ആയിരുന്നു ലക്ഷ്യം .അന്നത്തെ ജനസമൂഹത്തിനു ഒരു പള്ളിക്കൂടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.

1887 ൽ മെയ്‌ 20 നു തൃശൂർ രൂപത മെത്രാനായി മേഡലിക്കോട്ടു പിതാവ് സ്ഥാനമേറ്റു .'പള്ളിയുളിടത്ത് പള്ളിക്കൂടം ' എന്ന പിതാവിൻറെ ഇടയലേഖനം അനുസരിച്ച് 1890 ജൂണിൽ സർക്കാർ അംഗീകാരത്തോടെ പള്ളിക്കൂടം ആരംഭിച്ചു.സ്കൂളിൻറെ അന്നത്തെ പേര് ചർച്ച് എയ്ഡഡ് സ്കൂൾ ചെവ്വൂർ എന്നായിരുന്നു . അധ്യാപകർക്ക് ശമ്പളം നൽകാനും , സ്കൂളിൻറെ മേച്ചിൽ നടത്താനും ജനങ്ങൾ പിരിവ് നൽകിയിരുന്നു.1910 നു ശേഷം ചെറിയ തുക സർക്കാരിൽ നിന്ന് ലഭിച്ചു തുടങ്ങി.
കല്ലേരി പൊറിഞ്ചു മാസ്റ്ററുടെ വകയായിരുന്ന സ്ഥലത്താണ് പള്ളിക്കൂടം തുടങ്ങിയത് .ആദ്യം 1, 2 ക്ലാസുകളാണ് ആരംഭിച്ചത്. ഓല മെടഞ്ഞ ഷെഡിലായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. അരണാട്ടുകര വറീത് മാസ്റ്ററും അച്യുതമേനോനും ആയിരുന്നു ആദ്യ കാല അധ്യാപകർ. ആകെ 12 കുട്ടികളേ രണ്ട് ക്ലാസിലും കൂടി ഉണ്ടായിരുന്നുള്ളൂ സ്ത്രീകളും പിന്നോക്ക വിഭാഗക്കാരും വിദ്യാഭ്യാസത്തിന് വന്നിരുന്നില്ല.ഇ.സി.വാറുണ്ണി മാസ്റ്റർ, കെ.ആർ പൊറിഞ്ചു മാസ്റ്റർ എന്നിവരുടെ പ്രോത്സാഹനത്തിൻറെയും പ്രയത്നത്തിൻറെയും ഫലമായി വിദ്യാലയം വികസിച്ചു.തുടർന്ന് 3, 4 ക്ലാസുകൾ ആരംഭിക്കുകയും ടി.ദാമോദരനുണ്ണി, പി.ഗോവിന്ദമേനോൻ ,കെ .വാസുദേവൻ ഇളയത് എന്നീ അധ്യാപകരെ നിയമിച്ചു.ശബളം നൽകിയിരുന്നത് മാനേജരായിരുന്നു.1924ൽ കൊച്ചി രാജാവിൻറെ അനുമതിയോടെ ചങ്ങമനാട്ട് നിന്ന് ഇ .ദാമോദരൻ നമ്പ്യാരെ കൊണ്ട് വന്ന് പ്രധാനഅധ്യാപകനായി നിയമിച്ചു.1946 വരെ അദേഹം തന്നെയായിരുന്നു പ്രധാന അധ്യാപകൻ.
പള്ളിയോഗമാണ് സ്കൂൾ നടത്തിയിരുന്നത്.യോഗത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന ആളായിരുന്നു മാനേജർ.ഇട്ടൂപ്പ് ദേവസിക്കുട്ടിയായിരുന്നു ആദ്യത്തെ മാനേജർ.അരമനയിൽ നിന്നുള്ള കൽപ്പന പ്രകാരം 1930 മുതൽ പള്ളി വികാരിമാർ സ്കൂൾ മനേജർമാരായി നിയമിതരായി.1940 ൽ ഉണ്ടായ മഴയും കൊടുങ്കാറ്റും നിമിത്തം റെക്കോഡുകൾ നശിച്ചതിനാൽ 1924 വരെ ആരായിരുന്നു ഹെഡ്മാസ്റ്റർ എന്നതിന് രേഖയില്ല.
 ചർച്ച് എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയത്തിൽ നാലാം ക്ലാസ്സുവരെയെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അപ്പർ പ്രൈമറിയായും , 1976 ൽ ഹൈസ്ക്കൂളായും ഉയർത്തി.1990 ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ചെയ്യൂർ ദേശത്തിന്റെ അഭിമാനമാണ്.2008-2011 കാലഘട്ടത്തിൽ ഫാ.ജോസഫ് അറാശ്ശേരിയുടെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകരുടെ സഹകരണത്തോടെ പുതിയ സ്കൂൾ കെട്ടിടം പണി തുടങ്ങുകയും 2010 സെപ്തംബർ 1ന് തൃശൂർ അതിരൂപത അഭിവന്ദ്യ പിതാവ് ഡോ.ആൻഡ്രൂസ് താഴ്ത്ത് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്‌തു. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടങ്ങി.സ്കൂൾ പിടിഎയുടെ സഹകരണത്തോടെ നാട്ടിക എംഎൽഎ ശ്രീമതി ഗീതഗോപി നൽകിയ കമ്പ്യൂട്ടറുകൾ ( 2011-2012 ) ഉപയോഗിച്ച് സ്കൂളിൽ കമ്പ്യൂട്ടർ പ0നം ആരംഭിച്ചു.വിവിധ മേഖലകളിൽ വ്യക്തിപ്രഭാവം തെളിയിച്ച അനേകരെ അക്ഷരം പഠിപ്പിച്ച വിദ്യാലയമാണിത്. ഇന്നും പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ചുക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ചെവ്വൂർ ദേശത്തിൻറെ  മാത്രമല്ല അയൽദേശങ്ങളുടെയും വളർച്ചയുടെ നാഴികക്കല്ലാണ് 

ഭൗതികസൗകര്യങ്ങൾ

75 സെൻറ് ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 8 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യലയത്തിനുണ്ട് . കമ്പ്യൂട്ടർ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത്ത് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ക്ലാസ്സ് മാഗസീൻ
  • വിദ്യാരംഗം
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹരിത ക്ലബ്ബ്

മുൻ സാരഥികൾ

ക്രമനമ്പർ വർഷം മാനേജരുടെ പേര്
1 1929-1933 ഫാ.സേവ്യർ അക്കര
2 1933-1934 ഫാ.സെബാസ്റ്റ്യൻ കുരുതുകയും
3 1934- 1937 ഫാ.ജോൺ മാളിയേക്കൽ
4 1937- 1940 ഫാ.ജോർജ്.പുളിക്കൻ
5 1940- 1945 ഫാ.ജോൺ ചിറയത്ത'
6 1945-1951 ഫാ.പോൾ അരിക്കാട്ട്
7 1951-1954 ഫാ.ജോൺവാലിക്കോടത്ത്
8 1954-1958 ഫാ.ആൻറണിവെള്ളDനിക
9 1958- 1960 ഫാ.ജോർജ് വലിയ വീട്ടിൽ
10 1960 ഫാ.ജോൺ എലുവത്തിങ്കൽ
II 1961 - 1969 ഫാ.പോൾ അമ്പൂക്കൻ
12 1970 ഫാ.ജെയിംസ് വടക്കൂട്ട്
I3 1970- 1972 ഫാ.ജോസഫ് മഞ്ഞളി
14 1972 - 1974 ഫാ.ജേക്കബ് മഞ്ഞളി
15 1974-1979 ഫാ.ജോസ് പഴയാറ്റിൽ
16 1979- 1981 ഫാ.സൈമൺഎടക്കളത്തൂർ
17 1981 - 1985 ഫാ.ജോർജ് ചേലപ്പാടൻ
18 1985 ഫാ.ജോൺസൺ കൂള
19 1985-1987 ഫാ.സെബാസ്റ്റ്യൻ തേക്കാനത്ത്
20 1987- 1988 ഫാ.ആൻഡ്രൂസ് ' താഴ്ത്ത്
2I 1989 ഫാ.ജോർജ് ചിറ്റിലപ്പിള്ളി
22 1990 ഫാ.ഫ്രാൻസിസ് ' ചിറമ്മൽ
23 1990-1995 ഫാ. അഗസ്റ്റ്യൻ അക്കര
24 1995-1998 ഫാ.ഫ്രാൻസീസ്.കരിപ്പേരി
25 1998-2001 ഫാ.ആൻറണി. തെക്കിനിയത്ത്
26 2001-2004 ഫാ.ജോസ്. തെക്കേക്കര
27 2004-2008 ഫാ.ജോസഫ്. പൂവത്തൂക്കാരൻ
28 2008-2011 ഫാ.ജോസഫ് അറാശ്ശേരി
29 2011 - 2014 ഫാ.ആന്റണി.തേക്കാനത്ത്
30 2014-2016 ഫാ.ആന്റോ ചിരിയൻങ്കണ്ടത്ത്
31 2016 ഫാ.ജോഷി ' ആളൂർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2014-ൽ പത്മശ്രീ ലഭിച്ച ഇ.ഡി.ജെമ്മീസ് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. അദ്ദേഹം ദേശീയ അവാർഡായ ഭട് നഗർ നേടിയിട്ടുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

2006. ൽ ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് വിദ്യാലയമായി തിരഞ്ഞെടുത്തു.2013-14 അധ്യയന വർഷത്തിൽ തൃശൂർ അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള പ്രൈമറി വിദ്യാലയങ്ങളിൽ വെച്ച് വെസ്റ്റ് വിദ്യാലയമായി തിരഞ്ഞെടുത്തു.

വഴികാട്ടി

{{#multimaps:10.45572,76.20774 |zoom=10}}

"https://schoolwiki.in/index.php?title=സി._എ._എൽ._പി._എസ്._ചെവ്വൂർ&oldid=1348970" എന്ന താളിൽനിന്ന് ശേഖരിച്ചത്