"മുതുവടത്തൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(മാപ്പ്)
വരി 109: വരി 109:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.6544722,75.6296446 |zoom=13}}
{{#multimaps:11.6582,75.6333 |zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:02, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മുതുവടത്തൂർ എം എൽ പി എസ്
വിലാസം
മുതുവടത്തൂർ

മുതുവടത്തൂർ
,
മുതുവടത്തൂർ പി.ഒ.
,
673503
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - ജൂൺ - 1928
വിവരങ്ങൾ
ഇമെയിൽ16229hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16229 (സമേതം)
യുഡൈസ് കോഡ്32041200518
വിക്കിഡാറ്റQ64553456
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ95
ആകെ വിദ്യാർത്ഥികൾ195
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറയ്ഹാനത്ത് ടി
പി.ടി.എ. പ്രസിഡണ്ട്ഇസ്മായിൽ എം ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത് പി കെ
അവസാനം തിരുത്തിയത്
13-01-202216229-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പുറമേരി ഗ്രാമ പഞ്ചായത്തിലെ മുതുവടത്തൂർ എന്ന ഗ്രാമത്തിൽ അഭിമാന പുരസ്സരം ശിരസ്സുയർത്തി നിൽക്കുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് മുതുവടത്തൂർ എം എൽ പി സ്കൂൾ.കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല സബ്ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഒരു അവികസിത ഗ്രാമ പ്രദേശമായിരുന്ന മുതുവടത്തൂർ എന്ന പ്രദേശത്ത് എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജ:ഇടക്കുടി കുഞ്ഞമ്മദ് ഹാജി എന്ന മാന്യ വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്.അതനുസരിച്ച് 1928 ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിന്റെ തെക്ക് ഭാഗത്തുള്ള കുനിയിൽ എന്ന പറമ്പിൽ സ്ഥാപിക്കപ്പെട്ടു.ആദ്യ കാലത്ത് ഒാലഷെഡ്ഢിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു.കുഞ്ഞമ്മദ് ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ജ ഇടക്കുടി കുഞ്ഞബ്ദുള്ള മാനേജർ പദവി ഏറ്റെടുക്കുകയും സ്കൂളിന് ഓടിട്ട കെട്ടിടം നിർമ്മിച്ച് നവീകരിക്കുകയും ചെയ്തു.പിന്നീട് മനാറുൽ ഹുദാ മദ്രസ്സ കമ്മിറ്റി സ്കൂൾ വിലയ്ക്ക് വാങ്ങുകയും സ്കൂളിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി ആധുനിക രീതിയിലുള്ള ഒരു മാതൃകാവിദ്യാലയമാക്കി മാറ്റുകയും ചെയ്തു. പ്രഗത്ഭരായ ധാരാളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ച് മുതുവടത്തൂർ എം.എൽ.പി സ്കൂളിന്റെ പേരും പ്രശസ്തിയും വർദ്ധിപ്പിച്ചിട്ടുണ്ട്.മുതുവടത്തൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയർച്ചയ്ക്ക് ഈ വിദ്യാലയം മഹത്തായ പങ്ക് വഹിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വൈദ്യുതീകരിച്ച എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ലാസ് മുറികൾ,ഭംഗിയുള്ള ടൈലുകൾ വിരിച്ചും പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയും വർണ്ണാഭമായ ചിത്രങ്ങൾ കൊണ്ടും "ഒന്നാം ക്ലാസ് ഒന്നാം തരം",ധാരാളം പുസ്തകങ്ങളും എല്ലാവിധ സൗകര്യങ്ങളുമുള്ള നല്ലൊരു ലൈബ്രറിയും വായനാമുറിയും,വിശാലമായ കളിസ്ഥലം,4 ടോയലറ്റുകൾ,സ്മാർട്ട് ക്ലാസ് റൂം,ഭക്ഷണ മുറി,കമ്പ്യൂട്ടർ ലാബ്,വാഹന സൗകര്യം.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.ഇസ്മായിൽ മാസ്റ്റർ
  2. യു പി മൂസ്സ മാസ്റ്റർ
  3. പി ദാമോദരൻ മാസ്റ്റർ
  4. ഇ കെ രാധ ടിച്ചർ
  5. പി കെ വിജയലക്ഷമി ടീച്ചർ
  6. ഇ രാധ ടിച്ചർ

നേട്ടങ്ങൾ

കഴിഞ്ഞ മൂന്ന് വർഷവും ജില്ലാ ശാസ്ത്ര-ഗണിത-പവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത് മികച്ച സ്കോർ നേടാൻ മിടുക്കരായ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ വർഷം സോണൽ അറബിക് കലാമേളയിൽ രണ്ടാം സ്ഥാനവും ഉപജില്ലയിൽ മൂന്നാം സ്ഥാനവും നേടാൻ സാധിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം സബ് ജില്ലയിൽ ഫസ്റ്റ് റണ്ണറപ്പോടു കൂടി ഗണിത ശാസ്ത്ര മേളയിൽ മികച്ച നേട്ടം.പുറമേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും പങ്കെടുത്ത "മികവ് 2016"പരിപാടിയിൽ മൂന്നാം സ്ഥാനം നേടാൻ സാധിച്ചു.ഈ വർഷം സബ് ജില്ലാ പ്രവൃത്തി പരിചയ മേളയിൽ നെറ്റ് മേക്കിംഗിൽ മുഹമ്മദ് ദാനിഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡും കരസ്ഥമാക്കി.സബ് ജില്ലാ ശാസ്ത്ര മേളയിൽ സോഷ്യൽ സയൻസ് ചാർട്ടിൽ ഹിന ഫാത്തിമ ഇ കെ,ലുബാബ ഫാത്തിമ സി കെ, എ ഗ്രേഡും സയൻസ് ചാർട്ടിൽ ഫിദ ഫാത്തിമ വി,ജുമാന ഹസിൻ,എ ഗ്രേഡും നേടി.സോണൽ അറബിക് കലാ മേളയിൽ ഖുർആൻ പാരായണത്തിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.ജുമാന ഹസിൻ അറബി ഗാനം ഫസ്റ്റ് എ ഗ്രേഡും,അഭിനയ ഗാനം ഫസ്റ്റ് എ ഗ്രേഡും,പദ്യം ചൊല്ലൽ സെക്കന്റ് എ ഗ്രേഡും നേടി മികച്ച താരമായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.6582,75.6333 |zoom=18}}

"https://schoolwiki.in/index.php?title=മുതുവടത്തൂർ_എം_എൽ_പി_എസ്&oldid=1279978" എന്ന താളിൽനിന്ന് ശേഖരിച്ചത്