"സെന്റ്. ആന്റണീസ് യു പി എസ് മാള പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 58: | വരി 58: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നല്ല രീതിയിലുള്ള സ്കൂൾ കെട്ടിടമുണ്ട്. കെട്ടിടത്തിനു മുന്പിൽ പൂന്തോട്ടം ജൈവ പച്ചക്കറിത്തോട്ടം എന്നിവ ഉണ്ട്. വിശാലമായ കളിസ്ഥലം ഉണ്ട്. പഠന ആവശ്യത്തിനായി 3 കമ്പ്യൂട്ടർ ,6 ലാപ്ടോപ്പുകൾ ഉണ്ട്. വിത്യാർഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കി ഒരു സ്കൂൾ റേഡിയോ "ആന്ടൻ വോയിസ്" പ്രവർത്തിക്കുന്നുണ്ട്.നവീകരിച്ച അടുക്കളപ്പുര പ്രീ പ്രൈമറി സ്കൂൾ കെട്ടിടം, സൈക്കിൾ ഷെഡ്, ബയോ ഗ്യാസ് പ്ലാൻറ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര, ഗേൾസ് ഫ്രെണ്ട്ലി ടോയലെറ്റ് എന്നിവ ഉണ്ട്. | നല്ല രീതിയിലുള്ള സ്കൂൾ കെട്ടിടമുണ്ട്. കെട്ടിടത്തിനു മുന്പിൽ പൂന്തോട്ടം ജൈവ പച്ചക്കറിത്തോട്ടം എന്നിവ ഉണ്ട്. വിശാലമായ കളിസ്ഥലം ഉണ്ട്. പഠന ആവശ്യത്തിനായി 3 കമ്പ്യൂട്ടർ ,6 ലാപ്ടോപ്പുകൾ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് തുടങ്ങിയവ ഉണ്ട്. വിത്യാർഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കി ഒരു സ്കൂൾ റേഡിയോ "ആന്ടൻ വോയിസ്" പ്രവർത്തിക്കുന്നുണ്ട്.നവീകരിച്ച അടുക്കളപ്പുര പ്രീ പ്രൈമറി സ്കൂൾ കെട്ടിടം, സൈക്കിൾ ഷെഡ്, ബയോ ഗ്യാസ് പ്ലാൻറ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര, ഗേൾസ് ഫ്രെണ്ട്ലി ടോയലെറ്റ് എന്നിവ ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
15:05, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ആന്റണീസ് യു പി എസ് മാള പള്ളിപ്പുറം | |
---|---|
വിലാസം | |
മാളപള്ളിപ്പുറം മാളപള്ളിപ്പുറം , മാളപള്ളിപ്പുറം പി.ഒ. , 680732 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഇമെയിൽ | saupsmalapallipuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23550 (സമേതം) |
യുഡൈസ് കോഡ് | 32070902701 |
വിക്കിഡാറ്റ | Q110307838 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊയ്യ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 169 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 169 |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 169 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീമ .വി.ജെ |
പി.ടി.എ. പ്രസിഡണ്ട് | ജോബ് ടി.ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഡാജി ഷൈജൻ |
അവസാനം തിരുത്തിയത് | |
11-01-2022 | 23550 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1905 ഇൽ പള്ളിയോട് ചേർന്ന് മറ്റൊരു സ്ഥലത്ത് ഓലകെട്ടിടത്തിൽ "പുതിയായി പള്ളിക്കൂടം " എന്ന് നാട്ടുകാർ വിളിക്കുന്ന സെന്റ്. ആന്റണീസ് വെർണാകുലർ സ്കൂൾ ആരംഭിച്ചു.ആരംഭകാലത്ത് സെബാസ്റ്റ്യൻ, ഗോവിന്ദമേനോൻ,പാറുക്കുട്ടിയമ്മ, എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ചുറ്റുമതിലില്ലാത്ത ചാണകം മെഴുകിയ, ബെന്ജില്ലാത്ത സ്കൂളിലായിരുന്നു തുടക്കം. അന്ന് പനയോലയും എഴുത്താണിയും ഉപയോഗിച്ചായിരുന്നു എഴുത്ത്.കുട്ടികൾ തെറ്റിച്ചാൽ ഇരുമ്പ് കൊണ്ടുള്ള എഴുത്താണി തുടയിൽ കുത്തി നോവിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം അതൊരു പൂർണ പ്രൈമറി സ്കൂളായി മാറി.അക്കാലത്ത് കൊങ്ങിണി വിഭാഗത്തിൽ പെട്ട ഒരു പ്രഭു മാസ്റ്റർ കൊടുങ്ങല്ലൂരിൽ നിന്നും റാവു മാസ്റ്റർ ഈ സ്കൂളിൽ വന്നു പഠിപ്പിച്ചിരുന്നു. ആ അധ്യാപകർ രണ്ടുപേരും മുടി കുടുമ ആയി കെട്ടിവച്ചു വരുന്നത് കാണുന്നത് കുട്ടികാൾക്ക് ഒരു വിനോദമായിരുന്നു. പിന്നീട് സ്കൂൾ വികസിച്ചതോട് കൂടി ഫിലിപ്,ജോസ്ഫ് എന്നാ അധ്യാപകരും കൂടി വന്നു ചേർന്നു. നാനാ ജാതി മതസ്ഥരായ ഉദാ. പുലയ, പറയാൻ കണക്കൻ, കളരിക്കുറപ്പ്, ഈഴവർ, ലത്തീൻ ക്രിസ്ത്യാനികൾ, സുറിയാനി ക്രിസ്ത്യാനികൾ എന്നിവരുടെ കുട്ടികളാണ് ഈ സ്കൂളിൽ പഠിച്ചിരുന്നത്. ആണായാലും പെണ്ണായാലും കുട്ടികൾ തോർത്തുമുണ്ട് ധരിച്ചാണ്സ്കൂളിൽ വന്നിരുന്നത്. മലയാള ഭാഷ സംസാരിക്കനറിയാത്ത കുടുംബികളായിരുന്നു ഈ സ്കൂളിൽ അധികവും ഉണ്ടായിരുന്നത്. കൊങ്ങിണി ചുവ കലർന്ന കൊങ്ങിണി ഭാഷയാണ് അവർ ഉപയോഗിച്ചിരുന്നത്.കുടുമ കെട്ടിവച്ചാണ് ആൺകുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്. 1966ഇൽ അഞ്ചാം തരവും 1982 ഇൽ യു പി സ്കൂളും ആയിത്തീർന്നു.
ഭൗതികസൗകര്യങ്ങൾ
നല്ല രീതിയിലുള്ള സ്കൂൾ കെട്ടിടമുണ്ട്. കെട്ടിടത്തിനു മുന്പിൽ പൂന്തോട്ടം ജൈവ പച്ചക്കറിത്തോട്ടം എന്നിവ ഉണ്ട്. വിശാലമായ കളിസ്ഥലം ഉണ്ട്. പഠന ആവശ്യത്തിനായി 3 കമ്പ്യൂട്ടർ ,6 ലാപ്ടോപ്പുകൾ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് തുടങ്ങിയവ ഉണ്ട്. വിത്യാർഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കി ഒരു സ്കൂൾ റേഡിയോ "ആന്ടൻ വോയിസ്" പ്രവർത്തിക്കുന്നുണ്ട്.നവീകരിച്ച അടുക്കളപ്പുര പ്രീ പ്രൈമറി സ്കൂൾ കെട്ടിടം, സൈക്കിൾ ഷെഡ്, ബയോ ഗ്യാസ് പ്ലാൻറ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര, ഗേൾസ് ഫ്രെണ്ട്ലി ടോയലെറ്റ് എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലസഭ, വിദ്യാരംഗം, കലാസാഹിത്യ വേദി,വിവിധതരം ക്ലബ്ബുകൾ, ഉദാ. മാത്ത്സ്, സയൻസ്, സോഷ്യൽസയൻസ്,ഗാന്ധി ദർശൻ, ഹെൽത്ത്, പരിസ്ഥിതി, ന്യൂമാത്‍സ് ,കെ സീ എസ് എൽ തുടങ്ങിയവ വളരെ സജീവമായി മാസത്തിൽ വിവിധ ദിനങ്ങളിലായി നടത്തിവരുന്നു. ദൈനംദിന സ്കൂൾ അസ്സെംബ്ലിയിൽ ദിനാചരണങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ബുധനാഴ്ച ഇംഗ്ലിഷ് ഭാഷയിലും വെള്ളിയാഴ്ചകളിൽ ഹിന്ദി ഭാഷയിലും അസ്സംബ്ലി നടത്തുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനത്തിനായി പോയ്യ ഹെൽത്ത് സെന്ററിൽനിന്നും സിസ്റ്റ്ഴ്സിൻറെ സേവനം ഇവിടെ ലഭിച്ചു വരുന്നുണ്ട്. കൂടാതെ ബോധവൽക്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി കുട്ടികളെ ബോധാവാന്മാരാക്കുന്നു.കുട്ടികൾ സ്കൂളിലും വീട്ടിലും പച്ചക്കറികൾ ഉത്പാദിപ്പിച്ച് അത് കറികൾക്കായി ഉപയോഗിക്കാൻ മത്സരിക്കുകയും ചെയ്യാറുണ്ട്.വിദ്യാലയത്തിൽ വിവിധ മേളകൾ സംഘടിപ്പിക്കുകയും എല്ലാ കുട്ടികളുടെയും പങ്കാളിത്തംഉറപ്പു വരുത്തുകയും ചെയ്തു വരുന്നു. ഇംഗ്ലിഷ് ഫെസ്റ്റ്, ഗണിത ഫെസ്റ്റ്, മെട്രിക് മേള, ശാസ്ത്രമേള എന്നിവ കുട്ടികളിലെ വാസനകളെ ഉണർത്തി വിജ്ഞാനം നേടാൻ ഉപകരിക്കുന്നു. ഉപജില്ലാ തല മേളകളിൽ കുട്ടികൾ മത്സരിക്കുകയും വിജയം വരിക്കുകയും ചെയത് വരുന്നു. അക്ഷരത്തിൽ പുറകോട്ടു നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായി അക്ഷരക്ലാസ്സുകളും നൽകി വരുന്നു.
മുൻ സാരഥികൾ
Sl No | Name | From | To | Remarks |
---|---|---|---|---|
1 | ||||
2 | ||||
3 | ||||
4 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Sl No | Name |
---|---|
നേട്ടങ്ങൾ .അവാർഡുകൾ.
Sl No | നേട്ടങ്ങൾ .അവാർഡുകൾ. | വർഷം |
---|---|---|
വഴികാട്ടി
{{#multimaps: 10.2266,76.2584}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23550
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ