മാളപള്ളിപ്പുറം

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങലൂർ താലൂക്കിലെ പൊയ്യ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാളപള്ളിപ്പുറം.

സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തായി വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ ദേവാലയം സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ മുന്നിലൂടെ കൊടകര - കൊടുങ്ങലൂർ ദേശീയ പാത പോകുന്നു. നെൽപാടങ്ങളാൽ നിറഞ്ഞ കൊച്ചു ഗ്രാമമാണ് മാളപള്ളിപ്പുറം.

പൊതുസ്ഥാപനങ്ങൾ

  • സെന്റ്. ആന്റണീസ് യു പി എസ് മാള പള്ളിപ്പുറം
  • പോലീസ് സ്റ്റേഷൻ
  • പോസ്റ്റ് ഓഫീസ്
  • സർവീസ് സഹകരണ ബാങ്ക് മാളപള്ളിപ്പുറം
  • കൃഷി ഭവൻ
  • വിലേജ് ഓഫീസ്
  • പൊതു ആരോഗ്യ കേന്ദ്രം

പ്രമുഖ വ്യക്തികൾ

  • ബിഷപ്പ് വർഗീസ് ചക്കാലക്കൽ - 1953 ഫെബ്രുവരി 7 ന് തൃശ്ശൂർ ജില്ലയിലെ മാളപള്ളിപ്പുറത്ത് ജനിച്ചു. 1971 ൽ സെമിനാരിയിൽ ചേർന്നു. 1981 ഏപ്രിൽ 2 ന് പൌരോഹിത്യം സ്വീകരിച്ചു . 1999 ഫെബ്രുവരി 7 ന് കണ്ണൂരിലെ ആദ്യത്തെ ബിഷപ്പായി സ്ഥാനമേറ്റു . 2012 മെയ് 15 ന് കോഴിക്കോട് രൂപതയിലേക്ക് മാറി .