ആലപ്പുഴ ജില്ലയിലെകാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിലെ ഒരു ലോവർ പ്രൈമറി സ്കൂളാണ് മുഹമ്മദൻ എൽ.പി.സ്കൂൾ ആറാട്ടുപുഴ.ഇത് എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
മീൻപിടുത്ത തൊഴിലാളികളും കയർ തൊഴിലാളികളും താമസിക്കുന്ന ആറാട്ടുപുഴ പ്രകൃതിസുന്ദരമായ ഗ്രാമമാണ്.
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസുകളിലും മെച്ചപ്പെട്ട ക്ലാസ് റൂം സൗകര്യം ലഭ്യമാണ്. പ്രീപ്രൈമറി ക്ലാസിലെ കുട്ടികൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. എല്ലാ കുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം, ശുദ്ധമായ കുടിവെള്ളത്തി ന്റെ ലഭ്യത എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ച് ഫാൻ,ലൈറ്റ് എന്നിവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്ലാസിലും ക്ലാസ് റൂം ലൈബ്രറി ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസിലും ഐസിടി സൗകര്യം ലഭ്യമാക്കുന്നുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം ഉണ്ട്. ലഘുപരീക്ഷണങ്ങൾ നടത്തുന്നതിനാവശ്യമായ മിനി ലാബ് സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കുന്നതി നായി കളിസ്ഥലവും കളി ഉപകരണങ്ങളും ലഭ്യമാണ്. മാലിന്യനിർമ്മാർജ്ജനം നടത്തുന്നതിന് പ്രത്യേകം പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. അസംബ്ലി ഹാൾ ഉള്ളതിനാൽ സ്കൂൾ അസംബ്ലി, മറ്റ് മീറ്റിങ്ങുകൾ എന്നിവ ഭംഗിയായി നടത്തുവാൻ കഴിയുന്നുണ്ട്.
വിദ്യാരംഗം കലാസാഹിത്യനവേദി ശാഖ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളിൽ വായനാശീലം വളർത്തുന്നതിലും സാഹിത്യവാസന വിതയ്ക്കുന്നതിലും സർഗാത്മക സൃഷ്ടികൾ പ്രകാശിപ്പിക്കാൻ വേദിയൊരുക്കുന്നതിലും വലിയ പങ്ക് സാഹിത്യ വേദി വഹിക്കുന്നുണ്ട്.ശ്രീമതി ആശാകുമാരിയാണ് സാഹിത്യവേദി പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുക്കുന്ന അധ്യാപിക.