"സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St. George H.S. Kottangal}} | {{prettyurl|St. George H.S. Kottangal}} | ||
{{PHSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> |
18:13, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ | |
---|---|
അവസാനം തിരുത്തിയത് | |
02-01-2022 | Sindhuthonippara |
സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ | |
---|---|
വിലാസം | |
കോട്ടാങ്ങൽ കോട്ടാങ്ങൽ പി.ഒ, , പത്തനംതിട്ട 686547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 04933283060 |
ഇമെയിൽ | stgeorgehs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37020 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരൂവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് മാത്യു |
അവസാനം തിരുത്തിയത് | |
02-01-2022 | Sindhuthonippara |
ചരിത്രം
മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പു മുതലേ, തിളക്കമാർന്ന സംഭാവന നൽകിപ്പോരുന്ന വിദ്യാലയമാണ് സെന്റ് ജോർജ് ഹൈസ്കൂൾ.മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരുപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.
ചരിത്രവീഥികളിലൂടെ..... സെന്റ് ജോർജ്ജസ് ഹൈസ്കൂൾ,കോട്ടാങ്ങൽ
ഇളങ്ങന്നൂർ സ്വരൂപത്തിൽപെട്ടതും ഇടപ്പള്ളി തമ്പ്രാക്കൻമാരുടെ അധികാരത്തിൽപെട്ടതുമായ കല്ലുപ്പാറ പകുതിയിൽ ഉൽപ്പെടെ വിസ്തൃതമായ ഭൂവിഭാഗമാണ് ഇന്നത്തെ കോട്ടാങ്ങൽ പഞ്ചായത്തിന്റെ കിഴക്കൻ മലയോര പ്രദേശമായ പഴയ ഊഴുക്കുഴി ,അതായത് ഇന്നത്തെ ചുങ്കപ്പാറ.കോട്ടാങ്ങൽ,ആലപ്ര,കുളത്തൂർ,പെരുംപെട്ടി,അത്യാൽ,നിർമ്മലപുരം,തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർക്ക് പ്രാദമിക വിദ്യാഭ്യാസത്തിനുതകുന്ന ലോവർ പ്രൈമറി വിദ്യാലയങ്ങൾ മാത്രമെ ഒരു നൂറ്റാണ്ടിനപ്പുറത്തുണ്ടായിരുന്നുള്ളൂ. ഈ നാടിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ മനസ്സിലാക്കിയ ക്രാന്തദർശിയായ അഡ്വക്കേറ്റ്. ശ്രീ.മണ്ണൂർ കൃഷ്ണൻ നായർ സ്ഥാപിച്ച മലയാളം സ്കൂളാണ് ഇന്നത്തെ സെന്റ് ജോർജ്ജ് ഹൈസ്കൂളിന്റെ പൂർവ്വരൂവം.
മലയാള സ്കൂൾ സ്ഥാപനം
1938-ൽ അഡ്വ.ശ്രീമാൻ മണ്ണൂർ കൃഷ്ണൻ നായർ തന്റെ വക സ്ഥനലത്ത് ഒാലമേഞ്ഞ ഷെഡിൽ 5-ാം ക്ലാസ് ആരംഭിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ വായ്പൂര് പുത്തൻ പള്ളിയുടെ വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ബഹുമാനപ്പെട്ട നെല്ലുവേലിൽ ജോസഫ് അച്ചന്റെ പ്രേരണ അനുസരിച്ച് 1939-ൽ ഈ സ്കൂളും സ്ഥലവും തിരുവല്ല രൂപത വിലയ്ക്കുവാങ്ങി.
പുതിയ സ്ക്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം
തിരുവല്ല രൂപത സ്കൂയളിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തപ്പോൾത്തന്നെ പഴയ ഒാലമെഞ്ഞ ഷെഡിനുപകരം ഒരു സ്കൂളിനു ചേർന്ന വിധത്തിൽ ബലിഷ്ടമായ കെട്ടിടവും മറ്റു് ഉപകരണങ്ങളുടെ ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ സ്കൂളും പരിസരവും പഠനാന്തരീക്ഷത്തിന് തീർത്തുംഅനുയോജ്യമാക്കുകയും ചെയ്തു.1941-ൽ 7-ാം ക്ലാസ്സിലെ കുട്ടികളെ പൊതുപരീക്ഷയ്ക്കുവേണ്ടി ഒരുക്കി.പരീക്ഷ എഴുതിച്ച് പ്രശസ്തമായ വിജയം നേടിയത് ഈ നാടിന്റെ സർവ്വ ഐശ്വര്യങ്ങളുടെയും ഇന്നത്തെ വികസന പുരോഗതിയുടേയും നന്ദി കുറിക്കലായി. മലയാളം സ്കൂൾ നിർത്തൽ ചെയ്തതോടെ ഈ സ്കൂളിന്റെയും മലയാളം മീഡിയം സ്കൂൾ എന്ന സ്ഥാനം നഷ്ട്ടപ്പെട്ടു.തുടർന്ന് 7-ാം ക്ലാസ് മുതലുള്ള കുട്ടികളെ 5-ാം ക്ലാസിലാക്കി സ്കൂൾ മുന്നോട്ട് പോയി.7-ാം ക്ലാസ് കഴിഞ്ഞവർക്ക് ഉന്നത വിദ്യാഭ്യാസത്തിനുവേണ്ട യാതൊരവസരങ്ങളും സമീപ പ്രദെശങ്ങളിൽ ഇല്ലാതെ പോയതു കാരണം സമർത്ഥരായ അനേകം കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസം അകാലത്തിൽ അവസാനിപ്പിക്കേണ്ടതായി വന്നു. ഈ വിഷമ സന്ധിക്ക് ഒരു പരിഹാരം കണ്ടെത്തുവാൻ നാട്ടുകാരായ പലരും അന്ന് കോട്ടാങ്ങൽ ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയുടെ വികാരിയായി സേവനം ചെയ്തുവന്ന ബഹു.നെല്ലുവേലീൽ അച്ഛനെ സമീപിച്ച് ആലോചന നടത്തി.തൽഫലമായി 1949 ഏപ്രിൽ മാസത്തിൽ നാനാജാതി മതസ്ഥരായ ഇരുപതോളം പേർ ബഹു.നെല്ലുവേലിൽ അച്ഛന്റെ നേതൃത്വത്തിൽ തിരുവല്ല രൂപതയുടെ അന്നത്തെ സാരഥിയായിരുന്ന അഭിവന്ദ്യ ജോസഫ് മാർ സെവേറിയോസ് തിരുമേനിയെക്കണ്ടു ആവശ്യം അറിയിച്ചു.വിദ്യാഭ്യാസം ഒരു നാടിന്റെ സാംസ്കാരിക,സാമൂഹികരംഗങ്ങളിൽ എത്രമാത്രം ആവശ്യമാണെന്ന് തിരിച്ചറിവുള്ള ക്രാന്തദർശിയും ദീർഖവീക്ഷണവും ഉള്ള അഭിസേവേമാകുകയും അവരുടെ അക്ഷീണ പ്രയത്നം മൂലം ഈ നാട്ടിലെ ഒാരോ വീടും സന്ദർശിച്ച് പണവും തടിയും ശേഖരിച്ച് സ്കൂളിന് വിപുലമായ കെട്ടിട സമുച്ചയങ്ങള്ം ലബോറട്ടറികളും ഗ്രന്ഥശേഖരവും നിർമ്മിക്കാൻ കൈത്താങ്ങായ കാര്യം കൃതജ്ഞതയോടയേ സ്മരിക്കാനാവൂ.പ്രസ്തുത കമ്മറ്റിയംങ്ങളായ പൗരപ്രമുഖർ ശ്രീമാന്മാരായ അഡ്വ.ഗോപാലൻ നായർ ആലപ്ര,പി.സി.ഫിലിപ്പ് പുലിക്കല്ലുപുറം,കെ.പി.ജോസഫ് കൂവക്കുന്നേൽ ,കെ.പി.ജോസഫ് കൂവക്കുന്നേൽ ,കെ.എം. വർഗീസ് ഒാലിക്കമുറിയിൽ, ആനവേലിൽ തോമാച്ചൻ,ഇലഞ്ഞിക്കാമണ്ണിൽ കൃഷ്ണപിള്ള,ടി.ടി.തോമസ് തേക്കനാൽ,കെ.കുഞ്ചു നായർ ആലപ്ര,പി.ജെ ചാക്കോ പനന്തോട്ടം എന്നിവരാണ് .ഇവർ കാടും മലയും കയറിയിറങ്ങി പണം സമാഹരിച്ച് സ്കൂൾ കെട്ടിടം പണിയാൻ സഹായിച്ചതും നാട്ടുകാരുടെ സേവനം ഉപയോഗപ്പെടുത്തിയതുമെല്ലാം ഈ നാടിന്റെ സർവ്വൈശ്വര്യത്തിന്റേയും പ്രഭവകേന്ദ്രമായ സെന്റ് ജോർജ്ജസ് ഹൈസ്കൂളിന്റെ ഊടും പാവും നെയ്ത് ഒരു പുതിയ തലമുറയെ വാർത്തെടുക്കാനുള്ള ആദമ്യമായ ആഗ്രഹത്തിന്റെ ഫലമായിരുന്നു.കെട്ടിടം പണിയുടെ ചുമതല ശ്രീ.ടി.ടി.തോമസ് തേക്കാലാണ് നിർവ്വഹിച്ചിരിക്കുന്നത്.
പെരിയ ബഹു.നേര്യംപറമ്പിലച്ചന്റെ നേതൃത്വം
1941 മുതൽ 1958 വരെ സെന്റ് ജോർജജ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ വികാരിയായി സേവനമനുഷ്ഠിച്ച പെര്യ ബഹു.റവ.ഫാ. തോമസ് നേര്യംപറമ്പിലച്ചന്റെ തികച്ചും സാഹസികവും ത്യാഗോജ്ജ്വലവുമായ പരിശ്രമം ഒന്നുകൊണ്ട് മാത്രമാണ് തിരുവല്ല അതിരൂപതയിലെ ഏറ്റവും വലിയ ഹൈസ്കൂളായി സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ഉയർന്നത്.ബഹു.അച്ഛൻ ലോക്കൽ മാനെജരായി ഹൈസ്കൂൾ കമ്മറ്റിയോടൊപ്പം അക്ഷീണം പ്രയത്നിച്ചത് സ്കൂളിന്റെ പുരോഗതിക്ക് ഒരു രാസത്വരകമായി എന്നത് തികച്ചും സ്മരണീയമത്രേ. 1950 ജൂൺ മാസത്തിൽ സ്കൂൾ തുറന്നിട്ടും സർക്കാരിൽനിന്ന് അനുവാദം ലഭിക്കാതിരുന്നതിനാൽ സ്കൂളിന്റെ പ്രവർത്തനം കൃത്യമായി ആരംഭിക്കാൻ കഴിഞ്ഞില്ല.ഇത് നാട്ടുകാരേയും സ്കൂൾ അധികൃതരേയും പരിഭ്രാന്തിയിലാഴ്ത്തി.ആ അവസരത്തിൽ ശ്രീ .പി.ജെ .ചാക്കോ പനന്തോട്ടം മുൻകൈയ്യെടുത്ത് തന്റെ രാഷ്ടീയ സ്വാധീനമുപയോഗിച്ച് ഹൈസ്കൂളിനുള്ള അനുവാധം നേടിയെടുത്തു. അങ്ങനെ1950 ഒാഗസ്ററ് മാസം ആദ്യത്തെ 8-ാം ക്ലാസ് ആരംഭിച്ചു.തുടർന്നങ്ങോട്ട് സ്കൂളിന്റെ പുരോഗതി അസുയാവഹമായിരുന്നു. 1953 -ൽ 10-ാം ക്ലാസിൽ പൊതു പരീക്ഷയെഴുതിയ കുട്ടികൾ പ്രശസ്ത വിജയം നേടിയത് എല്ലാവരേയും ആനന്ദത്തിലാറാടിച്ചു
സുവർണ്ണ ജൂബിലി ആഘോഷങ്ങൾ
1989 ഡിസംബർ 31-ാം തീയതി ഈ സ്കൂളിന്റെ സുവർണ്ണ ജൂബിലി വർണ്ണശബളമായ പരിപാടിയോടുകൂടി ആഘോഷിച്ചു.തിരുവനന്തപുരം അതിരൂപതയുടെ അഭിവന്ദ്യ മെത്രോപ്പോലിത്ത ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ അദ്ധ്യക്ഷധയിൽ കൂടിയ പൊതുസമ്മേളനത്തിൽ ചങ്ങനാശ്ശേരി രൂപാദ്ധ്യക്ഷൻ ആഭിവന്ദ്യ ജോസഫ് പവ്വത്തിൽ മെത്രോപോലീത്ത,സ്ഥലം എം.എൽ.എ,ശ്രീമാൻ ജോൺ മാത്യൂ എന്നിവർ ആശംസകൾ അർപ്പിച്ചു.സമ്മേളനത്തിന് മുന്നോടിയായി പെരുമ്പെട്ടിയിൽനിന്നും നടത്തിയ വർണ്ണശബളമായ റാലിയും സമാപനത്തിൽ നടത്തിയ സാമൂഹ്യനാടകവും ജൂബിലി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
മുൻകാല സാരഥികൾ
കോട്ടാങ്ങൽ സെന്റ് ജോർജ്ജസ് സ്കൂൾ ഉരു ഹൈസ്കൂളായി ഉയർത്തിയതു മുതൽ ഈ സ്കൂളിന്റെ പ്രധമ അദ്ധ്യാപക പദവി അലങ്കരിച്ച പ്രഗത്ഭരും പ്രശസ്തരുമായ അദ്ധ്യാപക ശ്രേഷ്ഠർ-ശ്രീമാൻ പി.കെ. വർഗ്ഗീസ്(1953-60),റവ.ഫാ.ഫിലിപ്പ് ഇരട്ടമാക്കിൽ(1960-66),റവ.ഫാ.തോമസ് പാഴൂർ(1966-72),ശ്രീമാന്മാരായ-ആർ സുരേന്ദ്രനാഥ്(1972-81).കെ.ടി .മത്തായി (1981-83),കെ. രാമസ്വാമി(1983-1985),ജോർജ്ജ് ജോസഫ് (1985-86),ഇ.ജെ. ജോൺ(1985-86),ശ്രീമതി.ലീലാമ്മ വർഗ്ഗീസ്(1987)
ശ്രീമാൻ എബ്രഹാ൦ കുര്യ൯ (1989-93), ടി വൈ.ജോസഫ് (1994),കെ.സി.ചാക്കോ(1994-98), ജോൺ സി.ഈശോ,(1998-2000),റവ.ഫാ.സ്കറിയ വട്ടമറ്റ൦ (2000-2002),ശ്രീമതി കെ.കെ മറിയക്കുട്ടി(2002)ശ്രീ.പി.പി ചാക്കോ(2002),ശ്രീമതി ഏലിയാമ്മ തോമസ് (2003-05) മാത്യ.പി.എബ്രഹാ൦(2005-06)ശ്രീ.സി.പി.കുര്യ൯(2006-07),ശ്രീ തോമസ് ജോൺ (2007),സി.എ൦ ഉമ്മൻ (2007-2010),ശ്രീമതി ലൂസി ഫിലിപ്പ് (2010-13). ഇപ്പോൾ ഈ സ്കൂളിന്റെ പ്രഥമാധ്യപകനായ ഡോ.മാത്യു പി എബ്രഹാ൦ 2013ജൂൺ മുതൽ വീണ്ടു൦ സേവനമനുഷ്ടിച്ചു വരുന്നു. ഈനാടിന്റെ സമസ്ത പുരോഗതിയുടെയു൦ ആണിക്കല്ലായ സെന്റ് ജോർജസ് ഹൈസ്കൂൾ കോട്ടാങ്ങൽ പഞ്ചായത്തിലെ ഊരുകുുഴി എന്ന കുഗ്രാമത്തെ ഇന്നത്തെചുക്കപ്പാറ ആക്കി മാറ്റി.ഏഴുഭൂഖണ്ഡങ്ങളിലൂം ചുക്കപ്പാറയുടെ മക്കളുടെ സാന്നിധ്യം എത്തിച്ച് ലോകപ്രശസ്തമാക്കി മാറ്റിയതിന്റെ പിന്നിലെ ചരിത്രം കടപ്പെട്ടിരിക്കുന്നത് ഈ സ്കൂളിനോട് മാത്രമാണ്.
പൂർവ വിദ്യാർത്ഥികളും സെന്റെ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ
കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടായി കോട്ടാങ്ങൽ പഞ്ചായത്തിൽ അകത്തു൦ പുറത്തു൦ വിദ്യാദാനങ്ങളിലൂടെ പ്രഭചൊരിഞ്ഞ് പരിലസിക്കുന്ന ഈ സരസ്വതി ക്ഷേത്ര൦ ഈ നാട്ടിൽ ഏതാണ്ട് അഞ്ച് തലമുറയുടെ മനസ്സിൽ നിറസാനിധ്യമായു൦ ഓ൪മയുടെ ചെപ്പിൽ കുുളി൪മയു൦ കുുളിരു൦ നൽകി അനേകായിരങ്ങൾക്ക് വിദ്യാലയജീവിതത്തിന്റെ ആനന്താനുഭൂതികൾ വാരിവിതറി പരിലസിക്കുബോൾ ഇനിയു൦ അനേകായിരങ്ങൾക്ക് ഉന്നതവിദ്യഭ്യകേന്ദ്രമായി ഉയരേണ്ടതിന്റെ ആനശ്യഗത അനിവാര്യമാകുന്നു . ശാസ്ത്രജ്ഞ൪ മുതൽ വൈദിക൪, വരെ സന്യസ്ത൪, വിവിധമതപുരോഹിത൪ ,ഡോക്ടേഴ്സ്, എൻജിനിയേഴ്സസ്, നേഴ്സ്മാ൪, പ്രൊഫസേഴ്സ്, അധ്യപക൪, ഗവ,ജീവനക്കാ൪, അനേകായിര൦ പ്രഭാസികൾ, ധീരസൈനിക൪, പ്രഗൽഭരായ, കൃഷിക്കാ൪, സമ൪ധരായ ക൪ഷകത്തൊഴിലാളികൾ, കുടു൦ബിനികൾ തുടങ്ങി ജീഴിതത്തിന്റെ സമസ്തമേഖലകളിലേക്കു൦ അനേകായിരങ്ങളേ കൈപിടിച്ചുയ൪ത്തി ജീവിത വിജയ൦ നേടിക്കൊടുത്ത ഈ വിദ്യലയ മുത്തശ്ശിക്ക് ശതകോടി പ്രണാമ൦.ഗുരുസ്രേഷ്ട൪ക്ക് പരകോടി വന്ദന൦.
സ്കൂൾ സ്ഥാപനം മുതൽ രക്ഷാധികാരികളായിരുന്ന അഭിവദന്ദ്യപിതാക്കൻമാ൪
മോസ്റ്റ് റവ.ജോസഫ് മാ൪ സോവേറിയോസ് മോസ്റ്റ് റവ.സഖറിയാസ് മാ൪ അത്തനാസിയോസ് മോസ്റ്റ് റവ.ഐസക് മാ൪ യുഹാനോൻ മോസ്റ്റ് റവ.ഗീവ൪ഗീസ് മാ൪ തീമോത്തിയോസ് മോസ്റ്റ് റവ.ഐസക് മാ൪ ക്ലിമീസ് മോസ്റ്റ് റവ.തോമസ് മാ൪ കൂറിലോസ് (ഇപ്പോഴത്തെ രക്ഷാധികാരി)
സ്കൂൾ സ്ഥാപന൦ മുതൽ നേതൃത്വ൦ നൽകിയ ബഹുമാനപ്പെട്ട
കോ൪പ്പറേറ്റ് മാനേജ൪മാ൪
സ്കൂൾ സ്ഥാപന൦ മുതൽ നേതൃത്വം നൽകിയ ബഹുമാനപ്പെട്ട കോ൪പ്പറേറ്റ് മാനേജ൪മാ൪
റവ.മോൺ.മാത്യു നെടുങ്ങാട്ട് റവ.ഫാ.ജോ൪ജ് വ൪ഗീസ് പാലത്തിങ്കൽ റവ.ഫാ.ജോവാക്കീം നാഗഞ്ചേരിൽl റവ.ഫാ.തോമസ് പടിഞ്ഞാറേക്കാറ്റ് റവ.ഫാ.തോമസ് കൊടിനാട്ടുകുന്നേൽ റവ.ഫാ.എബ്രഹാം കാക്കനാട്ട് റവ.ഫാ.ചെറിയൻ താഴമൺ റവ.ഫാ.റെജി മനക്കലേട്ട് റവ.ഫാ.ഈപ്പൻ കോഴിയടിക്കലൽ റവ.ഫാ.ഷാജി ബഹനാൻ ചെറുപാലത്തിങ്കൽ റവ.ഫാ.മാത്യു വാഴയിൽ(ഇപ്പോഴത്തെ മാനേജ൪) [തിരുത്തുക] ഭൗതികസൗകര്യങ്ങൾ
3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൻ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ് ജോർജസ് എച്ച്. എസ് കോട്ടാങ്ങൽ മികവിന്റെ 75 പടവുകൾ ആമുഖം കോട്ടാങ്ങൽ പ്രദേശത്തെ ഏറ്റവും കുടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ മികച്ച അദ്ധാപനം,അച്ചടക്കം,വിജയശതമാനം,ഇവ കൂടാതെ പാഠ്യേതര പ്രവർത്തനങ്ങളും നടന്നൂവരൂന്നൂ വൈവിധ്യമാർന്ന സ്കുൾ പാഠ-പാഠ്യേതര പ്രവർത്തനങ്ങൾ 1.നേവൽ എൻ.സി. സി . വിദ്യാർത്ഥികളിൽ ഐക്യവും അച്ചടക്കവും വളർടത്തി രാജ്യസ്നേഹികളും ഉത്തമപൗരന്മാരുമാക്കി വളർത്തുന്നതൂന് 1948-ൽ രുപംകൊണ്ട എൻ.സി.സി കഴിഞ്ഞ50 വർഷമായ ഈ സ്കളിൽ പ്രവർത്തിച്ചു വരുന്നു . മല്ലപ്പള്ളി ഉപജിസല്ലയിലെ ഏക നേവൽ എൻ. സി. സി ട്രുപാണിത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെക്തിത്വ വികസനം , വിദേശ യാത്രകൾ,മെഡിക്കൻ, സൈനിക അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ,പത്താം ക്ലാസ് മുതൽ ബിരുദാനന്തരബിരുതദ വരെ കേഡറ്റസിന് ബോണസ് മാർക്ക് . കേരള സർക്കാരിന്റെ പോലീസ് ഉൾപടെയുള്ള യൂണിഫോം സർവീസകളിൽ പ്രത്യേകതകളാണ എല്ലാ കേഡറ്റസിനും 30 മാർക്കുമതൽ 60 മാർക്കുവരെ ഗ്രേസ് മാർക്കും ലഭിക്കുന്നു . കഴിഞ്ഞ എസ്. എസി. പരീക്ഷയൽ 48 കുട്ടികൾക്ക് 30 മാർക്കും 2 കുചട്ടികൾക്ക 60 മാർക്കും ലഭിച്ചു . 2. ജൂനയർ റെഡ് ക്രേസ്. കുട്ടികളുടെ സേവന അർപ്പണ മനേഭാവങ്ങളുടെ വളർച്ചയക്കായും ,കിട്ടികളുടെ അതുര സേവന വളർത്തുന്നതിനും പരിശിലിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ജുണിയർ റെഡ് ക്രോസ് സംഘടന സ്കുളിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നു . പ്രവഷണൽ കോഴ്സുകൾക്ക് സീറ്റ് സംവരണവം എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കം ലഭിക്കുന്നു .ശ്രീമത ലീന തങ്കച്ചൻ കോടിനേറ്ററായി സേവനം ചെയ്യുന്നു 3. സ്കൗട് &ഗൈസ്. കുട്ടികളുടെ സ്വാശ്രയബോദവും സേവന മനോഭാവവും വളർത്തുന്നതിന് തെരഞടുക്കപെചട്ട ആൺകുട്ടികൾക്ക് സ്കൗട് പെൺകുട്ടികൾക്ക് ഗൈഡ്ിങ്ങ് പരിശിലനവും നൽകി വരുന്നു . പരശിലനം പുർത്തിയാക്കുന്ന കുട്ടികൾക്ക് രാഷ്ട്രപതി പുരസ്ക്കാർ നേട്ടി പത്തം ക്ലസിൽ 10% വരെ ഗേസ് മാർക്ക് ലഭിക്കുന്നു . ഭാരത് സ്കൗട് & ഗൈടൻസ്സി ന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു 4. എയ്റോബിക്സ് . വിദ്യാർത്ഥികൾക്ക് എകാഗ്രതയ്ക്കും ആരേഗ്യ സംരഷണത്തിനും ആയി പ്രത്യേകപരിശീലനം നൽകുന്ന മല്ലപ്പള്ളി ഉപജിസല്ലയിലെ എയറോബിക്സ് പരിശിലിപ്പിക്കുന്ന ഏക സ്കുൾ 5. അറബി-സംസ്കൃത ഭാഷ . ദേവഭാഷയായ സംസ്കൃതഭാഷപഠനത്തിന് പ്രത്യേക അധ്യപികയും ക്ലാസുകളും മൽസരങ്ങളും, അറബിഭാഷപഠനത്തിന് പ്രത്യേക അധ്യപികയും പരിശിലനവും സൗകര്യവും 6. ഇലക്ട്രോണിക്സ് യൂണിററ് . വിദ്യാർത്ഥികളിൽ ഇലക്ട്രോണിക്സ് അഭിരുചി വർദ്ദിപ്പിക്കാൻനുതകുന്ന മല്ലപ്പള്ളി സബ് ജില്ലയിലെ ഏക ഇലക്ട്രോണിക് യൂണിററ് ഈ സ്കൂളിലാണ് പ്രവർത്തിക്കുന്നത് 7. യോഗാ പരിശിലനം . യോഗാ പരിശിലനം മാനസീക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും അത്വന്തപേക്ഷിതമാണ് . ചിട്ടയായും ക്രമമായും 'യോഗ' ചെയ്താൽ പലമാറാരോഗങ്ങളും മാററിയെടുക്കാം മാനസിക ആരോഗ്യവും അതോടൊപ്പം ശാരീരിക ആരോഗ്യവും കുട്ടികൾക്ക് ലഭിക്കുന്നതിനായി കായികാധ്യാപിക ശ്രീമതി ഡി൯സി ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു 8. മൃഗസഠരക്ഷണ ക്ലബ് . മൃഗസഠരക്ഷണത്തിൽ താൽപമുള്ള 50 കുട്ടികളെ ഉൾപ്പെടുത്തി-മൃഗരസഠരക്ഷത്തിനായി-കേരള മൃഗരസഠരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗരസഠരക്ഷണ ക്ലബ് ശ്രീ. ബിനുമോൻ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. അഠഗങ്ങൾക്ക് സൗജന്യ ക്ലാസുകൾ , ലഘുലേഖ വിതരണഠ, മൃഗപരിപാലനം എന്നിവയിൽ പരിശിലനം കൊടക്കുന്നു. അർഹരായ 25 കുട്ടികൾക്ക് 25 പെണ്ണാട്ടിൽ കുട്ടികളെ 2013 ജനുവരി മാസത്തിൽ നൽകുകയുണ്ടായി. 9. കരിയർ ഗൈഡൻസ് . കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കൊത്ത ഉപരിപഠന കോഴ്സുകൾ തെരഞടുക്കുന്നതിനും വിദ്യാർത്ഥികൾക്ക് ദിശബോധം ഉണ്ടാകുന്നതിനുംവേണ്ടി കരിയർ ഗൈഡൻസ് ക്ലാസുകൾ നടത്തുകയുണ്ടായി. ലോക്കൽ മാനേജർ റവ. ഫാ. ജോസഫ് മലയാറ്റിലും ശ്രീ. റോബിൻ മാത്യു സാറും നേതൃത്വം നൽകി . 10. റോഡ് സുരക്ഷാ ക്ലബ് . നാലായിരത്തി അഞ്ഞൂറോളം പേർ കേരളത്തിൽ വർഷംതോറും കൊല്ലപ്പെടുന്നു.50000ത്തോളം പേർക്ക് പരിക്കേൾക്കുന്നു. റോഡ് അപകടം കുറയ്ക്കുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനും വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനും ശ്രീ.ബാജി വർഗീസ് സാറിന്റെ നേതൃത്വത്തിൽ Road Safety Club,School ൽ പ്രവർത്തിക്കുന്നു. റോഡ് സുരക്ഷ സന്ദേശങ്ങൾ അച്ചടിച്ച് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കളും വിതരണം ചെയ്തു.
14 .കൈയ്യെഴുത്ത് മാസിക
സ്ക്കുൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനും കൈയ്യെഴുത്തിന്റ പ്രാധാന്യം വർദ്ദിപ്പിക്കുന്നതിനും വേണ്ടി നാല് കൈയ്യെഴുത്തു മാസികകൾ ഈ അധ്യയന വർഷത്തിൽ പുറത്തിറക്കി. 11. ക്വിസ് മൽസരങ്ങൾ . കുട്ടികളിൽ പൊതുവിജ്ഞാനവും വിനോദവും വർദ്ദിപ്പിക്കുന്നതിനും ആനുകലിക സംഭവങ്ങളിൽ അവബോധം ഉണ്ടാകുന്നതിനും പൊതുവിജ്ഞാന ക്വിസ്,മലയാള ഭാഷ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ റോബിൻ മാത്യു , ബാജി വർഗീസ്, ബിനു മോൻ.പി. എന്നിവരുടെ നേതൃതത്തിൽ മൽസരങ്ങൾ നടത്തപ്പെടുന്നു. 12. സ്ക്കൂൾ ബസ്സ് സർവ്വീസ് . വിദ്യാർത്ഥികളുടെ യാത്രസൗകര്യാർത്ഥം വിവിധ റൂട്ടുകളിലേക്ക് രണ്ട് സ്കൂൾബസ്സികൾ സർവ്വീസ് നടത്തുന്നു.
വഴികാട്ടി
{{#multimaps: 9.448762, 76.744832| zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|